- പൂജാരി ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാറില്ല. രണ്ടാം മുണ്ടും പതിവില്ല. ഭസ്മക്കുറിയും പൂണൂലും ഒതുക്കി ഉടുത്ത ഏകവസ്ത്രവും ആണ് അവന്റെ വേഷം. പൂജ കഴിഞ്ഞു പുറത്തു വഴിയിലോ മറ്റോ അവനെ ആ വേഷത്തില്‍ കണ്ടാല്‍ ഒട്ടും സുഖിക്കാത്തത് ഹിന്ദു സഹോദരന്മാര്‍ക്ക് തന്നെയാണ്.ഹിന്ദുമത കണ്‍വെന്ഷന്‍ നടക്കുന്ന വേദി ഉണ്ടെങ്കില്‍ അതിനും, ബ്രാഹ്മണന്‍ കത്തി വേഷം തന്നെ. വേദികള്‍ ചിലപ്പോള്‍ വെറുപ്പ് പ്രകടിപ്പിച്ചു എന്ന് വരും. പത്ത് കയ്യടി കിട്ടുന്ന വിഷയം കിട്ടിയാല്‍ സംഘാടകര്‍ മുതലെടുക്കാതെ ഇരിക്കുമോ? ഇതൊക്കെയാണ് ഇവിടുത്തെ ഹിന്ദുത്വം. രക്ഷപെടാത്തത്തിനു കുറ്റം ക്രിസ്ത്യാനിക്കും.
Wednesday, 20 June 2012
Criticizing Others
Subscribe to:
Post Comments (Atom)
നമ്പൂതിരി പൂജ മാത്രം ചെയ്താല്‍ മതി എന്നുള്ളത് കമ്മറ്റി ഭരിക്കുന്ന അമ്പലങ്ങളില്‍ പതിവാണ്.പിന്നെ വൃത്തിയില്ല, കരി, എണ്ണ വിയര്‍പ്പ് ഇവയും നികൃഷ്ടം.സമൂഹത്തില്‍ നല്ല നിലയിലുള്ള നമ്പൂതിരിമാര്‍ നമ്പൂതിരിമാരുടെ പൊതു ഉന്നമനത്തിനു വേണ്ടി ഇടപെടുകയുമില്ല.നമ്പൂതിരിമാര്‍ ഏറെയുണ്ട് കേമന്മാര്‍ .അവര്‍ പൊതുസമൂഹത്തിന്റെ ഭാഗമാകുന്നു.പിന്നെ ആരു പറയും നമ്പൂതിരിക്കുവേണ്ടി ?
ReplyDeleteആര് പറയും എന്നതിനേക്കാള്‍ അധികം എന്നെ അലട്ടിയിരുന്നത് ആരോട് പറയും എന്ന ചോദ്യം ആയിരുന്നു. ഇപ്പോള്‍ അതിനു ഒരു ഉത്തരം ആയി. പറയേണ്ടത് പറയേണ്ടത് പോലെ പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാകും. അതുമതി. പൂര്‍വികര്‍ ആയ ആചാര്യന്മാര്‍ എല്ലാവരും കവലപ്രസംഗം നടത്തുന്നവര്‍ ആയിരുന്നില്ലല്ലോ. ഇത്തരം വിഷയങ്ങളില്‍ ജിജ്ഞാസുക്കളുടെ എണ്ണം കുറവായിരിക്കും. ഉള്ളവരെ ഒരുമിപ്പിക്കുക അവരെ കൂട്ടി പ്രവര്‍ത്തനത്തിന്റെ പുതിയ പാത തെളിച്ചിടുക. വരേണ്ടവര്‍ വഴിയെ വരും. അത്രെയോക്കെയെ പറ്റൂ. എന്താ പോരെ? നാരായണ !
ReplyDelete