Tuesday, 13 August 2013

ബാലന്മാരോട്...

ശാന്തിവിചാരം ബ്ലോഗിന്റെ ഗതി തടസ്സപ്പെടുത്താന് പയറ്റുന്ന ഒരു പ്രതിയെ അഭിപ്രായജാലകത്തില് കാണാം. (comment box 2)

  • Hey Mr, Unless you stop this abusive post and related one , we'll be compelled to make a complaint to authorities of bloggers. So remove it, man!
  • I've read this and you're given some more time as the second step. Final step will be making the complaint. Keep it in your mind! https://support.google.com/blogger/answer/76315?hl=en

  • അമ്പതോളം പ്രതികൂലകമന്റുകളാണ് ഒരു സിംഗിള് പ്രൊഫൈലില് നിന്നും വന്നിരിക്കുന്നത്. കുറെയൊക്കെ മറുപടി ഞാനും എഴുതി. അധ്യാപകനാണെന്നാണ് അവകാശപ്പെടുന്നത്. ബ്ലോഗില് വന്നും ക്ലാസ്സെടുക്കുമോ അധ്യാപകര്? ഒരു പണീം ണ്ടാവില്ല!

പ്രൊഫൈലുകളിലെ ചിത്രത്തിലെ മുഖം നോക്കി ബ്രഹ്മതേജസ് വരെ അളന്ന്  ശകാരിക്കുന്ന ഇയാള്ക്ക് സ്വന്തം പ്രൊഫൈലില് ചിത്രമില്ല, മുഖമില്ല. എന്തായാലും ഈ  മുഖംമൂടി അനോണിമസ്സല്ല. ഒരു പേര് കാണിക്കുന്നുണ്ട്. പേരിലൊരു ബാലനുണ്ട്. പെരുമാറ്റത്തില് ബാലിശനും. (ഇപ്പോള്‍ ആ പേരും മാറ്റിയിരിക്കുന്നു!)

അധ്യാപകമേധാവിത്തത്തിന് എതിരായ പോസ്റ്റിനെതിരെയാണ് ഈ പുമാന്റെ ആക്രോശം. മഹാന്മാരെന്ന് അറിയപ്പെടുന്നവരെ അവഹേളിക്കുന്നതും ഈ കക്ഷിയെ ചൊടിപ്പിച്ചിരിക്കുന്നു. 'നരകം' ബ്ലോഗിലാണ് തുടക്കം. അവിടുത്തെ ഒരു പോസ്റ്റ് സൂപ്പര്ഹിറ്റ് ആയതിനെ തുടര്ന്ന് പെട്ടെന്ന് നിശബ്ദനായ വായാടി ഭായിയുടെ  അപരനാണ് ഇതെന്ന് നിരീക്ഷകര് വിലയിരുത്തുന്നു. ആ നിഗമനം തെറ്റായിരുന്നാലും അതൊരു ന്യായമായ സംശയമാണ്.

ശാന്തിവിചാരം ഒരു പ്രസ്ഥാനമാണെന്ന പ്രസ്താവന അയാള്ക്ക് തീരെ പിടിച്ചില്ല. വായനക്കാരനോ സുഹൃത്തോ അല്ലാതെ കവലച്ചട്ടമ്പിയുടെ സ്വഭാവവുമായി വരുന്നവരെയൊക്കെ തെളിവ് കാണിക്കേണ്ട ആവശ്യമില്ലല്ലൊ!

യഥാര്ഥലോകവും ഇന്റര്നെറ്റും തമ്മിലെന്താ വ്യത്യാസം? ഇന്റര്നെറ്റും യഥാര്ഥലോകത്തിന്റെ ഭാഗമല്ലേ?  അച്ചടിമാധ്യമങ്ങള്  സൃഷ്ടിക്കുന്ന മായാപ്രപഞ്ചമാണ് പലര്ക്കും യഥാര്ത്ഥലോകം. അച്ചടിമാധ്യമങ്ങളോളം സത്യവിരോധം ഇന്റര്നെറ്റ് മാധ്യമത്തിന് ഉള്ളതായി തോന്നിയിട്ടില്ല. അവരവര് ആത്മാവില് ദര്ശിക്കുന്നതായ സത്യത്തെ നിര്ഭയം വിളിച്ചു പറയുന്ന സ്വതന്ത്ര എഴുത്തുകാരുടെയും പ്രസാധകരുടെയും interactive plane ഫേസ് ബുക്കിലും ബ്ലോഗുകളിലും കാണാം.

യഥാര്ഥലോകത്തിന് പൊള്ളുന്നവ പലതും നെറ്റിലൂടെ വെളിച്ചം കാണുന്നതിലുള്ള അമര്ഷമാണ് പ്രസ്തുത 'ബാല'നെ പോലെയുള്ള ബാലിശന്മാര്ക്ക് എന്നാണ് മനസ്സിലാവുന്നത്. ഭൂരിപക്ഷജനവിഭാഗങ്ങള് വിചാരിച്ചാല് ഏതു വില്ലനെയും മഹാനാക്കാം. അവരുടെ മഹത്വം എത്ര നാള് നിലനില്ക്കുമെന്ന് ചരിത്രംതന്നെ തെളിയിക്കും. ഇപ്പോള് തന്നെ ആശാന്റെ വാദങ്ങളെ ശിഷ്യന്മാര് പൊളിക്കാനും തിരുത്താനും തുടങ്ങിയിരിക്കുന്നു.

അധ്യാപകമേധാവിത്തം,  ഉദ്യോഗസ്ഥമേധാവിത്തം തുടങ്ങിയവ ഈ കാലം നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ മേധാവിത്തം ഉണ്ടായിരുന്നു. അത് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. "അന്ന് വെളുത്ത സായിപ്പ് ഇന്ന് കറുത്ത സായിപ്പ്" എന്ന് ഇക്കാര്യം സ. ഇ.എം.എസ്. പറഞ്ഞിട്ടുള്ളത് ഈ അവസരത്തില് സ്മരണീയമാണ്. ഇതൊന്നും ഇവിടെയുള്ള ചില പൊട്ടക്കണ്ണന്മാര് കാണുകയില്ല. അവരിപ്പോഴും ബ്രാഹ്മണമേധാവിത്തത്തിന് എതിരെ അറഞ്ഞുപോരാടുകയാണ്. അതാണല്ലൊ അവരുടെ മഹാനായ ഗുരു പഠിപ്പിച്ചിട്ടുള്ളത്. വര്ഗ്ഗഹത്യയുടെ തന്ത്രം. ഫലമോ ഹിന്ദുത്വത്തിന്റെ സര്‍വനാശം. ആശയ ദാരിദ്ര്യം. നല്ല ഭാഷയില്‍ മറുപടി എഴുതാന്‍ വിവരം വേണം. അതില്ലാതവരാണ് ഭീഷണി മുഴക്കുക. "സാറിനോട് പറയും!"

ഇയ്യിടെ ഒരു ക്ഷേത്രത്തില് ഒരു ഭക്തന് ശാന്തിക്കാരനെ പരീക്ഷിക്കാന് ഏതോ ഒരു മന്ത്രം അറിയുമോ എന്ന് ചോദിച്ചു. ഇല്ല എന്ന് യാതൊരു സങ്കോചവും കൂടാതെ അയാള് പറഞ്ഞു. ഉടനെ ഭക്തന് ചോദിച്ചു- "ഒന്നും അറിയാതെയാണോ ഇവിടെ ഈ വേഷം കെട്ടി ഇരിക്കുന്നത് ?"
ശാന്തി: "അതൊക്കെ തിരക്കിയിട്ട് വേണ്ടേ ആളെ നിയമിക്കാന്‍?" 
ഭക്തന്‍: "അറിയാത്ത പണിക്ക് ആരെങ്കിലും പോകുവോ?" 
ശാന്തി: "അരിക്കാശിന് വകയില്ലാത്തവര് കിട്ടുന്ന പണിക്ക് പോകും."
ഭക്തന്‍ : "അതുപോലെ ആണോടോ പൂജ? "
ശാന്തി : "പൂജയല്ലേ പ്രതിഷ്ഠ ഒന്നും അല്ലല്ലോ. മന്ത്രം പഠിക്കാതെ പ്രതിഷ്ഠ നടത്തിയിട്ടില്ലേ ഒരു ഗുരു? ആ  മഹാനാണ് എന്റെയും  ഗുരു." 
ഭക്തന്‍ എതിലെയാണ് ഇറങ്ങിപ്പോയതെന്ന് കണ്ടില്ല.
സ്വന്തം അനുഭവപാഠങ്ങളെക്കൊണ്ട് സമ്പന്നമായ ഈ ബ്ലോഗിലെ കേവലം ഒന്നോ രണ്ടോ പോസ്റ്റുകള് മാത്രം വായിച്ച് അതുമിതും പറഞ്ഞുവരുന്ന ബാലന്മാര് ഒന്നു മനസ്സിലാക്കുക. പറേപ്പിച്ചാല് ഇതുപോലെ പലതും പറയേണ്ടിവരും.സ്റ്റേജ് പെര്ഫോമന്സുകള്ക്ക് ഞാനധികം മുതിരാറില്ല. നിശ്ശബ്ദമായ പ്രവര്ത്തനമാര്ഗ്ഗമാണ് എഴുത്തിന്റേത്.  അതിലാണല്ലൊ കൂടുതല് അച്ചടക്കം. ശാന്തിയും!

ഇയ്യിടെ ഒന്നുരണ്ടു വേദികളില് സ്വന്തം സൃഷ്ടികള് അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചു. അത് ഓഡിയന്സിന് ഹരമായി. അവര് അതിന്റെ ദൃശ്യങ്ങള് റിക്കോഡ് ചെയ്യുകയും അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അവസരങ്ങളിപ്പോള് എന്നെയും തേടാന് തുടങ്ങിയിട്ടുണ്ട്.

ബാലന്മാരൊക്കെ ആദ്യം പോയി വായിച്ചു പഠിക്ക്. എന്നിട്ടാവാം വാചകം. അല്ലാതെ അധ്യാപക ടോക്കന്‍ കാണിച്ചാലൊന്നും ഇവിടെ രക്ഷയില്ല. വെരട്ടല്‍ ഒക്കെ അങ്ങ് പിള്ളേരോട് മതി. വളര്‍ന്നു വരുമ്പോള്‍ അവരും അതുപോലെ തിരിച്ചും തരും. നല്ല ഡീസന്റായിട്ടു...


4 comments:

  1. എടുക്കെടാ വടി.. കൊടുക്കെടാ അടി.. :D

    ReplyDelete
  2. അടയ്ക്കെടാ ബ്ലോഗ് !

    ReplyDelete
  3. ബ്ലോഗ് പൂട്ടുന്നതിനു മുമ്പേ വായിക്കേണ്ടവരെല്ലാം വായിച്ചോണേ..........

    ReplyDelete
  4. അങ്ങനൊന്നും പൂട്ടിക്കൂല്ലാ.. പൂട്ടിയാ തന്നെ നമുക്കിത് പുസ്തകമാക്കാം..! ഒരു മെഗാ എന്‍സൈക്ലോപ്പിഡിയ !

    ReplyDelete