Thursday 24 May 2012

Birthday Address

സുഹൃത്തുക്കളെ, 

ഇന്ന് ഞാന്‍ വളരെ സന്തുഷ്ടനാണ്. അതിനു പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് ഈ ബ്ലോഗിന്റെ റിവ്യൂ 14000 ആയി എന്നതാണ്. ആദ്യ വര്‍ഷത്തില്‍ ഇത്രയും നോട്ടം നേട്ടം തന്നെ. 

സൌഹൃദലാഭം ആണ് ഏറ്റവും വലിയ നേട്ടം. തൂലികാസൌഹൃദത്തിനു പ്രത്യേകം പ്രാധാന്യം ഉണ്ട്. തമ്മില്‍ പിണങ്ങിയാലും അത് നില നില്‍ക്കും. അക്ഷരങ്ങളുടെ തലം അനശ്വരമാണ്. 

അണിയറയില്‍  ചെയ്തുകൊണ്ടിരിക്കുന്ന ശില്പത്തിന്റെ പുരോഗമനം ആണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. 

പിറന്നാള്‍ ആശംസകള്‍ പലരും അയക്കുന്നു. അതും സന്തോഷകരം തന്നെ. എനിക്ക് ഒരു കൊല്ലം തന്നെ രണ്ടു ജന്മദിനം ഉണ്ട്. ഏതായാലും ഒന്ന് ജനിച്ചു. എന്നാല്‍ പിന്നെ ഒന്നും കൂടി ആവരുതോ! 
രണ്ടു പ്രാവശ്യം ജനിച്ചു എന്ന കാരണം കൊണ്ടല്ല , എല്ലാ ഹിന്ദുക്കള്‍ക്കും രണ്ടു ജന്മദിനം ഉണ്ട്. (by star, and by date). സദ്യ ഉണ്ടാകിയില്ല എങ്കിലും കഴിച്ചത് പോലെ ആയി. ആശംസകള്‍ കൊണ്ട് നിറഞ്ഞു. വലയ്ക്കുന്നത് ആണ് വല എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത് ലാഭകരം ആയി അനുഭവപ്പെടുന്നു എല്ലാംകൊണ്ടും.

msg കള്‍ അയച്ചവര്‍ക്കും നന്ദി. ശ്രീ ശ്രീകുമാറിന്റെ (SN) ഇന്നലത്തെ കത്തിലെ വിവരങ്ങള്‍ ബ്ലോഗ്‌ ആക്കണം എന്ന് തോന്നി. ഗ്രൂപുകളിലെ കളികള്‍ തിരിച്ചറിയുന്നവര്‍ പലരും ഒന്നുകില്‍ ഗ്രൂപ്‌ വിടും, അല്ലെങ്കില്‍ രചനയില്‍ നിര്‍ജീവം ആകും. അംഗങ്ങളിലെ വില്ലന്മാര്‍ ഹീറോ ആകുന്ന സ്ഥലം ആണ് fb ഗ്രൂപുകള്‍ എന്ന് തോന്നി. തങ്ങളുടെ നായകത്വം നില നിര്‍ത്താന്‍ കളിക്കുന്ന കളികളുടെ ഏകദേശ സ്വഭാവം മനസ്സിലാക്കാന്‍ സാധിച്ചു, കുറെയൊക്കെ ശകാരങ്ങള്‍ കേട്ടാലും.

സന്തോഷത്തോടെ പറയട്ടെ, എന്നെ ഒരാള്‍ കൂലി എഴുത്തുകാരന്‍ എന്ന് വിളിച്ചു.മറ്റാര്‍ക്കോ വേണ്ടി കൂലിക്ക് എഴുതി എന്നാണു പറഞ്ഞത്.  അതിന്റെ സന്തോഷം ഇപ്പോഴും നിലനില്‍ക്കുന്നു. എനിക്ക് കൃത്യമായ കൂലി കിട്ടുന്നുണ്ട്‌.  തരുന്നത് ഈശ്വരന്‍ ആണെന്ന് മാത്രം. കര്‍മഫലത്തെ ആവണമല്ലോ കൂലി എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. എഴുത്ത് കണ്ടിട്ട് ഒരു professional impression തോന്നിയിട്ടും ആവാം. മറ്റാര്‍ക്കോ വേണ്ടി എന്ന ആക്ഷേപവും സത്യമാണ്. മറ്റെല്ലാവര്‍ക്കും വേണ്ടി എന്നാണ് എന്റെ ഭാവന. ശാന്തിക്കാര്‍ക്ക് വേണ്ടി മാത്രമല്ല.  നേരവും കണക്ഷനും ഉണ്ടെങ്കില്‍ പോലും നെറ്റ് നോക്കാന്‍ താല്പര്യം ഇല്ലാത്തവരാണ് ശാന്തിക്കാരില്‍ അധികവും. 

ഒരു സ്വാമിയില്‍ നിന്നും ലഭിച്ച നീളമുള്ള ആശംസ കണ്ടു. അത് മുഴുവനും വായിക്കാന്‍ ഉള്ള ക്ഷമ പോലും ഇല്ല. സ്വാമിജി മലയാളി അല്ല. സച്ചിദാനന്ദ പരമഹംസ. പലര്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും നീളമുള്ള സന്ദേശങ്ങള്‍ അയക്കുന്നു. ഫേക് അല്ല എന്ന് മനസ്സ് നിശ്ചയിക്കുന്നു. ദിവ്യ നാമം ധരിച്ചു വ്യജന്മാരും വിലസുന്നു എന്ന അനുഭവം ഇയ്യിടെ ഉണ്ടായത് ബ്ലോഗ്‌ ചെയ്തിരുന്നല്ലോ. എന്തായാലും പലപ്പോഴും പല സന്ദേശങ്ങളും അയച്ചിട്ടുള്ള സ്വാമിജിയെ ഗൌനിക്കാതിരുന്ന ദോഷത്തിന് നാലു വരി ഇന്നെഴുതി. വല്ല അബദ്ധവും  ഉണ്ടോ എന്തോ! ഉണ്ടെങ്കില്‍ 

धन्य एवास्म्याहम वर्ते 
ईश्वरस्य कृपा वशात !
पश्यन्नपि निरस्तश्च 
क्षमस्व मामखिलम गुरो !!
ക്ഷമസ്വ മാം അഖിലം ഗുരോ.

ഭവന്തു ഭദ്രാണി സദാ ജനാനാം !
എല്ലാര്‍ക്കും നന്ദി.  
Special thanks to the "Blogger" and "Facebook Team"

No comments:

Post a Comment