
നമ്മളെ വട്ടപ്പൂജ്യം ആക്കുന്നവരുടെ ജാടയെ സംരക്ഷിക്കുന്നത് നമുക്ക് ഗുണകരമല്ല. നാം പരമാവധി സഹിച്ചു. ലോകത്തില്‍ ഒരു വിഭാഗവും ഇത്രയും സഹിക്കുകയില്ല. എന്നിട്ടും ദിനംപ്രതി ആക്ഷേപങ്ങള്‍ പെരുകുന്നു. പൊതുജനങ്ങള്‍ ആയിട്ടും, മന്ത്രി ആയിട്ടും, ദേവസ്വം ബോര്‍ഡ് ആയിട്ടും. ഇങ്ങനെ കൊല്ലാക്കൊല ചെയ്യാമോ?.
ദക്ഷിണ വിഷയം
ശാന്തിക്കാരന് ക്ഷേത്രത്തില്‍ ജോലി ചെയ്യാന്‍ അഭിമാനവും ആത്മവിശ്വാസവും തോന്നണം. അവനെക്കാള്‍ യോഗ്യത ആത്മീയ ധാര്‍മിക യോഗ്യത കുറഞ്ഞവര്‍ അവനെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ആക്ഷേപമായി തോന്നണം. ഈ വിഷയത്തില്‍ ഭക്ത ജനങ്ങളിലും ബോധകരണം ആവശ്യമാണ്.
അതിനായി ക്ഷേത്രങ്ങളിലൂടെ സത്സംഗ സമിതികള്‍ ശാന്തിക്കാരുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. ഉണ്ണികളുടെ വേദപഠനം പൂജാപഠനം ഇവ ഉള്‍പ്പെടെ ഒരുപാട് നല്ല കാര്യങ്ങള്‍ സമിതിക്ക് ചെയ്യാന്‍ കഴിയും.
ദേവസ്വം വരുമാനത്തിന്‍റെ നിശ്ചിത ശതമാനം ഉത്തമരായ ശാന്തിക്കാരുടെയും മറ്റു ക്ഷേത്രസംസ്കാരം നിലനിര്തുന്നവരുടെയും നിരഹംകാരികളായ സജ്ജനങ്ങളുടെയും, ഹിന്ദുമതത്തിനു അഭിമതരായ അറിവുള്ള ബ്രാഹ്മണരുടെയും അവര്‍ അടങ്ങുന്ന മതത്തിന്‍റെയും പുനര്‍ നിര്‍മാണത്തിനായി ചെലവഴിക്കണം.
അതുകൂടാതെ സമൂഹത്താല്‍ വെറുക്കപ്പെടുന്ന, സര്‍ക്കാരിനാല്‍ വെല്ലുവിളിക്കപ്പെടുന്ന സ്വന്തം പാരമ്പര്യത്തിന്‍റെ ചെലവില്‍ സേവനം ചെയ്യുന്നവരുടെ ചോര ഊറ്റാന്‍ ഒരു ബോര്‍ഡിനും അര്‍ഹതയില്ല.
ഇത്തരം നാണം കേട്ട നടപടികള്‍ക്ക് ജനങ്ങള്‍ തന്നെ തിരിച്ചടി തരും.
.
No comments:
Post a Comment