മാങ്ങാനം ഭഗവതി കാവ് ക്ഷേത്രം. എനിക്ക് ഇഷ്ടപ്പെട്ട അമ്പലം. ആള്‍ത്തിരക്ക് തീരെ ഇല്ല. രാവിലെ ഒരു നേരം മാത്രമേ തുറക്കെണ്ടൂ. പേനയും ബുക്കും കയ്യില്‍ കരുതിയാല്‍ യഥേഷ്ടം ഇരുന്നു എഴുതാം. അവിടുത്തെ അന്തരീക്ഷത്തില്‍ എത്ര കലുഷമായ മനസ്സും ശാന്തം ആകും. മുന്‍പ് ധാരാളം ശ്ലോകങ്ങള്‍ ഞാന്‍ അവിടുത്തെ തിടപ്പള്ളിയില്‍ ഇരുന്നു എഴുതിയിട്ടുണ്ട്.
വളരെ കാലം കൂടി ഇന്ന് രാവിലെ അവിടെ പൂജ ചെയ്യാന്‍ നിയോഗം ഉണ്ടായി. നല്ല ഭാവനകള്‍ തിരമാല പോലെ മനസ്സിലേക്ക് വന്നു. എന്നാല്‍ അവയെ ഭാഷയിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വിചാരങ്ങളെയും തത്തുല്യം ആയ സാഹിത്യം ആക്കാനുള്ള സിദ്ധി ആര്‍ക്കും ഉണ്ടാവില്ല. ഞാന്‍ അങ്ങനെ ഒരു വഴിക്ക് കുറെ പരിശ്രമിച്ചു എന്നുമാത്രം. എഴുത്തിന് വേണ്ടി തൊഴില്‍ രംഗം ദീര്‍ഘ കാലം ആയി വിട്ടുനില്‍ക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ മറിച്ചു തോന്നിത്തുടങ്ങി. എന്നെപ്പോലെ ഉള്ളവര്‍ എഴുതിയിട്ട് ഒന്നും ഒരു കാര്യവും ഇല്ല എന്ന കാര്യം ബോധ്യം ആയി. എഴുത്തും networking ഒന്നും ശാന്തിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല!
ഇന്ന് ഒരു രസം ഉണ്ടായി. അടുത്ത് നരസിംഹ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നു. തകര്‍പ്പന്‍ വായന ഹൃദ്യമായ പ്രഭാഷണം. കിഴക്കേടം ഹരിനാരായണന്‍ നമ്പൂരി ആണ് വായന. ആള്‍ക്കാരുടെ നിലവാരം ഞാന്‍ ഒരാളോട് ചോദിച്ചു. 11 മുതല്‍ 12.30 വരെ വേദിയിലും പിന്നെ 2 വരെ ഊട്ടുപുരയിലും നല്ല ആളാണ് എന്ന് അറിവായി. ഞാന്‍ ചോദിച്ചു ആട്ടെ, നിങ്ങള് പോണില്ലേ? അതിനു ഉത്തരം ആ സഹൃദയന്‍ ചിരിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെ. പോണം. ഉച്ച വരെ അവിടെ കൂടണം. ഇപ്പോള്‍ പത്തര അല്ലെ ആയുള്ളൂ. ഒരുമണി വരെ അവിടെ ഇരുന്നു കഴുവേരാന്‍ ആരെക്കൊണ്ടു പറ്റും?
പത്തു മുതല്‍ ഉടുത്തൊരുങ്ങി റെഡി ആയി നേരം ആയില്ല എന്ന് പറഞ്ഞു 12 വരെ വീട്ടില്‍ ഇരുന്നു TV കണ്ട ശേഷം സപ്താഹം കേള്‍ക്കാന്‍ വരുന്ന ഭക്തവത്സലകളെ എനിക്ക് അറിയാം. ഞാന്‍ അവരെ കളിയാക്കിയിട്ടുണ്ട്. ലജ്ജ ഉള്ളവര്‍ക്കല്ലേ അത് തോന്നൂ! ഭക്തജനങ്ങളെ എന്നല്ലാതെ അവരെ വിളിക്കാന്‍ യജ്ഞ ആചാര്യന് പോലും പേടിക്കണം. ചുമ്മാതെയല്ലല്ലോ നല്ലോണം പിരിവു കൊടുത്തിട്ടാ എന്നാണു ഉള്ളാലെ മുറുമുറുക്കുന്നത്. ഇതാണ് ആധുനിക ഹിന്ദുത്വം. പുരാതനഹിന്ദുത്വത്തില്‍ നാം വെറുതെ ദുരഭിമാനം കൊണ്ടിട്ടു കാര്യമുണ്ടോ?

വളരെ ശ്Aരിയാണ് താങ്കള്‍ എഴുതിയത്
ReplyDeleteഈ അന്ന്ദാനപ്രഹസനം എന്തിനെന്ന് മനസ്സിലാകുന്നില്ല
അര്‍ഹിക്കുന്നര്‍ക്ക് അന്നം കൊടുക്കുന്ന്ത് നല്ലതാണ്
ഇത് പക്ഷേ.........
ഏതായാലും താങ്കളുടെ എഴുത്ത് നിര്‍ത്തണ്ട തുടരട്ടെ
എഴുത്ത് നിര്‍ത്താന്‍ അല്ല, അതിനെ പാര്‍ശ്വവൃത്തി ആക്കാനെ ഉദ്ദേശിക്കുന്നുള്ളൂ.
ReplyDelete