പ്രിയപ്പെട്ട ബ്ലോഗ് നിരീക്ഷകരെ,
ശാന്തിവിചാരം ബ്ലോഗ് നിലവില്‍ വന്നിട്ട് ഒരു വര്‍ഷം ആവുന്നു, മെയ് 27 ന്. ഈശ്വരാനുഗ്രഹം കൊണ്ടും, വായനക്കാരുടെ സഹകരണം കൊണ്ടും തൃപ്തികരം ആയ നിലവാരം നിലനിര്‍ത്തി തുടരാന്‍ സാധിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 14000 ന് അടുത്ത് വരുന്ന റിവ്യൂ ഇത് തെളിയിക്കുന്നു.
27.5.2011-ല്‍ ആണ് ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ചെയ്തത്. അത് ഇംഗ്ലീഷ് ആയിരുന്നു. ശാന്തിക്കാരുടെ വിവാഹ പ്രതിസന്ധിയെപറ്റി വന്ന Deccan Chronicle Report ആയിരുന്നു ആദ്യബ്ലോഗിന് ആധാരം. Hindu Priests Wedding
ആഴ്ചയില്‍ 3-4 ബ്ലോഗ് എന്നൊരു ധാരണയില്‍ ആണ് തുടക്കമിട്ടത്. ഈ വര്‍ഷം ആദ്യം മുതല്‍ അത് നിത്യേന ആക്കി. ഇടയ്ക്കു മുടക്കം വന്നിട്ടുണ്ടെങ്കിലും ചില ദിവസങ്ങളില്‍ ഒന്നിലധികം പോസ്റ്റുകള്‍ ചെയ്തു ആ കുറവ് പരിഹരിച്ചാണ് വരുന്നത്.
ബ്ലോഗ് എഴുതണം എന്ന് എന്നോട് ആദ്യമായി മാര്‍ഗദര്‍ശനം നല്‍കിയത് യോഗക്ഷേമസഭയുടെ ബ്ലോഗ് മാസ്റ്റര്‍ ആയ ശ്രീ ഉണ്ണി തോട്ടശ്ശേരി UNNI THOTTASSERI ആണ്. ആത്മീയ വിഷയങ്ങളും നമുക്ക് അറിയാവുന്ന അമ്പലക്കാര്യങ്ങളും ഒക്കെ ബ്ലോഗ് ചെയ്‌താല്‍ ആരെങ്കിലും വായിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.
അതിനാല്‍ ഒരു വെബ് സൈറ്റില്‍ സാഹിത്യ സൃഷ്ടികള്‍ എഴുതുക എന്ന മാര്‍ഗം ആണ് ഞാന്‍ ആദ്യം തെരഞ്ഞെടുത്തത്. ലതാവര്‍ത്തം എന്ന ആ സൈറ്റ് ഇപ്പോഴും ഉണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്ഷേത്രജീവനം ഉപേക്ഷിച്ചിട്ടാണ് ഞാന്‍ ഈ സാഹസത്തിനു ഇറങ്ങിത്തിരിച്ചത്. അതൊക്കെ വിശദീകരിച്ചാല്‍ വിസ്താരം ഒരുപാടു വരും. അതുകൊണ്ട് സൂചനകളില്‍ ഒതുക്കുന്നു.
വിശദമായ ഒരു വാര്‍ഷിക അവലോകനം തയ്യാറാക്കണം എന്ന് വിചാരിക്കുന്നു. സമയക്കുറവ് നല്ലോണം ഉണ്ട്. വാര്‍ഷിക ദിനം ആകുമ്പോഴേക്കും അത് പൂര്‍ത്തിയാക്കാം എന്ന് കരുതുന്നു.
നിത്യനിരീക്ഷകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും എല്ലാം ഇത്തരുണത്തില്‍ സ്വാഗതം ചെയ്യുന്നു.
എല്ലാവര്‍ക്കും നന്ദി.
ശാന്തി വിചാരത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteഇത്തരുണത്തില്‍ ഇന്നലെ ഉണ്ടായ ഒരു അനുഭവം പങ്കു വയ്ക്കുന്നു.
സ്ഥലം: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം , കുടജാദ്രി
ഞാന്‍ ആദ്യമായിട്ടാണ് പോകുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ കുടജാദ്രിയിലേക്ക് ജീപ്പ് പിടിച്ചു. അവിടെ എത്തിയപ്പോള്‍ "മൂല സ്ഥാനം" എന്ന് പറയപ്പെടുന്ന ശ്രീകൊവിലെനുള്ളിലേക്ക് ഞങള്‍ കയറി. അവിടെ ഒരു പൂജാരിയും പരികര്‍മ്മിയുമുണ്ട്. ഞങ്ങളെ (ജീപ്പിലുണ്ടായിരുന്ന എട്ടു പേരടങ്ങുന്ന സംഘം ) കണ്ട മാത്രയില്‍ അദ്ദേഹം കേരളീയരാനെന്നു മനസ്സിലാക്കി ഐതീഹ്യം വിസ്തരിച്ചു. മംഗലൂരി മലയാളത്തില്‍ . എന്നിട്ട് പൂജാ -സേവ - കാര്യങ്ങളിലേക്ക് കടന്നു. ഏറ്റവും കുറഞ്ഞ വഴിപാടു മുതല്‍ , കുടുംബ ഐശ്വര്യാ പൂജ അങ്ങനെ പോകുന്നു. കൂടെയുണ്ടായിരുന്നവര്‍ ശരിക്കും പെട്ട് പോയ അവസ്ഥ ആയിരുന്നു. അവരെ ഒരുതരം ഫോഴ്സ് ചെയ്തു പൂജാരി എന്തോ കര്‍മ്മത്തിലേക്കു "പിടിച്ചു" ഞങ്ങളെ ആദ്യം തന്നെ "വിദ്യാ" പൂജക്ക് പ്രേരിപ്പിച്ചിരുന്നു. ഞങ്ങളെ ഏറ്റവും അധികം വിഷമിപ്പിച്ചത് അദ്ദേഹത്തിന്റെ ഒരു പ്രവര്ത്തിയായിരുന്നു. വഴിപാടു കാശ് മേടിച്ച ഉടനെ തന്നെ മുണ്ട് പൊക്കി അണ്ടര്‍ വെയറിന്റെ കീശയിലേക്ക് ഇട്ടു. പബ്ലിക്കായി! എത്ര വലിയ നോട്ടു കൊടുത്താലും ചില്ലറ തരാം എന്ന് കൂടി പറഞ്ഞപ്പോള്‍ ഒരു തരം വേദന ഉണ്ടായി. രസീത് പോലെയുള യാതൊരു കാര്യവുമില്ല അവിടെ. പൊതുവേ മലയാളി ഭക്ത ജനങ്ങള്‍ പൂജാരികള്‍ക്ക് ഒരു സ്ഥാനം മനസ്സില്‍ കൊടുത്തിട്ടുണ്ടല്ലോ!!!. പാവങ്ങളുടെ എല്ലാ പ്രതീക്ഷയും തീര്‍ന്നു. ഒരു വിദ്വാന്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റൊരാളോട് പറഞ്ഞ വാക്കുകള്‍ " സാരമില്ല ചേട്ടാ ഒരു ദിവസം രണ്ടു പൈന്റു അടിക്കാന്‍ കാച്ച കാശ് പോയി എന്ന് വിചാരിച്ചാല്‍ മതി "
ഇനി മല കയറി മുകളില്‍ ആദി ശങ്കര പീഠം കണ്ടപ്പോള്‍ അതിനകത്ത് ഇരിക്കുന്നു രണ്ടു പേര്‍. ഇതിനു മുന്‍പ് പോയിട്ടുള്ള എന്റെ അളിയന്‍ പറയുകയുണ്ടായി , ഇങ്ങനെ ഒരു പൂജാരികളെ മുന്‍പ് അവിടെ കണ്ടിട്ടില്ല എന്ന്. ശനിയും ഞായറും ചിലപ്പോ "വിശേഷാ" എന്തെങ്കിലും കാണും. അവിടെയും ചരടും , സിന്ദൂരവും കല്‍ക്കണ്ടവും കിട്ടും.
ശ്രീ ശങ്കരാചാര്യരുടെ പാദ സ്പര്‍ശം കിട്ടിയ മണ്ണില്‍ നടക്കുന്ന ബിസിനസ് അങ്ങനെ നേരിട്ട് കണ്ടു.
ഇനി ഞങ്ങളുടെ വക ഒരു കമ്മന്റു: "മലയാളികളാണ് ഈ തരത്തില്‍ പ്രോത്സാഹനങ്ങള്‍ കൊടുക്കുന്നത്. കാണിക്കയായും ദക്ഷിണയായും നൂറും ,അഞ്ഞൂറും എല്ലാം ആളും തരവും നോക്കാതെ കൊടുത്തു അവിടെ ഇപ്പോള്‍ ആകെ ഒരു അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്".
അമ്പലത്തിനു അടുത്തായി "നോണ്‍ വെജ് "ഹോട്ടല്‍ ഇട്ടിരിക്കുന്നതും മലയാളികള്‍ തന്നെ. "കേരള ഹോട്ടല്‍ " എന്ന് പേര് വച്ച് ഉടുപ്പിക്കാരും കാശുവാരുന്നു.
വിചാര ഉദ്ദീപകമായ അനുഭവക്കുരിപ്പിനു വളരെ നന്ദി. കേരളക്ഷേത്രങ്ങളിലും ഇനി ഇതേ style വന്നു കൂടായ്ക ഇല്ല!
ReplyDelete