Sunday 3 May 2015

പുരോഹിതരിലെ ബുദ്ധിമാന്ദ്യം...



ദേവസ്വം ബോഡ് ക്ഷേത്രത്തില് പൂജാരികള്ക്ക് വേണ്ടത്ര പഠിപ്പില്ല എന്നു നിരീക്ഷിച്ച കോടതി അവര്ക്ക് ക്ലാസ്സെടുക്കുന്നതിന് തന്ത്രിമാരെ നിയോഗിച്ചു. അതിനുള്ള ഫീസ് എത്ര വേണമെന്ന ചോദ്യത്തിന് തന്ത്രിമാര് കോടതിയെ ബോധിപ്പിച്ച മറുപടി, അതു തങ്ങളുടെ കടമയാണെന്നും സൌജന്യമായി ചെയ്യാന് തങ്ങള് ബാധ്യസ്ഥരാണെന്നും ആയിരുന്നു.


അങ്ങനെ ഉള്ള ഉപരിപഠനക്ലാസ്സുകളിലൂടെ ജാതി ഭേദമെന്യേ അനേകം ശാന്തിക്കാര് പഠിക്കുകയും സര്ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. അതില് പഠിക്കാന് ഈഴവാദി അബ്രാഹ്മണരാണ് കൂടുതല് മിടുക്കരായി മാര്ക്ക് വാങ്ങുന്നത് എന്നും കണ്ടു. നമ്പൂതിരിമാര് പഠനത്തോട് വിമുഖത കാണിക്കുന്നതായും കണ്ടു. എന്നിട്ടും ഇതേ തന്ത്രിമാരും ഊരാണ്മക്കാരും പ്രൈവറ്റ് ക്ഷേത്ര ഭരണക്കാരും ക്ഷേത്രങ്ങളില് പരികര്മ്മിയായും പൂജാരി ആയും പഠിപ്പ് നോക്കാതെ ജാതിനോക്കി നമ്പൂരിമാരെ തന്നെ തേടി നടക്കുന്നു. കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടാനുള്ള പഠിപ്പാണ് വലുത്...


മണ്ടന്മാരായ നമ്പൂരിമാരുടെ ഭാഗത്താണ് ഞാന് ന്യായം കാണുന്നത്. ദേവപൂജ ചെയ്യേണ്ടത് തങ്ങളുടെ കടമ ആയി അവര് ഒരുപക്ഷെ വിചാരിക്കുന്നില്ലായിരിക്കാം. സമൂഹത്തില് നിന്ന് നമുക്ക് എന്തു ലഭിക്കുന്നുവോ അതേ ദേവന് അര്പ്പിക്കാനാവൂ. ബ്രാഹ്മണന് ജാതിപരം ആയിത്തന്നെ റിയല് റസ്പക്ട് ലഭിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന് ശുദ്ധമായ പൂജ ചെയ്യുക എന്നത് ബ്രാഹ്മണന്റെ കടമ ആയിരുന്നു. എന്നാലിന്ന് കപടബഹുമാമാണ് നമ്പൂതിരി സമൂഹത്തില് നിന്ന് സ്വീകരിക്കുന്നുള്ളൂ. അപ്പോള് കപടപൂജ ചെയ്താലും ധാരാളം മതിയാകും. ഇതായിരിക്കാം പ്രസ്തുത മഠയന്മാരുടെ സ്റ്റാന്റ്... അതില് അന്യായം ഒന്നും എന്റെ നോട്ടത്തില് കാണാനില്ല...


പൂജ പഠിക്കാനാഗ്രഹിക്കുന്ന ആരെയും ജാതി നോക്കാതെ സൌജന്യമായി പൂജ പഠിപ്പിച്ച് സര്ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കോടതിയെ ബോധിപ്പിച്ച തന്ത്രിമാര്ക്ക് ബുദ്ധിഭ്രമം ബാധിച്ചതായി ഞാന് സംശയിക്കുന്നു. അതിനാല് അവരുടെ സര്ട്ടിഫിക്കറ്റ് ഒരു അലങ്കാരവസ്തുവിന് തുല്യമായിരിക്കുമെന്നും വിചാരിക്കുന്നു.

കോടതികള്ക്ക് പ്രമാണം ആവാം വലുത്... ശാന്തിക്ക് യുക്തിയാണ്...


ഇത് ആരെയും അവഹേളിക്കാന് പറഞ്ഞതല്ല. പൂജാരികള്ക്കും തന്ത്രിമാര്ക്കും എന്നല്ല വാര്യര് തുടങ്ങി ക്ഷേത്രവൃത്തി ചെയ്യുന്നവരെ ബാധിക്കാന് ഏറെ സാധ്യതയുള്ള ഒന്നാണ് ബൌദ്ധികമായ അപഭ്രംശം. കാരണം മാനസികമായി സ്ട്രെസ്സും സ്ട്രെയിനും ഉള്ളവര് റിലാക്സ്ഡ് ആവുന്നതിനാണ് ക്ഷേത്രം ഉപയോഗിച്ച് ഇക്കൂട്ടരെ വിദഗ്ധമായി യൂട്ടിലൈസ് ചെയ്യുന്നത്. അത്തരക്കാരോടുള്ള സംസര്ഗ്ഗവും അടുപ്പവുമാണ് പുരോഹിതവര്ഗ്ഗത്തിന്റെ പ്രതികരണശേഷി നശിപ്പിച്ച് ബുദ്ധിമാന്ദ്യത്തെ പ്രദാനം ചെയ്യുന്നത്..

1 comment:

  1. തന്തിമാരില് പലരും സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി കരഞ്ഞുകൊണ്ടാണ് അന്യജാതിക്കാരെ പഠിപ്പിക്കുന്നത്. വൈദികം ആയ ഷോഡശസംസ്കാരത്തോട് തന്നെ കാണിക്കുന്ന അവഹേളനം..

    ReplyDelete