Sunday 13 July 2014

Some F.b. talk links

ഓം നമോ ഭഗവതേ വാസുദേവായ
ഇന്ന് ഒരു ലൈക് നോട്ടിഫിക്കേഷന് കിട്ടി.  എന്റെ പഴയ ഒരു ടൈം ലൈന് പോസ്റ്റിന് . 2013 ലെ.   അതിന്റെ ലൈക്കും ഷെയറും കമന്രുകളും അത്ഭുതാവഹം ആയി തോന്നി. അതുപോലെ വായനക്കാരിഷ്ടപ്പെട്ട സംസാരങ്ങളുടെ ലിംകുകള് സൂക്ഷിച്ചു വയ്ക്കുന്നതിന് ഒരു ബ്ലോഗ് പേജ് ആക്കുന്നു. രസകരമായ സംസാര ചരടുകള്  ഇതില് ലിംക് ചെയ്യാം.

2. തന്ത്രിക്ക് പിതൃസ്ഥാനം പ്രാണപ്രതിഷ്ഠയില് ശാരീരികമായ ബന്ധം വരുന്നുണ്ട്. പൂജാദ്രവ്യങ്ങളില് മുഖ്യം കര്മിയുടെ ശരീരമാണ്. ശിവന് വിഷ്ണു ദേവി തുടങ്ങിയ മൂര്ത്തികളെ ഒരു ആചാര്യന് പ്രതിഷ്ഠ ചെയ്യുമ്പോള് അതാതു മൂര്ത്തികളുമായി ധ്യാനത്തിലൂടെ താദാത്മ്യം പ്രാപിച്ച തന്റെ തന്നെ പ്രാണനെയാണ് വിഗ്രഹത്തില് പ്രതിഷ്ഠിക്കുന്നത്..അതുകൊണ്ടാണ് ക്ഷേത്ര ദേവതയുടെ പിതൃസ്ഥാനം തന്ത്രിക്ക് വരുന്നത്.. സ്വന്തം ശരീരത്തില് നിന്നാണ് ആ ശക്തിയെ ആവാഹിക്കുന്നത്. അതായത് ഒരു ശാരീരിക ബന്ധം അവിടെ ഉണ്ടെന്ന് വ്യക്തം. അതൊരു ആത്മബന്ധമാണ്. പിതൃപുത്രബന്ധം പോലെ. ഇതൊന്നും അറിയുകയും ഇല്ല, അറിയണം എന്നുമില്ല, പറഞ്ഞാലും മനസ്സിലാവില്ല അങ്ങനെ ഉള്ള ആളുകള് ക്ഷേത്രം ഭരിക്കുന്നു. തന്ത്രിയെ അവരുടെ വരുതിക്ക് നിര്ത്തുന്നു. തന്ത്രിയുടെ അറിവ് പരിശോധിക്കുന്നു. പ്രതിഷ്ഠ നടത്തുന്നതിന് തന്ത്ര ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല എന്നു തെളിയിച്ച വ്യക്തികളെ ഏറ്റവും ആദരിക്കുന്ന നാടാണ് കേരളം എന്നതുകൂടി ഇതോട് ചെര്ത്ത് വായിക്കണം.

3. ഇന്ത്യ കാണുന്ന സമത്വം

4. പുരോഹിതര് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കേള്ക്കാന് ഹിന്ദുക്കള്ക്ക് ബാധ്യതയുണ്ടോ.

5. ബ്രാഹ്മണ്യത്തെ വര്ദ്ധിപ്പിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ബ്രാഹ്മണര്ക്കുണ്ട്.

6. സാധാരണ ബ്രാഹ്മണര് ചെയ്യാന്‍ തയ്യാറാവാത്ത ചില കര്‍മ്മങ്ങളുണ്ട്. ക്ഷുദ്ര ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യുന്ന ചില പുരോഹിതവിഭാഗങ്ങളുണ്ട്. അവരെ രഹസ്യമായി കാണുന്ന ഭക്തജനങ്ങളുണ്ട്. കേരളത്തില്‍ തീവ്രവാദം വളരുന്നതിനുള്ള പ്രേരണ നല്കലാണിത്.
7. ജനപ്രീണനം ആയിരിക്കുന്നു ഇന്ന് പൂജ. ദേവപീഡനവും. (Listen this new talk of 13.7.14)

ഗൌരവം ഉള്ള വിഷയങ്ങള എഴുതുന്നു എന്ന് വച്ച് ഞാൻ ഒരു ഗൌരവക്കാരൻആണെന്ന് ധരിക്കരുതേ. ഇതൊക്കെ ഒരു ഹോബി പോലെയേ ഉള്ളൂ..


No comments:

Post a Comment