'നരകം' ബ്ലോഗ് പ്രസിദ്ധീകരിച്ച അധ്യാ'പക'വധം ഹിറ്റായി. മണിക്കൂറുകള്ക്കകം കമന്റുകള് പ്രവാഹമായി എത്തി. ലൈക്കുകളുടെ കാര്യം പറയാനുമില്ല. Page view 144, likes 82, comments 30. ഈ എണ്ണം പറഞ്ഞാല് അത്ര അധികം ഒന്നുമല്ലെങ്കിലും ശാന്തിവിചാരം റിലേറ്റഡ് ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം ഇത് റിക്കാര്ഡു തന്നെ. unpopular വിഷയങ്ങളും അപ്രിയസത്യങ്ങളുമാണല്ലൊ ഈ സൈറ്റുകള് അവതരിപ്പിക്കുന്നവയില് അധികവും. :)
തികച്ചും അപ്രതീക്ഷിതമായിരുന്നു വായനക്കാരില് നിന്നും ഇങ്ങനെ ഒരു പ്രതികരണം. ഒരുപക്ഷെ അധ്യാപകര്ക്ക് എതിരായ ഒരു വിചാരണ നടത്താന് ആരുംതന്നെ തയ്യാറായിരിക്കില്ല. വ്യക്തിനിഷ്ഠമായി ഒരു പ്രത്യേകവ്യക്തിയ്ക്ക് എതിരായി വിരല് ചൂണ്ടലല്ല ബ്ലോഗിന്റെ ലക്ഷ്യം. പൊതുസമൂഹത്തില് അധ്യാപകരെന്ന ലൈസന്സ് ദുരുപയോഗം ചെയ്ത് ഇതര സ്ഥലങ്ങളിലും റോള് ഷിഫ്ടിങിന് തയ്യാറാവാത്ത അധ്യാപകവേഷങ്ങള്ക്ക് എതിരെയാണ് ബ്ലോഗ് ലക്ഷ്യമിടുന്നത്.
അവര് മറ്റുള്ളവര്ക്ക് എത്രമാത്രം ഉപദ്രവകരമാണ് എന്ന് അവര് പോലും അറിയുന്നില്ല. അത്തരക്കാര്ക്ക് അല്പമെങ്കിലും വീണ്ടുവിചാരം ഉണ്ടാകാന് ഈ ബ്ലോഗ് ഉപകരിച്ചെങ്കില് മാത്രമേ യഥാര്ഥവിജയം അവകാശപ്പെടാനാവൂ. അത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന് വക നല്കുന്നതാണ് തുടര്ന്നു ലഭിച്ച പ്രതികരണങ്ങള്. അവയിലേക്ക് ഏറ്റവും മുഖ്യമായിട്ടുള്ളത് ഈ ബ്ലോഗാഗ്നി പൊള്ളല് ഏല്പിച്ച വ്യക്തിയുടെ പ്രതികരണമാണ്. പൂര്ണമായിട്ടല്ലെങ്കില് പോലും അത് ഉള്ക്കൊള്ളാനുള്ള സഹൃദയത്വം അദ്ദേഹം പ്രകടിപ്പിച്ചു എന്നതില് ഞാന് ആശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല് ഉപദ്രവിക്കാനൊന്നും ഉദ്ദേശമില്ല.
Role shifting ഏറ്റവും കാര്യക്ഷമമായി ചെയ്യുന്ന ഒരു വിഭാഗമാണ് ശാന്തിക്കാര്. അമ്പലത്തിനുള്ളില് അവര് ഭസ്മം തൊടുന്നു. നടയടച്ച് പുറത്തിറങ്ങുമ്പോള് അത് മായ്ച്ചു കളയുന്നു. ഒപ്പം സമൂഹത്തിന് കാണുന്നത് കലി ആയിട്ടുള്ള പൂണൂല് ഷര്ട്ട് കൊണ്ട് മറയ്ക്കുന്നു. അതോടൊപ്പം നമ്പൂരി എന്ന ഭാവവും. ക്ഷേത്രത്തിന് പുറത്ത് നമ്പൂരി കളിക്കുന്നത് നായന്മാര്ക്ക് സുഖിക്കുമോ.. ആരും എതിരൊന്നും പറയണ്ട ഒരാള് സൂക്ഷിച്ചൊന്ന് നോക്കിയാല് മതി. സംഗതി പന്തികേടാണെന്ന് മനസ്സിലാകും. അതുകൊണ്ട് അമ്പലത്തിന് പുറത്ത് നായര് കളിക്കുക. അമ്പലത്തിനുള്ളില് മാത്രം നമ്പൂരിയാവുക എന്നതാണ് നടപ്പുള്ള കാര്യം. അനുഷ്ഠിച്ചു വരുന്നതും അങ്ങനെതന്നെ.
അധ്യാപകര് ഒരു ദിക്കിലും മനസാ unbecome ചെയ്യുകയില്ല. എല്ലാ ദിക്കിലും ഏറ്റവും ശ്രേഷ്ഠമാണ് തങ്ങളുടെ പ്രൊഫഷണല് ഈഗോ എന്നതാണ് അവരുടെ ധാരണ. ക്ഷേത്രത്തില് വന്നാലും അപ്പടി തന്നെ. പഠിപ്പിച്ച ശിഷ്യനാണ് പൂജാരി എങ്കില് ഇവര്ക്ക് വളരെ സന്തോഷമാവും. പൂജാരിക്കും സന്തോഷം. കാരണം ടീച്ചറുടെ ദേഷ്യവും ഗൌരവവും നിറഞ്ഞ മുഖം മാത്രമേ സ്കൂളില് കണ്ടിട്ടുള്ളൂ. ദേ ഇതാ ഇപ്പൊ --- ടീച്ചര് ചിരിച്ചോണ്ട് വരുന്നു. അതുകൊണ്ട് ഇല്ലാത്തസമയം ഉണ്ടാക്കി ടീച്ചറിന്റെ അര്ച്ചന അല്ലെങ്കില് മറ്റു വഴിപാട് ആദ്യം കഴിച്ചു കൊടുക്കും. അവരുടെ ലക്ഷ്യവും അതുതന്നെ. ശാന്തിക്കാരനെ കയ്യിലെടുത്ത് അമ്പലത്തില് വന്നാലും തന്റെ ആധിപത്യം/മേധാവിത്തം തെളിയിക്കണം.
ഒരിക്കല് ബഹുമാനപ്പെട്ട ടീച്ചര് എന്നോടൊരു ലോഹ്യം ചോദിച്ചു. "വേറെ ജോലിയൊന്നും ഇതുവരെ ശരിയായില്ല അല്ലേ.." ഞാന് മറുപടി പറയാതെ ചിരിയിലൊതുക്കി. അതോടെ അവരുടെ സഹതാപം പ്രബലമായി. പ്രസാദം നല്കിക്കഴിഞ്ഞ് റിലാക്സ് ചെയ്ത് നിന്നപ്പോ അവരുടെ തുടര്ന്നുള്ള ഭാവങ്ങള് ഞാന് നിരീക്ഷിക്കുക ആയിരുന്നു. അവരിങ്ങനെ പറയുമ്പോലെ തോന്നി. "ചെറുതിലേ മിടുക്കനാരുന്നു. വലുതായപ്പൊ ഒഴപ്പിക്കാണും. സാറന്മാരെ അനുസരിക്കാതെ.. നിന്റെയൊക്കെ തലവര. നിന്റെ ഒക്കെ അപ്പനപ്പുപ്പന്മാര് ഞങ്ങളെ ഒക്കെ അമ്പലത്തില് കയറ്റാതെ ചെറ്റത്തരം കാണിച്ചതിന്റെ ഫലം നീയൊക്കെ അനുഭവിക്കണം. ഇപ്പം ദൈവം ഞങ്ങടെ കൂടെയാ... എന്നാലും ഞങ്ങള് മാന്യത കാണിക്കുന്നു. ഇദാ ഒരൊറ്റത്തുട്ട് നിന്റെ തട്ടത്തിലിടുന്നു."
ആ ടീച്ചര് എന്നെ തിരുമേനി എന്ന് സംബോധന ചെയ്തിട്ടുള്ള ചില സന്ദര്ഭങ്ങളുണ്ട്. പ്രത്യേകപ്രാര്ഥനയോടെ വഴിപാട് ചെയ്യേണ്ടി വരുമ്പോള്. അതു കഴിഞ്ഞ് പുറത്തിറങ്ങി മറ്റുള്ളവരോട് വല്യ ഗമയില് പറയും. ഈ "ചെറക്കനെ" ഞാന് പഠിപ്പിച്ചതാണ് എന്ന്. തിരുമേനി എന്ന സംബോധനാപദം തന്ത്രിമാരെപ്പോലും പ്രത്യക്ഷത്തില് മാത്രമേ ഭരണക്കാരും കരക്കാരും പ്രയോഗിക്കാറുള്ളൂ. അല്ലാത്തപ്പൊ അവരുടെ പേര് മാത്രം പറയും. അയാള് ഇയാള്, അങ്ങേര്, അവന്, ഇവന് എന്നൊക്കെ പരാമര്ശിക്കുകയും ചെയ്യും. അതൊന്നും അറിയാതെയും അറിഞ്ഞാലും അറിയായ്മ നടിച്ചും ദുരഭിമാനം കൊള്ളും. "ഇപ്പൊ ശാന്തിക്കാര്ക്കും തന്ത്രിമാര്ക്കും ഒക്കെ ഭയങ്കര റസ്പെക്ടാ.." :D
ഗുരു മഹിമയുടെ പുതിയ മാതൃക ഹെഡ്മാസ്റ്റര്. മറ്റൊരു സംഭവം പത്രവാര്ത്ത

//'നരകം' ബ്ലോഗ് പ്രസിദ്ധീകരിച്ച അധ്യാ'പക'വധം ഹിറ്റായി. മണിക്കൂറുകള്ക്കകം കമന്റുകള് പ്രവാഹമായി എത്തി. ലൈക്കുകളുടെ കാര്യം പറയാനുമില്ല. Page view 144, likes 82, comments 30. ഈ എണ്ണം പറഞ്ഞാല് അത്ര അധികം ഒന്നുമല്ലെങ്കിലും ശാന്തിവിചാരം റിലേറ്റഡ് ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം ഇത് റിക്കാര്ഡു തന്നെ. unpopular വിഷയങ്ങളും അപ്രിയസത്യങ്ങളുമാണല്ലൊ ഈ സൈറ്റുകള് അവതരിപ്പിക്കുന്നവയില് അധികവും. :)//
ReplyDeleteനന്മയുള്ളവര്‍ക്ക് അപ്രിയമാണ് ഈ പറയുന്നത് എന്നത് സത്യം; അപ്രിയസത്യം അല്ല എന്നത് സത്യം . എന്നാല്‍ പലര്‍ക്കും ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ ആയിരിക്കും പ്രിയം എന്നതാണ് സത്യം . അത് കണ്ടു വാസു'അടി'തിരി ഭ്രമിച്ചു വശായിരിക്കുന്നു ! ആയ് ആയ് എന്താ തലയില് നിറയെ കാലുഷ്യം ആണ് ല്ലേ തിരുമേനീ . ഇതൊന്നും ഭ്രാമണന് ചേര്‍ന്നതല്ല ട്ടോ . എന്താ ചെയ്വാ . ആ കുലത്തില് വഴി തെറ്റി ജനിച്ചു പോയീ ല്ലേ .
// തികച്ചും അപ്രതീക്ഷിതമായിരുന്നു വായനക്കാരില് നിന്നും ഇങ്ങനെ ഒരു പ്രതികരണം. ഒരുപക്ഷെ അധ്യാപകര്ക്ക് എതിരായ ഒരു വിചാരണ നടത്താന് ആരുംതന്നെ തയ്യാറായിരിക്കില്ല. വ്യക്തിനിഷ്ഠമായി ഒരു പ്രത്യേകവ്യക്തിയ്ക്ക് എതിരായി വിരല് ചൂണ്ടലല്ല ബ്ലോഗിന്റെ ലക്ഷ്യം. പൊതുസമൂഹത്തില് അധ്യാപകരെന്ന ലൈസന്സ് ദുരുപയോഗം ചെയ്ത് ഇതര സ്ഥലങ്ങളിലും റോള് ഷിഫ്ടിങിന് തയ്യാറാവാത്ത അധ്യാപകവേഷങ്ങള്ക്ക് എതിരെയാണ് ബ്ലോഗ് ലക്ഷ്യമിടുന്നത്.//
ReplyDeleteവിവരദോഷം ഒരു പാട് ണ്ട് ല്ലേ ; കുരുത്തക്കേടും . അധ്യാപകന്മാരെ മാത്രേ മേടാന്‍ അറിയൂ. പൊതു സമൂഹത്തില് ആണോ താന്‍ ഈ പറയുന്ന അദ്ധ്യാപകന്‍ ലൈസന്‍സ് ദുരുപയോഗം ചെയ്തത് . അതോ ഫെയ്ക് ബുക്കിലോ ?! അത് റിയല്‍ വേള്‍ഡ് അല്ലാ ന്നു ഈ വിഡ്ഡിയാന്‍ തിരുമേനിക്ക് ആരും പറഞ്ഞു കൊടുക്കാന്‍ ല്ല്യെ ! ഒരു തെളിവ് ഇല്ലാതെ ഇങ്ങനെ കാടടച്ച് വെടി വെയ്ക്ക്യെ ! കഷ്ടം കഷ്ടം . അശാന്തി വിചാരക്കാരന്‍ തിരുമേനീ. കൂടുതല് കളിച്ചു കളിച്ചു തിരുമെനീമ്മല് ആരും കയ്യ് വെയ്ക്കാതെ നോക്കിക്കോളോ ട്ടാ !
//അവര് മറ്റുള്ളവര്ക്ക് എത്രമാത്രം ഉപദ്രവകരമാണ് എന്ന് അവര് പോലും അറിയുന്നില്ല. അത്തരക്കാര്ക്ക് അല്പമെങ്കിലും വീണ്ടുവിചാരം ഉണ്ടാകാന് ഈ ബ്ലോഗ് ഉപകരിച്ചെങ്കില് മാത്രമേ യഥാര്ഥവിജയം അവകാശപ്പെടാനാവൂ. അത് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാന് വക നല്കുന്നതാണ് തുടര്ന്നു ലഭിച്ച പ്രതികരണങ്ങള്. അവയിലേക്ക് ഏറ്റവും മുഖ്യമായിട്ടുള്ളത് ഈ ബ്ലോഗാഗ്നി പൊള്ളല് ഏല്പിച്ച വ്യക്തിയുടെ പ്രതികരണമാണ്. പൂര്ണമായിട്ടല്ലെങ്കില് പോലും അത് ഉള്ക്കൊള്ളാനുള്ള സഹൃദയത്വം അദ്ദേഹം പ്രകടിപ്പിച്ചു എന്നതില് ഞാന് ആശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല് ഉപദ്രവിക്കാനൊന്നും ഉദ്ദേശമില്ല.//
ReplyDeleteആരാ ആ വ്യക്തി വാസ്വോ . താന്‍ അവിടേം ഇവിടേം തൊടാണ്ടെ എന്തൊക്കയോ അവകാശവാദം നെരത്ത്കയല്ലെടോ .താന്‍ ഈ അവകാശപ്പെടുംപോലെ എന്തെങ്കിലും ഒരു ഗുണം ആര്‍ക്കെങ്കിലും ഇമ്മാതിരി എഴുത്ത് കൊണ്ട് ഉണ്ടോടോ ?! ഒന്നുകില്‍ താന്‍ ഒരു പമ്പര വിഡ്ഢി. അല്ലെങ്കില്‍ ആരൊക്കെയോ തന്നെ കുരങ്ങു കളിപ്പിക്കുന്നു . ബ്ലോഗാഗ്നി പോലും ! മണ്ണാങ്കട്ട. ! തനിക്ക് ഇപ്പോഴും ഈ ഓണ്‍ ലൈനില്‍ ഇരുന്നു ചൊറിയല്‍ അല്ലാതെ വേറെ പണി ഒന്നും ഇല്ലേ ! വിവരം ഉണ്ട് എങ്കിലും വിവേകം ലവലേശം തൊട്ടു തീണ്ടിയിട്ടില്ല. എങ്ങന്യാ അത് . പഠിപ്പിച്ച ടീച്ചറുടെ വിളിയില്‍ പോലും ദോഷം കാണുന്ന മനസ്സല്ലേ തന്റെ ! ഗുണം പിടിക്കില്ല്യ !
//Role shifting ഏറ്റവും കാര്യക്ഷമമായി ചെയ്യുന്ന ഒരു വിഭാഗമാണ് ശാന്തിക്കാര്. അമ്പലത്തിനുള്ളില് അവര് ഭസ്മം തൊടുന്നു. നടയടച്ച് പുറത്തിറങ്ങുമ്പോള് അത് മായ്ച്ചു കളയുന്നു. ഒപ്പം സമൂഹത്തിന് കാണുന്നത് കലി ആയിട്ടുള്ള പൂണൂല് ഷര്ട്ട് കൊണ്ട് മറയ്ക്കുന്നു. അതോടൊപ്പം നമ്പൂരി എന്ന ഭാവവും. ക്ഷേത്രത്തിന് പുറത്ത് നമ്പൂരി കളിക്കുന്നത് നായന്മാര്ക്ക് സുഖിക്കുമോ.. ആരും എതിരൊന്നും പറയണ്ട ഒരാള് സൂക്ഷിച്ചൊന്ന് നോക്കിയാല് മതി. സംഗതി പന്തികേടാണെന്ന് മനസ്സിലാകും. അതുകൊണ്ട് അമ്പലത്തിന് പുറത്ത് നായര് കളിക്കുക. അമ്പലത്തിനുള്ളില് മാത്രം നമ്പൂരിയാവുക എന്നതാണ് നടപ്പുള്ള കാര്യം. അനുഷ്ഠിച്ചു വരുന്നതും അങ്ങനെതന്നെ.//
ReplyDeleteഎത്ര പേരുണ്ട് അങ്ങനെ ശാന്തിക്കാരുടെ ഇടയില്‍ . തന്നെ പറ്റി ഞാന്‍ അറിഞ്ഞത് താന്‍ അമ്പല കമ്മറ്റി കാരോട് അടി കൂടുന്ന കലഹിക്കുന്ന ഒരു ചൂടന്‍ ആണ് എന്നാണല്ലോ . സ്വയം ആചരിക്കാത്ത കാര്യങ്ങളില്‍ ആണല്ലോ വിലയിരുത്തല്‍ !
എനിക്ക് അറിയാവുന്ന എല്‍പി സ്കൂള്‍ അധ്യാപകര്‍ ഏറെയുണ്ട് . അതില്‍ എല്ലാവരും തന്നെ ഒരു തരത്തില്‍ മിടുക്കര്‍ ആണ് . പിന്നെ മനുഷ്യര്‍ ആയാല്‍ എന്തെങ്കിലും കുറവുകള്‍ കാണില്ലേ .
ReplyDeleteഅറിയാവുന്ന ഒരു അദ്ധ്യാപകന്‍ ഉണ്ട് . അയാള്‍ ഈയിടെ ഒരു ഹൈസ്കൂള്‍ അധ്യാപകര്‍ക്കും പങ്കാളിത്തമുള്ള ഒരു ട്രെയ്നിങ്ങില്‍ പങ്കെടുത്ത് അവരോടൊപ്പം മികച്ച പ്രകടനം ആണ് നടത്തിയത്. ഫേസ് ബുക്കിലും നല്ല ക്രിയേറ്റീവ് ആയി ചെയ്യുന്നു. ഈയിടെ ഹൈസ്കൂള്‍ അധ്യാപകര്‍ ഉള്ള ഒരു സദസ്സിനെ അഭി മുഖീകരിച്ച് അയാള്‍ ചെയ്ത പ്രസംഗം കേട്ട് അവരെല്ലാം തന്നെ കയ്യടിച്ചു . ഒരു വിദ്യാഭ്യാസജില്ലയുടെ തന്നെ ക്ലബ് ചുമതല നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം ആയിരുന്നു അയാളുടെ വാക്കുകളില്‍ . ആ ആത്മ വിശ്വാസം എന്തായിരുന്നെന്നോ. ഡീ ഈ ഓ കൂടി അയാളെ വളരെ അപ്രീഷിയെറ്റ് ചെയ്തു . ഫേസ് ബുക്കില്‍ താന്‍ പറയുന്ന ആള്‍ എന്ത് ചെയ്തെന്നോന്നും പറയാതെ വെറുതെ കാടടടച്ചു വെടി വെയ്ക്കുകയല്ലാതെ എന്താ ഈ പോസ്റ്റില്‍. അയാളോട് വിരോധമുള്ള കുറെ വിഡ്ഢികള്‍ പിന്തുണചെന്ന് കരുതിയാണോ ഈ അവകാശവാദം ?! ഇനിയെങ്കിലും നല്ല കാര്യങ്ങളെ കുറിച്ച് എഴുതൂ മിസ്റ്റര്‍. ജീവിതം ഇങ്ങനെ അക്ഷരങ്ങളെ വ്യഭിചരിച്ചു തുലയ്ക്കല്ലേ .
ബാലമുരളീ, ഞാന്‍ അവിടത്തെ വിദ്യാരംഗം ജില്ലാകണ്‍വീനര്‍ ആയിരുന്നു എന്നത് വാസ്തവം. എങ്കില്‍ പോലും എന്നെയാണ് വിമര്‍ശിക്കുന്നത് എന്ന് കരുതുക . അവര്‍ ഫേസ് ബുക്കിലെ കാര്യങ്ങള്‍ വെച്ചാണ് വിലയിരുത്തുക . താങ്കളെയും .
Deleteബാലമുരളീ, ഇയാള്‍ക്ക് എന്നെയോ മറ്റ് അധ്യാപകരെയോ അംഗീകരിക്കാനുള്ള മനസ്സില്ല എന്നു മനസ്സിലാക്കുക ; പഠിപ്പിച്ച ടീച്ചറുടെ വിളിയില്‍ ഇയാള്‍ ദര്‍ശിച്ച സ്വാര്‍ഥത തന്നെ അതിനു തെളിവാണ് വി ബി എന്ന ഇനീഷ്യലിന് ഇയാള്‍ കുറെ വ്യാഖാനങ്ങള്‍ കൊടുത്തിട്ടുണ്ട് . ഇത് വടവര്‍ക്കോട്ടു മനയ്ക്കല്‍ ബ്രഹ്മ ദത്തന്‍ ഭട്ടതിരിപ്പാട് എന്ന എന്‍റെ അച്ഛനെ അപമാനിക്കുന്നതിനു തുല്യമല്ലേ ?! അദ്ദേഹം വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു പോയെങ്കിലും. എന്നെ എത്ര മാത്രം ഹരാസ് ചെയ്യുന്നതാണ് എന്ന് ഈ വാസു ദിരി അറിയുന്നില്ല . അയാള്‍ക്ക് അയാളുടെ തെറ്റായ നിഗമനങ്ങള്‍ വെച്ച് എന്തെങ്കിലും എഴുതി നിറയ്ക്കണം ; അത്ര തന്നെ ഇവിടെ മധുരച്ചൂരല്‍ ഉള്‍പ്പെടെ ചില ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത എന്‍റെ ഗുരുസ്മരണ ചേര്‍ക്കുന്നു. ഇതു കൊണ്ടൊന്നും ഇയാളുടെ വീക്ഷണ വൈകല്യങ്ങള്‍ മാറിയിട്ടല്ല //V.b. Krishnakumar
Deleteപോള്‍ മാഷ് ടെ വീബി !
എന്നെ പോള്‍ മാഷാ 'വീബീ' എന്നാദ്യം വിളിച്ചു തുടങ്ങിയത്. അന്നൊക്കെ മാഷ് മാത്രമാണ് അങ്ങനെ എന്നെ വിളിക്കുമായിരുന്നത്. പത്താംക്ലാസ്സില്‍ സോഷ്യല്‍ പഠിപ്പിച്ചിരുന്ന പോള്‍ മാഷ് . എന്തൊരു തമാശക്കാരനായിരുന്നു മാഷെന്നോ ! ഞാന്‍ ലജ്ജയോടെ ആ വിളി കേട്ടു മന്ദഹസിക്കുമായിരുന്നു .
ഏകദേശം 'മുഴുപ്പെട്ട'യായിരുന്നു മാഷ് ! തലയുടെ പടിഞ്ഞാറന്‍ ചെരിവില്‍ മാത്രം അല്പം മുടി ശേഷിച്ചിരുന്നു. മിനുങ്ങുന്ന കഷണ്ടി !
അതിലേറെ മിന്നുന്ന മാഷടെ തമാശ ! ഞങ്ങള്‍ക്ക് ബോറടീ ന്നു പറയുന്നത് അറിയില്ല്യ മാഷടെ ക്ലാസ്സില്‍ . അത്രയ്ക്ക് രസാ മാഷ് ക്ലാസ്സില്‍ വന്നാല്‍ .
പക്ഷെ പഠിപ്പിച്ചു തീരില്ല്യ ! ഈ തമാശ ഒക്കെ പറഞ്ഞിരുന്നു പറഞ്ഞിരുന്ന്‍ പോര്‍ഷ്യന്‍ നീങ്ങില്യ . ന്നാലും ഞങ്ങക്ക് എന്തിഷ്ടായിരുന്നൂ ന്നോ മാഷെ !
വന്നയുടനെ മേശേടെ മോള്‍ ല് കേറി ഒരിരിപ്പുണ്ട് മാഷക്ക് !പിന്നെ എണീക്യ ബെല്ലടിച്ചാലാ. അതു വരെ ഞങ്ങളെ ങ്ങനെ രസിപ്പിച്ചു രസിപ്പിച്ച് അങ്ങനെ ക്ലാസ് എടുക്കും മാഷ് . അതിനിടയില്‍ എപ്പോഴൊക്കെയോ മാഷ്ക്ക് എന്‍റെ നേരെ തിരിഞ്ഞൊരു വിളീ....ണ്ട് :
വീബീ)))))))) !
എന്നില്‍ ഒരു പുഞ്ചിരി പൂത്തുലയുകയും ചെയ്യും .
മാഷ് ഇപ്പൊ ണ്ടോ ആവോ ?! അടുത്തയാഴ്ച എന്‍റെ ജന്മ നാട്ടില്‍ ഞാന്‍ പോകും. അപ്പോള്‍ അന്വേഷിച്ചറിയണം.ഉണ്ടെങ്കില്‍ മാഷെ കാണണം . മാഷ് ജീവിചിരിപ്പില്ല്യെന്കിലോ ?! എനിക്ക് എന്തേ മാഷെ മുന്‍പേ പോയി കാണാന്‍ തോന്നതിരുന്നത് എന്ന് ഞാന്‍ കുണ്‍ഠിതപ്പെടുവാനായിരിക്കുമോ സാധ്യത ?!//
ഇങ്ങനെ ചവറു പോലെ കമന്റ് എഴുതിയാല്‍ സ്വന്തം വില കളയാം എന്നെ ഉള്ളൂ. ഇതിനെല്ലാം കുത്തിയിരുന്ന് മറുപടി തരാന്‍ ആരെക്കൊണ്ടു പറ്റും. ഇതിനു ഒരു അര്‍ത്ഥമേ ഉള്ളൂ. താങ്കള്‍ രോഷാകുലന്‍ ആണെന്ന്. സമീപനരീതി വെട്ടുപോത്തിന്റെത് ആകയാല്‍ എനിക്കൊന്നും ചെയ്യാനും പറ്റുന്നില്ല. ആവശ്യത്തിലധികം professional ego ഉള്ള ആളാണെന്നും മനസ്സിലാവുന്നു. സത്യാന്വേഷിയായ ഒരു എഴുത്തുകാരന്റെ ധര്മ്മം മാത്രമാണ് ഞാന് ചെയ്തു വരുന്നത്. സൌഹൃദസംഭാഷണത്തിന് ഉള്ള വിളി താങ്കള് ഇഗ്നോര് ചെയ്തു. കമന്റ് ബോക്സിലൂടെ തന്നെ അടികൂടണമെന്ന് ശഠിച്ചു.... എന്തൊവാടോ ഇതൊക്കെ..
ReplyDeleteവാസു ദിരീ എനിക്ക് തോന്നുന്നത് താങ്കളുടെ സ്വഭാവം ശരിക്കും വിലയിരുത്തിയ ആള്‍ ആണ് ബാലമുരളി എന്നാണ്.അയാള്‍ പറയുംപോലെ ആധികാരികത ഇല്ലാതെ ഫേസ് ബുക്കിലെ താങ്കളുടെ ഒരു ശത്രുവിനെതിരെ പടച്ചു വിട്ട ഒരു പോസ്റ്റ് ആയി അയാള്‍ ഇതിനെ കണ്ടതില്‍ അത്ഭുതമില്ല. അയാള്‍ക്ക് കളയാന്‍ വില ഉണ്ട് എങ്കിലല്ലേ ?! സൌഹൃദസംഭാഷണത്തിന്‍റെ സ്വരമാല്ലലോ താങ്കളുടെ വാക്കുകളില്‍?
ReplyDeleteവാതാത്മകം ദനുജമേവ,മയി പ്രധൂന്വന്‍
ReplyDeleteവാതോല്‍ഭവാന്‍ മമ ഗദാന്‍ കിമു നോ ധുനോഷി ;
കിം വാ കരോമി പുനരപ്യനിലാലയേശ
നിശ്ശേഷരോഗശമനം മുഹുരര്‍ത്ഥയേത്വാം.
(നാരായണീയം ദശകം മുപ്പത്തിയെട്ടിലെ അവസാനശ്ലോകം)
ഇത് താങ്കള്‍ ഇപ്പോള്‍ താങ്കള്‍ക്കു ചുറ്റുമുള്ള നല്ല ആളുകളിലും ദോഷം ദര്‍ശിക്കുന്ന ഈ സ്വഭാവത്തിനു കാരണമായ മാനസികനില നേരെ ആയി സുഖം പ്രാപിക്കാന്‍ സഹായിക്കും.
ഇല്ലത്തെ മരുമഹനും എന്‍റെ അച്ഛന്‍ വടവര്‍ക്കോട്ടുമനയ്ക്കല്‍ ബ്രഹ്മദത്തന്‍ ഭട്ടതിരിപ്പാട് (v.b.)
അമ്മാമന്‍ ആണ്. അദ്ദേഹം ഉപദേശിച്ചിട്ടുണ്ട് എന്‍റെയും അദ്ദേഹത്തിന്‍റെയും ബന്ധു ആയ ഒരാളെ. അവര്‍ക്ക് പക്ഷെ വാര്‍ധക്യസഹജവും പാരമ്പര്യജന്യവും ആയ രോഗങ്ങള്‍ കൊണ്ട് കഷ്ടത അനുഭവിക്കവേ ആണ് ഈ മന്ത്രം ഉപദേശമായി കിട്ടിയത്.... ഇത്തരം രോഗാതുരമായ മാനസിക നില ഉണ്ടായിരുന്നില്ല !
താങ്കളും ഇത് മുടങ്ങാതെ ജപിക്കൂ. അപ്പോള്‍ ഫേസ്ബുക്കിലെ ഒരു എല്‍ .പി സ്കൂള്‍ അധ്യാപകനെയെന്നല്ല പരിപൂര്‍ണ്ണനെയോ ശ്രീനാരായണഗുരുവിനെയോ ഒന്നും വധിക്കാന്‍ തോന്നില്ല . കുറച്ചു കാലം നല്ല പോലെ വേണ്ടി വരും.
എന്നാലും ദോഷമില്ല. ഒക്കെ മാറിയാലും ജപിക്കാം. എല്ലാറ്റിനും നന്ന് ഇത്.
അഥവാ ഇതിവിടെ നിന്ന് നീക്കി ക്കളഞ്ഞാലും മന്ത്രം അവിടെ ഉണ്ട് !
Vasu Diri അദ്ധ്യാപകരെ ഏറ്റവുമധികം ആദരിക്കുന്ന ആളാണ് ഞാനെന്നാണ് എന്റെ ധാരണ. ആദരിക്കുന്ന എന്നു പറഞ്ഞാല് പോരാ, ആരാധിക്കുന്ന എന്ന് തന്നെ പറയാം. എന്നാല് എന്തെങ്കിലും വിയോജിപ്പ് തോന്നിയിലാത് പ്രകടിപ്പിച്ചാല് അധ്യാപകര്ക്ക് രസിക്കണമെന്നില്ല. രസിക്കുന്നവരുമുണ്ട്. ഉള്ളിലൊരു വിദ്യാര്ഥി ഉള്ള അദ്ധ്യാപകര്. അദ്ധ്യാപകന്റെ ഉള്ളിലൊരു വിദ്യാര്ഥിയുണ്ട്. അതുപോലെ നല്ല വിദ്യാര്ഥിയുടെ ഉള്ളിലൊരു അധ്യാപകനും ഉണ്ട്. സംശയാലുത്വം വിദ്യാര്ഥിയുടെ ഗുണമാണ്. സംശയനിവാരണം അധ്യാപകന്റെ ഗുണവും. വിദ്യാര്ഥിയും അധ്യാപകനുമൊക്കെ ഓരോ വ്യക്തിയുടെയും ഉള്ളിലുണ്ട്. അതൊന്നും ഒരു ട്രെയിഡ് മാര്ക്കായി കരുതി ട്രേഡ് യൂണിയന് സ്പിരിറ്റിലെടുത്ത് കലശലുകൂട്ടേണ്ട കാര്യമില്ല.
ReplyDeleteതാങ്കളുടെ ധാരണ അതായിരിക്കാം ; അത് പക്ഷെ ശരിയായിരിക്കണം എന്നില്ലല്ലോ ! അതാണ് ഇപ്പോള്‍ ഇവിടെ ഇങ്ങനെ നോര്‍മലായി സംസാരിക്കുന്ന താങ്കളുടെ ഒരു രീതി . അധ്യാപക വധം എന്ന ശുദ്ധ അസംബന്ധം തന്നെ ഉദാഹരണം
ReplyDelete