Saturday, 7 December 2013

A time line HIT

സുഹൃത്തുക്കളെ, 

ശാന്തിവിചാരം ബ്ലോഗിന്റെ പുതിയ ട്രെന്റ് വായനക്കാര്ക്ക് പിന്തുടരാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നുണ്ടെങ്കില് ഖേദിക്കുന്നു. 

ബ്ലോഗില് നിന്ന് വിട്ടുനില്ക്കേണ്ട സാഹചര്യം എനിക്കും പലകാരണങ്ങളാല് സംഭവിക്കുന്നുണ്ട്. വിരോധികളുടെ രൂപത്തില് ബ്ലോഗിന് ഭീഷണിയായി നരന്തരം പലപേരുകളിലും കമന്റുകളെഴുതുന്നവരെ ഒരുവശത്ത് കണ്ടു.  മറുവശത്ത്   ബ്ലോഗിനുവേണ്ടി വെറുതെ ഊര്ജ്ജം പാഴാക്കരുത് എന്ന് അഭിപ്രായപ്പെട്ട ചില സുഹൃത്തുക്കളുണ്ട്.   വായനക്കാരിലും അംഗങ്ങളിലും അധികവും അഭിപ്രായപ്രകടനം ഒഴിവാക്കുന്നവരായും കാണപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പബ്ലിക് ബ്ലോഗ് എന്നുള്ളത് സെറ്റിഗ്സ് മാറ്റി പ്രൈവറ്റ് ആക്കാനും അതില് ഐഡി തരുന്നവരെ ആഡ് ചെയ്യാനും ഉദ്ദേശിച്ചത്. ആ തീരുമാനം വളരെ നല്ലതെന്ന് ചിലര് കമന്റ് ചെയ്യുകയും ചെയ്തു. പബ്ലിക് ബ്ലോഗില് കമന്റ് എഴുതാന് പോലും ഇഷ്ടപ്പെടാത്ത സുഹൃത്തുക്കളെ എനിക്കറിയാം. പൊതുലോകത്തോട് ബ്ലോഗെഴുതാനും മാത്രം കടപ്പാടൊന്നും ഒരു വ്യക്തിക്കും ഉള്ളതായും എനിക്കു തോന്നുന്നില്ല. ആരുടെയും ഔദാര്യം സ്വീകരിക്കാനിന്ന് ആരും ഇഷ്ടപ്പെടുന്നില്ല എന്നതും ശരിയല്ലേ?

ടൈം ലൈന് പോസ്റ്റുകള്ക്ക് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നതും ബ്ലോഗിങ്ങിനെ അവതാളത്തിലാക്കുന്ന കാര്യങ്ങളില് പെടുന്നു. ഇന്നലെ മുഴുവന് സമയവും ടൈം ലൈന് കമന്റുകള്ക്ക് അവ പഠിച്ച് കമന്റുകള് എഴുതുക ആയിരുന്നു. ഇന്നലത്തെ ടൈംലൈന് പോസ്റ്റ് ഒരു റിക്കോര്഼ഡ് ബ്രേക്കര് ആയി. സമീപകാലത്തെങ്ങും ഇത്രയും പ്രതികരണം ഉളവാക്കിയ വേറെ പോസ്റ്റ് ഉള്ളതായി ഓര്ക്കുന്നില്ല. 

ഡോ. ഗോപാലകൃഷ്ണന്റെ വിഷയം ഈ ബ്ലോഗിലും പലതവണ ഹിറ്റ് ആയിട്ടുള്ളതാണെങ്കിലും വായനക്കാരുടെ പങ്കാളിത്തം അവയ്ക്കൊന്നും ഇത്ര തന്നെ ലഭിച്ചിട്ടില്ല. അതിനാല് ഇന്നലെ ഞാന് ടൈം ലൈനില് പോസ്റ്റ് ചെയ്ത മാറ്റര് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.

----------------------------------------------------------------------------------------------

ഡോ. എന് ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണത്തില് നമ്പൂതിരിമാരെയും ബ്രാഹ്മണരെയും തമ്മില് വിവേചിക്കാനുള്ള പരിശ്രമം കണ്ടു. നമ്പൂതിരി ഒരു ജാതിവര്ഗ്ഗം (മലയന്, വേടന്, കാട്ടാളന് എന്നൊക്കെ പോലെ) മാത്രമാണെന്നും ബ്രാഹ്മണന് അറിവുകൊണ്ട് നേടാവുന്ന ഒരു ഡിഗ്രി ആണെന്നുമാണ് വാദത്തിന്റെ ചുരുക്കം. (അത് ഏതു കശാപ്പുകാരനും ആയിത്തീരാവുന്നതേയുള്ളൂ.). 
നമ്പൂതിരിമാരെ അദ്ദേഹം so called brahmins എന്നാണ് വിശേഷിപ്പിച്ചത്. അത് ശരിയാണെങ്കില് ഇവിടുത്തെ ഹിന്ദുക്കളും so called hindus അല്ലേ?.. ഏതു ഹിന്ദുവാണ് ഇവിടെ ഹിംസയില് ദുഃഖിക്കുന്നത്? 90 ശതമാനവും ഹിംസ ചെയ്യുന്നവരാണ്. ശുദ്ധാത്മാക്കളെ ആക്ഷേപിച്ച് അവരുടെ കര്മഫലം തട്ടിയെടുത്ത് ഷൈന് ചെയ്യുകയല്ലേ പലരും? 
ഇന്നും അഹിംസാനിഷ്ഠരായി ജീവിക്കുന്നവരാണ് നമ്പൂതിരിമാരെന്നു കാണാം. ഏറ്റുമുട്ടലിനുള്ള അറിവ് അവര്ക്കില്ല. അടങ്ങിയിരിക്കാനുള്ള അറിവ് അവര്ക്ക് ആവശ്യത്തിലധികം ഉണ്ട്താനും. അവരുടെ പ്രസ്താവനകളില് പോലും പരഹിംസ കലരാതെയിരിക്കാന് അവര് ബദ്ധശ്രദ്ധരാണെണ്. സ്ഥാനങ്ങളിലും അസ്ഥാനങ്ങളിലും അറിവ് പ്രകടിപ്പിച്ച് കലശല് കൂട്ടി മറ്റുള്ളവരുടെ സ്വസ്ഥതയെ നശിപ്പിക്കുന്ന ഹിംസാത്മകമായ വിനോദത്തിന് അവരില്ല.
അതിനാല് ഡോക്ടര് വിഭാവന ചെയ്ത ബ്രാഹ്മണരെക്കാള് ശ്രേഷ്ഠര് നമ്പൂതിരിമാരാണെന്ന് ഞാന് കരുതുന്നു. 
--------------------------------------------------------------------------------------------
Comments
ഇതിന് അനുകൂലമായും പ്രതികൂലമായും ശ്രദ്ധേയമായ പല കമന്റുകളും ലഭിച്ചു. അതിലെനിക്ക് ഏറ്റവും വിചിത്രമായി തോന്നിയത് ജനിതകദോഷ ആരോപണം ആണ്. അതിലൂടെ ആ കമന്റ് എഴുതിയ വ്യക്തിയുടെ ദോഷവും. അത്തരക്കാരുടെ ദൃഷ്ടിയില് നമ്പൂതിരി എന്നാല് ആരുടേയും ആട്ടും തുപ്പും കേട്ട് ഭാവഭേം കൂടാതെ സഹിച്ച് ഇരിക്കുന്നവന് ആയിരിക്കണം! പ്രതികരിച്ചാല് അതിന് കാരണം ജനിതകദോഷമാണത്രേ! അതായത് ലോകത്തില് നമ്പൂതിരിയെ ഭര്ത്സിക്കാന് എല്ലാവര്ക്കും അവകാശമുണ്ടെന്നും അതിന് കാരണം ഇല്ലെങ്കില് പോലും പ്രതികരിക്കാന് നമ്പൂതിരിക്ക് അവകാശം ഇല്ല എന്നുമല്ലേ.  ഇങ്ങനെ ഒരു ശുദ്ധവര്ഗ്ഗവിരുദ്ധ ചിന്താഗതിക്ക് കാരണവും ജനിതകദോഷം ആവാമല്ലൊ. ആദ്യം അതൊന്ന് പരിശോധിച്ചു വരട്ടെ! ഈ സനാതനന്മാരുടെ 'തന്തയ്ക്കുവിളി' ഭയന്നാണ് അറിവുള്ള പാവം നമ്പൂതിരിമാര് വായ തുറക്കാത്തത്. അല്ലാതെ അവര് അഭിപ്രായശൂന്യരായിട്ടല്ല. LINK to the TIME line post
---------------------------------------------------------------------------------
അതുകൊണ്ട്, ബ്ലോഗ് പ്രൈവറ്റാക്കാന് സഹകരിച്ചാല് ഇങ്ങനെയുള്ള പരസ്യ ചര്ച്ചകള് ഒഴിവാക്കാം.

Re designing

This blog is redesigning. 
ഇപ്പോൾ എഴുതുന്നതിന്റെ പത്തിരട്ടി ഉന്നത നിലവാരത്തിൽ ആയിരിക്കും ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്. അത് വേണോ വേണ്ടയോ എന്ന് വായനക്കാര്ക്ക്  തീരുമാനിക്കാം. തുടരണം എന്ന് എനിക്ക് വലിയ നിര്ബന്ധം ഇല്ല. വായനക്കാര് ആരൊക്കെ എന്ന് അറിയാൻ എനിക്ക് സാധിക്കണം. അത്രയും മതി. അതിനാണ് പേരുവിവരം ചോദിക്കുന്നത്.

വളരെ ചൂടുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ എഴുതി വരുന്നത്. അറിയേണ്ടവർക്ക് ടൈം ലൈനിൽ വരാം. ഇങ്ങോട്ട് വീണ്ടും   കൊണ്ടുവരാൻ സമയസൗകര്യപരിമിതികളുണ്ട്.

ഗൗരവമായ ചർച്ചകൾ ടൈം ലൈനിൽ പുരോഗമിക്കുന്നു. അതിനാല് ബ്ലോഗിൽ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു. ബ്ലോഗിൽ എഴുതുന്നത്‌ ടൈം ലൈനിൽ ഇട്ടാൽ ഇതിലും അധികം നന്നായി  ചര്ച്ച നടക്കും എന്ന് തെളിഞ്ഞു.
 

see the latest comments on post on Dr.N.Gopalakrishnan . I am getting more and more comments on my time line.  find it inconvenient to blog as before.
  • Vasu Diri ശാന്തിക്കാര്ക്ക് പലതും ആധികാരികമായി പറയാന് കഴിയും. പക്ഷെ ഒരു ഭക്തനും അതിന് ചെവി തരില്ല. ഒരു പത്രവും അവനെ പ്രസിദ്ധീകരിക്കില്ല. അതൊക്കെ ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ അഭിപ്രായം എന്നേ വിലയിരുത്തൂ. അതിനാല് ആരും ഒന്നും പബ്ലിക് ആയി പറയുകയുമില്ല. എന്നെ കേള്ക്കാന് ഇഷ്ടമില്ലാത്തവര് ഞാന് ചെയ്യുന്ന പൂജയുടെ ഫലവും അനുഭവിക്കേണ്ട എന്ന് എനിക്ക് തോന്നി. അങ്ങനെ ശാന്തി വലിച്ചെറിഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്.
  • Vasu Diri ഒരു ദിവസം പൂജ കഴിക്കുന്നതിനേക്കാള് ദൈവാനുഗ്രഹം ലഭിക്കും സത്യസന്ധമായ ഒരു വാചകം പ്രകാശിപ്പിച്ചാല് എന്ന് ഞാന് വിശ്വസിക്കുന്നു.

Wednesday, 4 December 2013

ഔദ്യോഗികമായ വിവരം

സുഹൃത്തുക്കളെ,

നമ്മുടെ ബ്ലോഗ് ഇപ്പൊ കൂടുതല് സ്വതന്ത്രം ആയിരിക്കുന്നു.
നോം ഒരു ശാന്തിക്കാരന് ആയിരുന്ന കാലത്ത് ആരംഭിച്ച ബ്ലോഗാണേയ്..
ശാന്തി പോയപ്പോ.. ബ്ലോഗിനും കുറച്ച് ശനീടെ അപഹാരോണ്ടായി...
പക്ഷെ ഇപ്പൊ ബ്ലോഗ് പച്ച പിടിക്കാന് തുടങ്ങീട്ട്ണ്ട്.
ദൈവാധീനം.

നമ്മുടെ ടൈം ലൈനില് ഘനഗംഭീരമായ ചര്ച്ചകള് പുരോഗമിക്കുന്നു.
എതിരഭിപ്രായങ്ങള് പറഞ്ഞിരുന്ന പ്രമുഖവ്യക്തികളില് പലരും മിണ്ടാതായിരിക്കുന്നു.
ബ്ലോഗില് വരാന് നമുക്ക് സമയം കഷ്ടി.
കൂടുതല് ഗഹനമായ കാര്യങ്ങളാണ് ഇനി ചര്ച്ച ചെയ്യാനുദ്ദേശിക്കുന്നത്.
അതില് താല്പര്യമില്ലാത്തവരെ കര്ശനമായും ഒഴിവാക്കേണ്ടതുണ്ട്.

പിന്നേയ് പറഞ്ഞില്ലാന്ന് വേണ്ട. .
ജനുവരി മുതല് ഇത് പ്രൈവറ്റ് ബ്ലോഗ് ആക്കാന് ധാരണയായിട്ട്ണ്ട്.
രജിസ്ട്രേഡ് വായനക്കാര് മാത്രം മതി.
അതിന്റെ വ്യവസ്ഥകളൊക്കെ തീരുമാനിക്കും.
വായനക്കാരുടെ അളവനുസരിച്ച് ആയിരിക്കും.
വായനക്കാരായി തുടരാനാഗ്രഹിക്കുന്നവര് ശാന്തിവിചാരം ഫേസ് ബുക്ക് ഗ്രൂപ്പില് നിന്നും താല്ക്കാലിക രജിസ്ട്രേഷന് എടുക്കേണ്ടതാണ്.

പുതിയ സൃഷ്ടികൾ അത്രമേൽ സ്വകാര്യത ആവശ്യം ഉള്ളവ ആണ്. 
No public is not eligible to attend.
The matter is made with professional perfection and interest.  

ശാന്തിവിചാരം പുതിയ ചിന്തകള് വളരെ ലിബറലാണ്. അത് പലര്ക്കും ഉള്ക്കൊള്ളാന് പ്രയാസം തോന്നാം. അതിനാല് ഈ ബ്ലോഗ് സമാധാനകരമായി നടത്തുന്നതിന് ഇതില് താല്പര്യമുള്ളവരുടെ മാത്രം സ്വകാര്യതയിലേയ്ക്ക് ഒതുക്കാമെന്ന് വിചാരിക്കുന്നു.

Time line posts 1 അദ്വൈതസിദ്ധാന്തം
                        2 ശ്രീനാരായണ അദ്വൈതം

Thursday, 28 November 2013

Suspense Thriller

ഏകാന്തതയെ വിശ്വസ്തസുഹൃത്ത് ആക്കിയ
നായകനെ ഞാനൊരിക്കല്
നോവല് ചെയ്യുകയുണ്ടായി.
സുഹൃത്തുക്കളുടെ സാമീപ്യം പോലും
അയാള്ക്ക് അസ്വസ്ഥത ഉണ്ടാക്കി !

വിചാര ഉദ്ദീപകങ്ങളായ വസ്തുക്കളല്ല, 
ജനങ്ങളുടെ സാക്ഷരതയെ മുതലെടുക്കുന്ന ചപ്പുചവറുകളാണ് 
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്ക്ക് വലുതെന്ന് മനസ്സിലായി. 
സ്വതന്ത്രമാധ്യമം ആയ ഇന്റര് നെറ്റിന് സ്തുതി.

കുറേശെ ബ്ലോഗ്‌ എഴുതും  എന്നത് ഒഴിച്ചാൽ
വേറെ പറയത്തക്ക കുഴപ്പം ഒന്നും അയാള്ക്കില്ല.
അതും ചെറിയ  ഡോസ്  കൊടുത്ത് മാറ്റാവുന്നതെയുള്ളൂ (എന്ന് തെളിഞ്ഞു).
പക്ഷെ ഒരു സൈഡ് എഫക്റ്റ് ഉണ്ടായി.
ബ്ലോഗെഴുത്ത് കഥ എഴുത്ത് ആയി മാറി.

കഥ ദിവസേന വളര്ന്നു നോവലായി.
ആദ്യം മുതല്  വായിച്ചപ്പോൾ അയാള്ക്ക് മനസ്സിലായി
അത്  ഒരു detective novel ആണെന്ന്.
A suspense crime thriller, with classic backgrounds.

വോ! എങ്ങനെ സാധിച്ചു എനിക്ക് ഇതെഴുതാൻ
അതായി അടുത്ത  സംശയം.
അതിനുത്തരം അയാള് തന്നെ കണ്ടെത്തി
ഞാൻ  തന്നെ ഒരു suspense thriller അല്ലെ!

മഹാന്മാരുടെ research വിഷയം
ആയിരുന്നല്ലോ ഞാൻ ആര് എന്നത്.
ആപേക്ഷിക നിർവ്വചനങ്ങൾ അല്ലാതെ
absolute നിർവ്വചനം ഉണ്ടായോ?

ഞാൻ ആരായൽ എനിക്കെന്താ?
എനിക്ക് ഒന്നും ഇല്ലെങ്കിൽ
മറ്റുള്ളവര്ക്ക് എന്താ?

എന്റെ കർമങ്ങൾ എന്നെ
ഓരോന്ന് ആക്കി തീര്ക്കുന്നു.
ജന്മത്തിനും അനിഷേധ്യമായ
അടിസ്ഥാന ഭാവം ഉണ്ട്.

ഞാൻ ആര്  എന്നതിലെ suspense
suspense ആയി ത്തന്നെ നിലനില്ക്കണം
അതാണ്‌ ജീവിതത്തിന്റെ thrill.

ആ സസ്പെന്സ് ഔട്ട്‌ ആയാൽ
ജീവിതം വിരസം ആകും
വിരക്തി എന്ന് പറഞ്ഞു
പോയി സന്ന്യസിക്കാം.

സന്ന്യാസിമാരെ ശപിക്കാത്ത 
ഭാര്യക്കും മക്കള്ക്കും സ്തുതി.

Thursday, 21 November 2013

പ്രേതഹത്യ

മാതൃഭൂമി പത്രത്തില് വന്നതായി കണ്ട വാര്ത്താശകലമാണ് ഈ പോസ്റ്റിന് ആധാരം. കേരളത്തിന് പുറത്തുള്ള എഡിഷനിലാണെന്ന് പറയുന്നു. ഫോട്ടോ മാറിപ്പോയി എന്ന് എഡിറ്റര്ക്ക് ഖേദം പ്രകടിപ്പിക്കാം! View e paper

കേവലം ഒരു വ്യക്തിയുടേത് ആണെങ്കില് വേണ്ടില്ല. നമ്മുടെ ശങ്കരേട്ടന്റെ ചിത്രം വച്ച് മറ്റൊരു വ്യക്തിയുടെ മരണ വിവരം അച്ചടിച്ചിരിക്കുന്നു. ഡിടിപി എന്ന അച്ചടിവിദ്യ ആദ്യമായി  ഇന്ത്യയിൽ കൊണ്ടുവന്ന ആളാണ്‌ ഇദ്ദേഹം എന്നത് പത്രക്കാർ മറന്നു. അതും മാതൃഭുമിപോലെ പ്രമുഖമായ ദേശിയ ദിനപത്രം. ഇത് അറിവില്ലായ്മ ആയി കരുതാൻ ആവില്ല. ബോധപൂര്വം ആയ അവഗണന ആയി തോന്നുന്നു. അവഹേളനം. കൃതഘ്നത.  നന്ദികേട്. സംസ്കാര ശൂന്യത. മരിച്ചുപോയ ആളിനെ ഇങ്ങനെ പ്രേതഹത്യ ചെയ്യണോ?

ആദരണീയനായ ശ്രീ വി.എം. ശങ്കരന് നമ്പൂതിരി, പത്രമാധ്യമങ്ങളാല് അവഗണിക്കപ്പെട്ടത് അദ്ദേഹം ശുദ്ധനായ ഒരു നമ്പൂതിരി ആയിപ്പോയതുകൊണ്ടോ എന്ന ചോദ്യം ഉയരുന്നു. കഴിവുള്ള   വ്യക്തികള്ക്കു അര്ഹമായ പരിഗണന ലഭിക്കാതെ പോകുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണിത്.

1980ല് (വര്ഷം കൃത്യമാണോ എന്ന് സംശയം) അദ്ദേഹത്തിന് പതിനെട്ട് വയസ്സ് പ്രായമേ ഉള്ളൂ. അതിനാല്഼ വിശ്വസിക്കാന് പറ്റുന്നില്ല. സ്വിറ്റ്സര് ലന്഼റ് കമ്പനിയില് നിന്നും കരാര് പിടിച്ച് 32 apple macintosh  കംപ്യൂട്ടറുകള് ഇന്ത്യയിലാദ്യമായി ലോഞ്ച് ചെയ്യിച്ച വ്യക്തി നമ്മുടെ ശങ്കരേട്ടനായിരുന്നു.

മലയാളമനോരമയും മാതൃഭൂമിയും മറ്റും അതിന്റെ ഗുണഭോക്താക്കളായിരുന്നു. കച്ചവടം ആയിരുന്നു ഇദ്ദേഹത്തിന്഼റ ലക്ഷ്യം എങ്കിലിന്ന് കോടികളുടെ ആസ്തി അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള  അവസ്ഥ ഞാന് വിവരിച്ചാലത് അദ്ദേഹത്തെ അവഹേളിക്കലായി പലര്ക്കും തോന്നാനാണ് സാധ്യത!

32 വിദ്യാര്ഥികളുടെ പഠനച്ചെലവ് അദ്ദേഹം വഹിച്ചിരുന്നു എന്ന് അറിയുന്നു.  ഇതൊന്നും അദ്ദേഹം ഒരിക്കലും പ്രസിദ്ധീകരിക്കാനാഗ്രഹിച്ചതല്ല. അവരുടെ ഒക്കെ ഭാവി ഇപ്പോള് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവിചാരിതമായ ഈ ദേഹവിയോഗത്തിലൂടെ. പരോപകാരാര്ഥമിദം ശരീരം എന്ന ആപ്തവാക്യം അക്ഷരം പ്രതി അനുസരിച്ചു ജീവിച്ച ആ മഹാത്മാവിന് ഒരു തവണ കൂടി പ്രണാമം അര്പ്പിക്കുന്നു.

അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഒന്നുരണ്ട് ബ്ലോഗിലൂടെ സൂചിപ്പിക്കാന് സാധിച്ചതിന്റെ കൃതാര്ഥതയുണ്ട്. ഞാന് അദ്ദേഹത്തെ എന്റെ പഠനവിഷയമായി സ്വീകരിക്കാനാഗ്രഹിച്ചു പോവുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പുസ്തകമാക്കാനും. ഇദ്ദേഹത്തെ കുറിച്ച് അറിവുള്ളവർ വിവരങ്ങൾ തന്നു സഹകരിക്കണം എന്ന് അഭ്യർഥിക്കുന്നു
--------------------------------------------------------------------------------------------------
Review 30.11.12
യോഗക്ഷേമ സഭയുടെ ബ്ലോഗറായ ശ്രീ തോട്ടാശേരി ഉണ്ണിയോട് വിവരങ്ങൾ തന്നതിന്  നന്ദി രേഖപ്പെടുത്തുന്നു. ചെങ്ങന്നൂരിൽ ശങ്കരേട്ടന്റെ ഇല്ലത്ത് അദ്ദേഹത്തിന്റെ അച്ഛനെ ഞങ്ങൾ സന്ദര്ശിച്ചു. ഉപസംഹരിക്കാവുന്ന ഒന്നല്ല ശങ്കരേട്ടന്റെ ഓര്മ്മ. അത് ദിവസേന സംഭാവിച്ചുകൊണ്ടേ ഇരിക്കും. അങ്ങനെ വേണം താനും.

സദാശിവസമാരംഭമായി,
ശങ്കരാചാര്യരിലൂടെ
ഇ.എം.ശങ്കരന്, മള്ളിയൂര് ശങ്കരന്, തുടങ്ങിയ ഭൌതിക ആത്മീയ ആചാര്യന്മാരിലൂടെ
അസ്മദ് ആചാര്യനായിരുന്ന വെള്ളിയോട് ശങ്കര പര്യന്തം
ആ പ്രതിഭാസം ഇങ്ങനെ തുടരുന്നു.
ഇനിയും ധാരാളം ശങ്കരന്മാരുണ്ടാവട്ടെ.

Sankarettan the best friend

Facebook gives me some good friends as well.    So I can forgive the nuisance follower whom all of the readers are suffering.

My best friend got out of f.b. left us two days ago.    But the two years old friendship not wills to die.   The memory about him also wills to live forever.

I wonder when some people compare him with me(!) for having some similarity (?) in the face cut or style.    When an unknow fb friend, in a private function called me by his name naturally by mistake, I felt honoured to the best level. It is the best degree because he was a living encyclopedia, the legend of the times while I am just a nobody!  But I feel somebody as a worshipper of him.   His knowledge, practical wisdom, leadership qualities, technical skill, spiritual aspiration and the entire personality attracted me so much.  

He had successfully tackled in so many fields as diverse as IT, Advertising Professional, Software Solutions, Career Guidance, Business Consultancy, Human Resource, Talent and Personality,  Investigative Pilgrimage,  Network Communication, Spiritual insight, various management courses, friendship etc. The authoritative degree of his statement 

As a writer I am confined to use mother tongue alone.   But recently there comes requests to publish an English version of the blog posts.   This is only a humble attempt.   As we translate data and emotions, we can't translate the culture of the land.   Moreover Malayalam has to develop.  That was my view. But now I am forced to adopt English as a secondary language. Expect comments.

If my little knowledge is true, Sankarettan worked hard, not for money and fame.   He was free from material attachment.  This spiritual aspiration lead him up and up in every move. At the same time, some circumstances cheated him.   The political climate of Kerala is not favourable for any industry. Neglecting this  his bold attempt to lay down the basis of IT in Kerala worth honoured.   But what happened?  Some of faithful guys cheated him and   tortured physically as well as economically.  And the case took a course in the opposite direction against him, several cases, including murder and rape cases were charged. He has to sell his birth land and escape to out of the State. While the state govt. is deeply indebted to him for the computerisation of voters list and identity card as an emergency operation in less time than required. Am i right? 

I have seen him only twice, heard stories only once. So find it hard to believe. Trade unionism or politics whatever be our curse it is a high time necessity to overcome. This is possible through the association of similar mindsets regardless of caste, religion, and other division tools like educational degrees, and official ranks. Am I right?

It needs to be filmed as a historical documentary.   I am interested to collect all the available data from reliable sources.   Please help me.  I am a story writer unknown outside and well  known in a small private circle of mine.

Thank you all
vasudevan namboodiri