ആര്‍ജവം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയാത്തവര്‍ ഇന്ന് കാണും. വേണ്ടാതവയുടെ പട്ടികയില്‍ ആവുമല്ലോ അത്തരം പദങ്ങള്‍. തത്തുല്യമായ English word ആലോചിച്ചു. തോന്നിയവ ഒന്നും തൃപ്തികരം ആയി തോന്നിയില്ല. Frankness , Simplicity , Straight forward nature (not style) ഒന്നും അത്ര തന്നെ വരുന്നില്ല. അറിവുള്ളവര്‍ ദയവായി പറഞ്ഞു തന്നാല്‍ കൊള്ളാം.
ഒരു കാര്യത്തെ വളച്ചുകെട്ടി അവതരിപ്പിചാലെ പലര്‍ക്കും സുഖിക്കൂ. ആര്‍ജവം ഇല്ലാത്ത (വേണ്ടാത്ത) ഒരുപറ്റം diplomat കളുടെ സുഖവാസകേന്ദ്രം ആയിരിക്കുന്നു ഈ ഗ്രൂപ്പ്. വളച്ചു കെട്ടി സുഖിപ്പിച്ചു പറയാന്‍ അറിയാഞ്ഞിട്ടല്ല, പലപ്പോഴും അതിനൊന്നും സമയം കാണില്ല, ക്ഷമയും. തന്നെയല്ല കാര്യത്തിന്റെ ഗൌരവം കുറച്ചു കളയുന്നതും ഒരുതരം കൊലപാതകം അല്ലെ?
പച്ച ഇരുമ്പും പഴുപ്പിച്ച ഇരുമ്പും തമ്മില്‍ ചേര്‍ക്കാന്‍ ആവില്ല. നന്നായി joint ചെയ്യണമെങ്കില്‍ രണ്ടു പീസും ഒരുപോലെ പഴുപ്പിക്കണം. ആന്തരികതാപനില സമാനമാകണം. വെറുതെ "സമാനമാസ്തു" എന്ന് പറഞ്ഞാല്‍ പോര. എന്റെ മാനസിക അവസ്ഥ പലപ്പോഴും തിളച്ചു മറിയുന്നത് ആവാറുണ്ട്; ശാന്തി (ഏതെങ്കിലും ക്ഷേത്രത്തില്‍) ഉള്ള ദിവസങ്ങളില്‍ അന്തസ്താപം കൂടുക പതിവാണ്.
ഇടുങ്ങിയ ശ്രീ കോവിലിലെയും തിടപ്പള്ളിയിലെയും അമിതോഷ്ണം മാത്രമല്ല കാരണം, ക്ഷേത്ര സാഹചര്യങ്ങളോടുള്ള പ്രതിഷേധമാണ് അഗ്നി ആകുന്നത്. അതിനെ ആര്‍ക്കും ഉപദ്രവം കൂടാതെ ക്രിയാത്മകം ആയി വിനിയോഗിക്കാന്‍ ആണ് ഞാന്‍ അധിക ദിവസങ്ങളും എഴുത്തിനായി വിനിയോഗിക്കുന്നത്. മറ്റു പലരുടെയുംപോലെ എനിക്ക് ഇതൊരു പാര്‍ശ്വവൃത്തി (സൈഡ് ബിസിനസ്) അല്ല.
പലര്‍ക്കും പോള്ളുന്നുണ്ട്. അതറിയാം. വെളിച്ചം ഉള്ളിടത് ചൂടും ഉണ്ടാകുമല്ലോ. ഇപ്പോള്‍ എല്ലാരും തണുപ്പ് ആഗ്രഹിക്കുന്നു. അതോടൊപ്പം മറ്റുള്ളവരെ ചൂടാക്കാനും !
ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയോ സുഖത്തിനു വേണ്ടിയോ ആയിക്കൂടാ, പ്രവൃത്തിക്ക് വേണ്ടി ആയിരിക്കണം. (വേണ്ടേ?) അങ്ങനെ ഒരു ലക്‌ഷ്യം വാസ്തവത്തില്‍ ഇതില്‍ ആര്‍ക്കെങ്കിലും ഉള്ളതായി തോന്നിയിട്ടില്ല. എന്താ ശരിയല്ലേ?
ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയോ സുഖത്തിനു വേണ്ടിയോ ആയിക്കൂടാ, പ്രവൃത്തിക്ക് വേണ്ടി ആയിരിക്കണം. (വേണ്ടേ?) അങ്ങനെ ഒരു ലക്‌ഷ്യം വാസ്തവത്തില്‍ ഇതില്‍ ആര്‍ക്കെങ്കിലും ഉള്ളതായി തോന്നിയിട്ടില്ല. എന്താ ശരിയല്ലേ?
No comments:
Post a Comment