Wednesday 2 May 2012

My First Attempt

1990-95 കാലഘട്ടത്തില്‍ ആണ് ആ കഥ ആദ്യമായി എഴുതപ്പെട്ടത്. അക്കാലയളവില്‍ കലാലയ രാഷ്ട്രീയം തിളച്ചു മറിയുന്ന കാലം. വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം എന്നതായിരുന്നു സാംസ്കാരിക തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയം. 


അങ്ങനെ ഒരു നോവല്‍ ഒരു ഒറ്റപ്പെട്ട വിദ്യാര്‍ഥി അതും നമ്പൂതിരി പയ്യന്‍ എഴുതിയാല്‍ പ്രസാധകര്‍ അച്ചടിക്കുമോ എന്ന സംശയം എനിക്ക് ഉണ്ടായി. (കാരണം ആരും പറയാറില്ലെങ്കിലും അങ്ങനെ ആണല്ലോ!) അതോടൊപ്പം എഴുതപ്പെട്ട ചെറുകഥകളും ലേഖനങ്ങളും കവിതകളും ഉപയോഗിച്ച് ധാരാളം തവണ പ്രസിദ്ധീകരണ പരീക്ഷണങ്ങള്‍ നടത്തി. അവ ഒന്നും തന്നെ വിജയിച്ചില്ല. 


ബ്രാഹ്മണചിന്താഗതി, അത് പുതിയതായാലും ഒരു ബ്രഹ്മനനെറെത് ആണെങ്കില്‍ ചാതുര്‍വര്‍ണ്യം ആരോപിച്ചു തള്ളിക്കളയുക ആണ് വേണ്ടത് എന്ന ഉറച്ച നിലപാട്‌ സ്വീകരിച്ചിട്ടുള്ള ഒരു വലിയ ആള്‍ക്കൂട്ടം ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. 


ആ പരാജയം എന്നെ നയിച്ചത് നിരന്തരമായ അന്വേഷണത്തിന്റെ ഇരുളടഞ്ഞ പാതയിലേക്ക് ആയിരുന്നു. കൂടുതല്‍ പരാജയങ്ങളുടെ ആവര്‍ത്തനം നിറഞ്ഞ മാര്‍ഗം. അത് ഒന്നും ഓര്‍ക്കാനും എഴുതാനും സുഖമുള്ളവ അല്ല. എന്നാല്‍ ചില ചില അനുഗ്രഹീത നിമിഷങ്ങളില്‍ അവ സുഖകരം ആയ ഓര്‍മ്മകള്‍ ആയി മനസ്സിലൂടെ വന്നിട്ടുണ്ട്. ആത്മ കഥാ രൂപത്തില്‍. 20 ശ്ലോകങ്ങള്‍ കൊണ്ട് അവ സംസ്കൃതത്തില്‍ ചുരുക്കി എഴുതാന്‍ സാധിച്ചു. 


അവയൊന്നും പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചു എഴുതപ്പെട്ടവ അല്ല. പ്രസിദ്ധീകരണം സാധിച്ചാലും ഇല്ലെങ്കിലും എഴുത്ത് നിര്‍ബാധം തുടരും എന്നത് എന്റെ ഒരു വ്രതം പോലെ ആയി. വാശിയും. ഈശ്വരാര്പണം. 


എനിക്ക് വട്ടാണെന്ന് ആണ് എന്റെ നാട്ടുകാരുടെയും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും എല്ലാം ഉറച്ച വിശ്വാസം. ഞാന്‍ അതിനെ ചോദ്യം ചെയ്യാന്‍ പോയിട്ടില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. 


ഒടുവില്‍ 2005 ലായിരുന്നു പ്രസിധീകരണയോഗം സ്വാഭാവികം ആയി ഉണ്ടായത്. എഴുത്ത് ആരഭിച്ചതിന്റെ പതിനഞ്ചാം വര്ഷം. തിരുവനന്തപുരം യോഗക്ഷേമ സഭയുടെ Yajnopaveetham മാസികയിലൂടെ. അപ്പോഴേയ്ക്കും എന്റെ അമ്മ പരലോകം പ്രാപിച്ചിരുന്നു. 


ഞാന്‍ അമ്പലങ്ങളില്‍ നിഷ്ഠയോടെ പോവുകയോ വഴിപാടു കഴിക്കുകയോ പതിവില്ല. എഴുത്താണ് എന്റെ പൂജ. അതിന്റെ ഉത്തമഫലം എനിക്ക് ലഭിക്കുന്നും ഉണ്ട്. കൂടുതല്‍ എഴുതാനുള്ള ആശയങ്ങളുടെ രൂപത്തില്‍. ബ്ലോഗിലൂടെയും ഫേസ്ബുകിലൂടെയും ഉള്ള പ്രസിദ്ധീകരണരൂപത്തില്‍ , തൂലികാസൌഹൃദങ്ങളുടെ രൂപത്തില്‍.

No comments:

Post a Comment