Wednesday 14 August 2013

ശാന്തിദര്‍ശനം മുഖവുര

രണ്ട് വര്ഷത്തോളമായി ശാന്തിവിചാരം ബ്ലോഗ് പ്രവര്ത്തിക്കുന്നു. എതിരാളികളുടെ ആക്രമണങ്ങള് നേരിട്ടിട്ടുള്ള ഏതാനും ചില സന്ദര്ഭങ്ങള് ഉണ്ട്. തികഞ്ഞ സംയമനത്തിലൂടെയാണ് അവയെ നേരിട്ടത്. വളച്ചുകെട്ടാതെ നേരിട്ട് കാര്യം അവതരിപ്പിക്കുന്ന രീതിയാണ് ഇതില് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.ചുരുക്കിയെഴുത്തിന്റെ ഭാഗമായി ഔപചാരികതകള് സ്കിപ്പ് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സൌഹൃദഭാവം വിടാതെ ഭംഗ്യന്തരേണയാണ് വിമര്ശനധര്മ്മം നിര് വഹിച്ചിട്ടുള്ളതെന്നു കാണാം. പലതും കുറിയ്ക്ക് കൊള്ളുന്നുണ്ട് എന്ന് പ്രതികരണങ്ങളില് നിന്നും മനസ്സിലാക്കാന് കഴിയുന്നു.

ഈ ബ്ലോഗ് പൊതുസമൂഹത്തിന് സംഭാവന ചെയ്യാനാഗ്രഹിക്കുന്ന ആശയങ്ങളെ മൊത്തത്തില് ശാന്തിദര്ശനം എന്ന പേരില് വികസിപ്പിക്കാനുദ്ദേശിക്കുന്നു. അതില് ക്രിയാത്മകമായ വിമര്ശനമുണ്ടാകും. അവ സത്യവിരുദ്ധമെങ്കില് ചൂണ്ടിക്കാണിക്കാന് ആര്ക്കും അവകാശമുണ്ട്. മറിച്ച് തെറ്റായി വ്യാഖ്യാനിച്ച് ബ്ലോഗിനെതിരെ പ്രവര്ത്തിക്കുന്നത് ആശയദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്. സൌഹൃദപരമായ ചര്ച്ചയ്ക്കുവേണ്ടി പ്രത്യേകഗ്രൂപ്പുകള് പ്രവര്ത്തിക്കുന്നു. ശാന്തിവിചാരം എന്ന അടച്ച ഗ്രൂപ്പും ഗസ്റ്റ് ഹൌസ് എന്ന സീക്രട്ട് ഗ്രൂപ്പും സൌഹൃദചര്ച്ച ഉദ്ദേശിച്ച് ഉള്ളവയാണ്. ഗുരുതരമായ വിഷയങ്ങള് ബ്ലോഗര് കമന്റ് ബോക്സിലൂടെ തന്നെ ചര്ച്ച ചെയ്യണം എന്ന് ശഠിക്കുന്നവരെ അംഗീകരിക്കാനാവില്ല. അവരുടെ ഫേസ് ബുക് പ്രൊഫൈല്‍ ID വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ല എന്നതാവാം അതിനുകാരണം. നൂറുശതമാനവും പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് ഇതില് നൂതന ആശയങ്ങള് പ്രകാശിപ്പിക്കുന്നത്.

ഇത് ശാന്തിവിചാരം ആണ്. വിചാരം അഭിപ്രായമല്ല. വെറും തോന്നലുകളും ആവാം. അതിനൊരു സ്ഥിരീകരണം കിട്ടണം. അതിനായിട്ടാണ് ബ്ലോഗ് വഴി പങ്കുവയ്ക്കുന്നത്. എതിരഭിപ്രായം കാണാത്ത പക്ഷം വിചാരം അഭിപ്രായം ആയി മാറും. കുറെപ്പേര് അത് ശരി വയ്ക്കുക കൂടി ചെയ്യുമ്പോ ആ അഭിപ്രായത്തിന് കുറേക്കൂടി ഉറപ്പ് കൈവരും. അതൊരു വ്യക്തിയുടെ അഭിപ്രായം എന്ന നിലയില് നിന്നും ഒരു സമൂഹത്തിന്റെ അഭിപ്രായം ആയി മാറും. ഇങ്ങനെ ഈ ബ്ലോഗിലൂടെ ഇതുവരെ പ്രകടിപ്പിച്ച വിവിധ അഭിപ്രായങ്ങള്.. എതിരാളികള്ക്ക് തൊടാന് പറ്റാതെ പോയവ. അവയില് നിന്നും അന്തിമരൂപം കണ്ടെത്തി അതിനെ യഥോചിതം ആവിഷ്കരിക്കുകയാണ് ശാന്തിദര്ശനം എന്ന പേരില്.. (Santhivision 2013)

അതിലേയ്ക്കുള്ള പോയിന്റുകള് ഒരു ബ്ലോഗില് ലിസ്റ്റ് ചെയ്യും. ആക്ഷേപം ഉള്ളവര് അത് പ്രകടമാക്കിയാല് അവ പഠിച്ച് ആവശ്യമെങ്കില് തിരുത്തും. ആക്ഷേപം സ്വാഭാവികമല്ലെങ്കില് പ്രത്യാക്ഷേപം കൂടാതെ നിരസിക്കുക മാത്രം ചെയ്യും. ആക്ഷേപത്തിന്റെ പേരില് വ്യക്തിപരമായ തലയില് കയറുന്ന പ്രവണതയോട് ചിലപ്പോള്  അതേ നാണയത്തില് തന്നെ തിരിച്ചടിച്ചെന്നും വരും. ഇത്രയുമൊക്കെയാണ് മുഖവുരയായി പറയാനുള്ളത്. ഇനി കാര്യത്തിലേയ്ക്ക് വരാം. ചില സൂചനകള് മാത്രം ഇപ്പോള്.

നമ്മുടെ പൊതുസമൂഹത്തില് പ്രചരിപ്പിക്കപ്പെടുന്ന "വസ്തുത"കളില് സിംഹഭാഗവും സത്യവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ പള്ളിക്കൂടം ഉപയോഗിച്ചായാലും ചരിത്രഗ്രന്ഥങ്ങള് ഉപയോഗിച്ചായാലും വിതയ്ക്കുന്നത് ചില പ്രത്യേകവിഭാഗങ്ങളുടെ മാത്രമായ ലാഭം ഉദ്ദേശിച്ചും, മറ്റു ചില പ്രത്യേകവിഭാഗങ്ങളെ അടിച്ചമര്ത്താനും ആണെന്ന് കണ്ടിട്ടുണ്ട്. ഇതെന്തു തരം സമത്വമാണെന്ന് മനസ്സിലാവുന്നില്ല.അതിന്റെ ദൂരന്തഫലങ്ങള് ഇവയെല്ലാം നാം അനുഭവിച്ചു വരികയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടാവാത്തത് പ്രതിഷേധിക്കേണ്ട വിഭാഗങ്ങള് പൊതുസമൂഹത്തിന്റെ മതിലില്ലാത്ത തടവറയിലാകയാലാണ്.

മേല് സൂചിതമായ വിഷയത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് ഈ ബ്ലോഗ് സാവകാശത്തില് കടക്കുന്നതായിരിക്കും. എതിരഭിപ്രായമുള്ളവര്ക്ക് അത് പ്രകടിപ്പിക്കാവുന്നതാണ്. ഇതിപ്പോള് ഒരു വ്യക്തിയുടെ വിചാരം എന്ന നിലയിലാണ് ഇതിലൂടെ ഉരുത്തിരിയുന്നത്. അല്ലാതെ ആരെയും അവഹേളിക്കാനുദ്ദേശിച്ചല്ല. മനുഷ്യദൈവങ്ങള്ക്ക് എതിരായ ധാരാളം ചിന്തകള് ഫേസ് ബുക്കിലൂടെ വെളിച്ചം കാണുന്നുണ്ട്. ആശയപരമായ ആവിഷ്കാരസ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉള്ളതുകൊണ്ടാണ് അത്. ദൈവങ്ങള് തന്നെ പലതുണ്ടല്ലൊ. വിദേശബ്രാന്റും സ്വദേശബ്രാന്റും..നാടനും..ഓരോരുത്തരും അവര്ക്ക് നേട്ടമുള്ളവയെ പൊക്കുന്നു, അല്ലാത്തവയെ താക്കുന്നു. അത്രേയല്ലേയുള്ളൂ?..മറ്റുള്ളവര്ക്ക് ഹാനികരമായ രീതിയില് ദൈവത്തെ കൈകാര്യം ചെയ്യുന്നിടത്താണ് ദൈവനിന്ദ ഉടലെടുക്കുന്നത്. അല്ലേ? ............(തുടരും)

No comments:

Post a Comment