Saturday, 29 September 2012

മാധ്യമം എന്നാല്‍ ...


 post inspired by 
ഏകലവ്യം

ഛേദിക്കപ്പെട്ട പെരുവിരല്‍
നീയെടുത്തു കൊള്ളുക...
അപൂര്‍ണ വിദ്യയുടെ
ബാക്കിയാണിത്‌...
പൂര്‍ണത തേടി
അലഞ്ഞവന്റെ
കറുത്ത വേദം...
വാക്കുകളുടെ
അസ്‌ത്ര മൂര്‍ച്ചക്ക്‌ മുമ്പില്‍
മൂര്‍ച്ഛിച്ചു വീണ
എന്റെ കിനാവുകള്‍..

------------------------------------------------------------------------------------------------------
ഗുരുവിന്റെ അനുഗ്രഹം ഉണ്ടായാലേ ഏതൊരു വിദ്യയും അതിന്റെ പൂര്‍ണമായ ഫലത്തെ പ്രാപിക്കൂ എന്നത് ഭാരതീയം ആയ ഒരു ഉന്നത ആദര്‍ശവും, ദാര്‍ശനിക തത്ത്വവും ആണ്. മറ്റു ദ്രവ്യങ്ങള്‍ തട്ടി എടുക്കുംപോലെ വിദ്യയും സാങ്കേതികം ആയി ആര്‍ക്കും തട്ടി എടുക്കാമല്ലോ. എന്നാല്‍ അത് ശാശ്വതം ആവില്ല എന്നു അപഹര്ത്താക്കളെ ഭീഷണിപ്പെടുത്തുന്ന ധാര്‍മികം ആയ സന്ദേശം ആണ് ഏകലവ്യന്റെ കഥയില്‍ ഉള്ളത്.  

വിദ്യകള്‍ ഗുരു മുഖത്ത് നിന്ന് നേരിട്ട് വേണം ഗ്രഹിക്കാന്‍. ഗുരുവിന്റെ സംമതവും അനുഗ്രഹവും കൂടാതെ നേടിയാല്‍ അത്  വിഫലമാവും എന്നതിന്റെ ശുഭ സൂചനയാണ് ഏകലവ്യന്റെ കഥയില്‍.  അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു സെന്റിമെന്റ്സ് അടിച്ചെടുക്കുന്ന ശ്രമങ്ങള്‍ക്ക് ആണ് ഇന്നിവിടെ മാധ്യമങ്ങളില്‍ പ്രചാരം കിട്ടുന്നത്. 


മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം.  അച്ചടി മാധ്യമങ്ങളിലൂടെ സത്യധര്മങ്ങള്‍ പ്രചരിപ്പിക്കുക എളുപ്പമല്ല. അവ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്.  ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും! 


പക്ഷെ അതിനെ വ്യവസായ പ്രലോഭിതര്‍ ആയ പത്രങ്ങള്‍ പോലെ ഉള്ള മാധ്യമങ്ങള്‍ പലപ്പോഴും  തമസ്കരിക്കുന്നു, ഇരുട്ടിലാക്കുന്നു. തന്മൂലം സമൂഹത്തില്‍ ധാര്‍മിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇപ്പോള്‍ ആയതു രൂക്ഷം ആവുകയാണ്. ധര്‍മത്തിന് ക്ഷയം ഉണ്ടാവുമ്പോള്‍ അവിടെ ഭഗവാന്‍ നേരിട്ട് ഇടപെടും എന്നാണല്ലോ. (യദാ യദാ ഹി ധര്‍മസ്യ.... തദാ ആത്മാനം സൃജാമ്യഹം - ഗീത)  


സ്വതന്ത്ര മാധ്യമം ആയ ഇന്റര്‍നെറ്റ് അങ്ങനെ ഒരു സങ്കേതം അല്ലെ? ആണ് എന്നതില്‍ എനിക്ക് സംശയമില്ല.  മറ്റു മാധ്യമങ്ങള്‍ക്ക് തൊടാന്‍ ആവാത്ത പല വിഷയങ്ങളും നാം നെറ്റിലൂടെ നന്നായി ചര്‍ച്ച ചെയ്യുന്നു. സൌഹൃദങ്ങളുടെ രൂപീകരണത്തിനും ഇത് ഏറ്റവും പ്രയോജനകരമാണല്ലോ!    പ്രയോജനപ്പെടുത്താവുന്നതാണ്. അറിവിന്റെ വിനിമയത്തിനും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുന്നു. ഇതിലൂടെ വരുമാനം ഉണ്ടാക്കുന്ന ബിസിനസ്കാരും കുറവല്ല.  


ദുരുപയോഗം ചെയ്യുന്നവര്‍ ആണ് കൂടുതല്‍ എന്നത് തര്‍ക്കമില്ലാത്ത കാര്യം. അക്കൂട്ടര്‍ എവിടെയും ഉണ്ടല്ലോ! എന്നാലും ഇന്റര്‍നെറ്റ്  ലോകര്‍ക്ക്  ഏറ്റവും അനുഗ്രഹകരം ആകയാല്‍ ദൈവത്തിന്റെ വരദാനം എന്ന് വിഭാവന ചെയ്യുന്നതില്‍ തെറ്റില്ല. ജാതി മതങ്ങള്‍ക്ക് അതീതമായ സൌഹൃദ കൂട്ടായ്മയെ യാഥാര്‍ത്ഥ്യം ആക്കാന്‍ മറ്റൊരു മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല എന്നതും ഇവിടെ സ്മരണീയമാണ്.അതുകൊണ്ട് മതങ്ങള്‍ക്ക് അതീതമായ ആത്മീയ തലം അഥവാ ദൈവിക തലം ഇന്റര്‍നെറ്റ് സൌഹൃദങ്ങളിലൂടെ ഉരുത്തിരിയുന്നു. അതിനെ ആവശ്യം ഉള്ളവര്‍ അത് കണ്ടു പ്രയോജനപ്പെടുത്തുന്നു. അല്ലാത്തവര്‍ അതൊന്നും നോക്കുന്നില്ല, കാണുന്നുമില്ല, അറിയുന്നുമില്ല.  അതിനെ മതാതീതത്വം എന്ന് വേണം വിളിക്കാന്‍. 

പ്രലോഭനീയം ആയി ഭരണതലത്തില്‍ വന്നു മത വിരോധം ആയി മാറിയ മതേതരത്വം എന്ന ഇതരമതത്വം ഭാരതത്തിലെ പ്രധാന മതത്തിന് ഉയര്‍ത്തിയിരിക്കുന്ന ഭീഷണികള്‍ കണ്ടില്ല എന്ന് നടിക്കത്തക്കതല്ല. പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പരിഹാര മാര്‍ഗങ്ങളും അതോടൊപ്പം തെരയപ്പെടുന്നു, കാണപ്പെടുന്നു, ഇതുപോലെ.

ഇതൊരു മാര്‍ഗ നിര്‍ദേശം മാത്രമാണ്.  അത് എത്രത്തോളം പ്രാവര്‍ത്തികം ആണ് എന്നത് സ്വീകര്ത്താക്കളുടെ സഹകരണംപോലെ ഇരിക്കും. പ്രതികരണങ്ങളും സഹായകം ആവും. അധികവും നിസ്സംഗത ആണല്ലോ.  വിചാരശൂന്യതയും അനുബന്ധം ആയിട്ട് ഉണ്ടാവാം.  കര്‍മതലത്തിലേക്ക് ചിന്തകള്‍ ചെന്നെത്തിയാല്‍ മാത്രമേ ഫലപ്രാപ്തി ഉണ്ടാകൂ. 

Friday, 28 September 2012

Santhivicharam

കാര്യങ്ങളുടെ മുഴുവന്‍ വശവും പഠിക്കാതെ ഖഡ്ഗം ഓങ്ങുന്ന ഡോ ഗോപാല കൃഷ്ണന്‍ വായിക്കേണ്ട ഒരു ബ്ലോഗ്‌. കിട്ടിയ അവസരം പാഴാക്കാതെ ബ്രാഹ്മണ വിദ്വേഷ വിത്തുകള്‍ പാകുന്നവര്‍ വേറെയുമുണ്ട്. ഗോക്രിക്ക് പഠിക്കുന്ന മാക്രികള്‍.
ചന്തയില്‍ പോക്രിത്തരം
കുളത്തില്‍ മാക്രിത്തരം
യൂ ട്യൂബില്‍ ഗോക്രിത്തരം
ഇതെല്ലാം ആക്രിത്തരം.
Means waste deal  

Saturday, 22 September 2012

ആദരണീയന്‍


ലോകത്തില്‍ ആദ്യത്തെ ന്യൂസ്‌ റിപ്പോര്‍ട്ട്  ഏജന്‍സി ആര്‍ ആയിരുന്നു? 

എനിക്ക് തോന്നുന്നു ഒരു മഹര്‍ഷി ആയിരുന്നു എന്ന്.  തികഞ്ഞ സാത്വികന്‍ ആയ അദ്ദേഹം ഭൂമിയിലും സ്വര്‍ഗത്തിലും പാതാളത്തിലും നാഗലോകത്തിലും അസുര ആധിപത്യം ഉള്ള എല്ലായിടങ്ങളിലും ഒരു ശുഭ ചിന്തകന്‍ ആയി പറന്നു എത്തും. സദാ നാമങ്ങള്‍ ജപിക്കുകയും ചെയ്യും.  അക്കാര്യത്തില്‍ യാതോരു വിട്ടുവീഴ്ചയും ഇല്ല. 

ഗായകന്‍ ആയ അദ്ദേഹം മനോഹരമായി വീണ വായിക്കും. ദേവസഭയില്‍ നിന്ന് പുരസ്കാരം ആയി ലഭിച്ചതാണ് അദ്ദേഹത്തിന്റെ വീണ. "ദേവദത്താം ഇമാം വീണാം സ്വരബ്രഹ്മ വിഭൂഷിതാം മൂര്‍ച്ഛയിത്വാ ഹരികഥാം ഗായമാനശ്ചരാമ്യഹം" എന്ന്   അദ്ദേഹം ചെറിയ തോതില്‍ ആത്മകഥ പറയുന്ന ഭാഗം വിഷ്ണുഭാഗവതത്തിലുണ്ട്. 

ഒരു ദിക്കിലും സ്ഥിരമായി  ഇരിക്കില്ല. ചെല്ലും ന്യൂസ്‌ കൊടുക്കും ഉടനെ തന്നെ തിരികെ പോരും. അത്രേയുള്ളൂ. എന്നാല്‍ ബ്രാഹ്മണ ഭവനങ്ങളില്‍ ചെന്നാല്‍ അദ്ദേഹം അവരുടെ അതിഥി സല്‍ക്കാരം വേണ്ടാ സ്വീകരിക്കുമായിരുന്നു. അവിടെയും അധിക സമയം ഒന്നും തങ്ങുകയില്ല. ചെലവഴിച്ചിരുന്ന  ഗോദോഹനമാത്രം എന്നാണു സമയത്തിന്റെ കണക്ക്.  അതായത് ഒരു പശുവിനെ കറന്നു പാല്‍ എടുക്കാന്‍ വേണ്ടതായ സമയം. 

ദേവര്‍ഷി ആയിട്ടും അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ആരും നല്‍കുന്നതായി കാണുന്നില്ല. എന്ന് തന്നെയല്ല ആ മഹാ സത്ത്വികനെ കുശുമ്പന്‍ , ഏഷണിക്കാരന്‍ എന്നും മറ്റും അവഹേളിക്കുകയും മറ്റുമാണ് ഹിന്ദുക്കളില്‍ അറിവുള്ളവര്‍ പോലും ചെയ്തു കാണുന്നത്. data share ചെയ്യുന്നത് ഇത്ര മഹാപാപമോ? അതും ഒന്നും കളവല്ല. 100% true data. Inevitable communications only. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിയോ മനുഷ്യരുടെ കാഴ്ചപ്പാടോ ഏതാണ് തെറ്റ്? ഇവിടെയാണ്‌ ഞാന്‍ പറയാറുള്ള വീക്ഷണ വൈകല്യം. 

അദ്ദേഹത്തിന്റെ മാതാവ് ഒരു ശൂദ്രസ്ത്രീ ആയിരുന്നതിനാല്‍ ബ്രാഹ്മണരില്‍ ചിലര്‍ അദ്ദേഹത്തെ തരം താഴ്ത്തി എന്ന് വിചാരിക്കുന്നവര്‍ ഉണ്ട്. ആ വാദം ശരിയാണ് എങ്കില്‍ ഇദ്ദേഹം ആണ് ജാതീയമായ കാരണങ്ങളാല്‍ ഏറ്റവും അധികം  നിന്ദിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത ആത്മകഥാഭാഗം ഒന്നുകൂടി നോക്കിയാല്‍ ഈ ധാരണ അബദ്ധമാണെന്ന് മനസ്സിലാക്കാം.

ബ്രാഹ്മണര്‍ വേദം അഭ്യസിക്കുന്ന ശാലയില്‍ ഒരു ബാലന്‍ സശ്രദ്ധം ശ്രവിക്കുന്നത് കണ്ടു അവര്‍ അവനെ വിളിച്ചു ചോദ്യം ചെയ്തു: " ഹേ ബാലാ,  നീ ആരാണ് എന്താണ് നിനക്ക് ഇവിടെ കാര്യം?  അവന്‍ വേദ പണ്ഡിതര്‍ തന്നെ ചോദ്യം ചെയ്തതായി വിചാരിക്കാതെ, അപമാനിച്ചതായി തെറ്റിദ്ധരിക്കാതെ, ആ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നിര്‍വികാരചിത്തനായി, ഒരു ഭാവഭേദം പോലും മുഖത്ത് ഇല്ലാതെ മണിമണിയായിപറഞ്ഞു. 

" എന്റെ അമ്മ  ഒരു ശൂദ്ര സ്ത്രീ വിവിധ ഗൃഹങ്ങളില്‍ വീട്ടുവേല ചെയ്തു വരവേ  ഞാന്‍ ഉണ്ടായി.(അച്ഛന്‍ ആരാണ് എന്ന് നിശ്ചയം ഇല്ല എന്ന് വ്യക്തം.) അമ്മ പമ്പ് കടിയേറ്റു മരിച്ചു. ഞാന്‍  അനാഥനായി. ഭവാന്മാരെ  സേവ ചെയ്യാന്‍ അനുവദിക്കണം." എന്ന് ആ ബാലന്റെ അപേക്ഷ കേട്ട് മനസ്സലിഞ്ഞ ബ്രാഹ്മണര്‍ ആ പയ്യന് കളിക്കാന്‍ ഒരു പാവക്കുട്ടിയെ വരുത്തി. എന്നാല്‍ അവനാകട്ടെ ആ വസ്തുവിനെ ഒന്ന് തൊടുക പോലും ചെയ്തില്ല. അവര്‍ പറഞ്ഞ ജോലികള്‍ എല്ലാം ശ്രദ്ധിച്ചു ചെയ്യുകയും ചെയ്യുന്നതായി കണ്ടു. 


" എന്റെ അമ്മ  ഒരു ശൂദ്ര സ്ത്രീ വിവിധ ഗൃഹങ്ങളില്‍ വീട്ടുവേല ചെയ്തു വരവേ  ഞാന്‍ ഉണ്ടായി" ആരെങ്കിലും അങ്ങനെ തുറന്നു പറയുമോ? ശുദ്ധ ആത്മാക്കള്‍ അല്ലാതെ. അതില്‍ നിന്നും അദ്ദേഹത്തിന്റെ അച്ഛന്റെ മഹത്ത്വം ദര്‍ശിക്കാം.പിഞ്ചു ബാലനില്‍ സത്യസന്ധത, നിഷ്കളങ്കത, വിഷയ ആസക്തി ഇല്ലായ്ക, ഏകാഗ്രത, സേവന ഉത്സാഹം, അനുസരണ, ഭക്തി  തുടങ്ങിയ   സദ്ഗുണങ്ങള്‍ കണ്ടതില്‍ നിന്നും പയ്യന്റെ അച്ഛന്‍ വേദപണ്ഡിതന്‍  ആയ ഒരു ഉത്തമ  ബ്രാഹ്മണന്‍ ആണ് എന്ന് അവര്‍ കണ്ടെത്തി. അവന്‍ ബ്രഹ്മജ്ഞാനത്തിനു യോഗ്യന്‍ ആണ് എന്നും അവര്‍ തീരുമാനിച്ചു. 

അവരുടെ കാരുണ്യംകൊണ്ട് അദ്ദേഹം അതിബുദ്ധിമാനും അറിവുള്ളവനുമായി ഭവിച്ചു. എന്നിട്ടും ഹിന്ദുക്കള്‍ക്ക് നാരദന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്താ ഒരു ആക്ഷേപം?  അതിന്റെ ആവശ്യം ഉണ്ടോ? 

ഇതിഹാസ പുരാണങ്ങളിലെ ഔദ്യോഗിക വക്താവ് ആണ് ഇദ്ദേഹം. ഭഗവദ് ഗീത എഴുതിയിട്ടും ആത്മശാന്തി ലഭിക്കാതെ വിലപിച്ച  വേദവ്യാസനെ ഭാഗവതം എഴുതാന്‍ ഉപദേശിച്ചത് ഇദ്ദേഹം ആയിരുന്നു. കലികാലത്തില്‍ അകാല വാര്‍ധക്യം വന്ന ഭക്തിയെ പരിപോഷിപ്പിച്ചു സര്‍വാംഗപുളകീഭൂത ആക്കിയതും മറ്റാരുമല്ല. 

ഈ മഹാജ്ഞാനിയെ ആരും വെച്ച്  വാഴ്ത്തിയില്ലെങ്കിലും ആരും ഇങ്ങനെ തരംതാഴ്ത്തരുത്  ! 

Thursday, 20 September 2012

ദൈവവിചാരം ബ്ലോഗ്‌


പൂജകര്‍ പ്രതിഷേധിച്ചാല്‍ ആകാശം വീഴില്ല എന്ന് തെളിഞ്ഞു. പക്ഷെ അത്തരം ശ്രമങ്ങള്‍ ആരും വക വയ്ക്കില്ല എന്ന് മാത്രം. അതിനെ അവഗണന കൊണ്ട് നേരിടും. പുച്ഛം കൊണ്ട് പ്രതിരോധിക്കും.

പ്രതിഷേധഭാവം അധിമായാല്‍ പിന്നെ പൂജ ചെയ്യാന്‍ കഴിയാതെ വരും. പൂജകന്‍ എന്ന നിലയും നിലവാരവും ക്രമേണ നഷ്ടമാവുകയും ചെയ്യും. അമ്പലം വിട്ടുപോരേവരികയും ചെയ്യും. അത്ര തന്നെ. 

അതുകൊണ്ട് പൂജകരും മറ്റു ക്ഷേത്ര ജീവനക്കാരും യാതൊരു വിധ പ്രതിഷേധ ത്തിനോ സമരത്തിനോ മുതിരുന്നില്ല. അത്രേയുള്ളൂ.

പക്ഷെ അതുകൊണ്ട് പ്രതിഷേധം തീരുമോ? അതില്ല.  മാന്യമായ രീതിയില്‍ പ്രതിഷേധ ഭാവം പ്രകടമാക്കുന്നതിനു ഉള്ള വേദി ആവശ്യമാണ്.  അത് ശാന്തിക്കാര്‍ക്ക് മാത്രം പോരാ. ഇന്ന് അതില്ലാത്തത് മുഖ്യമായും അവര്‍ക്കാണ്. ഇന്റര്‍ നെറ്റിലൂടെ അങ്ങനെ ഒന്ന് ഉണ്ടാക്കാനുള്ള ശ്രമം പ്രതീക്ഷാവാഹം ആയി കാണുന്നു. 


പൂജകന്റെ പ്രതിഷേധഭാവം പൂജാഭാവത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒട്ടും മോശമായി അഥവാ ദോഷമായി ബാധിക്കണം എന്നില്ല എന്നതിന് തെളിവാണ് , ഇതിനെ തുടര്‍ന്ന് രൂപം കൊണ്ട ദൈവചിന്തകളെക്കൊണ്ട്   പരിശുദ്ധം ആയ  "ദൈവവിചാരം" ബ്ലോഗ്‌. ന്യായമായ സമരത്തിന്‌ കിട്ടിയ ദൈവികം ആയ ഉപഹാരം ആയി പുതിയ ബ്ലോഗിനെ കാണുന്നു. 

മൂന്നു വ്യത്യസ്തമായ ബ്ലോഗുകള്‍ ആണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. മൂന്നിനും മൂന്നു വ്യക്തിത്വവും. പുതിയ സംരംഭം ആയ "ദൈവ വിചാരം" ബ്ലോഗിന് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കുന്നു. കാരണം തികച്ചും ദൈവികമായ ദിശാബോധത്തോടെ ആണ് അതിന്റെ നീക്കം. 

New Blog Opened!

ഭക്തജനങ്ങള്‍ക്ക്‌ വേണ്ടി പുതിയ ബ്ലോഗ്‌ പ്രകാശിതമായി. "ദൈവവിചാരം". ദേവീ മാഹാത്മ്യത്തില്‍ തുടക്കം. 

Wednesday, 19 September 2012

My Protest

ഗ്രൂപ്പ് കളി , ബ്ലോഗ്‌ ഇവയൊക്കെ നിര്‍ത്താം എന്ന് വിചാരിച്ചതാ... അക്കാര്യം സൂചിപ്പിച്ചു ടൈം ലൈനില്‍ പോസ്റ്റ്‌ ഇടുകയും ചെയ്തു. അപ്പോഴാ ഓരോരുത്തരുടെ വക കമന്റുകള്‍, സംശയ രൂപത്തിലും മറ്റും... 

ഒന്നാമത്തെ ദേഷ്യം വന്നിരിക്ക്യാ. എന്ത് ചെയ്യാം തുടങ്ങിപ്പോയില്ലേ? പേനാ ഉന്തല്‍. മുടിഞ്ഞ സംശയങ്ങളാ ഓരോരുത്തര്‍ക്ക്. ചോദ്യത്തിലെ ദുരുദ്ദേശം കാണുമ്പോഴേ അറിയാം. ഇതൊക്കെ തീര്‍ക്കാന്‍ ആരെക്കൊണ്ടു പറ്റും? ആദ്യം പോയി പുസ്തകം എങ്കിലും വായിക്കട്ടെ. ഗുരുത്വദ്വേഷികള്‍. 

ആചാര്യന്മാര്‍ക്ക് ദേഷ്യം പാടില്ലാ അത്രേ! എന്താ അത് ശിഷ്യന്മാര്‍ ആണോ തീരുമാനിക്കുക? അതോ മറ്റുള്ളവരോ? ദേഷ്യം ഏതെങ്കിലും വിഭാഗത്തിന്റെ കുത്തക ആണോ? 

ദൈവത്തിനു വരെ കോപം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അല്ലെ മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്? 


ആചാര്യന്‍ ശിഷ്യുനു തുല്യന്‍ എങ്കില്‍ ഒരാള്‍ എന്തിനു ആ വേഷം കെട്ടണം?