- നിരീശ്വരവാദികള്‍ ക്ഷേത്രങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യം. ഈശ്വര വാദികളുടെ യഥാര്‍ത്ഥ താല്പര്യം ഈശ്വരനില്‍ അല്ല എന്നത് തെളിഞ്ഞതോടെ അല്ലെ?
ശാന്തിവിചാരം ചിന്താവിഷയങ്ങള്‍ ഇപ്പോള്‍ പല ഗ്രൂപുകളിലും നീണ്ട ചര്‍ച്ചയ്ക്ക് വിഷയം ആകുന്നു.മഹാവിഷ്ണു അയ്യപ്പക്ഷേത്രം എന്ന ഗ്രൂപ്പില്‍ നിന്നും ഒരു സമാന ചിന്ത. sree Mahavishnu Ayyappa Kshethram Eachillam
Manjith Namboothiri, നിരീശ്വരവാദികള്‍ക്ക് ക്ഷേത്ര കാര്യങ്ങളില്‍ താല്പര്യം എന്തിനു എന്നതാണല്ലോ വിഷയം. ഇതിന്റെ ഉത്തരം വളരെ ലളിതം. "ഈശ്വരവാദികള്‍ക്ക് ക്ഷേത്ര കാര്യങ്ങളില്‍ താല്പര്യം എന്തിനാണോ അതിനു തന്നെ !"
ആ വസ്തു എന്താണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വിധികള്‍ വരുന്നതും. obviously it is not God or God realization. it is money.
പരുഷവാക്കുകള്‍ കൊണ്ടും തുറിച്ചുനോട്ടം കൊണ്ടും ഒറ്റപ്പെടുത്തല്‍ കൊണ്ടും ഒരു വിഭാഗത്തിന്റെ പ്രതികരണശേഷി നിശ്ശേഷം നശിപ്പിച്ചു അവരെ മിണ്ടാപ്രാണികള്‍ ആക്കി, ............അവരെ അലിഖിതവും അവ്യക്തവും പരസ്പര വിരുദ്ധവും ആയ നിയമങ്ങളുടെ മുള്‍മുനകളില്‍ നിര്‍ത്തി ................. അന്യായമായി വഴിതടഞ്ഞും, ..................ആളാം വീതം ചോദ്യംചെയ്തും ..........അതൊക്കെ ഹിന്ദു വിശ്വാസം ആണെന്ന് ഭൂരിപക്ഷ ഗര്‍വം കൊണ്ട് വരുത്തി തീര്‍ത്തും ..........ഒരു വിഭാഗം ബ്രാഹ്മണവര്‍ഗവിരോധികള്‍ ക്ഷേത്രങ്ങളുടെ പവിത്രത നിശ്ശേഷം നശിപ്പിച്ച സാഹചര്യത്തില്‍ മാത്രമാണ് നിരീശ്വരന്മാര്‍ രംഗപ്രവേശം ചെയ്തത്. അവരെ ന്യായീകരിക്കാനല്ല ഇത്. നാം ചിന്തിക്കേണ്ട വിഷയം, "എന്തുകൊണ്ട് ഈശ്വരവിശ്വാസികള്‍ക്ക് ക്ഷേത്രകാര്യങ്ങളില്‍ വേണ്ടത്ര താല്പര്യം ഇല്ല" എന്നതാണ്.
No comments:
Post a Comment