മാതൃഭൂമി പത്രത്തില് വന്നതായി കണ്ട വാര്ത്താശകലമാണ് ഈ പോസ്റ്റിന് ആധാരം. കേരളത്തിന് പുറത്തുള്ള എഡിഷനിലാണെന്ന് പറയുന്നു. ഫോട്ടോ മാറിപ്പോയി എന്ന് എഡിറ്റര്ക്ക് ഖേദം പ്രകടിപ്പിക്കാം! View e paper
കേവലം ഒരു വ്യക്തിയുടേത് ആണെങ്കില് വേണ്ടില്ല. നമ്മുടെ ശങ്കരേട്ടന്റെ ചിത്രം വച്ച് മറ്റൊരു വ്യക്തിയുടെ മരണ വിവരം അച്ചടിച്ചിരിക്കുന്നു. ഡിടിപി എന്ന അച്ചടിവിദ്യ ആദ്യമായി ഇന്ത്യയിൽ കൊണ്ടുവന്ന ആളാണ് ഇദ്ദേഹം എന്നത് പത്രക്കാർ മറന്നു. അതും മാതൃഭുമിപോലെ പ്രമുഖമായ ദേശിയ ദിനപത്രം. ഇത് അറിവില്ലായ്മ ആയി കരുതാൻ ആവില്ല. ബോധപൂര്വം ആയ അവഗണന ആയി തോന്നുന്നു. അവഹേളനം. കൃതഘ്നത. നന്ദികേട്. സംസ്കാര ശൂന്യത. മരിച്ചുപോയ ആളിനെ ഇങ്ങനെ പ്രേതഹത്യ ചെയ്യണോ?
ആദരണീയനായ ശ്രീ വി.എം. ശങ്കരന് നമ്പൂതിരി, പത്രമാധ്യമങ്ങളാല് അവഗണിക്കപ്പെട്ടത് അദ്ദേഹം ശുദ്ധനായ ഒരു നമ്പൂതിരി ആയിപ്പോയതുകൊണ്ടോ എന്ന ചോദ്യം ഉയരുന്നു. കഴിവുള്ള വ്യക്തികള്ക്കു അര്ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണിത്.
1980ല് (വര്ഷം കൃത്യമാണോ എന്ന് സംശയം) അദ്ദേഹത്തിന് പതിനെട്ട് വയസ്സ് പ്രായമേ ഉള്ളൂ. അതിനാല്഼ വിശ്വസിക്കാന് പറ്റുന്നില്ല. സ്വിറ്റ്സര് ലന്഼റ് കമ്പനിയില് നിന്നും കരാര് പിടിച്ച് 32 apple macintosh കംപ്യൂട്ടറുകള് ഇന്ത്യയിലാദ്യമായി ലോഞ്ച് ചെയ്യിച്ച വ്യക്തി നമ്മുടെ ശങ്കരേട്ടനായിരുന്നു.
മലയാളമനോരമയും മാതൃഭൂമിയും മറ്റും അതിന്റെ ഗുണഭോക്താക്കളായിരുന്നു. കച്ചവടം ആയിരുന്നു ഇദ്ദേഹത്തിന്഼റ ലക്ഷ്യം എങ്കിലിന്ന് കോടികളുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള അവസ്ഥ ഞാന് വിവരിച്ചാലത് അദ്ദേഹത്തെ അവഹേളിക്കലായി പലര്ക്കും തോന്നാനാണ് സാധ്യത!
32 വിദ്യാര്ഥികളുടെ പഠനച്ചെലവ് അദ്ദേഹം വഹിച്ചിരുന്നു എന്ന് അറിയുന്നു. ഇതൊന്നും അദ്ദേഹം ഒരിക്കലും പ്രസിദ്ധീകരിക്കാനാഗ്രഹിച്ചതല്ല. അവരുടെ ഒക്കെ ഭാവി ഇപ്പോള് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവിചാരിതമായ ഈ ദേഹവിയോഗത്തിലൂടെ. പരോപകാരാര്ഥമിദം ശരീരം എന്ന ആപ്തവാക്യം അക്ഷരം പ്രതി അനുസരിച്ചു ജീവിച്ച ആ മഹാത്മാവിന് ഒരു തവണ കൂടി പ്രണാമം അര്പ്പിക്കുന്നു.
അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഒന്നുരണ്ട് ബ്ലോഗിലൂടെ സൂചിപ്പിക്കാന് സാധിച്ചതിന്റെ കൃതാര്ഥതയുണ്ട്. ഞാന് അദ്ദേഹത്തെ എന്റെ പഠനവിഷയമായി സ്വീകരിക്കാനാഗ്രഹിച്ചു പോവുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പുസ്തകമാക്കാനും. ഇദ്ദേഹത്തെ കുറിച്ച് അറിവുള്ളവർ വിവരങ്ങൾ തന്നു സഹകരിക്കണം എന്ന് അഭ്യർഥിക്കുന്നു
--------------------------------------------------------------------------------------------------
Review 30.11.12
യോഗക്ഷേമ സഭയുടെ ബ്ലോഗറായ ശ്രീ തോട്ടാശേരി ഉണ്ണിയോട് വിവരങ്ങൾ തന്നതിന് നന്ദി രേഖപ്പെടുത്തുന്നു. ചെങ്ങന്നൂരിൽ ശങ്കരേട്ടന്റെ ഇല്ലത്ത് അദ്ദേഹത്തിന്റെ അച്ഛനെ ഞങ്ങൾ സന്ദര്ശിച്ചു. ഉപസംഹരിക്കാവുന്ന ഒന്നല്ല ശങ്കരേട്ടന്റെ ഓര്മ്മ. അത് ദിവസേന സംഭാവിച്ചുകൊണ്ടേ ഇരിക്കും. അങ്ങനെ വേണം താനും.
സദാശിവസമാരംഭമായി,
ശങ്കരാചാര്യരിലൂടെ
ഇ.എം.ശങ്കരന്, മള്ളിയൂര് ശങ്കരന്, തുടങ്ങിയ ഭൌതിക ആത്മീയ ആചാര്യന്മാരിലൂടെ
അസ്മദ് ആചാര്യനായിരുന്ന വെള്ളിയോട് ശങ്കര പര്യന്തം
ആ പ്രതിഭാസം ഇങ്ങനെ തുടരുന്നു.
ഇനിയും ധാരാളം ശങ്കരന്മാരുണ്ടാവട്ടെ.
കേവലം ഒരു വ്യക്തിയുടേത് ആണെങ്കില് വേണ്ടില്ല. നമ്മുടെ ശങ്കരേട്ടന്റെ ചിത്രം വച്ച് മറ്റൊരു വ്യക്തിയുടെ മരണ വിവരം അച്ചടിച്ചിരിക്കുന്നു. ഡിടിപി എന്ന അച്ചടിവിദ്യ ആദ്യമായി ഇന്ത്യയിൽ കൊണ്ടുവന്ന ആളാണ് ഇദ്ദേഹം എന്നത് പത്രക്കാർ മറന്നു. അതും മാതൃഭുമിപോലെ പ്രമുഖമായ ദേശിയ ദിനപത്രം. ഇത് അറിവില്ലായ്മ ആയി കരുതാൻ ആവില്ല. ബോധപൂര്വം ആയ അവഗണന ആയി തോന്നുന്നു. അവഹേളനം. കൃതഘ്നത. നന്ദികേട്. സംസ്കാര ശൂന്യത. മരിച്ചുപോയ ആളിനെ ഇങ്ങനെ പ്രേതഹത്യ ചെയ്യണോ?
ആദരണീയനായ ശ്രീ വി.എം. ശങ്കരന് നമ്പൂതിരി, പത്രമാധ്യമങ്ങളാല് അവഗണിക്കപ്പെട്ടത് അദ്ദേഹം ശുദ്ധനായ ഒരു നമ്പൂതിരി ആയിപ്പോയതുകൊണ്ടോ എന്ന ചോദ്യം ഉയരുന്നു. കഴിവുള്ള വ്യക്തികള്ക്കു അര്ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണിത്.
1980ല് (വര്ഷം കൃത്യമാണോ എന്ന് സംശയം) അദ്ദേഹത്തിന് പതിനെട്ട് വയസ്സ് പ്രായമേ ഉള്ളൂ. അതിനാല്഼ വിശ്വസിക്കാന് പറ്റുന്നില്ല. സ്വിറ്റ്സര് ലന്഼റ് കമ്പനിയില് നിന്നും കരാര് പിടിച്ച് 32 apple macintosh കംപ്യൂട്ടറുകള് ഇന്ത്യയിലാദ്യമായി ലോഞ്ച് ചെയ്യിച്ച വ്യക്തി നമ്മുടെ ശങ്കരേട്ടനായിരുന്നു.
മലയാളമനോരമയും മാതൃഭൂമിയും മറ്റും അതിന്റെ ഗുണഭോക്താക്കളായിരുന്നു. കച്ചവടം ആയിരുന്നു ഇദ്ദേഹത്തിന്഼റ ലക്ഷ്യം എങ്കിലിന്ന് കോടികളുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള അവസ്ഥ ഞാന് വിവരിച്ചാലത് അദ്ദേഹത്തെ അവഹേളിക്കലായി പലര്ക്കും തോന്നാനാണ് സാധ്യത!
32 വിദ്യാര്ഥികളുടെ പഠനച്ചെലവ് അദ്ദേഹം വഹിച്ചിരുന്നു എന്ന് അറിയുന്നു. ഇതൊന്നും അദ്ദേഹം ഒരിക്കലും പ്രസിദ്ധീകരിക്കാനാഗ്രഹിച്ചതല്ല. അവരുടെ ഒക്കെ ഭാവി ഇപ്പോള് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവിചാരിതമായ ഈ ദേഹവിയോഗത്തിലൂടെ. പരോപകാരാര്ഥമിദം ശരീരം എന്ന ആപ്തവാക്യം അക്ഷരം പ്രതി അനുസരിച്ചു ജീവിച്ച ആ മഹാത്മാവിന് ഒരു തവണ കൂടി പ്രണാമം അര്പ്പിക്കുന്നു.
--------------------------------------------------------------------------------------------------
Review 30.11.12
യോഗക്ഷേമ സഭയുടെ ബ്ലോഗറായ ശ്രീ തോട്ടാശേരി ഉണ്ണിയോട് വിവരങ്ങൾ തന്നതിന് നന്ദി രേഖപ്പെടുത്തുന്നു. ചെങ്ങന്നൂരിൽ ശങ്കരേട്ടന്റെ ഇല്ലത്ത് അദ്ദേഹത്തിന്റെ അച്ഛനെ ഞങ്ങൾ സന്ദര്ശിച്ചു. ഉപസംഹരിക്കാവുന്ന ഒന്നല്ല ശങ്കരേട്ടന്റെ ഓര്മ്മ. അത് ദിവസേന സംഭാവിച്ചുകൊണ്ടേ ഇരിക്കും. അങ്ങനെ വേണം താനും.
സദാശിവസമാരംഭമായി,
ശങ്കരാചാര്യരിലൂടെ
ഇ.എം.ശങ്കരന്, മള്ളിയൂര് ശങ്കരന്, തുടങ്ങിയ ഭൌതിക ആത്മീയ ആചാര്യന്മാരിലൂടെ
അസ്മദ് ആചാര്യനായിരുന്ന വെള്ളിയോട് ശങ്കര പര്യന്തം
ആ പ്രതിഭാസം ഇങ്ങനെ തുടരുന്നു.
ഇനിയും ധാരാളം ശങ്കരന്മാരുണ്ടാവട്ടെ.
No comments:
Post a Comment