Sunday 13 July 2014

ദേവസ്വം ഭരണം എന്ന ബ്രാഹ്മണപീഡനം

പൂജ അറിയാത്തവര് ക്ഷേത്രങ്ങളില് പൂജാരി ആകുന്നത് തെറ്റാണ്. അത്തരക്കാരില് നിന്നും വന് തുക കൈക്കൂലി വാങ്ങി അവരെ നിയമിക്കുന്നതാണ് കൂടുതല് തെറ്റ്. ദേവസ്വം ബോര്‍‍‍ഡുകളില് പണരൂപത്തിലും പ്രൈവറ്റുകളില് സേവന രൂപത്തിലുമാണ് ഈ ദേവസ്വം കൈക്കൂലി കൊടുക്കപ്പെടുന്നത്. കമ്മറ്റിക്കാരും ഭക്തരും പറയുന്നത് എന്തും കേള്ക്കാനും അനുസരിക്കാനും മറിച്ച് യാതൊന്നും പറയാതെ ഇരിക്കാനുമുള്ള എഗ്രിമെന്റാണ് അഥവാ സത്യപ്രതിജ്ഞ ചെയ്താണ് ഇന്ന് ശാന്തിക്കാരുടെ ജീവനമാര്‍ഗ്ഗം.

തന്ത്രിമാര്ക്ക് പോലും നല്ല അനുസരണക്കുട്ടി ആയേ മതിയാവൂ. ഒരു സംഭവം ഉദാഹരിക്കാം.
ഒരു ദേവീക്ഷേത്രത്തില് ഞാന് സഹായത്തിന് പോകുമായിരുന്നു. അന്ന് രാവിലെ അവരുടെ ഓഡിറ്റോറിയത്തിലൊരു ഫംക്ഷനുണ്ടായിരുന്നു. പുതുതായി പണിത വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം. ശബരി മല തന്ത്രി ആണ് ഉദ്ഘാടകന്‍. രാജീവരല്ല. വയ്യാതെ ആയ കാരണവര് തന്നെ. എണ്ണക്കടയുടെ ഉദ്ഘാടനത്തിന് ആയാലും വിളിച്ചാല് വരാതെ ഇരിക്കാന് വയ്യ. ദേവസ്വം ബോര്‍ഡ് മിനിസ്ട്രിയില് സ്വാധീനമുള്ള ആളാണ് ഇടപാടുകാരന്.

വലിയ ഫംക്ഷനായിരുന്നു. വാദ്യമേളങ്ങള് താലപ്പൊലി. ഒമ്പതരമുതല് സാംസ്കാരികസമ്മേളനം തുടങ്ങി. അതിലും തന്ത്രിക്ക് ഇരുന്നല്ലേ പറ്റൂ. അതിനിടയില് ഓഡിറ്റോറിയത്തില് വെച്ചായിരുന്നു തന്ത്രിക്ക് ദക്ഷിണയും നല്‍കിയത്. അതിന് തൊട്ടുമുമ്പായിട്ട് അടിച്ചു തളി, കഴകം മുതല് ഉള്ള ജീവനക്കാരുടെ പേര് വേദിയില് നിന്നും വിളിച്ചു തുടങ്ങി. അപ്പോള് അവര് വിളിക്കുന്ന മുറയ്ക്ക് ഹാജരായി തങ്ങളുടെ വിഹിതം വാങ്ങി അനുഗ്രഹിച്ചും പോന്നു.

മേല്‍ശാന്തിയുടെ പേര് വിളിച്ചതായ സമയത്ത് മേല് ശാന്തി ഉച്ചപ്പൂജയുടെ നിവേദ്യം എഴുന്നള്ളിക്കുക ആയിരുന്നു. പേര് വിളിക്കുന്ന കേട്ട ഉടനെ അദ്ദേഹം ആ നേദ്യം മണ്ഡപത്തില് വെച്ചിട്ട് ഒരു ഓട്ടം ആയിരുന്നു വേദിയിലേയ്ക്ക്. രണ്ടാം മുണ്ടുപോലും കൂടാതെ വേദിയില് കയറിയത് അയാള് മാത്രം ആയിരുന്നു.

നൂറ്റൊന്നു രൂപയും വെറ്റപാക്കും വാങ്ങി വന്ന് അയാള് മണ്ഡപത്തില് അടയ്ക്കാതെ വച്ചിരുന്ന നേദ്യം അകത്തു കൊണ്ടുപോയി നേദിച്ചു. ഈ രംഗത്തിന് സാക്ഷി നില്ക്കേണ്ടി വന്നതില് പിന്നെ ആ ക്ഷേത്രഭാരവാഹികളോട് എനിക്ക് അത്ര രസമല്ല. ഇനി മേലില് ഈ വഴിക്ക് വരില്ല എന്ന് പറഞ്ഞാണ് ഞാന് ആറുമാസം മുമ്പ് അവിടുന്ന് പോന്നതും. അന്നു തന്നെ ആണ് എന്റെ ഏറ്റവും അധികം ഷെയര് ചെയ്യപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് (ഉത്സവപ്രതിഫലം എന്ന വിഷയം) പോസ്റ്റ് ചെയ്തതും.

ഇപ്പോള് ഒരു ക്ഷേത്രങ്ങളില് മേല്ശാന്തി നിയമനത്തിന്റെ മാനദണ്ഡം ഒരിടത്തും പൂജാരിയുടെ അറിവ് അല്ല. അനുസരണയാണ്. ഭരണക്കാരുടെ വീടുകളില് parcel ആയി പ്രസാദം എത്തിക്കുന്നവർക്ക് അവസരം കിട്ടി എന്ന് വരും.

ഇതൊന്നും public media ലൂടെ പറയാൻ ആവില്ല. ഇതിൽ like ചെയ്യാൻ പോലും ശാന്തിക്കാർക്ക് പേടിക്കണം. fake ID ഉപയോഗിച്ച് കമന്റ് ഇടാൻ പോലും ഉള്ള പ്രതികരണ ശേഷി അവര്ക്ക് ഇല്ല.  

No comments:

Post a Comment