Saturday, 13 April 2013

വിഷുദിന ആശംസകൾ

ശാന്തിവിചാരം വായനക്കാർക്ക്  വിഷുദിന ആശംസകൾ. 

ഈ ബ്ലോഗ്‌ പലരും പരിശോധിച്ചും പഠിച്ചും വരുന്നതായി മനസ്സിലാക്കുന്നു. അവരെ ഹൃദയപൂർവം ഇതിന്റെ ഉള്ളടക്കങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു. 

ഒരു പ്രത്യേകവിഷയത്തെയും അമിതമായി പ്രൊജക്റ്റ്‌ ചെയ്യുവാൻ ഉദ്ദേശിക്കുന്നില്ല. സമൂഹ വിഷയങ്ങളിൽ പ്രകടിപ്പിക്കുന്നത് സ്വാഭിപ്രായം മാത്രം. അവ ശരിയോ തെറ്റോ ആവാം. തെറ്റെന്നു തോന്നുന്നവ മറിച്ചാണെന്നു ബോധ്യപ്പെട്ടാൽ പിന്നെ അതായിരിക്കും സ്വീകരിക്കുക. അത്രെയുള്ളൂ.  

ഇതുമായി ബന്ധപ്പെട്ട സംവാദങ്ങൾ ചർച്ചകൾ മുതലായവ അന്യ ഗ്രൂപുകളിൽ നടക്കുന്നതായി അറിയുന്നു. അതിൽ സന്തോഷം ഉണ്ട്. എങ്കിലും  ഗ്രൂപ്പ് താല്പര്യം എതിരായാൽ ആയതിൽ പങ്കെടുക്കുന്നതിനു നിർവാഹം ഇല്ലെന്നു വിനയത്തോടെ സൂചിപ്പിക്കട്ടെ. 

ശാന്തിവിചാരം f.b. ഗ്രൂപ്പിൽ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. താല്പര്യം ഉള്ളവര്ക്ക് അതിൽ ചേരാവുന്നതാണ്. 

Thursday, 21 March 2013

ഒരു ഹൈകു കവിത

എഴുതിത്തെളിഞ്ഞ തൂലിക. 
പണയം വച്ചു ജീവിക്കുന്ന 
അജ്ഞാതകവി. 

വായനക്കാരെ കുറിച്ച് ഒരു പരിഭവം. അധികം പേരും  പ്രതികരണം ഒഴിവാക്കുന്നു. എന്തോ നയം പോലെ!
വായനക്കാരുടെ പ്രതികരണം അറിയാൻ ആഗ്രഹിക്കുന്നു. 

എനിക്ക് അറിയേണ്ടത് "ഇത്തരം ചിന്തകൾ ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല" എന്ന മുൻ‌കൂർ നിശ്ചിതമായ കരുതലിൽ ആളുകൾ  പ്രതികരണം മന:പൂർവ്വം ഒഴിവാക്കുകയാണോ എന്നാണ്.

അസഹിഷ്ണുത ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ വായനക്കാരോട് അപേക്ഷ. 


Wednesday, 13 March 2013

തടസ്സ്സ്സം

തടസ്സം എന്നു എഴുതുന്നതിന് എത്ര 'സ' വേണം? ഒരു കുട്ടിയുടെ ചോദ്യം. 

 "ഒരു 'സ' മതി."  അധ്യാപകന്റെ മറുപടി.

"സാര്‍ എഴുതിയതില്‍ രണ്ടു 'സ' ഉണ്ട്‌." കുട്ടി തിരുത്തി.  

"അത് സാരമില്ല. വലിയ തടസ്സം ആവുമ്പോള്‍ രണ്ടു സ ആകാം." അദ്ധ്യാപകന്‍ ചിരിച്ചു.  

അങ്ങനെ ആണെങ്കില്‍  ഈ ബ്ലോഗ്‌ ഇപ്പോള്‍ നേരിടുന്ന തടസ്സത്തിനു നാല് സ വേണം. കാരണം അത്ര വലിയ തടസ്സ്സ്സം ആണ് വന്നുകൂടിയിരിക്കുന്നതു. 

The block is so positive that i do like it. :)  The temple career requires maximum amount of man power, to do the hard works and also to fight against the arrogants as I personally believe right.