Friday, 17 July 2015

പുതിയ നിയമം


ഇല്ലത്ത്ന്ന് ഇറങ്ങ്വേം ചെയ്തു അമ്മാത്ത് എത്തീതുമില്ല എന്ന് പറഞ്ഞതുപോലെയാണ് ഹിന്ദുക്കളുടെ ഇന്നത്തെ നിലവാരം. ചാതുര് വര്ണ്യത്തിന്റെയും ബ്രാഹ്മണമേല്ക്കോയ്മയുടെയും പേരില് സദാ ശകാരിച്ച് പഴയമതനിയമങ്ങളെ എഴുതിത്തള്ളുകയും ചെയ്തു പുതിയ മതേതരനിയമങ്ങളിലേയ്ക്ക് ആത്മാവ് ചെന്നെത്തിയതുമില്ല.. ഹിന്ദുമതത്തിന് ഒരു പുതിയനിയമപുസ്തകം ആവശ്യമുണ്ടോ? അതോ മതനിയമങ്ങള്ക്ക് അതീതരാണോ ഹിന്ദുക്കള്?

ആവലാതി പറയാനും ആധിപത്യം പ്രകടിപ്പിക്കാനും ഇന്സ്പെക്ഷനുവേണ്ടിയും അമ്പലത്തില് വരുന്ന ഭക്തവേഷങ്ങളോട് പരമപുച്ഛം, നടയ്ക്കു നേരെ വരുന്നതും കൈകൂപ്പുന്നതും വലത്തു വയ്ക്കുന്നതും കുറച്ചിലായി കരുതുന്ന ഭരണക്കാരോടും മേല്പടി പുച്ഛം. ഇക്കൂട്ടരെ കണ്ടാല് എന്റെ വികാരം ശകാരം ആവും.. ടോണ് മാറി ഒരിക്കല് സംസാരിച്ചാല് വെടിതീരുന്ന ബന്ധങ്ങളെ ഇന്നുള്ളൂ. സൌഹൃദങ്ങള് എല്ലാം അല്പായുസ്സുകള്.


വക്കീലന്മാര് വരുന്ന കേസുകളുടെയെല്ലാം വക്കാലത്ത് പിടിക്കുന്നില്ല. ഇവിടെ ജഡ്ജിമാര് പോലും ജനങ്ങളുടെ ആവലാതികള് നേരിട്ടു കേള്ക്കുന്നില്ല. അതെങ്ങനെ ശാന്തിക്കാരുടെ ജോലി ആകും?എന്തൊക്കെയാണ് അവരുടെ ജോലികള്?

അവരുടെ കര്ത്തവ്യങ്ങളിന്നത്, അതിനേക്കാള് അധികം വരുന്ന ചെയ്യരുതാത്തവകള് ഇന്നത് എന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും പുസ്തകം Detailed list of "Does and Don'ts" എവിടെയെങ്കിലും ഉണ്ടോ.. ഇല്ലെങ്കില് എന്താണ് ആരും ഉണ്ടാക്കാത്തത്.. ഇക്കാര്യത്തിലൊരു വ്യക്തത ആവശ്യമായിരിക്കുന്നു. Reference text ഇല്ലാതെ ഏതെങ്കിലും പൊസിഷനെ നിലനിര്ത്താനാവുമോ? കാലം പിന്നെയും മാറുകയാണ്. പഴയ നിയമങ്ങളെല്ലാം ശാന്തിക്കാര്ക്ക് മാത്രം ബാധകം എന്ന മട്ടിലാണ് ഹിന്ദുക്കളുടെ പോക്ക്. അതങ്ങു പള്ളീല് പറഞ്ഞാല് മതി. grin emoticon

അഭിനയിക്കുന്നതിന് ചെലവ് കൂടുതലാ. മൊതലാകത്തില്ല. അതുകൊണ്ട് തുറന്ന് പറയുന്നു എന്നേയുള്ളൂ.

Sunday, 28 June 2015

സംയമനിയില്‍

Dedication : To Shri Suresh Gopi

ലക്ഷ്യബോധം ഒന്നുമില്ലാത്ത ഒരു പോക്ക്.
പക്ഷെ ദിശാബോധമുണ്ട്.
കൃത്യമായ ദിശാബോധം.

പ്രതിബന്ധങ്ങളെ കണ്ടാല്‍   തെല്ലിട ഇരിക്കും.
ശക്തിസംഭരിച്ച് മതില്‍ ചാടും..
ദിശാബോധം.. ദിശാബോധം.

രാജകീയ വീഥികള്‍  തേടുന്നവര്‍
ലക്ഷ്യത്തിലെത്താതെ ആയുസ്സു തീരുന്നു.
ഇതങ്ങനെയല്ല.

രാജധാനിയില്‍ തന്നെ ചെന്നെത്തി
സംയമനിയുടെ റിസപ്ഷനില്‍
അനായാസേന!

മഹിഷാസനത്തില്‍ നിന്നുമിറങ്ങി
സാക്ഷാല്‍ യമധര്‍മരാജാവ്
അതീവ വിനയാന്വിതന്‍ !

അതിഥിപൂജയെ ചെയ്തു
ചിരിച്ചരുളിച്ചെയ്തു
സമയമായില്ലാ ഭവാന്‍
എന്നോട് ക്ഷമിച്ചാലും.

യമധര്‍മ്മനെ നമിച്ചിറങ്ങിപ്പോരുന്നേരം
പുതിയോരര്‍ത്ഥം  തന്നെ വന്നു
ജീവിതത്തിനും! 

Tuesday, 2 June 2015

Hindu Names and Secularism


പുരാണഗ്രന്ഥങ്ങള് ഭാരതത്തിന്റെ  ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.ഒട്ടേറെ മഹാരാജാക്കന്മാരുടെയും അവരുടെ വംശപരമ്പകളുടെയും അവരുടെ ദേശങ്ങളെപ്പറ്റിയും, യുദ്ധം തുടങ്ങിയ വീര്യഗുണങ്ങളെപ്പറ്റിയും പുരാഗണങ്ങളില് പറയുന്നു.

അവരുടെ പേരുകള് പലതും രസകരമായി തോന്നുന്നു.  ഓരോരോ പേരുകളൊക്കെ മക്കള്ക്ക് ഇട്ടിരിക്കുന്നതുകണ്ടാല് വിളിക്കാന് ഉദ്ദേശിച്ചിട്ടുള്ളത് അല്ലെന്നു തോന്നുന്നു. ആഗ്നീദ്ധ്രന്‍ , ഈദ്ധ്മജിഹ്വന്‍, പൃഷദ്ധ്രന്‍.. ശുനശ്ശേഫന്‍..അങ്ങനെസങ്കീര്ണമായ നാമധേയങ്ങളാണ് രാജാക്കന്മാരുടെ പരമ്പരയില് ഇട്ടിരിക്കുന്നതിലധികവും. മറ്റുള്ളവര് ഒരുകാരണവശാലും മഹാരാജനെന്ന് അല്ലാതെ പേരു വിളിച്ച് അപമാനിക്കരുത് എന്നു കരുതിയാവുമോ?


അക്കാലത്ത് സാബു, രാജു തുടങ്ങിയ പേരുകളൊന്നും കണ്ടു പിടിച്ചിരുന്നില്ലല്ലൊ. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ സ്മരണയ്ക്കായി കുട്ടികള്ക്ക് ഇത്തരം പേരുകളിട്ടാലോ?.അവ രജിസ്റ്റര് ചെയ്തു കിട്ടുമോ? മതേതരസാംസ്കാരികലോകം അതിനെ എങ്ങനെ നോക്കിക്കാണും.?. ഹിന്ദുതീവ്രവാദി എന്നു മുദ്ര കുത്താതെയിരിക്കുമോ ? ഇമ്മാതിരി പേരുകള് പറയുന്നതു തന്നെ വര്ഗീയത ആണെന്നു പറയും.

ഭാഗവതാചാര്യനായ പ്രൊഫ.നാരായണന് പോറ്റിമാഷ് ഭാഗവതപ്രേമി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് ഒരു പൊതുവേദിയില് പ്രസംഗത്തിനിടയില് ഒരു ഭാഗവതകഥ പറയണമെന്നു തോന്നി. പക്ഷെ പ്രശ്നം ആവാനിടയുണ്ട്. വര്ഗീയത തോന്നാത്ത വിധം പറയുന്നതിന് അദ്ദേഹം ഒരു സൂത്രം കണ്ടു പിടിച്ചു. കഥാപാത്രങ്ങളുടെ പേരുകള് കാലാനുസൃതമായി പരിഷ്കരിക്കുക എന്നതായിരുന്നു അത്. ഹരിശ്ചന്ദ്രനെ അദ്ദേഹം ഹാരിഷ് ആക്കി! നോക്കണേ നമ്മുടെ ആള്ക്കാരുടെ ഒരു ദുരവസ്ഥ!

ഇവിടെ അനുബന്ധിക്കാവുന്ന ഒരു കാര്യം കൂടി ചര്ക്കട്ടെ.  ആറ് വാദ്യോപകരണങ്ങള് ഒരേ സമയം വായിച്ച് അത്ഭുതം സൃഷ്ടിച്ച് പ്രസിദ്ധനായ ഷട്കാലഗോവിന്ദമാരാരെ പറ്റി കേട്ടിരിക്കുമല്ലോ. എന്തരോ മഹാനുഭാവുലൂ എന്ന കൃതി അദ്ദേഹത്തെ കുറിച്ചുള്ളതാണെന്നും കേട്ടിട്ടുണ്ട്. സ്വാതിതിരുനാളിന്റെ സമകാലീനനായിരുന്നു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ജന്മനാട് ഇവിടെ പുതുപ്പള്ളി അടുത്തുള്ള വെന്നിമല ആണെന്ന് ഞാനറിയുന്നത് സമീപകാലത്ത് മാത്രമാണ്. അതും ചരിത്രഗവേഷകനായ പ്രൊഫസര് നീലമന കേശവന് നമ്പൂതിരിയില് നിന്ന്. അദ്ദേഹത്തിന്റെ സ്മാരകമായി പുതുപ്പള്ളിയില് കാഞ്ഞിരത്തുമൂട് ബസ് സ്റ്റോപ്പില്   ഒരു വെയ്റ്റിംഗ്ഷെഡ് പഞ്ചായത്ത് പണിതതായി മനസ്സിലാക്കി. അതില് അദ്ദേഹത്തിന്റെ പേര് നിറം മങ്ങിയ രൂപത്തില് ആദ്യം കണ്ടിരുന്നു. അതിന്മേല് പേരു വായിക്കാനാവാത്ത വിധം  വാള്പോസ്റ്റ് ഒട്ടിച്ചിരിക്കുന്നതായും. പിന്നീട് അടുത്ത ഒരു പെയിന്റിംഗ് വന്നതോടെ സംഗതി ക്ലീന് ഔട്ട്. ആര്ക്കും പരാതിയുമില്ല. ഷഡ്കാലഗോവിന്ദമാരാരെന്ന പേര് തെളിഞ്ഞു നിന്നാല്  സവര്ണ വര്ഗീയത പടര്ന്ന് പിടിച്ച് മതേതരത്വവും ജനാധിപത്യവും എല്ലാം കൂടി ഇളകിപ്പോയാലെന്തു ചെയ്യും!

സത്സംഗം ഗ്രൂപ്പ് (Fb & WhatsApp)


പുതുതായി തുടങ്ങിയ സത്സംഗം ഫേസ്ബുക് ഗ്രൂപ്പ്  കാര്യക്ഷമമായി പ്രവര്ത്തിച്ചുവരുന്നു. ഇതൊരു ക്ലോസ്ഡ് ഗ്രൂപ്പാണ്. ഭാഗവതത്തെ അടിസ്ഥാനഗ്രന്ഥമായി സ്വീകരിച്ചുകൊണ്ട് പ്രവര്ത്തനം ആരംഭിച്ച ഗ്രൂപ്പ് ഒരാഴ്ചയ്ക്കുള്ളില് വാട്സാപ്പിലും ആക്ടീവ് ആയിട്ടുണ്ട്. ഹൈന്ദവര്ക്ക് ശ്ലോകങ്ങള് കീര്ത്തനങ്ങള് തുടങ്ങിയവ കൈമോശം വരികയാണ്. ശ്ലോകങ്ങളെ ഉദ്ധരിക്കുന്ന മുത്തുമാല എന്ന പംക്തി ഗ്രൂപ്പിന്റെ സവിശേഷതയാണ്. വാട്സാപ്പിലും ശ്ലോകം ചൊല്ലല് പ്രധാന ഇനമാക്കിയിട്ടുണ്ട്. ശ്ലോകവും ചെറിയ പ്രഭാഷണവുമാണ് വാട്സാപ്പിലൂടെ നടത്തിവരുന്നത്. നിങ്ങളുടെ നിര്ദ്ദേശങ്ങളുമായി ഗ്രൂപ്പില് ചേരുന്നതിന് സജ്ജനങ്ങളെ സാദരം ക്ഷണിക്കുന്നു.  സത്സംഗം ഫേസ്ബുക്ക് ഗ്രൂപ്പ്. 

Thursday, 21 May 2015

പാഷണ്ഡത (Heresy)

വേദങ്ങളാല് നിര്ണയം ചെയ്യപ്പെട്ടിരിക്കുന്ന ധാര്മികവ്യവസ്ഥിതിയെ നിരാകരിക്കുകയും ചോദ്യം ചെയ്യുകയും അതിനു ബദലായി ഇതരപക്ഷങ്ങള് സ്ഥാപിച്ച് എടുക്കുകയും ചെയ്യുന്ന പ്രവണതയെ പാഷണ്ഡത എന്നു ഹിന്ദു പുരാണങ്ങളില്  വ്യവഹരിക്കുന്നു. പാഖണ്ഡത എന്നാണു ബന്ധപ്പെട്ട സംസ്കൃതപദം.

ഈ പദത്തിന്റെ ചുവട് നോക്കിപ്പോയാല് ദക്ഷയാഗത്തില് ചെന്നെത്തും. അതിന് മുമ്പ് പാഷാണ്ഡത ഉണ്ടായിരുന്നില്ലെന്നും മനുപുത്രന്മാരുടെ പരമ്പരകളെല്ലാം വളരെ നല്ലവര് ആയിരുന്നുവെന്നും അനുമാനിക്കാം. എന്നാല് ആദ്യമായി ശപിക്കപ്പെട്ടത് ദിതിയുടെ പുത്രന്മാരാണെന്ന് തോന്നുന്നു. ദുഷ്ടന്മാരും ഹിംസകരും ആവട്ടെ എന്ന് കശ്യപപ്രജാപതി ശപിച്ചു പോലും. അതുപോലെ സനകാദി ഋഷിമാരെയും ക്രോധം ബാധിച്ചതായും ശാപം ചെയ്തതായും പറയുന്നു.  ആദികാലങ്ങളിലും കലിദോഷം ഉണ്ടായിരുന്നു എന്നല്ലേ ഇതിനര്ഥം..?

 ദക്ഷയാഗത്തില് ശിവനിന്ദ ചെയ്ത ദക്ഷപക്ഷക്കാരെ വേദാര്ഥം അറിയാത്ത കര്മഠബ്രാഹ്മണരായി അധഃപതിക്കട്ടെ എന്ന് ശിവകിങ്കരന്മാരില് പ്രധാനിയായ നന്ദികേശന് ശപിച്ചു. അതിന് എതിരെ ദക്ഷപക്ഷപാതിയായ ഭൃഗു ശൈവരെ പാഷണ്ഡികളായി (വേദബാഹ്യചാരികളായി) പോകട്ടെ എന്നും ശപിച്ചു എന്നാണ് പറയുന്നത്.

നല്ല വേഷം കെട്ടി പരവഞ്ചന ചെയ്ത് സുഖമായി ജീവിക്കുക ഇതാണ് പാഷണ്ഡമതം. വേദവിരുദ്ധമായ മതം. മതത്തെ മൊത്തം ഗ്രസിച്ചിരിക്കുന്ന പാഷണ്ഡത അല്ലേ മതേതരത്വം എന്ന് തോന്നുന്നു. മറ്റുള്ളോര്ക്ക് അവരുടെ മതം കഴിഞ്ഞിട്ടേള്ളൂ രാഷ്ട്രീയവും ഇതരത്വവുമൊക്കെ. ഹിന്ദുക്കള്ക്ക് ഇതരത്വവും രാഷ്ട്രീയവും കഴിഞ്ഞിട്ടേള്ളു മതവും ദൈവവും അതും എമര്ജന്സി ഉണ്ടായാല് മാത്രം. അവര് മനസുകൊണ്ട് സ്വയം ഇതരന്മാരായി മാറിയിരിക്കുന്നു. കുറെ ഇതരത്വം എന്നെയും ബാധിച്ചിരുന്നു. ഭാഗവതം അതിനെ മായ്ക്കുകയാണ് ഒരു ഇറേസര് എന്നപോലെ. :P


ക്രൈസ്തവമത സാഹിത്യത്തിലും പാഷണ്ഡതയെ പറ്റി പ്രതിപാദ്യമുണ്ട്. അതെ പറ്റി കൂടുതലറിയാന് താല്പര്യമുണ്ട്.

Sunday, 3 May 2015

പുരോഹിതരിലെ ബുദ്ധിമാന്ദ്യം...



ദേവസ്വം ബോഡ് ക്ഷേത്രത്തില് പൂജാരികള്ക്ക് വേണ്ടത്ര പഠിപ്പില്ല എന്നു നിരീക്ഷിച്ച കോടതി അവര്ക്ക് ക്ലാസ്സെടുക്കുന്നതിന് തന്ത്രിമാരെ നിയോഗിച്ചു. അതിനുള്ള ഫീസ് എത്ര വേണമെന്ന ചോദ്യത്തിന് തന്ത്രിമാര് കോടതിയെ ബോധിപ്പിച്ച മറുപടി, അതു തങ്ങളുടെ കടമയാണെന്നും സൌജന്യമായി ചെയ്യാന് തങ്ങള് ബാധ്യസ്ഥരാണെന്നും ആയിരുന്നു.


അങ്ങനെ ഉള്ള ഉപരിപഠനക്ലാസ്സുകളിലൂടെ ജാതി ഭേദമെന്യേ അനേകം ശാന്തിക്കാര് പഠിക്കുകയും സര്ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. അതില് പഠിക്കാന് ഈഴവാദി അബ്രാഹ്മണരാണ് കൂടുതല് മിടുക്കരായി മാര്ക്ക് വാങ്ങുന്നത് എന്നും കണ്ടു. നമ്പൂതിരിമാര് പഠനത്തോട് വിമുഖത കാണിക്കുന്നതായും കണ്ടു. എന്നിട്ടും ഇതേ തന്ത്രിമാരും ഊരാണ്മക്കാരും പ്രൈവറ്റ് ക്ഷേത്ര ഭരണക്കാരും ക്ഷേത്രങ്ങളില് പരികര്മ്മിയായും പൂജാരി ആയും പഠിപ്പ് നോക്കാതെ ജാതിനോക്കി നമ്പൂരിമാരെ തന്നെ തേടി നടക്കുന്നു. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടാനുള്ള പഠിപ്പാണ് വലുത്...


മണ്ടന്മാരായ നമ്പൂരിമാരുടെ ഭാഗത്താണ് ഞാന് ന്യായം കാണുന്നത്. ദേവപൂജ ചെയ്യേണ്ടത് തങ്ങളുടെ കടമ ആയി അവര് ഒരുപക്ഷെ വിചാരിക്കുന്നില്ലായിരിക്കാം. സമൂഹത്തില് നിന്ന് നമുക്ക് എന്തു ലഭിക്കുന്നുവോ അതേ ദേവന് അര്പ്പിക്കാനാവൂ. ബ്രാഹ്മണന് ജാതിപരം ആയിത്തന്നെ റിയല് റസ്പക്ട് ലഭിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന് ശുദ്ധമായ പൂജ ചെയ്യുക എന്നത് ബ്രാഹ്മണന്റെ കടമ ആയിരുന്നു. എന്നാലിന്ന് കപടബഹുമാമാണ് നമ്പൂതിരി സമൂഹത്തില് നിന്ന് സ്വീകരിക്കുന്നുള്ളൂ. അപ്പോള് കപടപൂജ ചെയ്താലും ധാരാളം മതിയാകും. ഇതായിരിക്കാം പ്രസ്തുത മഠയന്മാരുടെ സ്റ്റാന്റ്... അതില് അന്യായം ഒന്നും എന്റെ നോട്ടത്തില് കാണാനില്ല...


പൂജ പഠിക്കാനാഗ്രഹിക്കുന്ന ആരെയും ജാതി നോക്കാതെ സൌജന്യമായി പൂജ പഠിപ്പിച്ച് സര്ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കോടതിയെ ബോധിപ്പിച്ച തന്ത്രിമാര്ക്ക് ബുദ്ധിഭ്രമം ബാധിച്ചതായി ഞാന് സംശയിക്കുന്നു. അതിനാല് അവരുടെ സര്ട്ടിഫിക്കറ്റ് ഒരു അലങ്കാരവസ്തുവിന് തുല്യമായിരിക്കുമെന്നും വിചാരിക്കുന്നു.

കോടതികള്ക്ക് പ്രമാണം ആവാം വലുത്... ശാന്തിക്ക് യുക്തിയാണ്...


ഇത് ആരെയും അവഹേളിക്കാന് പറഞ്ഞതല്ല. പൂജാരികള്ക്കും തന്ത്രിമാര്ക്കും എന്നല്ല വാര്യര് തുടങ്ങി ക്ഷേത്രവൃത്തി ചെയ്യുന്നവരെ ബാധിക്കാന് ഏറെ സാധ്യതയുള്ള ഒന്നാണ് ബൌദ്ധികമായ അപഭ്രംശം. കാരണം മാനസികമായി സ്ട്രെസ്സും സ്ട്രെയിനും ഉള്ളവര് റിലാക്സ്ഡ് ആവുന്നതിനാണ് ക്ഷേത്രം ഉപയോഗിച്ച് ഇക്കൂട്ടരെ വിദഗ്ധമായി യൂട്ടിലൈസ് ചെയ്യുന്നത്. അത്തരക്കാരോടുള്ള സംസര്ഗ്ഗവും അടുപ്പവുമാണ് പുരോഹിതവര്ഗ്ഗത്തിന്റെ പ്രതികരണശേഷി നശിപ്പിച്ച് ബുദ്ധിമാന്ദ്യത്തെ പ്രദാനം ചെയ്യുന്നത്..