Friday 26 July 2013

ബ്രാഹ്മണഭോജനം

ആശുപത്രികളില് സാധാരണ പാര്ക്കിങ് ഗ്രൌണ്ടുകളില് ഡോക്ടേഴ്സ് പാര്ക്കിങിന് പ്രത്യേകസ്ഥലം മാറ്റി വച്ചിട്ടുണ്ട്. അവിടെ മറ്റുള്ളവര്ക്ക് വാഹനം പാര്ക്ക് ചെയ്യാന് അധികാരമില്ല.  എന്നാല് ഒരു അത്യാഹിത സാഹചര്യത്തില് രോഗിയുടെ കൂടെ വന്ന ഒരാള് ധാരാളം സ്ഥലം കണ്ട് പെട്ടെന്ന് അവിടെ പാര്ക്ക് ചെയ്യാനിടയായി എന്ന് കരുതുക. സെക്യൂരിറ്റിക്കാരന് അയാളുടെ നേരേ ചാടി കയര്ത്തുകൊണ്ട് ചെല്ലുന്ന രീതിയാണ് നാം സാധാരണ കാണാറുള്ളത്. എന്തുകൊണ്ട് സൌമ്യമായി പറയുന്നില്ല. അട്ടിമറി കൂലി കൊടുത്തല്ലേ രോഗികള് ചികിത്സ തേടുന്നത്?  ഇതും വിവേചനമല്ലേ?

അതുപോലെ ആശുപത്രി ക്യാന്റീനുകളിലു മുണ്ട് ഈ വിവേചനം. ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം, ഇവ വേറെ. വിശന്നു വലയുന്ന ഒരാള് ഊണിന് ടിക്കറ്റ് എടുത്തശേഷം ജനറല് ഹാളില് കസേര കിട്ടാതെ ഡോക്ടേഴ്സ് റൂമില് കയറി ഇരുന്നു എന്ന് സങ്കല്പിക്കുക. എപ്പോഴും സൌമ്യമായിട്ടായിരിക്കുമോ ക്യാന്റീനിലെ ജീവനക്കാര് പെരുമാറുക? വിളമ്പിയ ചോറിന്റെ മുന്നില്നിന്ന് എഴുനേപ്പിച്ചു വിടുന്ന സംഭവങ്ങളുണ്ടാവാറില്ലേ? ചാര്ജ് ആണെങ്കില് ജീവനക്കാരില് നിന്ന് ഈടാക്കുന്നതിന്റെ ഇരട്ടിയിലധികമാണ് സഹകരണക്യാന്റീനുകളില് പൊതുജനങ്ങളോട് ഈടാക്കുന്നത്.   എന്നിട്ടും അതൊന്നും ആരും വാര്ത്തയാക്കാറില്ലല്ലൊ. വിവേചനമാണെന്ന് പറയാറില്ലല്ലൊ. വിവേചനം എവിടെ ആയാലും വിവേചനം. തന്നെ.

വേദി ക്ഷേത്രം ആവുമ്പോള് അവിടെ ജീവനക്കാര്ക്ക് പ്രത്യേക അധികാരം പാടില്ല എന്നതാണ് സനാതനരെന്ന് അഭിമാനിക്കുന്ന ഹിന്ദുഭക്തജനങ്ങളുടെ പൊതുവായ ധാര്ഷ്ട്യം. ജീവനക്കാര്ക്കാവട്ടെ ബ്രാഹ്മണരോട് ധാര്ഷ്ട്യവും ധിക്കാരവും.

ക്ഷേത്രജീവനക്കാരോട് ഭക്തജനങ്ങളുടെ പെരുമാറ്റം വളരെ മോശമാണെന്ന് പറയാതെ വയ്യ. ഇതിനു കാരണം അവരുടെ അമിതമായ സൌമ്യതയാണ്. നമ്പൂതിരി വാര്യര് പിഷാരടി തുടങ്ങിയ വിഭാഗത്തില് പെട്ടവര് സമൂഹഭയം അധികം ഉള്ളവരാണ്. പ്രത്യേകിച്ച് ക്ഷേത്രജീവനക്കാരാവുമ്പോള്.

ഈ സൌമ്യതയെയും ഭയത്തേയും മുതലെടുത്ത് ക്ഷേത്രത്തില് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക എന്ന വിപരീതലക്ഷ്യത്തോടെയാണ് പല ഭക്തരും വരുന്നത്. അല്ലാതെ ഈശ്വരവിശ്വാസമോ മതവിശ്വാസമോ കൊണ്ടല്ല. പ്രതികരണശീലമുള്ള , സമരപാരമ്പര്യമുള്ള രജസ്തമോഗുണങ്ങളുള്ള ശാന്തിക്കാരും കഴകക്കാരും കേരളത്തിലേ ക്ഷേത്രങ്ങളില് ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. തച്ചോളി ഒതേനന്റെ പിന്ഗാമികള്. സാത്വികരെക്കൊണ്ട് സാധിക്കാത്തത് പലതും അവരെക്കൊണ്ട് പുഷ്പംപോലെ സാധിക്കും. നായര് പൂജാരിമാരുടെ പ്രസാദത്തട്ടത്തിലൊന്നും ആരും ഒറ്റത്തുട്ട് ഇട്ടുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ളവരെ തൊട്ടാല് അശുദ്ധം എന്ന തോന്നലൊന്നും അവര്ക്കുണ്ടാവുമെന്നും കരുതുകവയ്യ.

നമ്മുടെ ക്ഷേത്രരംഗം ആകെ തകിടം മറിയുകയാണ്. പഴയ വിശ്വാസങ്ങളൊക്കെ ചോദ്യം ചെയ്യപ്പെടുകയും. പഴയ വിശ്വാസം അനുസരിച്ച് ബ്രാഹ്മണന് അന്നം കൊടുക്കുന്നത് പുണ്യമാണ്. ഊണുകഴിച്ചാല് എച്ചിലില എടുക്കാന് അതിഥിക്ക് അവകാശമില്ല. അത് ആതിഥേയന്റെ കടമയാണ്. ഇല്ലങ്ങളില് ഇപ്പോഴും ഇത് നിര്ബന്ധം ഉള്ളവരുണ്ട്.

ക്ഷേത്രങ്ങളില് തന്ത്രി വന്നാല് ഉച്ചയ്ക്ക് ഊണ് കൊടുക്കും. ഇല തന്ത്രിയെക്കൊണ്ട് എടുപ്പിക്കാറില്ല. ആ സ്ഥാനത്തോടുള്ള ബഹുമാനം. കഴകക്കാരനാണ് ഇലയെടുക്കലും തിടപ്പള്ളി തളിക്കലും ഒക്കെ ചെയ്യാറ്. സാധാരണ വാര്യര് പിഷാരടി തുടങ്ങിയവര് അതൊക്കെ സ്വധര്മ്മം എന്ന നിലയില് മുന്പ് ചെയ്തിരുന്നു.ബ്രാഹമണഭോജനം ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടെ ഒന്നാണ് എന്നാണു പഴയ കാല കോടതി വിധികള്‍ ഉള്ളതായി ഹൈക്കോടതി അഭിഭാഷകനായ ശ്രീ ജയകുമാര് നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു. .
"ക്ഷേത്രത്തില്‍ അടിച്ചു തളിക്കുക , ശീവേലിയുടെ വറ്റ് എടുത്തു കളയുക , ചാണകം തളിക്കുക ക്ഷേത്രം വൃത്തിയാക്കി വെക്കുക , പാത്രം കഴുകുക ഇവ എല്ലാം കഴകകരുടെ ജോലിയാണ് . ഈ ക്ഷേത്രം ചിറക്കല്‍ ദേവസ്വത്തിന്റെ കീഴില്‍ ആണ് . സത്യത്തില്‍ പല സ്ഥലത്തും ജോലി നിര്‍വചനം ഇല്ലാതെ ആണ് പണി . പാര്മാബര്യം ആയി ചെയ്തു വരുന്നത് . ബ്രാഹമണഭോജനം ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടെ ഒന്നാണ് എന്നാണു പഴയ കാല കോടതി വിധികള്‍ ഉണ്ട് . കാല്കഴിചൂട്ടു ഒക്കെ വിശ്വാസം ആണ് . ഭക്ഷണം മാത്രമല്ല കാര്യം . എന്തായാലും അവനവന്‍ ഇല എടുക്കുന്നത് തന്നെ കാലത്തിനു യോജിച്ചത്. എന്നാല്‍ ഇല്ലത്ത് സദ്യക്ക് അവനവന്‍ ഉണ്ട ഇല എടുക്കാന്‍ ഇവരോട് പറഞ്ഞാലോ അത് അതിനേക്കാള്‍ വലിയ കുറ്റം . അപ്പോള്‍ പ്രശ്നം അതൊന്നും അല്ല ...സ്വത്തും പണോം അമ്പലോം ഒക്കെ പോയ നമ്ബൂര്യെ ആര്‍ക്കു വേണം ?.." ( Jayakumar Namboodiri)


No comments:

Post a Comment