Saturday 5 May 2012

An Inevitable Hint

ആദികാലം മുതലേ ഇവിടെ നില നിന്ന് പോന്ന ഹിന്ദുമത സംസ്കാരത്തിന്   ആധാരം ചാതുര്‍വര്‍ണ്യം എന്ന പൊതുവ്യവസ്ഥ ആണ് എന്ന് മനസ്സിലാക്കാന്‍ ചരിത്രം കീറിമുറിച്ചു പരിശോധിക്കണമെന്നില്ല. സാമാന്യയുക്തി ഉള്ളവര്‍ക്ക് സത്യത്തെ തിരിച്ചറിയാന്‍ ഒട്ടും പ്രയാസം വരില്ല. അതിനു തയ്യാറാകുമെങ്കില്‍. കാലഗതി തലതിരിഞ്ഞതോടെ, ഉണ്ടായ പൊതു അപചയം ബ്രാഹ്മണ സമുദായത്തെയും ബാധിച്ചിട്ടുണ്ട് എന്നല്ലാതെ ലോകത്തെ ബാധിച്ചിരിക്കുന്ന മുഴുവന്‍ അപച്ചയങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്തം ഒരു വിഭാഗത്തില്‍ വച്ചുകെട്ടുന്നത് ന്യായീകരിക്കത്തക്കതല്ല. സഹോദര വിഭാഗങ്ങളില്‍ ഒന്നിന്റെ നില നില്പിനെ തന്നെ ചോദ്യം ചെയ്യുന്ന മൃഗീയം ആയ പൊതുനിലപാട് ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു.

അതിനു അക്ഷൌഹണിയുടെ ആവശ്യം ഇല്ല. എല്ലാം അപ്പപ്പോള്‍ തന്നെ തിരിച്ചു കൊടുക്കുന്നും ഉണ്ട്. എന്നാല്‍ സംസാരഭാഷയിലൂടെ ആവണമെന്നില്ല. വേണ്ടതുപോലെ മനസ്സില്‍  വിചാരിച്ചാല്‍ മതി. സര്‍വേശ്വരന്‍ അത് പ്രത്യക്ഷത്തില്‍ കാണിച്ചുതരുന്നുണ്ട്. നിരന്തര അനുഭവങ്ങളെക്കൊണ്ട് ആയതില്‍ ഉത്തമവിശ്വാസം ഇതിനകം വന്നിട്ടും ഉണ്ട്. പ്രഥമദൃഷ്ട്യാ വിശ്വസിക്കാവുന്നവര്‍ തല്‍ക്കാലം വിശ്വസിച്ചാല്‍ മതി. തെളിവ് വേണ്ടവര്‍ സ്വയം പരിശ്രമിച്ചാല്‍ മതിയാകും. എനിക്ക് അവിശ്വാസികളുടെ വോട്ട് വേണ്ട. അവര്‍ ആഗ്രഹിക്കുന്നത് അവരുടെ വിജയം ആണല്ലോ അതിനു എന്റെ പരാജയം ആവശ്യം എങ്കില്‍ അവരുടെ തൃപ്തിക്കു വേണ്ടി വേണ്ടിവന്നാല്‍ ഞാന്‍ തോറ്റുകൊടുക്കാം. പക്ഷെ അതുകൊണ്ടും കാര്യമില്ല. എനിക്ക് പറയാനുള്ളതില്‍ ഒരു മാറ്റവും ഇല്ല. പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ല.  

ക്ഷേത്രവിഷയത്തില്‍ ആധികാരികം ആയ അഭിപ്രായം ക്ഷേത്രവും ആയി പുലബന്ധം ഇല്ലാത്ത വിവിധ കക്ഷികള്‍ ആണ് ഇപ്പോള്‍ പറഞ്ഞുകൊണ്ട് ഇരിക്കുന്നത്. അത് നിരീശ്വരവാദികള്‍ ആവാം, മതേതര സ്ഥാപനങ്ങള്‍ ആവാം, അന്യമതസ്ഥരും ആവാം.  ആരായാലും വിരോധമില്ല, ഒരിക്കലും തന്ത്രിവര്‍ഗം ആവരുതെന്നെ ഇന്ന് പൊതുധാരണ ഉള്ളൂ.   പരംപരാഗതരായ ബ്രാഹ്മണരുടെ സ്വാഭാവികം ആയ അഭിപ്രായഗതികളെ ഏതെന്കിലും വിധേന മറികടക്കല്‍ ആണ് ഈ കാലത്തിന്റെ ആവശ്യം എന്ന പൊതു ധാരണ വ്യാപകം ആയിരിക്കുന്നു.  ആധുനികഹിന്ദുത്വ പ്രസംഗകരും ഈ ആവശ്യക്കാര്‍ ആണ്. അവര്‍ തട്ടിക്കൂട്ടുന്ന രാഷ്ട്രീയ  ഐക്യ ഫോര്‍മുല ആയ ഹിന്ദുത്വം വെറും ഡ്യൂപ്ലിക്കേറ്റ്‌ ആണ്. യഥാര്‍ത്ഥ ഹിന്ദുസംസ്കാരത്തെ തകര്‍ക്കാന്‍ മാത്രമേ അത് ഉപകരിക്കൂ.  ഇത് തത്ത്വപ്രസംഗം അല്ല. നിരീക്ഷിത സത്യം മാത്രം.  

No comments:

Post a Comment