Tuesday 19 November 2013

Sankarettan Passed Away


ആത്മവത് സര്വഭൂതാനി
യഃ പശ്യതി സ പണ്ഡിതഃ
ഈശ്വരനില് എല്ലാ ജീവജാലങ്ങളെയും, എല്ലാ ജീവജാലങ്ങളിലും ഈശ്വരനെയും കാണുന്നവനാണ് പണ്ഡിതന്. അവന് അവനെപ്പോലെ ജഗത്തില് എല്ലാത്തിനെയും കാണുന്നു. 

ഈ ഗീതാതത്ത്വം ഏറ്റവും അന്വര്ഥമായി ജീവിതത്തില് തോന്നിയിട്ടുള്ളത് ശങ്കരേട്ടന്റെ നിര്യാണവാര്ത്ത കാതിലെത്തിയപ്പോഴാള്഼ മുതലായിരുന്നു.
വി.എം.ശങ്കരന് നമ്പതിരി എന്ന വെള്ളിയോട് മാധവന് ശങ്കരന് നമ്പൂതിരിയുടെ സ്നേഹം അനുഭവിച്ചവര്ക്ക് ഈ വേദന അസഹ്യമാവും.

നമ്പൂതിരി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലൂടെ അറിഞ്ഞ ഈ വ്യക്തിത്വം ഫേസ്ബുക്കിലേ തന്നെ ഏറ്റവുമധികം എന്നെ ആകര്ഷിച്ചിട്ടുള്ള വ്യക്തിത്വമാണ്. ചെന്നൈയില് പോയി അദ്ദേഹത്തെ കാണണം എന്ന് പലതവണ തോന്നിയിട്ടുണ്ട്. ഫേസ് ബുക് ഗ്രൂപ്പ് മീറ്റിങില് രണ്ടു തവണ നേരിട്ട് കാണാന് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള കണ്ടറിവും കേട്ടറിവും ഞെട്ടിപ്പിക്കുന്നവ ആയിരുന്നു. സമൂഹത്തിനു വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്. അനുഭവിച്ച ത്യാഗം ഇവ വെച്ചുനോക്കുമ്പോള് അദ്ദേഹം മഹാനായി അറിയപ്പെടേണ്ട വ്യക്തിതന്നെയാണ് എന്ന കാര്യത്തിലൊരു സംശയവും ഇല്ല. 

അച്ചടിരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡിടിപി സാങ്കേതികവിദ്യ ഇംപ്ലിമെന്റ് ചെയ്യുന്നതിന് വിദേശസ്ഥാപനവുമായി ഉണ്ടാക്കിയ കരാറില് പതിഞ്ഞിരിക്കുന്ന സിഗ്നേച്ചര് ഇദ്ദേഹത്തിന്റേതാണ്. മുപ്പത് കോടി ജനങ്ങളുടെ വോട്ടേഴ്സ് പട്ടിക, ഐഡന്റിറ്റി കാര്ഡ് ഇവ ചുരുങ്ങിയ നാളില് കംപ്യൂട്ടര് വല്ക്കരിക്കുന്നതിനുള്ള സോഫ്ട് വെയര് സപ്പോര്ട്ട് കെല്ട്രോണ് കമ്പനി ചെയ്ത്ത് ഇദ്ദേഹത്തിന്റെ നിശ്ചയപ്രകാരമായിരുന്നു. വിപുലമായ അറിവിന്റെ ഭണ്ഡാരമായ ഇദ്ദേഹത്തെ കുറിച്ചുള്ള ഡാറ്റാ വിവിധ വെബ്സൈറ്റുകളില് ഒതുങ്ങുന്നു. പത്രമാധ്യമങ്ങള് പോലും ഗൌനിക്കുന്നതായി കണ്ടില്ല.


കൃത്യമായ ഒരു വിവരണം അടങ്ങുന്ന ഒരു ഗ്രന്ഥം ഇദ്ദേഹത്തെ കുറിച്ച് എഴുതണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. അതിന് ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. 

സോഫ്ട് വെയര് വ്യവസായം കേരളത്തില് ആദ്യകാലത്ത് കൊണ്ട് വന്നത് ഇദ്ദേഹമാണ്. തിരുവനന്തപുരം ടെക്നോപാര്ക്കിലെ ബ്രഹ്മടെക് ഇദ്ദേഹമാണ് സ്ഥാപിച്ചത്.   ഈ സ്ഥാപനം ഇന്ത്യയിലെ തന്നെ ആദ്യത്തെ സോഫ്ട് വെയര് വികസനകേന്ദ്രം ആണെന്നാണ് എന്റെ അറിവ്. പക്ഷെ കേരളത്തിലായിപ്പോയത് അതിന്റെ ഗതികേട്. ഒരു വ്യവസായത്തിനെയും പ്രചോദിപ്പിക്കാത്ത രാഷ്ട്രീയസാമൂഹ്യഅന്തരീക്ഷമാണല്ലൊ കേരളത്തിലുള്ളത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഗതിയും ദുരന്തമായി എന്ന് വിഷമത്തോടെ ഓര്ക്കേണ്ടിവരുന്നു. കോടികളുടെ ആസ്തി ഉണ്ടായിരിക്കേണ്ട സ്ഥാപനം വിശ്വസ്തരായവരുടെ സഹകരണത്തിന്റെ കൂടുതല് കൊണ്ട് വലിയ കടത്തിലാവുകയും അതു മുഴുവനും ഉദ്ധരിക്കേണ്ട ബാധ്യത ശുദ്ധനായ ഇദ്ദേഹത്തിന്റെ തലയില് വെച്ചുകെട്ടുകയും മാനനഷ്ടക്കേസ് മര്ഡര്കേസ് റേപ് കേസ് എന്നിങ്ങനെ നൂറോളം കള്ളക്കേസുകളില് ഇദ്ദേഹത്തെ പ്രതിയാക്കുകയും ഒരുസംഘം അജ്ഞാതന്മാര് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച്  അവശനിലയിലാക്കുകയും ഒക്കെ ഉണ്ടായതായിട്ട് ആണ് എനിക്ക് അറിയാന് കഴിഞ്ഞത്.

കംപ്യൂട്ടര് വ്യാപകമായാല് തൊഴിലാളികള്ക്ക് തൊഴിലവസരം നഷ്ടമാവും തുടങ്ങിയ ഭയം ആയിരിക്കാം എതിരാളികളെ പ്രകോപിപ്പിച്ചത്. ഗാന്ധിജി യൂണിവേഴ്സിറ്റി പേപ്പര് വാലുവേഷന് കംപ്യൂട്ടര് ഉപയോഗിക്കുന്നതിനെതിരെ അധ്യാപകരും പ്രക്ഷോഭം നടത്തിയിരുന്നതായി ഓര്ക്കുന്നു. ഒടുവില് ഇല്ലവും പുരയിടവും വിറ്റിട്ടും കടം വീടാത്ത സാഹചര്യത്തില് ചെന്നൈയിലേയ്ക്ക് രക്ഷപെടുകയായിരുന്നു ശങ്കരേട്ടന്. അവിടെ 400 സ്ക്വയര്ഫീറ്റുള്ള ഒരു വാടകവീട്ടില് പന്തീരായിരം രൂപാ വാടകയ്ക്ക് ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സര്ക്കാരില് നിന്ന് ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തിന് കിട്ടാനുണ്ടെന്ന് അറിയുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ഒരു ഇഷ്യൂ ആക്കാതെ അദ്ദേഹം കര്മ്മനിരതനായി സമാധാനജീവിതം നയിച്ചു. ക്ഷേത്രങ്ങളും സന്ന്യാസിമഠങ്ങളും കേന്ദ്രീകരിച്ചുള്ള തീര്ഥയാത്രയും ചരിത്രശേഖരണവും ഇദ്ദേഹത്തിന്റെ സമാധാനജീവിതത്തെ  പരിപോഷിപ്പിച്ചിരിക്കണം. അനവധി തവണ ഹിമാലയ യാത്ര ചെയ്തിട്ടുണ്ടെന്ന് അറിയാം.

കൃത്യമായ ഒരു വിവരണം സാവധാനത്തില് തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നു. പരിമിതമായ എന്റെ അറിവ് വെച്ച് തിരക്കിട്ട് തയ്യാറാക്കിയ ഈ അനുശോചനക്കുറിപ്പില് പോരായ്മകളാണ് അധികവും എന്നറിയാം. എന്തെങ്കിലും അബദ്ധം വന്നെങ്കില് ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. 

No comments:

Post a Comment