Thursday, 26 December 2013

ക്ഷേത്രവ്യവസ്ഥിതി ഇന്ന് അശാസ്ത്രീയം

മനുഷ്യന് ഭൌതികമായ ആവശ്യകതകള് ഉണ്ട്. ആത്മീയമായ ആവശ്യകതകളും ഉണ്ട്.  ഭൌതിക വസ്തുക്കള് എല്ലാം വിപണികളില് ലഭ്യമാണ്. പണം കൊടുത്താല് വാങ്ങാവുന്നവയുമാണ്. ആത്മീയവസ്തുവാകട്ടെ, അദൃശ്യവും അസ്പൃശ്യവും ആണ്.  ആത്മീയ വസ്തു ഇന്ദ്രിയഗോചരം അല്ലെങ്കിലും മനസ്സിനും ആത്മാവിനും അനുഭവവേദ്യമാണ്. ഒരു ഉദാഹരണം ആണ് ദൈവാനുഗ്രഹം. ഉത്തമമായ ഉദാഹരണം.

ഈശ്വരാനുഗ്രഹത്തിന്റെ മൊത്തക്കച്ചവടശാലകളായിട്ടാണ് ഇന്ന് ക്ഷേത്രങ്ങള് കരുതപ്പെടുന്നത്. ക്ഷേത്രത്തില് ദൈവത്തെക്കാള് പ്രാധാന്യം ഉപഭോക്താക്കള്ക്കാണെന്നാണ് ക്ഷേത്രമുതലാളിമാരുടെ പക്ഷം. ജനങ്ങളും ധനികരായ അവരോട് യോജിക്കുന്നു. മറ്റുവാക്കുകളില് പറഞ്ഞാല് ക്ഷേത്രങ്ങളില് പോലും ദൈവത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. മനുഷ്യനാണ് ഒന്നാം സ്ഥാനം. ഇത് ഈശ്വരനിന്ദയല്ലേ?

ഏതു സ്ഥാപനത്തിലും അതിന്റേതായ ആചാരമര്യാദകളുണ്ട്.  ഫലഫോക്താക്കള് അവയെ അനുസരിക്കാന് ബാധ്യസ്ഥരാണ്. എന്നാല് ക്ഷേത്രത്തിലോ? ഗുണഭോക്താക്കളാണ് വരുതി നിശ്ചയിക്കുന്നത്. സേവനം ചെയ്യുന്നവര്ക്ക് മിണ്ടാനവകാശമില്ല. ഇത് അടിമത്തമാണ്. കാടത്തമാണ്.  ഈശ്വരന് ഇതിന് കൂട്ടു നില്ക്കുമോ?

നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് പുരാതനമല്ല. പരിഷ്കൃതവുമല്ല.  ഇത് ഒരു വര്ഗ്ഗത്തിനെതിരെ മറ്റൊരു വര്ഗ്ഗത്താല് അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതാണ്. കുറ്റകൃത്യങ്ങള്ക്ക് സംശയിക്കപ്പെട്ട ഒരു വര്ഗ്ഗത്തിനെതിരെ പുതിയ ലീഡിങ് ആയിട്ടുള്ള ഒരു മദ്ധ്യവര്ഗ്ഗത്താല്.

അതിനാല്  നിലവിലുള്ള ക്ഷേത്ര വ്യവസ്ഥിതികള് അശാസ്ത്രീയം എന്നേ പറയാവൂ. അപകടകരവും. അനുഭവവശം വെച്ചു നോക്കിയാലും ഇത് ശരിയാണെന്ന് കാണാന് കഴിയും. അനുഭവപ്രേരിതമായിട്ടാണ് ഇത്രയും എഴുതിയത്.

ഇത് എഴുതുന്നതോടൊപ്പം ആശയങ്ങള് ടൈം ലൈനില് പോസ്റ്റ് ചെയ്തു പോന്നതിനാല് ഒന്നുരണ്ട് സുഹൃത്തുക്കളുടെ അഭിപ്രായവും ഒരേ സമയത്ത് അറിയാന് സാധിച്ചു. ശ്രീ മഹേഷ്, ശ്രീധരന് തോട്ടം എന്നിവരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ഇതിന്റെ ഇംഗ്ലീഷ് വെര്ഷനും അജ്ഞാതചിന്തകളെന്ന ബ്ലോഗില് ഇട്ടിട്ടുണ്ട്.

No comments:

Post a Comment