പുരാണഗ്രന്ഥങ്ങള് ഭാരതത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.ഒട്ടേറെ മഹാരാജാക്കന്മാരുടെയും അവരുടെ വംശപരമ്പകളുടെയും അവരുടെ ദേശങ്ങളെപ്പറ്റിയും, യുദ്ധം തുടങ്ങിയ വീര്യഗുണങ്ങളെപ്പറ്റിയും പുരാഗണങ്ങളില് പറയുന്നു.
അവരുടെ പേരുകള് പലതും രസകരമായി തോന്നുന്നു. ഓരോരോ പേരുകളൊക്കെ മക്കള്ക്ക് ഇട്ടിരിക്കുന്നതുകണ്ടാല് വിളിക്കാന് ഉദ്ദേശിച്ചിട്ടുള്ളത് അല്ലെന്നു തോന്നുന്നു. ആഗ്നീദ്ധ്രന്‍ , ഈദ്ധ്മജിഹ്വന്‍, പൃഷദ്ധ്രന്‍.. ശുനശ്ശേഫന്‍..അങ്ങനെസങ്കീര്ണമായ നാമധേയങ്ങളാണ് രാജാക്കന്മാരുടെ പരമ്പരയില് ഇട്ടിരിക്കുന്നതിലധികവും. മറ്റുള്ളവര് ഒരുകാരണവശാലും മഹാരാജനെന്ന് അല്ലാതെ പേരു വിളിച്ച് അപമാനിക്കരുത് എന്നു കരുതിയാവുമോ?
അക്കാലത്ത് സാബു, രാജു തുടങ്ങിയ പേരുകളൊന്നും കണ്ടു പിടിച്ചിരുന്നില്ലല്ലൊ. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ സ്മരണയ്ക്കായി കുട്ടികള്ക്ക് ഇത്തരം പേരുകളിട്ടാലോ?.അവ രജിസ്റ്റര് ചെയ്തു കിട്ടുമോ? മതേതരസാംസ്കാരികലോകം അതിനെ എങ്ങനെ നോക്കിക്കാണും.?. ഹിന്ദുതീവ്രവാദി എന്നു മുദ്ര കുത്താതെയിരിക്കുമോ ? ഇമ്മാതിരി പേരുകള് പറയുന്നതു തന്നെ വര്ഗീയത ആണെന്നു പറയും.
ഭാഗവതാചാര്യനായ പ്രൊഫ.നാരായണന് പോറ്റിമാഷ് ഭാഗവതപ്രേമി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് ഒരു പൊതുവേദിയില് പ്രസംഗത്തിനിടയില് ഒരു ഭാഗവതകഥ പറയണമെന്നു തോന്നി. പക്ഷെ പ്രശ്നം ആവാനിടയുണ്ട്. വര്ഗീയത തോന്നാത്ത വിധം പറയുന്നതിന് അദ്ദേഹം ഒരു സൂത്രം കണ്ടു പിടിച്ചു. കഥാപാത്രങ്ങളുടെ പേരുകള് കാലാനുസൃതമായി പരിഷ്കരിക്കുക എന്നതായിരുന്നു അത്. ഹരിശ്ചന്ദ്രനെ അദ്ദേഹം ഹാരിഷ് ആക്കി! നോക്കണേ നമ്മുടെ ആള്ക്കാരുടെ ഒരു ദുരവസ്ഥ!
ഇവിടെ അനുബന്ധിക്കാവുന്ന ഒരു കാര്യം കൂടി ചര്ക്കട്ടെ. ആറ് വാദ്യോപകരണങ്ങള് ഒരേ സമയം വായിച്ച് അത്ഭുതം സൃഷ്ടിച്ച് പ്രസിദ്ധനായ ഷട്കാലഗോവിന്ദമാരാരെ പറ്റി കേട്ടിരിക്കുമല്ലോ. എന്തരോ മഹാനുഭാവുലൂ എന്ന കൃതി അദ്ദേഹത്തെ കുറിച്ചുള്ളതാണെന്നും കേട്ടിട്ടുണ്ട്. സ്വാതിതിരുനാളിന്റെ സമകാലീനനായിരുന്നു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ജന്മനാട് ഇവിടെ പുതുപ്പള്ളി അടുത്തുള്ള വെന്നിമല ആണെന്ന് ഞാനറിയുന്നത് സമീപകാലത്ത് മാത്രമാണ്. അതും ചരിത്രഗവേഷകനായ പ്രൊഫസര് നീലമന കേശവന് നമ്പൂതിരിയില് നിന്ന്. അദ്ദേഹത്തിന്റെ സ്മാരകമായി പുതുപ്പള്ളിയില് കാഞ്ഞിരത്തുമൂട് ബസ് സ്റ്റോപ്പില് ഒരു വെയ്റ്റിംഗ്ഷെഡ് പഞ്ചായത്ത് പണിതതായി മനസ്സിലാക്കി. അതില് അദ്ദേഹത്തിന്റെ പേര് നിറം മങ്ങിയ രൂപത്തില് ആദ്യം കണ്ടിരുന്നു. അതിന്മേല് പേരു വായിക്കാനാവാത്ത വിധം വാള്പോസ്റ്റ് ഒട്ടിച്ചിരിക്കുന്നതായും. പിന്നീട് അടുത്ത ഒരു പെയിന്റിംഗ് വന്നതോടെ സംഗതി ക്ലീന് ഔട്ട്. ആര്ക്കും പരാതിയുമില്ല. ഷഡ്കാലഗോവിന്ദമാരാരെന്ന പേര് തെളിഞ്ഞു നിന്നാല് സവര്ണ വര്ഗീയത പടര്ന്ന് പിടിച്ച് മതേതരത്വവും ജനാധിപത്യവും എല്ലാം കൂടി ഇളകിപ്പോയാലെന്തു ചെയ്യും!
No comments:
Post a Comment