Monday 23 December 2013

സത്യമേവ ജയതേ

ആധുനികസമൂഹത്തെ സംബന്ധിച്ചു പറഞ്ഞാല് അതിന് യാതൊരു ആവശ്യവുമില്ലാത്ത ഒരു പദം ആയിരിക്കുന്നു സത്യം എന്നത്. പലപ്പോഴും പുച്ഛത്തോടെ നോക്കപ്പെടുന്നത്.

വ്യവഹാരരംഗങ്ങളില് തങ്ങള്ക്ക് ലാഭകരമായ വിധത്തില് യഥേഷ്ടം സത്യത്തെ മാനുഫാക്ചര് ചെയ്യാന് ലൈസന്സ് നേടിയവരായി ഒരു വിഭാഗം അഭ്യസ്തവിദ്യര് സേവനം അനുഷ്ഠിക്കുന്നു.

ആപേക്ഷികസത്യവും ആത്യന്തികസത്യവും എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഒന്നും ഇന്നത്തെ പഠനങ്ങള്ക്ക് വിഷയമേയല്ല.

ചാതുര് വര്ണ്യ വ്യവസ്ഥിതിയെ അപലപിച്ചും അതിനെ വെല്ലുവളിച്ചുംകൊണ്ട് അംബേദ്കര്ക്ക് ശേഷം അദ്യതനന്മാര് രചിച്ച ഇന്നത്തെ സമൂഹവ്യവസ്ഥിതിയില് ക്രിമിനലുകള്ക്ക് ധാരാളം സുവര്ണാവസരങ്ങള് ലഭിക്കുന്നു. പൊതുലോകത്തില് പരസ്പരവിശ്വാസം അസാധ്യമായിരിക്കുന്നു. വഞ്ചി്കുന്നവന് മാന്യന് വഞ്ചിക്കപ്പെടുന്നവന് തെറ്റുകാരന് എന്നതായിരിക്കുന്ന വ്യവഹാരന്യായം. മതനിരപേക്ഷത സത്യനിരപേക്ഷത ആയിരിക്കുന്നു.

ഹോളോ ബ്രിക്സില് തീര്ത്ത മാളികയുടെ ഉറപ്പേ ഇതിന് ഉണ്ടാകാനിടയുള്ളൂ. മേളിലേക്ക് നിലകള് ഉയരുന്തോറും അപകടസാധ്യത കൂടുതലാകും. അടിത്തറയും ഹോളോ ബ്രിക്സിലാണല്ലൊ. അമ്പതുവര്ഷം കഴിഞ്ഞിട്ടും ഈ വ്യവസ്ഥിതി ഇതുവരെ അപഗ്രഥനപരമായി റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല. ചില വിഭാഗങ്ങളെ പോറ്റാനും മറ്റു ചില വിഭാഗങ്ങളെ വേട്ടയാടാനുമല്ലേ ഇതെന്ന് അനുഭവവശാല് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ പോറ്റപ്പെടുന്നത് അധികവും ക്രിമിനലുകളും വംശനാശത്തിന് വഴിമാറുന്നത് മഹത്തായ പാരമ്പര്യവുമാണ്.

കൂടുതലെഴുതാന് ആര്ക്കായാലും പേടിക്കണം. നിര്ത്തിയിരിക്കുന്നു. ഈ വിഷയത്തില് ഇംഗ്ലീഷ് ബ്ലോഗിലും ഏതാണ്ടെല്ലാം എഴുതീട്ടുണ്ട്. ഫലം എന്തായാലും വേണ്ടില്ല. എനിക്ക് ബിപി കുറഞ്ഞുകിട്ടണം. അത്രേയുള്ളൂ.

ശ്രീനാരായണഗുരു പറഞ്ഞു, സ്വാമി വിവേകാനന്ദന് പറഞ്ഞു എന്നൊക്കെ പറഞ്ഞ് കലശലൂട്ടുന്നവര് സ്ലോ ആയ ഘടികാരങ്ങളെപ്പോലെയാണ്. അവര് ജീവിക്കുന്നത് മുക്കാല് നൂറ്റാണ്ട് പിന്നിലാണ്. അന്നു നില നിന്നിരുന്ന തൊട്ടുകൂടായ്മയാണ് ഇപ്പോഴും അവരുടെ മുദ്രാവാക്യം.

No comments:

Post a Comment