Wednesday, 2 May 2012

കവിയും നോവലിസ്റ്റും

കവിയും  സാഹിത്യകാരന്‍ . നോവലിസ്റ്റും സാഹിത്യകാരന്‍.  എന്നാല്‍ കവിക്ക്‌ നല്ല  നോവലിസ്റ്റ് ആകാന്‍ കഴിയില്ല. അതുപോലെ നോവലിസ്ടിനു നല്ല കവിയും ആവുക എളുപ്പമല്ല. 


ശാസ്ത്രം പഠിച്ചു തോറ്റപ്പോള്‍ സാഹിത്യത്തില്‍ കടന്നോരാള്‍
സാഹിത്യമുറി തന്‍ വാതിലടച്ചോടാമ്പലിട്ടിത്.
അകത്താരെന്ന ചോദ്യത്തില്‍ കാളിദാസനെയോര്‍ത്തയാള്‍  
പുറത്താരെന്നു ചോദിക്കെ പുറത്തോടാമ്പല്‍  വീണഹോ !

തീ പോല്‍ പൊള്ളുന്ന തീം കണ്ടു നോവലാക്കിയൊരുക്കവേ
കത്തും കവിതയും കണ്ടു കഥ കേട്ടിയയച്ചു പോല്‍ 
അനുകാലപ്രമാണങ്ങളനുകൂലപ്പെടാതെപോയ്‌
വില്പനാമൂല്യ മില്ലാതതൊക്കെ ബാലിശമാകുമോ?

ഒരു നോവല്‍ എഴുതാന്‍ ആഗ്രഹിച്ചാണ് ഞാന്‍ ആദ്യം ആയി പേനാ എടുത്തത്‌. നാലഞ്ചു കൊല്ലം കൊണ്ട് ഒരെണ്ണം തല്ലിക്കൂട്ടി. കലാലയ രാഷ്ട്രീയം ആയിരുന്നു അതിന്റെ തുടക്കത്തിലേ  കാതല്‍. 

കഥാനായകന്‍ കലാലയത്തിനു പുറത്തു ഗുരുവിനെ തേടി അലയുന്ന മധ്യഭാഗം ഉണ്ട്. ഒടുവില്‍ കണ്ടെത്തിയ ഏറ്റവും യോഗ്യന്‍ ആയ ഗുരുവില്‍ ഉള്ളത് താന്‍ ഉദ്ദേശിച്ച ഗുരു അല്ല എന്ന തിരിച്ചറിവ് അവനെ നിരാശന്‍ ആക്കി. അവന്‍ ആ ഗുരുവില്‍ നല്ല സുഹൃത്തിനെ  കണ്ടു. ഗുരുവിനെ തേടല്‍ അവസാനിപ്പിച്ചു! 

തന്റെ ഗുരു വിശ്വാസത്തിന്റെയും ഗുരുഭാക്തിയുടെയും ഒരു സ്മാരകം അവന്‍ പണി കഴിച്ചു. കവിതയുടെ രൂപത്തില്‍. അവന്‍ ഈശ്വരസേവാ നിരതന്‍ ആയി അമ്പലത്തില്‍ പൂജാരി ആയി. ആ പൂജാ വേളയില്‍ അവന്‍ ഗുരുവിനെ ദര്‍ശിച്ചു. ധ്യാനത്തില്‍ അല്ല. നേരില്‍ ! 

ആ ഗുരു ശിഷ്യ ബന്ധം അവനെ അവന്റെ വഴി കാണിച്ചു. സംസ്കൃതത്തിന്റെ വഴി. കവിതയുടെ വഴി. ആ വഴിയെ അവന്‍ ദീര്ഘ ദൂരം സഞ്ചരിച്ചു. പൊതു സമൂഹത്തിന്റെ ചിന്താധാരയില്‍ നിന്നും വേറിട്ടവന്‍ ആയി. ഏതോ നിമിഷത്തില്‍ ഒരു നിയോഗം എന്ന പോലെ ആ ഗുരുശിഷ്യ ബന്ധം ദ്രവിക്കാന്‍ തുടങ്ങി. 

അപ്പോഴേക്കും ദൈവം ആയിക്കഴിഞ്ഞിരുന്നു അവന്റെ മുഖ്യ അന്വേഷണവിഷയം. ഗുരു പോലെ എളുപ്പം അല്ലല്ലോ അത്. ഒടുവില്‍ ദൈവത്തെയും കണ്ടു എന്നാണു കഥ. നീട്ടി പ്പിടിച്ചു എഴുതാന്‍ വയ്യാ. അതാണ്‌ ചുരുക്കി പറഞ്ഞത്. 

2 comments:

  1. ആത്മ കഥയാണോ ഈ നോവല്‍ :) ഒരു ഫ്രണ്ട്ലി ചോദ്യമാണേ!!

    ReplyDelete
  2. പൂര്‍ണം ആയും അല്ല. അത്മാര്‍ത്ഥത ഉള്ളവയില്‍ ആത്മാംശം കലരുക സ്വാഭാവികം ആണല്ലോ.

    ReplyDelete