Sunday, 22 July 2012

നുറുങ്ങുകള്‍

Research on my lines/comments  published in various f.b. groups


മരിച്ചുപോയതുപോലെ!
-----------------------------------


ആരു പറഞ്ഞു എന്നതിനേക്കാള്‍
എന്തു പറഞ്ഞു എന്നത് നോക്കുക
എന്തു പറഞ്ഞു എന്നതിനേക്കാള്‍ 
എന്തുദ്ദേശിച്ചെന്നതു നോക്കുക!
   (ഉദ്ദേശശുദ്ധി തിരിച്ചറിയാന്‍ അതുള്ളവര്‍ക്കല്ലേ കഴിയൂ?)
--------------------------------------------
The sufferer has the right to protest
----------------------------------------------
വിവേകാനന്ദനെ മുഖംമൂടിയാക്കുന്നു.
വിവരമേയില്ലാത്ത ചില ഭീകരര്‍ ! 
ഗുരുവിന്റെ പൂണൂലടിച്ചുമാറ്റീടുന്നു 
ഗുരുവര്‍ഗ്ഗങ്ങളെ അടിച്ചിറക്കുന്നു !
--------------------------------------------
സത്യധര്‍മ നിരപേക്ഷത 
കലാകാരന് ഭൂഷണമല്ല.
അത്തരം ആധുനികകലകള്‍ 
ഏറ്റവും വലിയ ഭീകരത!

അന്തസ്സുറ്റ കലയെ വെറും
വളിപ്പുകളുടെ മാസ്മരതയിലേക്ക്
വലിച്ചിഴക്കുകയല്ല
കലാകാരന്റെ കര്‍ത്തവ്യം!

"സത്യം ശിവം സുന്ദരം"

------------------------------------------


എന്റെ കമന്റില്‍ പ്രതിഷേധിച്ചൊരു 
നമ്പ്യാരച്ചന്‍ ഗ്രൂപ്പ് വെടിഞ്ഞാന്‍!

തുള്ളക്കാരന്‍ നമ്പ്യാരെ ഞാന്‍ 
ഭള്ളില്ലാതെ നമിച്ചീടുന്നേന്‍!



ഉള്ളതു ചൊന്നാലുടനടി തുള്ളും
പൊള്ളത്തരമിഹ കണ്ടു മടുത്തെന്‍ !
കൊള്ളരുതാത്ത ജനങ്ങള്‍ പെരുത്താല്‍ 
കൊള്ളാവുന്ന ജനത്തിനു കൊള്ളാം!



(ഒരു അബ്രാഹ്മണപ്രതിഭയെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചു ഒരാള്‍ ഒരു ഗ്രൂപ് വിട്ടു. പല ഗ്രൂപുകളിലും ബ്രാഹ്മണശകാരങ്ങള്‍ മുറക്ക് നടക്കുന്നു. അത് ആളെ കൂട്ടാന്‍ ആവും അല്ലെ? അങ്ങനെ ആണെങ്കില്‍ ബ്രാഹ്മണശകാരം എന്ന പേരില്‍ ഒരു പോസ്റ്റ്‌ / പംക്തി ഇതിലും തുടങ്ങുക............  മനുഷ്യന്‍ സഹി കേട്ടു പറഞ്ഞു പോവുകയാണ്... കൊണ്ടവന് കൊടുക്കാനും ബാധ്യത ഇല്ലേ? കാലം എന്നും ഒരുപോലെ നില്‍ക്കില്ല.)
------------------------------------------------------------------------
രക്ഷണമെന്ന  പേരില്‍ ചെയ്യുന്നു നരവേട്ടകള്‍ 
രക്തദാഹികള്‍ തന്റെ രഹസ്യക്കൂട്ടായ്മകള്‍  
ശക്തരായ്‌ ഭവിച്ചേറ്റം മത്തരായ്‌ വിരാജിപ്പൂ.  
അഡ്മിനെയോതുക്കുന്നു രക്തസാക്ഷിയാക്കുന്നു 
വിട്ടു പോയാലും തീരാപ്പകയും പുകച്ചു കൊ-
ണ്ടിത്തരം ചണ്ടിത്തരം കാട്ടുന്ന സുഹൃത്തുക്കള്‍ 
ഗ്രൂപ്പിനെ പിളര്ക്കുന്നു നിത്യവും പേടിക്കാതെ 
ഗ്രൂപിലെത്തിടാം വര്‍ഗവൈരികള്‍ക്കസംശയം!










No comments:

Post a Comment