Saturday 14 July 2012

Breaking Record

ശാന്തിവിചാരം തീര്‍ഥാടകരുടെ എണ്ണത്തില്‍ അഭൂത പൂര്‍വമായ കുതിച്ചു കയറ്റം മീറ്ററിലൂടെ കാണപ്പെടുന്നു. വീബീ കൃഷ്ണകുമാറിന് വിജയാശംസകള്‍ എന്ന പോസ്റ്റ്‌ ഇട്ട ദിവസം ആണ് record breaking review 430. ഇത് തികച്ചും സ്വാഭാവികം ആയി സംഭവിച്ചതാണ്. പരസ്യത്തിലൂടെ സൃഷ്ടിച്ചതല്ല. എല്ലാ നിരീക്ഷകര്‍ക്കും നന്ദി.

എന്നാല്‍ പതിവിന്‍പടി ബ്ലോഗിങ് തുടരുന്നതിന് സാധിക്കാതെ വരുന്നു. ഉപരോധം നീങ്ങിയാല്‍ മാത്രമേ അത് സാധിക്കൂ. ഉര്‍വശീ ശാപം ഉപകാരം എന്ന് കേട്ടിട്ടില്ലേ. ഉപരോധിക്കുന്ന വ്യക്തിയെ/പ്രസ്ഥാനത്തെ ഞാന്‍ ഇപ്പോള്‍ സ്തുതിക്കുകയാണ്. രണ്ടു ദിവസം വിശ്രമിക്കാമല്ലോ!

നിത്യനിരീക്ഷകര്‍ ആരും നിരാശരാവേണ്ടാതില്ല. ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പ്‌ ആയി കണ്ടാല്‍ മതി. എന്റെ പരിചയക്കാര്‍ പലരും എന്നെ unfriend  ചെയ്യുന്നു. ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ നോക്കൂ. ഇങ്ങനെ ശപഥം  ചെയ്യുന്നു.


പ്രിയ സ്നേഹിതാ ഞാന്‍ താങ്കളെ വേദനിപ്പിക്കുന്നതിന് കാരണമായിരിക്കുന്നു. ഒരു പരിചയവും മുമ്പില്ലാത്ത താങ്കളുടെ വേദനയും എനിക്ക് വലുതാണ്. അറിവിന്റെ കാര്യത്തില്‍ ഏതാനും ഇടതുപക്ഷസാഹിത്യം മാത്രം വായിച്ചിട്ടുള്ള എന്നേക്കാള്‍ എത്രയോ മുകളിലായിരിക്കണം താങ്കള്‍ . ഒരു കാരണവശാലും ഇനി എഴുതാതിരിക്കരുത് !തോന്നുന്നത് എഴുതുമ്പോള്‍ മറ്റുള്ളവര്‍ വന്നത് ചര്‍ച്ചയാക്കട്ടേയെന്നേ എപ്പോഴും കരുതാറുള്ളൂ. താങ്ഖളവിടെ എഴുതാതെ ഞാനിനി കുറുങ്കവിതകളിലേക്കില്ല.


Replyഎല്ലാം നല്ലതിനാവട്ടെ. ആവും. അല്ലെങ്കില്‍ ആക്കണം. അനുഭാവത്തിന് നന്ദി. കുറുംകവിതകളില്‍ എഴുതാതെ ഇരിക്കണ്ട.. അപകടസ്ഥിതി മാറിയാല്‍ ഞാനും സജീവം ആകും. ബ്ലോഗിങ് എനിക്ക് ഹരം ആണ്. ഒരു വര്‍ഷത്തിനുള്ളില്‍ വിജയം തെളിയിച്ച ബ്ലോഗ്‌ ആണ് "ശാന്തിവിചാരം". കമന്റ്സ് കുറവാണ്. പൊതുതാല്പര്യം ഇല്ല എന്ന് അതിനു അര്‍ഥം ഇല്ല. ഉള്ള കമന്റ്സ് ഇല്ലാത്തവയുടെ കേടുതീര്‍ക്കുന്നു. ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പായി എന്റെ മൌനത്തെ കണ്ടാല്‍ മതി.  നന്ദി.

NB. എല്ലാവരും ഒന്ന് കരുതി ഇരുന്നോ.

2 comments:

  1. അതുശരി! കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതിനപ്പുറമാണ് !

    ReplyDelete