Tuesday, 15 July 2014
ക്ഷേത്രങ്ങള്ക്കും ക്ഷതം...
ക്ഷേത്ര വിഷയത്തില് ഞാനെഴുതാറുള്ള സമീപകാല ഫേസ് ബുക്ക് പോസ്റ്റുകള്ക്ക് നല്ല സ്വീകാര്യത ലഭിച്ചു വരുന്നു. ലൈക്കുകളും ഷെയറുകളും, ഒരു കൊല്ലം ആയ പോസ്റ്റു പോലും ഇപ്പോഴും ചര്ച്ച ചെയ്യപ്പെടുന്നു. അതിനാല് ഈ വിഷയത്തില് ഒരു പടി കൂടി മുമ്പോട്ട് വയ്ക്കുന്നു. ഈ പേജ് ഒരു പരമസത്യത്തെ സൂചിപ്പിക്കുന്നു. ആരും പറയാത്ത ചിലത്... സത്യാന്വേഷികള്ക്കു വേണ്ടി ഇതും ഷെയര് ചെയ്യുക.

Sunday, 13 July 2014
ദേവസ്വം ഭരണം എന്ന ബ്രാഹ്മണപീഡനം
പൂജ അറിയാത്തവര് ക്ഷേത്രങ്ങളില് പൂജാരി ആകുന്നത് തെറ്റാണ്. അത്തരക്കാരില് നിന്നും വന് തുക കൈക്കൂലി വാങ്ങി അവരെ നിയമിക്കുന്നതാണ് കൂടുതല് തെറ്റ്. ദേവസ്വം ബോര്‍ഡുകളില് പണരൂപത്തിലും പ്രൈവറ്റുകളില് സേവന രൂപത്തിലുമാണ് ഈ ദേവസ്വം കൈക്കൂലി കൊടുക്കപ്പെടുന്നത്. കമ്മറ്റിക്കാരും ഭക്തരും പറയുന്നത് എന്തും കേള്ക്കാനും അനുസരിക്കാനും മറിച്ച് യാതൊന്നും പറയാതെ ഇരിക്കാനുമുള്ള എഗ്രിമെന്റാണ് അഥവാ സത്യപ്രതിജ്ഞ ചെയ്താണ് ഇന്ന് ശാന്തിക്കാരുടെ ജീവനമാര്‍ഗ്ഗം.
തന്ത്രിമാര്ക്ക് പോലും നല്ല അനുസരണക്കുട്ടി ആയേ മതിയാവൂ. ഒരു സംഭവം ഉദാഹരിക്കാം.
ഒരു ദേവീക്ഷേത്രത്തില് ഞാന് സഹായത്തിന് പോകുമായിരുന്നു. അന്ന് രാവിലെ അവരുടെ ഓഡിറ്റോറിയത്തിലൊരു ഫംക്ഷനുണ്ടായിരുന്നു. പുതുതായി പണിത വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം. ശബരി മല തന്ത്രി ആണ് ഉദ്ഘാടകന്‍. രാജീവരല്ല. വയ്യാതെ ആയ കാരണവര് തന്നെ. എണ്ണക്കടയുടെ ഉദ്ഘാടനത്തിന് ആയാലും വിളിച്ചാല് വരാതെ ഇരിക്കാന് വയ്യ. ദേവസ്വം ബോര്‍ഡ് മിനിസ്ട്രിയില് സ്വാധീനമുള്ള ആളാണ് ഇടപാടുകാരന്.
വലിയ ഫംക്ഷനായിരുന്നു. വാദ്യമേളങ്ങള് താലപ്പൊലി. ഒമ്പതരമുതല് സാംസ്കാരികസമ്മേളനം തുടങ്ങി. അതിലും തന്ത്രിക്ക് ഇരുന്നല്ലേ പറ്റൂ. അതിനിടയില് ഓഡിറ്റോറിയത്തില് വെച്ചായിരുന്നു തന്ത്രിക്ക് ദക്ഷിണയും നല്‍കിയത്. അതിന് തൊട്ടുമുമ്പായിട്ട് അടിച്ചു തളി, കഴകം മുതല് ഉള്ള ജീവനക്കാരുടെ പേര് വേദിയില് നിന്നും വിളിച്ചു തുടങ്ങി. അപ്പോള് അവര് വിളിക്കുന്ന മുറയ്ക്ക് ഹാജരായി തങ്ങളുടെ വിഹിതം വാങ്ങി അനുഗ്രഹിച്ചും പോന്നു.
മേല്‍ശാന്തിയുടെ പേര് വിളിച്ചതായ സമയത്ത് മേല് ശാന്തി ഉച്ചപ്പൂജയുടെ നിവേദ്യം എഴുന്നള്ളിക്കുക ആയിരുന്നു. പേര് വിളിക്കുന്ന കേട്ട ഉടനെ അദ്ദേഹം ആ നേദ്യം മണ്ഡപത്തില് വെച്ചിട്ട് ഒരു ഓട്ടം ആയിരുന്നു വേദിയിലേയ്ക്ക്. രണ്ടാം മുണ്ടുപോലും കൂടാതെ വേദിയില് കയറിയത് അയാള് മാത്രം ആയിരുന്നു.
നൂറ്റൊന്നു രൂപയും വെറ്റപാക്കും വാങ്ങി വന്ന് അയാള് മണ്ഡപത്തില് അടയ്ക്കാതെ വച്ചിരുന്ന നേദ്യം അകത്തു കൊണ്ടുപോയി നേദിച്ചു. ഈ രംഗത്തിന് സാക്ഷി നില്ക്കേണ്ടി വന്നതില് പിന്നെ ആ ക്ഷേത്രഭാരവാഹികളോട് എനിക്ക് അത്ര രസമല്ല. ഇനി മേലില് ഈ വഴിക്ക് വരില്ല എന്ന് പറഞ്ഞാണ് ഞാന് ആറുമാസം മുമ്പ് അവിടുന്ന് പോന്നതും. അന്നു തന്നെ ആണ് എന്റെ ഏറ്റവും അധികം ഷെയര് ചെയ്യപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് (ഉത്സവപ്രതിഫലം എന്ന വിഷയം) പോസ്റ്റ് ചെയ്തതും.
ഇപ്പോള് ഒരു ക്ഷേത്രങ്ങളില് മേല്ശാന്തി നിയമനത്തിന്റെ മാനദണ്ഡം ഒരിടത്തും പൂജാരിയുടെ അറിവ് അല്ല. അനുസരണയാണ്. ഭരണക്കാരുടെ വീടുകളില് parcel ആയി പ്രസാദം എത്തിക്കുന്നവർക്ക് അവസരം കിട്ടി എന്ന് വരും.
ഇതൊന്നും public media ലൂടെ പറയാൻ ആവില്ല. ഇതിൽ like ചെയ്യാൻ പോലും ശാന്തിക്കാർക്ക് പേടിക്കണം. fake ID ഉപയോഗിച്ച് കമന്റ് ഇടാൻ പോലും ഉള്ള പ്രതികരണ ശേഷി അവര്ക്ക് ഇല്ല.

Some F.b. talk links
ഓം നമോ ഭഗവതേ വാസുദേവായ
ഇന്ന് ഒരു ലൈക് നോട്ടിഫിക്കേഷന് കിട്ടി. എന്റെ പഴയ ഒരു ടൈം ലൈന് പോസ്റ്റിന് . 2013 ലെ. അതിന്റെ ലൈക്കും ഷെയറും കമന്രുകളും അത്ഭുതാവഹം ആയി തോന്നി. അതുപോലെ വായനക്കാരിഷ്ടപ്പെട്ട സംസാരങ്ങളുടെ ലിംകുകള് സൂക്ഷിച്ചു വയ്ക്കുന്നതിന് ഒരു ബ്ലോഗ് പേജ് ആക്കുന്നു. രസകരമായ സംസാര ചരടുകള് ഇതില് ലിംക് ചെയ്യാം.
2. തന്ത്രിക്ക് പിതൃസ്ഥാനം പ്രാണപ്രതിഷ്ഠയില് ശാരീരികമായ ബന്ധം വരുന്നുണ്ട്. പൂജാദ്രവ്യങ്ങളില് മുഖ്യം കര്മിയുടെ ശരീരമാണ്. ശിവന് വിഷ്ണു ദേവി തുടങ്ങിയ മൂര്ത്തികളെ ഒരു ആചാര്യന് പ്രതിഷ്ഠ ചെയ്യുമ്പോള് അതാതു മൂര്ത്തികളുമായി ധ്യാനത്തിലൂടെ താദാത്മ്യം പ്രാപിച്ച തന്റെ തന്നെ പ്രാണനെയാണ് വിഗ്രഹത്തില് പ്രതിഷ്ഠിക്കുന്നത്..അതുകൊണ്ടാണ് ക്ഷേത്ര ദേവതയുടെ പിതൃസ്ഥാനം തന്ത്രിക്ക് വരുന്നത്.. സ്വന്തം ശരീരത്തില് നിന്നാണ് ആ ശക്തിയെ ആവാഹിക്കുന്നത്. അതായത് ഒരു ശാരീരിക ബന്ധം അവിടെ ഉണ്ടെന്ന് വ്യക്തം. അതൊരു ആത്മബന്ധമാണ്. പിതൃപുത്രബന്ധം പോലെ. ഇതൊന്നും അറിയുകയും ഇല്ല, അറിയണം എന്നുമില്ല, പറഞ്ഞാലും മനസ്സിലാവില്ല അങ്ങനെ ഉള്ള ആളുകള് ക്ഷേത്രം ഭരിക്കുന്നു. തന്ത്രിയെ അവരുടെ വരുതിക്ക് നിര്ത്തുന്നു. തന്ത്രിയുടെ അറിവ് പരിശോധിക്കുന്നു. പ്രതിഷ്ഠ നടത്തുന്നതിന് തന്ത്ര ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല എന്നു തെളിയിച്ച വ്യക്തികളെ ഏറ്റവും ആദരിക്കുന്ന നാടാണ് കേരളം എന്നതുകൂടി ഇതോട് ചെര്ത്ത് വായിക്കണം.
3. ഇന്ത്യ കാണുന്ന സമത്വം
4. പുരോഹിതര് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കേള്ക്കാന് ഹിന്ദുക്കള്ക്ക് ബാധ്യതയുണ്ടോ.
5. ബ്രാഹ്മണ്യത്തെ വര്ദ്ധിപ്പിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ബ്രാഹ്മണര്ക്കുണ്ട്.
6. സാധാരണ ബ്രാഹ്മണര് ചെയ്യാന്‍ തയ്യാറാവാത്ത ചില കര്‍മ്മങ്ങളുണ്ട്. ക്ഷുദ്ര ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യുന്ന ചില പുരോഹിതവിഭാഗങ്ങളുണ്ട്. അവരെ രഹസ്യമായി കാണുന്ന ഭക്തജനങ്ങളുണ്ട്. കേരളത്തില്‍ തീവ്രവാദം വളരുന്നതിനുള്ള പ്രേരണ നല്കലാണിത്.
7. ജനപ്രീണനം ആയിരിക്കുന്നു ഇന്ന് പൂജ. ദേവപീഡനവും. (Listen this new talk of 13.7.14)
ഗൌരവം ഉള്ള വിഷയങ്ങള എഴുതുന്നു എന്ന് വച്ച് ഞാൻ ഒരു ഗൌരവക്കാരൻആണെന്ന് ധരിക്കരുതേ. ഇതൊക്കെ ഒരു ഹോബി പോലെയേ ഉള്ളൂ..

Thursday, 10 July 2014
Tuesday, 8 July 2014
Subscribe to:
Posts (Atom)