നിരീക്ഷണം - ഇത് പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കു ഉള്ളില്‍ readership graph ല്‍ അഭൂത പൂര്‍വമായ കുതിച്ചു കയറ്റം കണ്ടു.
ഇതൊന്നും ഒന്നുമല്ല എങ്കിലും പ്രയത്നം പാഴായില്ല എന്ന സന്തോഷം ഉണ്ട്.
Link Share ചെയ്ത എല്ലാവര്‍ക്കും നന്ദി.
ആ ജോലി വായനക്കാര്‍ അവരുടെ കഴിവുപോലെ ഏറ്റെടുത്താല്‍ എനിക്ക് എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീ കരിക്കാന്‍ കഴിയും.
ഗുരുതരമായ മാറ്ററുകള്‍ മനസ്സില്‍ വാതക രൂപത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവ പുകയാറുണ്ട്. പുകഞ്ഞു പുകഞ്ഞു കത്തും. ഇത് അഗ്നിയാണ്.
അഗ്നിയെ പുരോഹിതന്‍ ആയിട്ട് വേദം കാണുന്നു.
ഓം അഗ്നിം ഈളെ പുരോഹിതം.
അതിനു വാച്യാര്‍ഥവും വ്യംഗ്യാര്‍ത്ഥവും ഉണ്ട്. വ്യംഗ്യാര്‍ഥം സാധാരണ നിരൂപിക്കാറില്ല. പുരോഹിതം അഗ്നിം ഈളെ എന്ന് വ്യാഖ്യാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി....വാസ്തവത്തില്‍ പുരോഹിതന്‍ അല്ലെ അഗ്നി? അവന്‍റെ ജീവിതം അല്ലെ ക്ഷേത്രത്തില്‍ കത്തി എരിയുന്നത്?
No comments:
Post a Comment