പൂജകര്‍ പ്രതിഷേധിച്ചാല്‍ ആകാശം വീഴില്ല എന്ന് തെളിഞ്ഞു. പക്ഷെ അത്തരം ശ്രമങ്ങള്‍ ആരും വക വയ്ക്കില്ല എന്ന് മാത്രം. അതിനെ അവഗണന കൊണ്ട് നേരിടും. പുച്ഛം കൊണ്ട് പ്രതിരോധിക്കും.
പ്രതിഷേധഭാവം അധിമായാല്‍ പിന്നെ പൂജ ചെയ്യാന്‍ കഴിയാതെ വരും. പൂജകന്‍ എന്ന നിലയും നിലവാരവും ക്രമേണ നഷ്ടമാവുകയും ചെയ്യും. അമ്പലം വിട്ടുപോരേവരികയും ചെയ്യും. അത്ര തന്നെ.
അതുകൊണ്ട് പൂജകരും മറ്റു ക്ഷേത്ര ജീവനക്കാരും യാതൊരു വിധ പ്രതിഷേധ ത്തിനോ സമരത്തിനോ മുതിരുന്നില്ല. അത്രേയുള്ളൂ.
പക്ഷെ അതുകൊണ്ട് പ്രതിഷേധം തീരുമോ? അതില്ല. മാന്യമായ രീതിയില്‍ പ്രതിഷേധ ഭാവം പ്രകടമാക്കുന്നതിനു ഉള്ള വേദി ആവശ്യമാണ്. അത് ശാന്തിക്കാര്‍ക്ക് മാത്രം പോരാ. ഇന്ന് അതില്ലാത്തത് മുഖ്യമായും അവര്‍ക്കാണ്. ഇന്റര്‍ നെറ്റിലൂടെ അങ്ങനെ ഒന്ന് ഉണ്ടാക്കാനുള്ള ശ്രമം പ്രതീക്ഷാവാഹം ആയി കാണുന്നു.
പൂജകന്റെ പ്രതിഷേധഭാവം പൂജാഭാവത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒട്ടും മോശമായി അഥവാ ദോഷമായി ബാധിക്കണം എന്നില്ല എന്നതിന് തെളിവാണ് , ഇതിനെ തുടര്‍ന്ന് രൂപം കൊണ്ട ദൈവചിന്തകളെക്കൊണ്ട് പരിശുദ്ധം ആയ "ദൈവവിചാരം" ബ്ലോഗ്. ന്യായമായ സമരത്തിന് കിട്ടിയ ദൈവികം ആയ ഉപഹാരം ആയി പുതിയ ബ്ലോഗിനെ കാണുന്നു.
മൂന്നു വ്യത്യസ്തമായ ബ്ലോഗുകള്‍ ആണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. മൂന്നിനും മൂന്നു വ്യക്തിത്വവും. പുതിയ സംരംഭം ആയ "ദൈവ വിചാരം" ബ്ലോഗിന് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കുന്നു. കാരണം തികച്ചും ദൈവികമായ ദിശാബോധത്തോടെ ആണ് അതിന്റെ നീക്കം.
No comments:
Post a Comment