Wednesday, 27 June 2012

Are Namboodiris Culprits?


A face book comment
  • പ്രിയ വാസുദേവന്‍‌ ഒന്നിനെപറ്റിയും ചിന്തിച്ചു വൃഥാ സമയം കളയുക യല്ല നാം എല്ലാം വേണ്ടത് .ഒരു മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത് അവനവന്റെ കര്‍മങ്ങള്‍ ആണ് ..മാറ്റം ലോക നിയമം ആണ് ..അതിനു നാം മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . സാക്ഷാല്‍ ശ്രീകൃഷന്റെ മുന്നില്‍ വെച്ച് തന്നെ യാണ് ആ കുലം സ്വയം തമിതല്ലി അവസാനിച്ചത്‌ .മാറ്റം അതൊരു ലോക നിയമം ആണ് .അത് ജാതിയില്‍ ആയാലും മതത്തില്‍ ആയാലും കുടുംബത്തില്‍ ആയാലും സാമ്പത്തിക ശോര്തസ്സില്‍ ആയാലും ഒരേ നില നിലനിര്‍ത്താന്‍ ആകില്ല .കണ്ണ് തുറന്നു നോക്കിയാല്‍ അത് സ്പഷ്ടവും ആണ് മനുഷ്യ മനസ്സുകളില്‍ ധര്‍മം അധപദിക്കുമ്പോള്‍ ആണ് ജീര്‍ണവസ്ഥ ഉദയം ചെയുന്നതും .അത് എല്ലാവരിലും പോലെ നമുടെ സമുദായത്തിലും ഉണ്ടായി എന്ന് മാത്രം ..മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിനേക്കാള്‍ നാം എന്ത് ചിന്തിക്കുന്നു ,പറയുന്നു ,പ്രേവിര്തിക്കുന്നു എന്നതിനാല്‍ ആണ് പ്രാധാന്യം .ഇന്നത്തെ തലമുറയുടെ കാര്യം തന്നെ നോക്കുക .നമ്മളിലും പുതിയ തലമുറയിലും വന്ന മാറ്റങ്ങള്‍ . ഒരു നമ്പൂതിരി എന്ന പേരില്‍ പലവിധ മതസ്തെര്‍ ആയും പല സാമൂഹിക പരിത സ്ഥിതിയില്‍ ഉള്ളവേര്‍ ആയും ബന്ധപെട്ടു പ്രേവിര്തിക്കുന്ന ഒരു വെക്തി എന്നാ നിലയില്‍ സ്നേഹവും ബഹുമാനവും അല്ലാതെ ഒരു തിക്തനുഭവവും ഇത് വരെ എനിക്കുണ്ടായിട്ടില്ല .ഹരി ഓം
    4 hours ago ·  · 5
  • Vasudevan Namboodiri 
    ഒരു നമ്പൂതിരി എന്ന നിലയിലോ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലോ അങ്ങയ്ക്ക് സ്നേഹവും ബഹുമാനവും അല്ലാതെ ഒരു തിക്തനുഭവവും ഇത് വരെ ഉണ്ടായിട്ടില്ല എന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം. എന്നുവച്ച് മറ്റെല്ലാവരുടെയും അനുഭവം അങ്ങനെ ആവണം എന്നില്ല. ആളുകള്‍ തമ്മില്‍ അവസ്ഥാഭേദം ഉണ്ട്. ധനികന്റെ അനുഭവം ആവില്ല ദരിദ്രന്. അധ്യാപകന്റെ അനുഭവം ആവില്ല ശാന്തിക്കാരന്. വേണ്ടാതെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരുപാട് നമ്പൂതിരി കുടുംബങ്ങളെ എനിക്കറിയാം. ഇതൊക്കെ കാണുമ്പോള്‍ ചിന്തിച്ചു പോവുക സ്വാഭാവികം ആണ്.

    ചിന്ത കൂടാതെ കര്‍മം ചെയ്യുകയാണ് വേണ്ടത് എന്ന് അങ്ങ് പറയുന്നു. ചിന്തയെ തന്നെ ഒരു കര്‍മം ആയിട്ടാണ് ഞാന്‍ കാണുന്നത്. സൂക്ഷ്മതലത്തില്‍ ചെയ്യപ്പെടുന്ന കര്‍മം അല്ലെ ചിന്ത? പ്രതിസസന്ധികള്‍ വരുമ്പോള്‍ ആണ് ചിന്ത വരിക. അത് അരുതാത്തത് ആണെന്ന് അറിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ ചിന്തിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും വിധേയമായിനിന്ന് അവരെ കുറ്റപ്പെടുത്താതെ പണി ചെയ്തു സ്വന്തം വര്‍ഗത്തെ മറ്റുള്ളവര്‍ക്ക് ചവിട്ടിയരക്കാന്‍ വിട്ടുകൊടുത്തിട്ട് കിട്ടുന്ന സ്നേഹാദരങ്ങള്‍ വര്‍ജ്യമാണെന്നും ഞാന്‍ നിരീച്ചു.

    ചിന്ത (വീണ്ടുവിചാരം) കൂടാതെ ആണ് അങ്ങ് ഈ കര്‍മം (എഴുത്ത്) ആചരിക്കുന്നത് എന്നും തോന്നി. Hari OM


7 comments:

  1. വാസുദേവന്‍‌ വള്ളിവട്ടം You said right thing in strong manner ....Pls continue..

    ReplyDelete
  2. very pleased to hear from u Thekkillam.
    എനിക്ക് ഇത് എഴുതുന്നതിനു പ്രത്യേകിച്ച് വാശിയോ ആവേശമോ ഒന്നുമില്ല. ഇതര വിഷയങ്ങള്‍ പോലെയെ കാണുന്നുള്ളൂ. വായനക്കാരുടെ പ്രതികരണത്തില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. സത്യങ്ങള്‍ അതിന്റെ തനിമയോടെ സ്വാഭാവികം ആയി തെളിഞ്ഞു വരണം. സൂര്യോദയം പോലെ. നിശാതാരങ്ങള്‍ക്ക് അതിനെ തടയാന്‍ ആവില്ല.

      Delete
    2. Brijesh mampally28 June 2012 at 01:05

      ഇതുപോലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് വാസുഏട്ടന്‍ സത്യത്തിന്‍റെയും നീതിയുടെയും യാഥാര്‍ത്യത്തിന്‍റെയും ലോകത്ത് ഇനിയും ഉണ്ടാകണം.....

      Delete
    3. സത്യത്തിന്‍റെയും നീതിയുടെയും യാഥാര്‍ത്യത്തിന്‍റെയും ലോകമോ! അങ്ങനെ ഒരു ലോകം എവിടെയാണുള്ളത് ബ്രിജേഷ്? നമുക്ക് വെറുതേ വിഭാവന ചെയ്യാം എന്ന് മാത്രം.

      Delete
  3. What can be the solution? If education cannot help much.......can self esteem help?

    ReplyDelete
  4. No self esteem is not a solution.
    Today's is mis-education. Education misdirected by various factors, political, communal etc.
    True education, I mean edn with respect to the absolute truth can resolve the situations to a considerable extent, I believe. But who will entertain such a move?

    ReplyDelete