Wednesday, 19 October 2011

മാപ്പില്ല.

കപടബഹുമാനത്തിലൂടെയും ചതിയിലൂടെയും മതപൌരോഹിത്യത്തെ തങ്ങളുടെ ദാസ്യമാക്കിയവര്‍ക്ക് മാപ്പില്ല. അവര്‍ ഭൂരിപക്ഷമായാലും ഭരണ വര്‍ഗമായാലും അവര്‍ക്കെതിരെയുള്ള വിധി ഇവിടെ മായ്ക്കാനാവാത്ത വിധം കര്മഭാഷയിലൂടെ വിധികര്താവായ ഭഗവാന്‍ എഴുതിക്കഴിഞ്ഞു. ആരും അറിയാതെ അത് നടപ്പിന്മേല്‍ വന്നു കഴിഞ്ഞു. അത് വായിക്കാന്‍ മനോധര്‍മം വേണം. ഭാഷ അറിഞ്ഞാല്‍ മാത്രം പോര. 

സഹോദര വര്‍ഗങ്ങളെ വിമര്‍ശിക്കുന്നത് ഒറ്റ നമ്പൂരിക്കുപോലും സഹിക്കുകയില്ല എന്ന് എനിക്കറിയാം. എന്നാല്‍ ആ ഔചിത്യം അവര്‍ക്ക് തിരിച്ചു ഇങ്ങോട്ടും വേണ്ടേ? ദേവസ്വം മന്ത്രി പരസ്യം ആയിട്ട് എത്രയോ വര്‍ഗഹത്യ നടത്തി. ഇവിടുത്തെ എല്ലാ ഹിന്ദു വിഭാഗങ്ങളും അതിനെ ആസ്വദിക്കുക മാത്രമാണ് ചെയ്തത്. ഒടുവില്‍ സന്യാസിമാരിലേക്ക് തിരിഞ്ഞപ്പോളാണ്‌ പലരും പ്രതികരിച്ചത്.


ലോകത്തില്‍ ഒരു മതപുരോഹിതര്‍ക്കും ഇതുപോലെ ആക്ഷേപം സഹിക്കേണ്ടി വന്നിട്ടില്ല. ബ്രാഹ്മണരെക്കാള്‍ ദോഷവൃത്തികള്‍ ചെയ്യുന്ന പുരോഹിതവിഭാഗങ്ങള്‍ ഉണ്ട്. അവരെ ആത്മീയമായി ഉപജീവിക്കുന്ന അനുചരരായ ജനങ്ങള്‍ ഒരിക്കലും അവര്‍ക്കെതിരെ ഒരു വാക്കുപോലും പറയുകയില്ല. വര്‍ഗശത്രുക്കളോട് എന്നപോലെയാന്നു പലരും ബ്രാഹ്മണരോട് നയം സ്വീകരിച്ചിരിക്കുന്നത്. അതിനു തിരിച്ചടി നല്‍കേണ്ടത് ഒഴിവാക്കാനാവാത്ത ദൌത്യമാണ്. അവരോടു സന്ധിയില്ല. അവര്‍ക്ക് മാപ്പില്ല. 

Reposting this old doc. now as proved more imp.

No comments:

Post a Comment