Friday 16 August 2013

സ്വദേശം വിദേശം ആകുന്നുവോ?

ഇത് കവിതയാണോ എന്നൊന്നും ചോദിക്കരുത്. കുറെ ദുശ്ചോദ്യങ്ങളെന്ന് കൂട്ടിക്കോളൂ..:) ദുശ്ചോദ്യം എന്ന പേരിലൊരു ഫേസ് ബുക്ക് ഗ്രൂപ്പുണ്ട്.  ഗദ്യത്തില് കവിത എഴുതുന്നത് എനിക്ക് ഇഷ്ടമല്ല. റീഡബിലിറ്റിക്ക് വേണ്ടി മുറിച്ച് എഴുതിയിരിക്കുന്നു. അത്രേയുള്ളൂ.  മാറ്റര് അല്പം ഗഹനമാണെന്നു തോന്നുന്നു.

സത്യസന്ധമായ വസ്തുതകളുടെ data.
അതിന്റെ നിരന്തരമായ
നിരൂപണത്തിലൂടെ മാത്രമേ
ശാന്തിദര്ശനം സാധ്യമാവൂ. ...(1)

Absolute truth, The plane of the absolute or ultimate reality often referred to as God. The inner data or the hidden data of the conscious mind. It is taken here as the true data set....1
സത്യസന്ധമായ വസ്തുതകളുടെ data
രാഷ്ട്രീയക്കാര്ക്ക് ആവശ്യമുണ്ടോ?
ബിസിനസ്സുകാര്ക്കു ആവശ്യമുണ്ടോ?
ഉദ്യോഗസ്ഥര്ക്കു ആവശ്യമുണ്ടോ?.........(2)

പൊതു ജനങ്ങള്ക്ക് ആവശ്യമില്ലെന്നു സാരം...2

പിന്നെ ആര്ക്കാണ് ആവശ്യമുള്ളത്?
ചുരുക്കം ചിലര്ക്ക് - മനനശീലര്ക്ക്,
സംയമനശീലര്ക്ക്, ശമദമശീലര്ക്ക്..
ബ്രാഹ്മണര്ക്ക്, സന്ന്യാസിമാര്ക്ക്......(3)

ഇവര് ഒന്നും പൊതു.. അല്ലല്ലൊ. വെറും സ്വകാര്യ വ്യക്തികള്. പൊതുലോകത്തിന് സ്വീകരിക്കാന് നിര്വാഹമില്ലാത്ത സ്വകാര്യവ്യക്തികള്.. ഒരു കൂട്ടം ജന്മങ്ങള്.3

ക്ഷത്രിയര്ക്കും വൈശ്യര്ക്കും
ശൂദ്രര്ക്കും വേണ്ടാത്ത ആ 'പാഴ്ചുമട്'
ഇവിടെ ചുമന്നിരുന്നതാരാ?
ബ്രാഹ്മണരോ അതോ.....? (4)

ബ്രാഹ്മണര് ചുമട്ടുകാര്.. താന്തോന്നികളായി ജീവിക്കുന്ന.പൊതുജനം തള്ളുന്ന കാണാച്ചുമട് ശിരസാവഹിക്കുന്നവര്...4.

കലാസാഹിത്യകാരന്മാരാണോ?
അബ്രാഹ്മണസന്ന്യാസിമാരാണോ?
സത്യധര്മ്മാദികള്ക്കുവേണ്ടിയാണോ
കലാസാഹിത്യപ്രസ്ഥാനനങ്ങളിന്ന്? ..(5)

സത്യധര്മ്മാദികളേക്കാള് പ്രാധാന്യം ഭരണത്തിനും കച്ചവടത്തിനും അസത്യത്തിനും അധര്മ്മത്തിനും കല്പിക്കുന്നവരാണ് ഇതരപ്രസ്ഥാനങ്ങളിലധികവും. ..5 

സൃഷ്ടിയേക്കാള് കൊലപാതകം ഇഷ്ടപ്പെടുന്നവര് 
സൃഷ്ടി എന്ന പേരിലും കൊലപാതകം ചെയ്യും. 
എത്ര അസഹ്യമായിരിക്കുന്നു ഇന്ന് കവിതകള്‍!
എത്ര വിരസമായിരിക്കുന്നു ഇന്ന് comedy showകള്‍! ...(6)  ..

ബ്രഹ്മഹത്യ ആയിരിക്കുന്നു ഏറ്റവും വലിയ അംഗീകൃത സനാതന മതധര്മ്മം. ജനപ്രീതി തെളിയിച്ചത്. 6 

സത്യസന്ധമായ വസ്തുകളുടെ true data
കടമയെന്ന നിലയില് ചുമന്നിട്ടുള്ളത്
ബ്രാഹ്മണര് മാത്രമാണ്.
അത് ഓപ്ഷനായിരുന്നു മറ്റുള്ളവര്ക്ക്... (7)

ധര്മ്മാധര്മ്മവിവേചനവും ഗുണദോഷനിരൂപണവും കുലധര്മ്മമെന്ന നിലയില് സ്വധര്മ്മമായി ചെയ്ത് മാതൃക കാണിച്ചിട്ടുള്ള വിഭാഗം ബ്രാഹ്മണര് മാത്രം...7

സ്വധര്മ്മമായി കരുതി ഒരു ജോലി
പ്രതിബന്ധങ്ങള്ക്ക് എതിരെ ചെയ്യുന്നതും
തന്നിഷ്ടപ്രകാരം സുഖമായി ചെയ്യുന്നതും
തമ്മില് സാരമായ വ്യത്യാസമുണ്ട്..... (8)

option and duty വ്യത്യാസം ചെറുതല്ല..8


നിഗൂഢസത്യങ്ങളുടെ കാണാത്ത ഭാരം
മൌനമായി ചുമക്കാന് മറ്റൊരു വര്ഗ്ഗവും
ഇവിടെ നിയോഗിക്കപ്പെട്ടിട്ടില്ല.
ബ്രാഹ്മണപരമ്പരകളല്ലാതെ... (9)

അബ്രാഹ്മണഹിന്ദുസന്ന്യാസിമാരുടെ
ഏറ്റവും വലിയ സംഭാവന
ബ്രാഹ്മണവര്ഗ്ഗവിദ്വേഷമല്ലേ?
സമൂഹത്തിന് ആവശ്യവും അതല്ലേ?...(10)

വര്ഗ്ഗ ഉന്മൂലനത്തിന്റെ തന്ത്രം
മെനഞ്ഞവര് മഹാന്മാരാകുമോ?
എന്തെങ്കിലുമൊക്കെ ചരിത്രത്തിലെഴുതിയാല്
അത് നിത്യസത്യമായി ഭവിക്കുമോ?...(11)

പള്ളിക്കൂടത്തില് പഠിപ്പിക്കുന്നത്
മുഴുവനും യാഥാര്ഥ്യങ്ങളാവുമോ?
യാഥാര്ഥ്യങ്ങള്ക്കുവേണ്ടിയാണോ
പള്ളിക്കൂടങ്ങള് നിലനില്ക്കുന്നത്?...(12)

മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലല്ലേ
പള്ളിക്കൂടങ്ങളും ആശുപത്രികളും?
അധ്യാപകരും ഡോക്ടര്മാരും..
വിദ്യാര്ഥികളും രോഗികളും.....(13)


പ്രസ്തുത ഡേറ്റാ അടിയ്ക്കടി
അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ഉപബോധമനസ്സാണ്
ഏറ്റവും വലിയ data processor...(14)

Error data ഫീഡ് ചെയ്യേണ്ടത്
ആരുടെ ആവശ്യമാണ്?...
സമൂഹമസ്തിഷ്കത്തില് അസത്യവിവരങ്ങള്
നിക്ഷേപിക്കേണ്ടത് ആരുടെ ആവശ്യമാണ്?..(15)

എതിരാളികളുടെ  മാത്രം ആവശ്യം.
അവര് സ്വദേശി ആയാലും വിദേശി ആയാലും.
വിദേശ എതിരാളികളുടെ വികാരം ന്യായം.
എന്നാല് സ്വദേശ എതിരാളികളുടേതോ?...(16)

സ്വന്തം പാരമ്പര്യത്തോട്  പുച്ഛവും
സായിപ്പിന്റെ പാരമ്പര്യത്തോട് മതിപ്പും!
അളവറ്റ യജമാനഭക്തി, വിശ്വാസം, കൂറ്..
ഈ സ്വദേശം വൈകാതെ വിദേശമാവും...(17)

No comments:

Post a Comment