Wednesday, 25 July 2012

HIndu Unity

ഹിന്ദു ഐക്യം നല്ലത് തന്നെ. അത് ആ മതത്തിലെ വിഭാഗങ്ങളുടെ ഉത്തമ താല്പര്യങ്ങള്‍ നശിപ്പിച്ചു കൊണ്ടാവരുത്. ഒരു വിഭാഗത്തിന്റെയും ആത്മ അഭിമാനത്തെ ചോദ്യം ചെയ്തു കൊണ്ടാവരുത്, മുറിവേല്പിച്ചു കൊണ്ടാവരുത്. 

അഹിംസയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ ആ ഗുണം കണ്ടെന്നു നടിക്കാതെ , അയിത്തം എന്ന ദോഷം ആരോപിച്ചു ഇപ്പോഴും അയിത്തം കല്പിക്കുന്ന വിവേചനപ്രവണത ഹിന്ദുവൃത്തങ്ങളില്‍ മാത്രം ഉള്ള  പ്രശ്നമാണ്.  


ഇതര ജന്മ സംസ്കാരം ഉള്ളവര്‍ ക്ഷേത്രങ്ങളില്‍  നമ്പൂതിരി ആയി ആക്ട്‌ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. സ്വന്തം പിതൃത്വം മാറ്റി പറയുന്ന പുതിയ  പ്രവണത ലോകത്തില്‍ ഒരു ജന്തുവിനും ചേര്‍ന്നതല്ല. അതാണ്‌ ഇപ്പോള്‍ ക്ഷേത്ര പൌരോഹിത്യ പീഠത്തില്‍ അവരോധിക്കപ്പെടുന്നത്. ഈ സ്ഥിതി ഏറ്റവും നിന്ദ്യം തന്നെ. 

അഹിംസയുടെ പാരമ്പര്യം ആയ നമ്പൂതിരി സംസ്കാരം ഹിംസിക്കപ്പെടുന്നിടത്ത് ഹിംസകരുടെ രാജാക്കാന്മാര്‍ കൊടികെട്ടുക സ്വാഭാവികം. (പോപ്പുലര്‍ ഫ്രണ്ട് പോലെ) കൊലപാതകസംസ്കാരം ഉള്ളവര്‍ പൂജ കഴിച്ചാല്‍ ഹിന്ദു ഐക്യം ഉണ്ടാകുമോ? 

മറ്റു മതസ്ഥരുടെ ദൈവ വിശ്വാസവും ദൈവ ഭയവും എത്ര ശക്തം ആണെന്ന് നോക്കുക. ഹിന്ദുവിന് ദൈവ ഭയം തീരെ ഇല്ല. എന്തും ആകാം എന്നായിരിക്കുന്നു ഇപ്പോഴത്തെ ഹിന്ദു വിശ്വാസം. ഈശ്വരന്റെ സൌഹൃദത്തെ മാത്രമേ അവന്‍ കഷ്ടിച്ച് അംഗീകരിക്കുന്നുള്ളൂ. ഒപ്പം  പ്രഭുത്വത്തെ ചോദ്യം ചെയ്യുകയും! 

പക്ഷെ ദൈവികരെ വരച്ച വരയില്‍ നിര്‍ത്തുംപോലെ ദൈവത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഇത്തരക്കാരോട് മറുപടി പറയാനാണ് ഹിന്ദു ദൈവങ്ങള്‍ ആയുധങ്ങള്‍ ധരിക്കുന്നത്. ദേവ-അസുര- യുദ്ധം ആണ് എല്ലാ ഹിന്ദു പുരാണങ്ങളിലെയും അടിസ്ഥാനപ്രമേയം. അവ ഒരു കണക്കില്‍ ഹിന്ദു-ഹിന്ദു യുദ്ധങ്ങള്‍ തന്നെ. രാമനെയും രാവണനെയും സമന്മാര്‍ ആയി കാണുന്ന തരം ഹിന്ദു ദര്‍ശനം സമീപകാലത്ത് ഉദയം ചെയ്തതാണ്. ഇത് കേവലം രാഷ്ട്രീയ ദര്‍ശനം മാത്രം,  മതവുമായി ബന്ധമില്ല. 

വിശാലമായ ഹിന്ദുമതം ലക്ഷ്യമാക്കുന്നത് ശുദ്ധമായ നമ്പൂതിരി സംസ്കാരത്തിന്റെ അന്ത്യം ആണെങ്കില്‍ ആദ്യം നശിക്കേണ്ടത് ആ മതം ആണ്. ഇവിടെ സംഭവിക്കുന്നതും അത് തന്നെ ആണ്. ഇറച്ചി വെട്ടുകാരനും മുടി വെട്ടുകാരനും വധ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍ക്കും പൂജാരി ആവാം നമ്പൂതിരി എന്ന് പേരും മാറ്റാം. ആര്‍ക്കും ആക്ഷേപമില്ല. 

ഇന്ന് പൂജ എന്ന് പറഞ്ഞാല്‍ അഭിനയം എന്ന് ആയിരിക്കുന്നു. ഗുരുവിനെ ഹിംസിച്ച പാരമ്പര്യം ഉള്ള ശിഷ്യന്മാര്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം കിട്ടാന്‍ അമ്പലങ്ങള്‍ പിടിച്ചടക്കുന്നു. മറ്റു മതങ്ങള്‍ എത്രയോ ഭേദം. അവര്‍ക്ക് ദൈവം കഴിഞ്ഞിട്ടേ ഉള്ളൂ മുഖ്യ മന്ത്രിയും സുപ്രീം കോടതിയും ഒക്കെ. കുരുത്തംകെട്ടവന്‍ എന്നതിന്റെ ഒറ്റ വാക്ക് ആയിരിക്കുന്നു ഇന്ന് ഹിന്ദു എന്നത് !

No comments:

Post a Comment