Monday 21 May 2012

ലാലേട്ടന് പ്രണാമം

രാഷ്ട്രത്തിനു വേണ്ടിയാണ് രാഷ്ട്രീയം എന്ന വിശ്വാസത്തെ (അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍) അന്ധവിശ്വാസങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടിയിരിക്കുന്നു!  കൊലപാതകം എന്നുകേട്ടാല്‍ ഞെട്ടണം എന്ന് നിയമം ഒന്നുമില്ല. സാഹിത്യകാര്‍ പ്രതികരിക്കണം എന്നുമില്ല. സിനിമാ നടന്മാര്‍ പ്രതികരിക്കരുത് എന്നും നിയമം ഇല്ല. ജനാധിപത്യകാലം എന്നല്ല, രാജഭരണകാലം എടുത്താലും, യുദ്ധവും കൊലപാതകവും ഒക്കെ ഭരണ സംസ്കാരത്തിന്റെ അവിഭാജ്യമായ ഭാഗം ആയിരുന്നു എന്ന് കാണാം. ഇത് ന്യായീകരണം അല്ല. എളിയ സമാധാനചിന്തയാണ്. 

ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഒരു സംഭാഷണം ഓര്‍മ വരുന്നു. "യുദ്ധം ക്ഷത്രിയ ധര്‍മം ആണ്. യുദ്ധത്തില്‍ ബന്ധുവില്ല, ശത്രു ശത്രു മാത്രം." പ്രജാഭരണം ആയിട്ടും കൊലപാതകം കുറ്റകരം ആയിരുന്നിട്ടും എന്തോ അനിവാര്യത എന്ന പോലെ അത് തുടരുന്നതായിട്ടാണ് കണ്ടുവരുന്നത്. പ്രതികരിക്കല്‍ ഒക്കെ ഒരുതരം ചടങ്ങുപോലെ അരങ്ങു തകര്‍ക്കുന്നു. ഒന്നിലും ആത്മാര്‍ത്ഥത കാണാനില്ല. ആര്‍ക്കും അതൊട്ട്‌ പ്രതീക്ഷയും ഇല്ല. 

ലാലേട്ടന്റെ പ്രതികരണം തികച്ചും സ്വാഭാവികമായിരുന്നു എങ്കിലും അത് എല്ലാവരെയും വിഷമത്തിലാക്കി. പോരാളികളുടെ രക്തത്തെക്കാള്‍  വിലപിടിച്ചതാണ് ഒരു കലാകാരന്‍റെ കണ്ണുനീര്‍ ഇതിനാല്‍ എന്ന് തെളിഞ്ഞിരിക്കുന്നു . സൈനിക മേധാവി കൂടി ആയിരുന്നിട്ടും, അദ്ദേഹത്തിന് കേരളത്തില്‍ ഭയപ്പെടേണ്ട അവസ്ഥ ആണുള്ളത് എന്ന് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍നിന്നും മനസ്സിലാവുന്നു. 

സമാധാനത്തിന് ഉള്ള ചിന്ത -ശാന്തിവിചാരം- സഹകരിച്ചു ചെയ്തിട്ടും  എങ്ങും എങ്ങും എത്താതെ നില്‍ക്കുന്നു എങ്കിലും, കലയ്ക്കും രാഷ്ട്രീയത്തിനും അപ്പുറത്ത്  കടന്നു പ്രതികരിച്ച ധീരപുരുഷന്  ലാലേട്ടന് സാദര പ്രണാമം. ജയ് ഹിന്ദ്‌.  അമ്മയെ അരുകിലിരുന്നു ശുശ്രൂഷിക്കുക എന്നത് ഏറ്റവും വലിയ കാര്യമാണ്. മറ്റു തിരക്കുകള്‍ അതിനായി ഉപേക്ഷിച്ചു മാതൃശുശ്രൂഷാ നിരതന്‍ ആയി മാതൃക കാണിക്കുന്ന  ലാലേട്ടനു  നല്ലതേ വരൂ. സംശയമില്ല.  


പിറന്നാളില്‍ കരയാന്‍ പാടുണ്ടോ എന്ന് തോന്നി. പിറന്നതും പിറക്കുന്നതും എല്ലാം കരഞ്ഞുകൊണ്ടാനല്ലോ എന്നതിനാല്‍ അതിലും ദോഷം പറയാന്‍ വയ്യ. എല്ലാവര്ക്കും ചിന്തിക്കാന്‍ ഉള്ള വക നല്‍കിയ ബ്ലോഗ്‌ നല്ല  പിറന്നാള്‍ സദ്യ ആയി . നന്നായി.

1 comment:

  1. എല്ലാം തട്ടിപ്പ് ഇത് വെറു തെ പറയുന്നതല്ല 26 വർഷത്തെ എൻ്റെ അനുഭവം ആണ് സുഹൃത്തൂ ക്കളെ അച്ചൻ അമ്മ സുഹൃത്തുക്കൾ നാട്ടുക്കാർ ജനിച്ച സ്ഥലം എല്ലാം എല്ലാം പണത്തിന് വേണ്ടി പണമലങ്കിൽ താൻ തന്നെയാ ണ് ശരി എന്ന് പറയുന്നവർ ( തൻ്റെ സുഖം തന്നിന് വേണ്ടി തൻ്റെ ആൾക്കാർക്ക് വേണ്ടി മാത്രം ) ഇശ്വരന് വേണ്ടി എന്ന് പ റ ഞ്ഞ് പറ്റികുന്നു. ഹിന്ദുവിൻ്റെ ശരിരവിജാരം മുഴുവൻ കൃസ്ത്യാനി കൊണ്ട് പോയി ധനo മുസ്ലീം കൊണ്ട് പോയി ഇനി യു ളളത് ജഡസമാന ശരീരം മാത്രം അത് നല്ലത് ആണോ സർ വ്വ വ്യപിയായ ഇശ്വരൻ്റെ പേരിൽ കർമ്മം ചെയ്യു കർമ്മഫലം ഇശ്വരൻ്റ കൈകളിൻ ഞാൻ തന്നെയാണ് ഈശ്വരൻ ഈ ലോകം മുഴുവൻ എനി ക്ക് വേണ്ടി എന്നിൽ വേറിട്ട് ഒ രീശ്വരൻ ഇ ല്ല എല്ലാം എനിക്ക് വേണ്ടി ഞാൻ കട്ടിലിട്ട കീ ളിയെപ്പോ ലെ എനിക്ക് ഒന്നും ചെയ്യാൻ വയ്യ ചെയ്നാ ൽ എല്ലാം നാളെ മറ്റുള്ളവ ർ ക്ക് പാഠം മാകാഠ സൂബന്ധ o മാത്രമല്ല അബദ്ധം കൂടി ഇത് എന്ന് നീതി എ ന്ത് ന്യായo ശാന്തി മടുത്തു വേറേ ന്നും അറിയില്ല കിണറിലെ തവള പ്പോലെ ലോകം മുഴുവൻ എന്നെ പറ്റിച്ചു. ഞാൻ വിജാരിച്ചാൽ??????????

    ReplyDelete