വേദങ്ങളാല് നിര്ണയം ചെയ്യപ്പെട്ടിരിക്കുന്ന ധാര്മികവ്യവസ്ഥിതിയെ നിരാകരിക്കുകയും ചോദ്യം ചെയ്യുകയും അതിനു ബദലായി ഇതരപക്ഷങ്ങള് സ്ഥാപിച്ച് എടുക്കുകയും ചെയ്യുന്ന പ്രവണതയെ പാഷണ്ഡത എന്നു ഹിന്ദു പുരാണങ്ങളില് വ്യവഹരിക്കുന്നു. പാഖണ്ഡത എന്നാണു ബന്ധപ്പെട്ട സംസ്കൃതപദം.
ഈ പദത്തിന്റെ ചുവട് നോക്കിപ്പോയാല് ദക്ഷയാഗത്തില് ചെന്നെത്തും. അതിന് മുമ്പ് പാഷാണ്ഡത ഉണ്ടായിരുന്നില്ലെന്നും മനുപുത്രന്മാരുടെ പരമ്പരകളെല്ലാം വളരെ നല്ലവര് ആയിരുന്നുവെന്നും അനുമാനിക്കാം. എന്നാല് ആദ്യമായി ശപിക്കപ്പെട്ടത് ദിതിയുടെ പുത്രന്മാരാണെന്ന് തോന്നുന്നു. ദുഷ്ടന്മാരും ഹിംസകരും ആവട്ടെ എന്ന് കശ്യപപ്രജാപതി ശപിച്ചു പോലും. അതുപോലെ സനകാദി ഋഷിമാരെയും ക്രോധം ബാധിച്ചതായും ശാപം ചെയ്തതായും പറയുന്നു. ആദികാലങ്ങളിലും കലിദോഷം ഉണ്ടായിരുന്നു എന്നല്ലേ ഇതിനര്ഥം..?
ദക്ഷയാഗത്തില് ശിവനിന്ദ ചെയ്ത ദക്ഷപക്ഷക്കാരെ വേദാര്ഥം അറിയാത്ത കര്മഠബ്രാഹ്മണരായി അധഃപതിക്കട്ടെ എന്ന് ശിവകിങ്കരന്മാരില് പ്രധാനിയായ നന്ദികേശന് ശപിച്ചു. അതിന് എതിരെ ദക്ഷപക്ഷപാതിയായ ഭൃഗു ശൈവരെ പാഷണ്ഡികളായി (വേദബാഹ്യചാരികളായി) പോകട്ടെ എന്നും ശപിച്ചു എന്നാണ് പറയുന്നത്.
നല്ല വേഷം കെട്ടി പരവഞ്ചന ചെയ്ത് സുഖമായി ജീവിക്കുക ഇതാണ് പാഷണ്ഡമതം. വേദവിരുദ്ധമായ മതം. മതത്തെ മൊത്തം ഗ്രസിച്ചിരിക്കുന്ന പാഷണ്ഡത അല്ലേ മതേതരത്വം എന്ന് തോന്നുന്നു. മറ്റുള്ളോര്ക്ക് അവരുടെ മതം കഴിഞ്ഞിട്ടേള്ളൂ രാഷ്ട്രീയവും ഇതരത്വവുമൊക്കെ. ഹിന്ദുക്കള്ക്ക് ഇതരത്വവും രാഷ്ട്രീയവും കഴിഞ്ഞിട്ടേള്ളു മതവും ദൈവവും അതും എമര്ജന്സി ഉണ്ടായാല് മാത്രം. അവര് മനസുകൊണ്ട് സ്വയം ഇതരന്മാരായി മാറിയിരിക്കുന്നു. കുറെ ഇതരത്വം എന്നെയും ബാധിച്ചിരുന്നു. ഭാഗവതം അതിനെ മായ്ക്കുകയാണ് ഒരു ഇറേസര് എന്നപോലെ. :P
ക്രൈസ്തവമത സാഹിത്യത്തിലും പാഷണ്ഡതയെ പറ്റി പ്രതിപാദ്യമുണ്ട്. അതെ പറ്റി കൂടുതലറിയാന് താല്പര്യമുണ്ട്.

No comments:
Post a Comment