നിഷ്കാമകര്‍മം എന്നത് ഏറ്റവും ശക്തമായ മോക്ഷസാധനം ആണ്. പ്രതിഫലം ആഗ്രഹിക്കാതെ കര്‍മം അര്‍പ്പണ മനോഭാവത്തോടെ ചെയ്യുക എന്നതാണ് അത്. ബ്രാഹ്മണരുടെ സന്ധ്യാ വന്ദനം തുടങ്ങിയ നിത്യകര്‍മങ്ങള്‍ അതിനുള്ള പരിശീലനം ആണ്. നിഷ്കാമ കര്മികളെ വളര്‍ത്തുകയും വാര്തെടുക്കുകയും ചെയ്യുന്നതായിരുന്നു രാജകീയ ഭരണസംസ്കാരം. അത്തരക്കാര്‍ക്ക് അന്നത്തെ സമൂഹം മാന്യത കല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഇന്നത്തെ സമൂഹം അവരെ വെറും വിഡ്ഢികളാക്കുകയും യഥാശക്തി വഞ്ചിക്കുകയും ആണ് ചെയ്യുന്നത്. രാജാക്കന്മാരെ ഒതുക്കി. അതിലും വലുതാണോ ബ്രാഹ്മണര്‍ എന്നാണു പ്രമാണികളായിരുന്ന നായന്മാര്‍ ചിന്തിച്ചത്. അവരുടെ മുന്നില്‍ അറിവുള്ള ബ്രാഹ്മണര്‍ തോല്‍വി സമ്മതിച്ചു വിനീതരായി പുഞ്ചിരിതൂകി നിന്നു. അവര്‍ അത് തരം എന്ന് കണ്ടു. അടിച്ചമര്‍ത്തല്‍ യഥേഷ്ടം തുടര്‍ന്നു.
ബ്രാഹ്മണസമൂഹം ഇവിടെ വര്‍ഗ്ഗനാശത്തിലേക്ക് തള്ളി വിടപ്പെടുകയാണ്. അമ്പലത്തില്‍ ശാന്തിക്ക് പോയോ അവന്റെ ജീവിതം പോക്കാണ് എന്നതാണ് ഇന്നത്തെ സ്ഥിതി. ഇത് ശക്തമായ പ്രതിഷേധം അര്‍ഹിക്കുന്നു.
നല്ല വരുമാനം ലഭിച്ചുകൊണ്ടിരുന്ന ശാന്തി ഉപേക്ഷിച്ചുകൊണ്ടാണ് ഞാന്‍ ഇത് പതിവായി എഴുതി ഇടുന്നത്. ബ്രാഹ്മണ -അബ്രാഹ്മണ വിഭാഗങ്ങളുടെ ഇടയിലുള്ള അകലം ഇപ്പോള്‍ ധ്രുവങ്ങളോളം ആയിരിക്കുന്നു. ഇതൊന്നു bridge ചെയ്യണം എന്ന് തോന്നി. ഇതൊരു സേവനം ആണ്. ഇതിന്‍റെ പ്രയോജനം ലോകര്‍ക്ക് കിട്ടണമെങ്കില്‍ അവര്‍ ഇത് വായിക്കണം. അഭിപ്രായം പറയണം. കൂടുതല്‍ പേരെ അറിയിക്കുകയും വേണം.
ശാന്തിക്കാരെ അറിയിച്ചിട്ട് കാര്യമുണ്ടോ എന്ന് സംശയം. കാരണം അവരില്‍ പലരും അധികമായി സേവിക്കുന്നത് ഭക്തജനങ്ങളുടെ പാദാരവിന്ദങ്ങളെ അല്ലെ എന്ന് തോന്നുന്നു. ദൈവത്തെക്കാള്‍ ശക്തി ഇന്ന് അവര്‍ക്കാണല്ലോ. അതുകൊണ്ട് കുറ്റപ്പെടുത്തുകയല്ല.
വളരെ ഗൌരവം ഉള്ള കാര്യങ്ങള്‍ ആണ് പറയുന്നത്. അതുകൊണ്ട് ആരും കേട്ടില്ല കണ്ടില്ല എന്ന് നടിക്കരുത്. വായിക്കുന്നത് തന്നെ വലിയ കാര്യം
ReplyDeleteഎന്നാലും എന്തെങ്കിലും കൂടി എഴുതണേ! തല പോകുന്ന കേസൊന്നുമല്ല