Wednesday, 19 October 2011

നായര്‍ മേധാവിത്തം

ഭരണസംപ്രദായത്തില്‍  വന്ന മാറ്റം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ബ്രാഹ്മണ സംസ്കാരത്തെ ആണ്.      എല്ലാ ഹിന്ദു വിഭാഗങ്ങളും അതിന്‍റെ പ്രത്യക്ഷ ഗുണഭോക്താക്കളാണ്.  

എന്നാല്‍  ശൂദ്രരുടെ ഭാവം അവരാണ് എല്ലാം തികഞ്ഞ ലക്ഷണം ഒത്ത ഹിന്ദുക്കള്‍ എന്നാണ്. മറ്റുള്ള സകല വിഭാഗങ്ങളെയും അവര്‍ക്ക് പുച്ഛം ആണ്. ഭൂരിപക്ഷം ആകയാലാവാം അവരെ പറയാന്‍ ആരും ഇന്നേവരെ ധൈര്യപ്പെട്ടിട്ടില്ല.  പറയാന്‍ പാടില്ലാത്തത് എന്ന് ലോകരെല്ലാം കരുതുന്ന കാര്യം പറയുന്നത്  കഴിവാണോ ദൌര്‍ബല്യം ആണോ എന്ന് അറിയില്ല. എന്തായാലും അതില്‍ കൃതാര്‍ത്ഥതയുണ്ട്. 

ക്ഷേത്രങ്ങളില്‍ -സമൂഹത്തിലും - ബ്രാഹ്മണ മേധാവിത്തം തുടച്ചു നീകിയത് പകരം നായര്‍ മേധാവിതത്തെയും അമ്പലങ്ങളില്‍ അച്ചിമെധാവിതത്തെയും സ്ഥാപിക്കാന്‍ ആയിരുന്നു.  ഇവരുടെ ചെയ്തികള്‍ എന്തൊക്കെ ആയിരുന്നു /ആണ് എന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആരും പറയുകയില്ല.

പണ്ഡിത രാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപാടിനു അര്‍ഹമായ പദവി ലഭിക്കാതെ പോയതിനു പ്രധാന കാരണം അദ്ദേഹം നടത്തിയ ശുദ്രവിമര്‍ശനം ആയിരുന്നില്ലെ?  അതില്ലെങ്കില്‍ പോലും നമ്പൂരിമാരോട് പക പോക്കുന്ന സമീപനം ആണ് കേരള സമൂഹം കാണിക്കുന്നത്.  

ദേവസ്വം ബോര്‍ടിലായാലും പ്രൈവറ്റ്ലായാലും ശാന്തിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍നിന്ന് കെട്ടുകെട്ടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശാന്തിക്കാര്‍ക്ക് ഒന്നും പുറത്തുപറയാന്‍ കഴിയാറില്ല. അതിനു തക്ക അറിവുള്ളവര്‍ ഒരിക്കലും ഈ കെണിയില്‍ വീഴുകയില്ല. വീണാല്‍ പുറം ലോകവുമായി പിന്നെ ഒരു ബന്ധവുമില്ല. ഉത്തമാസാഹിത്യം എഴുതിയാലും ഭക്തജനങ്ങള്‍ അത് പ്രോല്സാഹിപ്പിക്കുകയില്ല. അകാരണമായി ആക്ഷേപിക്കുകയെ ഉള്ളൂ.

ഹിന്ദുമത പുരോഹിതരുടെ സ്ഥാനത്ത് ലോകം കാണുന്ന ബ്രാഹ്മണര്‍ ഇവിടെ ശക്തമായ ധാര്‍മിക പ്രതിപക്ഷം ആയിതീരണം. മതം കഴിഞ്ഞിട്ടേയുള്ളൂ മതേതരത്വം എന്ന് ഉറക്കെ പറയാന്‍ അവനു കഴിയണം. കാരണം മതത്തിനെ സംബന്ധിച്ചിടത്തോളം അതൊരു ഇത്തിള്‍ക്കണ്ണി മാത്രമാണ്. അത് വളരുംതോറും മതമരം ഉണങ്ങുകയാണ്.

ക്രിസ്ത്യാനിക്കും മുസല്‍മാനും മതം കഴിഞ്ഞിട്ടേ രാഷ്ട്രീയം ഉള്ളൂ. ഹിന്ദുവിനാകട്ടെ രാഷ്ട്രീയമാണ് വലുത്. എന്നിട്ട് അവിടെയും നേട്ടം ഒന്നും കാണുന്നില്ല. എങ്കിലും ദുരഭിമാനത്തിന്റെ ചുമട് ഇറക്കാന്‍ അവനു ഒരു ഉദ്ദേശവുമില്ല.

See Time Line Comments

3 comments:

  1. See Fb Time line Comments http://www.facebook.com/vasudiri/posts/372959476132996

    ReplyDelete
    Replies
    1. Commented by Appan Varma, Prasada Chandran Mechettu, Dev Pannavoor

      Delete