ശ്രീ നാരായണഗുരുസൂക്തങ്ങളുടെ മറവില്‍ അനുയായികള്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ട.
സത്യത്തോടുള്ള അമര്‍ഷം
ഇത് ഒരു ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തു. മറ്റുള്ളവരുടെ വേദനിപ്പിക്കും എന്ന അഭിപ്രായപ്പെട്ടു ഒരാള്‍ dilete ചെയ്യാന്‍ ആവശ്യപ്പെട്ടു. വേദന എല്ലാര്ക്കും ഉണ്ട് എന്ന് ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ചതുര്‍വര്‍ണ്യം എന്ന് ചൊല്ലി നമ്പൂരി ശകാരം തുടങ്ങി. കലാ കേരളം എന്ന ഗ്രൂപ്പ് ഉടനെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് എഴുതിയ വരികള്‍.
ആരുമേ താങ്ങി നിര്തെണ്ടാ
ആരും തണലുമേകണ്ടാ
ആരൊക്കെ നിന്നെതിര്ത്താലും
സത്യമെന്നും ജയിച്ചിടും.
പൊട്ടിപ്പൊളിഞ്ഞു പോയീടും
പച്ചക്കള്ളങ്ങളൊക്കെയും
പൊട്ടന് പിറുപിറുത്താലും
പൊട്ടിടും ചില കണ്ണികള്‍.
ചിലര്‍ക്ക് അസത്യത്തോടുള്ള ആഭിമുഖ്യം പ്രകടം, സത്യതോടുള്ള വിരോധവും. ആരൊക്കെ എതിര്‍ത്താലും എല്ലാ രഹസ്യ അജണ്ടകളെയും കാലം പൊളിക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
പൊട്ടന് എന്നത് എന്റെ നോവലിലെ ഒരു പ്രധാന കഥാപാത്രം ആണ്. ഞാന്‍ എഴുതുന്ന നോവലുകളും കഥകളും പ്രസിദ്ധീകരിക്കാറില്ല. അതിനായി ആരുടെയും പിന്നാലെ നടക്കാന്‍ താല്പര്യം ഇല്ല.
പൊട്ടന് എന്നത് എന്റെ നോവലിലെ ഒരു പ്രധാന കഥാപാത്രം ആണ്. ഞാന്‍ എഴുതുന്ന നോവലുകളും കഥകളും പ്രസിദ്ധീകരിക്കാറില്ല. അതിനായി ആരുടെയും പിന്നാലെ നടക്കാന്‍ താല്പര്യം ഇല്ല.
No comments:
Post a Comment