Monday 17 September 2012

തിരു ആറന്മുളയില്‍ ...

പത്രക്കാര്‍ മുക്കുന്ന തരം  പ്രധാനവാര്‍ത്തകള്‍...  
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ മേല്‍ശാന്തി ആയി നിയമിതന്‍ ആയ വിവരം കേരള കൌമുദി യില്‍ വാര്‍ത്ത വന്നു. ആ പത്രത്തില്‍ മാത്രം ആണ് വാര്‍ത്ത കണ്ടത്. ദേവസ്വം ബോര്‍ഡിന്റെ ചെറിയ ക്ഷേത്രങ്ങളില്‍ മാത്രം ആയിരുന്നു ഇതുവരെ അവരെ എടുത്തിരുന്നത്. ഇപ്പോള്‍ വലിയ ക്ഷേത്രങ്ങളിലും ആയിരിക്കുന്നു.

ഇതിനെതിരെ നാട്ടുകാരില്‍ ചിലര്‍ പ്രശ്നം ഉണ്ടാക്കി എന്നും നിയമനം താല്‍ക്കാലികം ആയി തടയാന്‍ ശ്രീകാര്യം ശ്രമിച്ചു എന്നും അത് നിയമ പ്രശ്നം ആക്കാനും ജാതീയ അവഹേളനത്തെ  ചോദ്യം ചെയ്യാനും "മനു ആനന്ദ്‌" തീരുമാനിച്ചപ്പോള്‍ ഹിന്ദു ഐക്യ വേദി തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിചതായും ആണ് വാര്‍ത്ത കണ്ടത്. തുടര്‍ന്ന് തടസ്സം നീക്കിയത്രേ!

ആര്‍ക്കും ശ്രീകോവിലില്‍ കയറാം എങ്കില്‍ ചില ക്ഷേത്രങ്ങള്‍ എന്തുകൊണ്ട് ബ്രാഹ്മണരെ മാത്രം ഇപ്പോഴും ഇതിനു അനുവദിക്കുന്നു എന്നത് ഒരു വലിയ ചോദ്യം അല്ലെ?   ബ്രാഹ്മണരുടെ പ്രസക്തി ഇവിടെ ചോദ്യം ചെയ്യപ്പെടുകയല്ലേ? ബ്രാഹ്മണ്യത്തെ സംരക്ഷിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് (ഹിന്ദുക്കള്‍ക്കും ) താല്പര്യം ഇല്ല എങ്കില്‍ ക്ഷേത്രങ്ങള്‍ ഉപേക്ഷിക്കുകയല്ലേ ബ്രാഹ്മണര്‍ക്ക് നല്ലത്? കേരളത്തിലെ നമ്പൂതിരിമാര്‍ ബ്രാഹ്മണര്‍ അല്ല എന്നാണല്ലോ ഇപ്പോഴത്തെ കണ്ടുപിടിത്തം. പുതിയ ബ്രഹ്മജ്ഞാനികള്‍ വരട്ടെ. ഹിന്ദുമതം അങ്ങനെ രക്ഷ പെടട്ടെ.

അമ്പലപ്പുഴ, ഹരിപ്പാട് തുടങ്ങിയ മഹാക്ഷേത്രങ്ങളിലും നാളെ ഇതുപോലെ ഉണ്ടാകും. എന്നാല്‍ ഇതൊന്നും അവ അര്‍ഹിക്കുന്ന വാര്‍ത്താ പ്രാധാന്യത്തോടെ പ്രമുഖ പത്രങ്ങള്‍ ഇടുന്നില്ല എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട വസ്തുത. ക്ഷേത്രത്തിന്റെ വരുമാനം കുറയും , ക്ഷേത്രത്തിനു പേരുദോഷം ആകും എന്നൊക്കെയുള്ള ശങ്കകള്‍ നടത്തിപ്പ്കാര്‍ക്ക് തന്നെ ഉള്ളതായും കരുതാം. 


ബ്രാഹ്മണ്യതോടുള്ള വെല്ലുവിളി കേരളം കാണാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടു തികയാരായിരിക്കുന്നു. അതിന്റെ ഫലം ഇതുവരെ മോശമായി ആരും ഒന്നും കണ്ടില്ല. പറഞ്ഞില്ല. എന്നാല്‍ കാലം മാറുകയാണ്. ഇന്നലത്തെ ശരികള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. ഇന്നത്തേതിനെ ചോദ്യം ചെയ്യുന്ന ഒരു നാളെ ഇവിടെ ഉണ്ടാകാം.

എല്ലാ വിഭാഗങ്ങള്‍ക്കും സമാധാനത്തെയും സന്തോഷത്തേയും പ്രദാനം ചെയ്യാന്‍ അബ്രാഹ്മണ വിഭാഗങ്ങള്‍ യോഗ്യര്‍ ആയി ഭവിക്കുന്നു എങ്കില്‍ അത് തീര്‍ച്ചയായും സന്തോഷിക്കേണ്ട കാര്യം ആണ്. പക്ഷെ ഇവിടെ അധികപ്പറ്റ് ആകുന്ന ഒരു വിഭാഗം ഉണ്ടാകും.  അവര്‍ എവിടെ പോയി തൊലഞ്ഞാല്‍ എന്ത്? അവര്‍  മതം മാറിയാല്‍ അവരും രക്ഷപെടും അവര്‍ ചെല്ലുന്ന മതത്തിനും കൂടുതല്‍ ഗുണം ചെയ്യും. വൈദിക പാരമ്പര്യത്തിനു വില മതിക്കാത്ത ഹിന്ദുക്കളെ സേവിക്കുന്നതിലും ഭേദം മതം മാറുകയാണ് എന്ന് ബ്രാഹ്മണര്‍ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?

Pls see in the other blog
പൂജകര്‍ പ്രതിഷേധിച്ചാല്‍  Priest Class Protests

10 comments:


  1. കര്‍മ്മ ബ്രാഹ്മണര്‍ ജന്മ ബ്രാഹ്മണന്‍ എന്നൊക്കെ പറഞ്ഞു ഓരോരുത്തന്‍മാര് വരും . സംസ്കാരം സനാതനം എന്നൊക്കെ പറയുമെങ്കിലും , ബ്രാഹ്മണര്‍ക്ക് എതിരെ ഉള്ള കാര്യങ്ങളില്‍ ഇവര്‍ ഒറ്റക്കെട്ടായി സ്വജാതി സ്വഭാവം കാണിക്കും, ജാതി രാഷ്ട്രീയ ബെധമന്യേ എല്ലാവരും ഒന്നിക്കും . ഇതിനെയാണ് ഭൂരിപക്ഷ പ്രീണനം എന്ന് പറയേണ്ടത്. അല്ലെങ്കില്‍ വര്‍ഗീയം എന്നും വിളിക്കാം..ഒരു വര്‍ഗതിനോട് അറപ്പ്. ഇനി അമ്പലത്തിലും സംവരണം കൊണ്ട് വരാം , നമ്പൂതിരിമാര്‍ ഫോര്‍വേഡ് കാസ്റെ അല്ലെ ജാതി സംവരണത്തിന് ജന്മ ബ്രാഹ്മണന്‍ മാത്രം പരിഗണിക്കും . പിന്നക്കങ്ങള്‍ക്ക് കൂടുതല്‍ അമ്പലങ്ങളും. നമ്പൂതിരിമാര്‍ വല്ല തെങ്ങ് കയറ്റമോ ? കള്ള് ചേതോ പഠിച്ചാല്‍ നന്ന്.

    ReplyDelete
  2. എന്തായാലും ശന്തിക്കാര്‍ക്ക് സമൂഹത്തില്‍ വില കുറഞ്ഞു വരുന്നു, വേളി കഴിക്കാന്‍ കുട്ടിയെ കിട്ടുന്നില്ല, ശാന്തിക്ക് (അതിനാല്‍ തന്നെ) നമ്പൂരാരെ കിട്ടുന്നില്ല എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങീട്ടു നാളുകള്‍ കുറെയേറെ ആയി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ കുടുംബ ക്ഷേത്രനഗലും മറ്റും ഒഴിച്ചുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ശാന്തിയും തന്ത്രവും മറ്റും ഒഴിയണം. അത് എത്രപേര്‍ക്ക് എങ്ങനെ പറ്റും എന്നൊക്കെ ചിന്തിക്കേണ്ട വിഷയം തന്നെ. ഒറ്റയടിക്ക് നടക്കില്ല എന്നും അറിയാം, ഉള്ളില്‍ നിന്ന് തന്നെ ധാരാളം എതിര്പും ഉണ്ടാവും. പക്ഷെ അതുകൊണ്ടുള്ള ഗുണം എന്തെന്നാല്‍ നമ്പൂരിമാര്‍ ഇല്ലാത്ത അമ്പലങ്ങളിലെ കഥ നേരിട്ടറിയാന്‍ (ഭക്തന്മാര്‍ക്കും നടത്തിപ്പുകാര്‍ക്കും)പറ്റും.ശാന്തിക്കെങ്കിലും പോകാം എന്ന് വിചാരിചിരിക്കാതെ നമ്മുടെ ചെറുപ്പക്കാരും കുട്ടികളും കുറച്ചു കൂടി ഗൌരവമായി ഭാവി ആസൂത്രണം ചെയ്യും. പൊതുവേ നന്മയെ അതുകൊണ്ട് ഭാവിക്ക് ഉണ്ടാവൂ.

    ReplyDelete
  3. ബ്രാഹ്മണ്യം -ജന്മനാ കിട്ടുന്ന -ഒരു പാരമ്പര്യമാണ് എന്നാ ധാരണ തെറ്റാണോ ശരിയാണോ എന്നാ കാര്യം ആദ്യം തീരുമാനിക്കുക .. ഭഗവാനെ പൂജ ചെയ്യാന്‍ അനുഷ്ഠനങ്ങളില്‍ കൃത്യത - ആത്മാര്‍ഥത - മതിയാകുമോ അതോ ഡി എന്‍ എ ബ്രാഹ്മണ്യം മതിയാകുമോ ? " ജന്മ ബ്രാഹ്മണന്റെ പൂജ മാത്രം മതി എനിക്ക് " എന്ന് പറയുന്ന ഏതെങ്കിലും അവതാര - ദൈവ രൂപത്തെ കാട്ടിത്തരാമോ ? തികഞ്ഞ നിഷ്ഠയോടെ ബ്രഹ്മന്യ്തിന്റെ അര്‍ഥം മനസ്സിലാക്കുന്ന ബ്രഹ്മനരോട് പൂര്‍ണ ബഹുമാനത്തോടെ തന്നെ ആണ് ഈ കുറിപ്പ്

    ReplyDelete
    Replies
    1. അവരവരുടെ ആചാരങ്ങളും വിശ്വാസങ്ങളും ജാതീയമായി തന്നെ ഉണ്ടല്ലോ ? . ബ്രാഹ്മണര്‍ക്കും അവരുടെതായ ആചാര രീതികള്‍ ഉണ്ട് , അത് തലമുറകളായി പാരമ്പര്യമായി നിലനിര്‍ത്തി പോകുന്നവര്‍ ഇവിടെ ഉള്ളപ്പോള്‍ , അവര്‍ ഉള്ളിടത്തോളം കാലം ഈ പറയുന്ന "കര്‍മ്മ ബ്രാഹ്മണന്‍ " കൈകടതെണ്ട ആവശ്യം ഇല്ല . പിന്നെ എന്തിനാണ് മറ്റുള്ളവര്‍ക്ക് എത്തി നോക്കേണ്ട കാര്യം?

      പാവങ്ങളുടെ മേല്‍ ഉള്ള കടന്നു കയറ്റം , കയ്യൂക്കിന്റെ ബലം . യഥാര്‍ത്ഥത്തില്‍ ഇത് തന്നെ കലി കാലം

      Delete
  4. ജീ
    ഹിന്ദുമതാം എന്നതിലുപരിയായി ബ്രാഹ്മണ മതം എന്ന സങ്കല്‍ പ്പത്തെയാണ്‌ താങ്കള്‍ മുറുകെ പിടിച്ചിരിക്കുന്നതെന്നു തോന്നുന്നു. വിടി യും മറ്റും ചെയ്ത സമുദായ ഉദ്ധാരണത്തെ പുറകോട്ട് പിടിച്ച് വലിക്കാനല്ലേ ഇത്തരം നിലപാടുകള്‍ സഹായകരമാവുക ?

    ഏവര്‍ ക്കും സുഖവും ശാന്തിയും ലഭ്യമാവട്ടെ, ഏവരും സമന്മാരാവട്ടെ എന്നൊക്കെ വലിയ വായില്‍ വാചകമടിക്കുന്ന നമുക്ക് ഇത്തരം ''സങ്കുചിതത്വം '' (?) ഭൂഷണമാണോ ?

    ReplyDelete
    Replies
    1. മൂന്നുമാസമോ മിടുക്കന്‍ എങ്കില്‍ മൂന്നു ദിവസമോ കൊണ്ട് ഒരാള്‍ പൂജ പഠിച്ചാല്‍ അവനു പൂണൂല് കൊടുത്തു മഹാക്ഷേത്രങ്ങളില്‍ മേല്‍ശാന്തി ആക്കുന്ന ഇന്നത്തെ ഹിന്ദു മതത്തിനു നമ്പൂരിമാരുടെ ആവശ്യം ഉണ്ടോ? മറ്റുള്ളവര്‍ക്ക് ഇത് വരെ അവസരം നിഷേധിച്ച കുറ്റത്തിന് ജന്മ ബ്രാഹ്മണരെ പുറത്താക്കല്‍ നടപടി ഇരുട്ടടി പോലെ ആരംഭിച്ച വിവരം പത്രങ്ങള്‍ പ്രസിധീകരിക്കാതത്തില്‍ ആണ് അമര്‍ഷം.

      Delete
    2. ക്ഷത്രിയരെ ഇല്ലാതെ ആക്കിയ ഹിന്ദുക്കള്‍ ഇപ്പോള്‍ ബ്രാഹ്മണരെ ക്കൂടി ഇല്ലാതെ ആക്കാന്‍ നോക്കുന്നു. നിക്ഷത്രീകരണ ത്തിനു ബ്രാഹ്മണരും കൂട്ടുനിന്നു. ഇപ്പോള്‍ നിഷ്ബ്രഹ്മീകരണം വിഭാവനം ചെയ്യുന്ന ഹിന്ദുക്കളെ ആണ് ഭാരതം ആദ്യം ആയി കണ്ടുകൊണ്ടിക്കുന്നത്. ലോകവും സാകൂതം ഉറ്റുനോക്കുന്നത്.

      Delete
    3. 'ക്ഷത്രിയരെ ഇല്ലാതാക്കിയ ഹിന്ദുക്കള്‍ 'താങ്കളുടെ പ്രയോഗം കൊള്ളം ...ക്ഷത്രിയരും ബ്രഹ്മനരുമോന്നും ഹിന്ദുക്കള്‍ അല്ലെ...ഈ ക്ഷത്രിയരെ ഉപദേശിച്ചു ഒരു പരുവമാക്കിയത് അക്കലതൊക്കെ അവരെ ഉപടെഷിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്‍ തന്നെയല്ലേ ...ബ്രഹ്മം എന്താനെന്നരിയത്തവര്‍ പോലും ജനന സര്‍ട്ടിഫിക്കട്ടിന്റെ പിന്‍ബലത്തില്‍ പൂജ നടത്തുന്നതിനെയാണ് ആളുകള്‍ എതിര്‍ക്കുന്നത് ...

      Delete
    4. Swantham Nizhalinodu ulla yudham poleye ulloo ee ethirppu.

      Delete
    5. Hindu ennathu ivide Jaatheeya inferiority complex ullavar swantham janma samskaarathe polish cheyyaan upayogikkunna oru vaakku maathram.

      Delete