Tuesday 22 May 2012

അക്ഷരങ്ങളുടെ ക്ഷേത്രം

അക്ഷരങ്ങളുടെ ക്ഷേത്രം എന്നൊരു സങ്കല്‍പം ഇതിനകം പല തവണ സൂചിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ ആയി എന്റെ മനസ്സില്‍ കയറി കൂടിയ ആശയം ആണ്. അതിന്റെ അന്തിമരൂപം ത്രിമാനതയില്‍ ശില്പം ആക്കുന്ന ജോലിയില്‍ ആണ് ഞാന്‍. ഒരു വൃത്തശ്രീകോവിലിന്റെ ആകൃതി ആണ് ഇതിനു കണ്ടെത്തിയിരിക്കുന്നത്.

തെര്‍മോകോളില്‍ ആണ് രൂപം നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ അനവധി മോഡലുകള്‍ ഇതിനകം ഉണ്ടാക്കി. ഓരോ തവണയും പണി പൂര്‍ത്തിയാകുന്നതിനു ഓരോരോ തടസ്സങ്ങള്‍ വരിക ആയിരുന്നു. ഒന്നര വര്ഷം മുന്‍പ്  പ്രശസ്ത ആര്ടിസ്റ്റ്‌ ശ്രീ വാസന്‍ ഷാജിയെ  (കോട്ടയം) ഈ ജോലി ഫൈബറില്‍ ചെയ്യാന്‍  ഏല്പിച്ചിരുന്നു.  അതിനു മുന്‍പ് മാന്നാറില്‍ പരമ്പരാഗത ഒട്ടു പണി ചെയ്യുന്ന ശ്രീ രതീഷ്‌ എന്ന ആളിനെ ഏല്പിച്ചിരുന്നു. ഏകദേശ മാതൃക മണ്ണിലും തെര്‍മോ കോളിലും കാണിച്ചിരുന്നു എങ്കിലും, നിലവില്‍ ഇല്ലാത്ത പുതിയ ഒരു മോഡല്‍ നമ്മുടെ ഭാവനക്ക് അനുയോജ്യമായ വിധത്തില്‍ ചെയ്യുന്നതിന് നാം തന്നെ കൃത്യമായ മാതൃക ഉണ്ടാക്കേണ്ടി വന്നിരിക്കുകയാണ്.

തെര്മോകോള്‍ ചെയ്യാന്‍ കോട്ടയത്തെ ഉല്ലാസ് എന്ന കലാകാരന്റെ സഹകരണം ഒരു നല്ല പരിധി വരെ എനിക്ക് ലഭിച്ചത് സഹായകം ആവുന്നുണ്ട്. എന്നാല്‍ പണി ചെയ്യും തോറും ഉദ്ദേശിക്കുന്ന മാതൃകയില്‍ തന്നെ മാറ്റം വരുന്നു. ചതുരമാനം ആണ് ആദ്യം ഉദ്ദേശിച്ചത്. പിന്നെ പ്ലാന്‍ മാറി.  അതിനാല്‍ സ്വയമേവ പരിശ്രമം തുടരുന്നു.  പല ദിവസങ്ങളായി, പല തവണകള്‍ ആയി മന്ദഗതിയില്‍ ആണ് ഈ നിര്‍മാണ പ്രക്രിയ പുരോഗമിചിട്ടുള്ളത്.

തെര്‍മോ കോളില്‍ ഉള്ള ആദ്യത്തെ മാതൃക തൃപ്തികരം ആയി എങ്കിലും കുറച്ചു കൂടി നന്നാവാന്‍ ഉണ്ടെന്നു തോന്നി. അതിനാല്‍ അതിന്റെ പണി മുക്കാല്‍ ഭാഗം ആയപ്പോള്‍ നിര്‍ത്തി. പുതിയ ശില്‍പം 2-3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

ഈ വിഷയം കൂടെ കൂടെ ആരായുന്ന പ്രിയപ്പെട്ട സുഹൃത്തിനു നന്ദി. 

No comments:

Post a Comment