Thursday, 14 February 2013

വായനക്കാരോട്

രണ്ടു ദിവസം മുന്‍പ് ഭാരതീയ ശാസ്ത്രങ്ങളുടെ വ്യാപ്തി എന്ന  പോസ്റ്റിന്മേല്‍ ശ്രദ്ധേയം ആയ ഒരു കമന്റ് കിട്ടുകയുണ്ടായി. ശരത്തില്‍ (Sarath) നിന്ന്. ശരത്തിന്റെ  ശരം :) ശരി തന്നെ. 

ആസ്വാദനവും വിമര്‍ശനവും അടങ്ങുന്ന ഒട്ടേറെ കമന്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവയൊന്നും എന്നെ ഇത്രയേറെ സ്വാധീനിച്ചിട്ടില്ല. ശരതിനുള്ള മറുപടി സാമാന്യമായി എഴുതി എങ്കിലും അദ്ദേഹത്തിന്റെ  ആക്ഷേപം ബാക്കി നില്‍ക്കുന്നു. അതിനാല്‍ ആ വിഷയം ഇവിടെ വീണ്ടും വന്നിരിക്കുന്നു. 

ഏതു വിഷയം എടുത്താലും അതിലൊക്കെ ശാന്തിക്കാരുടെ കാര്യം പരാമര്‍ശിക്കുന്നു, അത് തന്നെ ആവര്‍ത്തനം കൂടി ആവുമ്പോള്‍ വായനക്കാര്‍ക്ക് വിരസത തോന്നും, readability കുറയും, ഇപ്പോള്‍ തന്നെ ശത്രുക്കള്‍ ആണ് മുക്കാലും, ഈ ബ്ലോഗ്‌ വായനക്കാരെ എങ്ങൊട്ടെ ക്കാണ് നയിക്കുന്നത് തുടങ്ങിയ ആശങ്കകള്‍ നല്ല രീതിയില്‍ തന്നെ  സൂചിതം ആയിരിക്കുന്നു.  

ആകയാല്‍ അര്‍ഹിക്കുന്ന പ്രതിപക്ഷബഹുമാനത്തോട്‌ കൂടി തന്നെ ശരത്തിനോട് തുടര്‍ന്നും  പറഞ്ഞു കൊള്ളട്ടെ. 

1) ഭാരതീയ ശാസ്ത്ര സങ്കല്‍പം ധാര്മികതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നവ ആയിരുന്നു  അതിനോട് അനുബന്ധിച്ചുള്ള സാങ്കേതികതകള്‍ ആണ് ആചാര അനുഷ്ടാനങ്ങള്‍. ആധുനിക ശാസ്ത്രം സാങ്കേതികതക്ക് പ്രാധാന്യം കൊടുക്കുന്നു. ഇത്രയും പറഞ്ഞതില്‍ നിന്ന് ആദ്യത്തേതിന്റെ വ്യാപ്തി അനുമാനിക്കാന്‍ ആവും. ധാര്‍മികതയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനെ ആദരിക്കാനും ആവും.  ബ്ലോഗിന്റെ പരിധിയില്‍ അതിനെ ഒതുക്കാം എന്ന വ്യാമോഹമില്ല.

2) ഇന്ന് ധാര്‍മികതയെ അപ്രധാനം ആയി കരുതുമ്പോള്‍ ആണ് ആചാരങ്ങള്‍ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ആയിതോന്നുന്നത്. ആചാരങ്ങളെ ആദായം ഉണ്ടാക്കുന്ന വിധത്തില്‍ പുനസ്സംവിധാനം ചെയ്യുകയാണ് ഇന്ന് ക്ഷേത്രങ്ങള്‍.

3) ഇന്ന് ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മത സ്ഥാപനങ്ങള്‍ ആവാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യം നിഷ്പക്ഷമായ പരിശോധന അര്‍ഹിക്കുന്നു. ദോഷങ്ങള്‍ ഒരുവിഭാഗത്തില്‍ മാത്രം അടിച്ചേല്പിക്കുന്ന പ്രവണത ഫലപ്രദമല്ല. 

4)  മതപ്രസംഗത്തിന് ഇന്ന് വതപ്രസംഗം എന്നാണു പ്രബുദ്ധരായ ഹിന്ദുക്കള്‍ പറയുക. വധപ്രസംഗം എന്നര്‍ത്ഥം. ധ ഇപ്പോള്‍ ത ആണല്ലോ! അതാണ്‌ ബാഷാബക്തി! ദൈവഭക്തി ഇതിന്റെ ഒരു വകഭേദം. എന്തായാലും ക്ഷേത്രവിഷയങ്ങള്‍  മതവിഷയങ്ങള്‍  തുടങ്ങിയവയില്‍ ഹിന്ദുക്കള്‍ക്ക് വലിയതാല്പര്യം ഇല്ല. എന്നാല്‍ മതവികാരം തീവ്രമായി ഉണ്ടുതാനും. അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല, എന്ന് തന്നെയല്ല വിപരീത ഫലം ആണ് ലഭിക്കുന്നത്. ഇവിടെ എല്ലാ മേഖലകളിലും നേട്ടം ഉണ്ടാക്കുന്നത്‌ അധികവും അന്യ മതസ്ഥര്‍ ആണ്. 

5) ഇതിനെല്ലാം കുറ്റം പലരും കാണുന്നത് പുരോഹിത വര്‍ഗ്ഗത്തില്‍ ആണ്. അതായത് നമ്പൂതിരിമാരില്‍. വിശേഷിച്ചു ശാന്തിക്കാരില്‍. എന്നാല്‍ അവരുടെ ഭാഗം പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കാന്‍  ചെവി തരുമോ അതും ഇല്ല. ഇതെന്തുകൊണ്ട്?

6) ഇവിടെയാണ് സാങ്കല്പികശ്രോതാവിന്റെ പ്രസക്തി. ഒരു ശ്രോതാവ് എന്നെങ്കിലും ഉണ്ടാവും എന്ന ശുഭ വിശ്വാസത്തോടെ ഒരാള്‍ വക്താവ് ആവാന്‍ ആരംഭിച്ചു. അജ്ഞാതശ്രോതാവിന്റെ വക്താവ്.  ശ്രോതാവിനും വക്താവിനും ഒരാള്‍ തന്നെ ജീവന്‍ നല്‍കണം. അതാണ്‌ ആന്തരികം ആയ ആശയ വിനിമയം. internal communication. 

7) തന്നെത്താന്‍ സംസാരിക്കുന്ന ഒരുവനെ ലോകം എന്ത് വിളിക്കും? ആരും മഹത്വസര്‍ട്ടിഫിക്കറ്റ് ഉടനെ അടിച്ചു കൊടുക്കുകയില്ലല്ലോ. മന്ദബുദ്ധി എന്ന് കരുതി എഴുതിത്തള്ളാന്‍ നോക്കും.  അവനു എതിരായ ഒരു organization അവനു ചുറ്റും അവനറിയാതെ രൂപംകൊള്ളും! 

8) ഇതൊരു സാമാന്യ നിയമം പോലെ ആണ്. വിശേഷിച്ചു ഇക്കാലത്ത് ഇവിടെയൊക്കെ. ശാന്തിവിചാരം ബ്ലോഗ്‌ അങ്ങനെ ഒരു പ്രതിപക്ഷ ഐക്യം എതിരാളികളുടെത് ആയാലും രൂപം കൊള്ളുന്നതിനു ഇടയാക്കുന്നു എന്ന ആക്ഷേപം ആണ് ശരത്തിന്റെ കമന്റിലൂടെ സൂചിതം ആയിരിക്കുന്നത്. i.e. causing negative results.

9) ഇതാണ് വസ്തുതകള്‍ എങ്കില്‍ വാസ്തവത്തില്‍ ആശങ്ക പ്പെടെണ്ടത് ആരാണ്? വക്താവോ, ശ്രോതാക്കാളോ? വക്താവിനെ സംബന്ധിടത്തോളം ശ്രോതാക്കള്‍ എല്ലാം അജ്ഞാതര്‍ ആണ്. അവരുടെ നിലപാട് വ്യക്തം ആവാത്തത് കൊണ്ടാണ് ചില വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത്. 

10) ശാന്തിക്കാരുടെ വിഷയത്തില്‍ ഇവിടെ ഒരു പഠനം ഇതുവരെ നടന്നിട്ടില്ല. അവരോട്  മാന്യത കാണിക്കേണ്ട  ആവശ്യം തങ്ങള്‍ക്കു ഇല്ല എന്നും അവര്‍ എല്ലാരോടും മാന്യം ആയി പെരുമാറണം എന്നും ശാസിക്കുന്ന ഭക്തജനങ്ങളും ഭരണക്കാരും എല്ലാദിക്കിലും സജീവം ആണ്. ഇത്തരം അന്യായങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കള്‍ ദൈവസന്നിധികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ ആണ് ശാന്തിവിചാരം ശബ്ദം ഉയര്‍ത്തുന്നത്.  അനീതിക്ക് എതിരായ പോരാട്ടം സമാധാനത്തിലേക്കുള്ള വഴി.   

ഇനി ശരത് ഉള്‍പ്പെടെയുള്ള വായനക്കാരോട് ഒരു എളിയ ചോദ്യം. കേവല സംശയം. ശാന്തിക്കാരെ മുഴുവന്‍ ന്യായീകരിക്കേണ്ട ആവശ്യമോ കടപ്പാടോ എനിക്കില്ല. അവരുടെ ദോഷങ്ങള്‍ എല്ലാരും കാണുന്നുമുണ്ട്. പറയുന്നുമുണ്ട്. അതനുസരിച്ച് അവഹേളിക്കുന്നുമുണ്ട്. എന്നാല്‍ അവരെ വലയം ചെയ്യുന്ന അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍- ഹിന്ദുസമൂഹത്തിന്റെ തെറ്റുകള്‍ ഇവിടെ ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. അതിനുള്ള അവകാശം മതപുരോഹിതന് ഇല്ലേ?



Friday, 8 February 2013

Double Headed Organisation


ഗുരുവിനേക്കാള്‍ കേമന്‍ ആയ ശിഷ്യന്‍, ശ്രീനടേശഗുരുവിനു പ്രണാമം 
With the readers' bless, editing this page,
ധ്രുവങ്ങള്‍ തമ്മിലുള്ള അകലം ആണ് പ്രസ്തുത അഭിപ്രായങ്ങള്‍ തമ്മില്‍ ഉള്ളത്.  ഒരാള്‍ പറഞ്ഞതിന് നേരെ വിപരീതം പറയുന്നതിനെ തിരുത്തല്‍ എന്ന് വിളിച്ചാല്‍ മതിയോ? മറിക്കല്‍ ആണ് അത്. തട്ട് മറിക്കല്‍, അട്ടിമറിക്കല്‍ എന്നൊക്കെയും പറയാം. എന്തായാലും ഇങ്ങനെ മറിച്ചപ്പോള്‍ ആണ് അത് ശരിയായത്. ആദ്യം തെറ്റായിരുന്നു എന്നല്ലേ അതിനര്‍ത്ഥം? 

ആശാന്‍ പറഞ്ഞതിന് എതിര് പറഞ്ഞു വലിയ ആളായി തിളങ്ങിയിട്ടുള്ള ഒരു ശിഷ്യന്റെയും ചരിത്രമോ ഐതീഹ്യം പോലുമോ ഇല്ല.  അതിനാല്‍  ഇതത്ര ചെറിയ സംഭവം അല്ല. ഇത് കണ്ടില്ല എന്ന് നടിക്കേണ്ട ഗതികേടില്‍ ആണിന്നു സാംസ്കാരിക കേരളം.  അല്ല, അങ്ങനെ ഒന്നുണ്ടോ എന്നതും സംശയം.  ഈ ജ്ഞാനപീഠക്കാര് നായകന്മാര് ഒന്നുരണ്ടു പേര് ഇല്ലേ  കേരളത്തിന്‌? ഒരു കുറുപ്പും ഒരു നായരും. പരമോന്നത പുരസ്കാരം ഏതായാലും കിട്ടി. ഇനി മിണ്ടാതെ ഇരുന്നാല്‍ അതാവും ബുദ്ധി + ലാഭം എന്ന് അവര്‍ കണക്കു കൂട്ടിയിരിക്കും! 

ഇപ്പോള്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ശ്രീ നാരായണ ഗുരുവിനു തുല്യമായ തലത്തിലേക്ക് നടേശന്‍ മുതലാളി ഉയര്‍ന്നു എന്നോ അതോ വെള്ളാപ്പള്ളിയുടെ തലത്തിലേക്ക് ഗുരുവിനെ ഇടിച്ചു താഴ്ത്തി എന്നോ? ഒരിക്കല്‍ വെള്ളാപ്പള്ളിയെ എതിര്‍ത്ത വകയില്‍  അഴീക്കോട് കുറെ അനുഭവജ്ഞാനം സമ്പാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ജനങ്ങളും ഒക്കെ മുതലാളിയെ തുണയ്ക്കുക ആയിരുന്നു. 

എന്തായാലും രണ്ടാളെയും ഒരു നുകത്തില്‍ കെട്ടുന്ന ഫോട്ടോ കൊള്ളാം.  എനിക്ക് രണ്ടാമത്തെ ആളിനോടാ കൂടുതല്‍ ബഹുമാനം.  അദ്വൈതി ആയി അറിയപ്പെടുന്ന  ഈഴവ ശിവന്‍റെ സ്രഷ്ടാവിനെ അല്ല. സ്വന്തം ജന്മ സംസ്കാരത്തെ വെറുക്കാന്‍ മറ്റുള്ളവരെ പഠിപ്പിച്ച ഗുരുവിനെ മുന്‍ നിര്‍ത്തിക്കൊണ്ട് അതിനു നേരെ വിപരീതം പറഞ്ഞു സ്വന്തം ജാതിയെ സ്നേഹിക്കാന്‍ ഒരു വിഭാഗത്തെ പരസ്യമായി ഉത്ബോധിപ്പിക്കുന്ന  ശ്രീ നടേശഗുരുവിനെ ഞാന്‍ നമിക്കുന്നു. ഗുരുവിന്റെ  അദ്വൈത ജാട പൊളിച്ച ശിഷ്യന് പ്രണാമം. 

വെള്ളാപ്പള്ളിയും ഗുരുവും തമ്മില്‍ വിപരീത ആശയം ആണെന്നത് ഇങ്ങനെ പരസ്യം ആയ സ്ഥിതിക്ക് അവരുടെ സമുദായം എടുക്കുന്ന നിലപാട് എന്താവും എന്നറിയാന്‍ കേരളം എത്ര കാത്തു. ശക്തമായ ഒരു എതിര്‍പ്പ് പോലും ഒരിടത്ത് നിന്നും  ഉയര്‍ന്നിട്ടില്ല. എന്തായാലും ഒന്ന് ഉറപ്പിക്കാം. വെള്ളാപ്പള്ളിക്ക് തന്നെ അവിടെയും ഭൂരിപക്ഷം. മറിച്ചുപറഞ്ഞാല്‍, ഭൂരിപക്ഷം അവിടെയും വെള്ളാപ്പള്ളിക്ക് തന്നെ.

ഇതില്‍ കൂടുതല്‍ എഴുതി ഒരു സഹോദര സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കാന്‍ തല്‍ക്കാലം ഇല്ല. :) എന്തായാലും നിരവധി വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന അവരുടെ സംഘടനയോട് മനസാ ചോദിച്ചു പോകുന്നു എളിയ സംശയം : Howmany heads  you have? ശ്രീ നടേശധര്‍മപരിപാലന യോഗം ആയി മാറിയാലും  SNDP എന്ന പേര് സാങ്കേതികമായി നിലനില്‍ക്കും. 
Note: This is the continuation of a previous post

Thursday, 7 February 2013

ആശങ്കകള്‍ക്ക് ആശംസകള്‍!


Dr.Go.Kri. compares Thanthris with IG of Police. Good. What is the official rank of an IG of Police? What is their remuneration? Think. Suppose  the customers are behaving in rude manners before them. and their payment is not decent engouh to say. Then can we blame an I.G. for bribe? 
പുണ്യ പുരാതനമായ തന്ത്രിക- വൈദിക  വിധികളെ വിദ്വേഷാത്മകവും വ്യവസായപരവും രാഷ്ട്രീയ ചായ്മാനങ്ങള്‍ ഉള്ളവയുമായ  ജനകീയകോടതി വിധികള്‍ ഉപയോഗിച്ച് അട്ടിമറിക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്വാഭാവികമായ തിരിച്ചടി. ഒറ്റപ്പെട്ട ന്യൂനപക്ഷം ആയ നമ്പൂരിയെ അടിച്ചിറക്കി വരുമാനം ഉള്ള ക്ഷേത്രങ്ങള്‍ പിടിച്ചടക്കാനുള്ള NSS തന്ത്രം. സുകുമാരന്‍ നായര്‍ക്കു പറ്റിയ വക്കീല്‍ ! 
ബന്ധപ്പെട്ട ഗോക്രിപ്രസംഗത്തിന്റെ ലിങ്ക്  തന്ത്രിമാരോട് 
ഇതോടു അനുബന്ധിക്കാവുന്ന ഒരു പഴയ  പോസ്റ്റ്‌    So Called Brahmin

Monday, 4 February 2013

ഭാരതീയശാസ്ത്രചിന്തയുടെ വ്യാപ്തി (2)

ഭാരതീയശാസ്ത്രചിന്തയുടെ വ്യാപ്തി എന്നതായിരുന്നു ഇന്നലത്തെ ബ്ലോഗിന്റെ തലക്കെട്ട്‌. എത്ര ഗഹനമായ വിഷയം.  എന്നാല്‍ ആ വിഷയത്തെക്കുറിച്ച് പറയാതെ സമൂഹം രാഷ്ട്രീയം, ക്ഷേത്രം, ചരിത്രം തുടങ്ങിയ ഇതര വിഷയങ്ങളിലേക്ക് തൂലിക പാളിപ്പോവുകയാണോ എന്നൊരു പരിഭവം ഒരു മാന്യ സുഹൃത്ത് ഇന്നലെ ചോദിച്ചു. 

ഏതു വിഷയം എഴുതിയാലും അതിലൊക്കെ ക്ഷേത്രവിഷയം കടന്നു വരുന്നതായും അത് അസഹ്യം ആവുന്നതായും ആ നിരീക്ഷകന്‍ ഭംഗ്യന്തരേണ സൂചിപ്പിച്ചു. അദ്ദേഹത്തോടുള്ള നന്ദി ആദ്യമായി അറിയിക്കട്ടെ. അതോടൊപ്പം മറ്റൊരു കാര്യം കൂടി.  ഇത്തരം കമന്റുകള്‍ chat box ലൂടെ ആക്കേണ്ടിയിരുന്നില്ല. ബ്ലോഗിന്റെ comment window തന്നെയാണ് ഉത്തമം. 

ഒരുപാട് കമന്റുകള്‍ ഫേസ് ബുക്ക്‌ ലിങ്ക് പോസ്റ്റുകളില്‍ കിട്ടാറുണ്ട്. ആദ്യമൊക്കെ അവ ബ്ലോഗില്‍ പേസ്റ്റ് ചെയ്യുമായിരുന്നു. പിന്നെ ആ പരിശ്രമം മുടങ്ങി. ഇയ്യിടെ തുടക്കം മുതല്‍ സമഗ്ര റിവ്യൂ നടത്തി വന്നപ്പോള്‍ ആണ് അതിന്റെ നഷ്ടം അനുഭവപ്പെട്ടത്. അന്യത്ര കിട്ടുന്ന പ്രധാന കമന്റുകളുടെ ലിങ്കുകള്‍ എങ്കിലും ബ്ലോഗില്‍ ഇടണം എന്ന് ധാരണ ആയിട്ടുണ്ട്‌.

ഇനി മറുപടി. ഇന്നലത്തെ ബ്ലോഗ്‌ ആ ദിശയില്‍ എന്റെ ആദ്യത്തെ ശ്രമം ആണ്.  ഇമേജ് പോസ്റ്റ്‌ ആകയാല്‍ one page എന്നൊരു space target ഉണ്ട്. ഇതുപോലെ running text ആണെങ്കില്‍ എഴുതുമ്പോള്‍ നീണ്ടു പോകുന്നത് അറിയില്ല. ആ വിഷയം അതിന്‍റെ പരിധിയില്‍ conclude ചെയ്യാന്‍ ആയില്ല എന്നേയുള്ളൂ. അത് ഉടനെ തന്നെ ചൂണ്ടിക്കാണിച്ചതിനു നന്ദി. വീണ്ടും വായിച്ചു എഡിറ്റ്‌ ചെയ്യാന്‍ ഉള്ള സൌകര്യത്തിനു ആണ് പേജ്മേക്കറില്‍ ടൈപ്പ് ചെയ്യുന്നത്. 

ഭാരതീയശാസ്ത്രം എന്ന് തുടക്കത്തില്‍  ഉദ്ധരിച്ചിട്ടു അവിടുന്ന് രാഷ്ട്രീയത്തിലേക്കും ശാന്തിയിലെക്കും കൂപ്പുകുത്തി എന്ന് വായനക്കാര്‍ക്ക് തോന്നുക സ്വാഭാവികം ആണ്. ഇതിനു കാരണം അവര്‍ വിലയിരുത്തുന്നത് ശാസ്ത്രം വേറെ, സാഹിത്യം വേറെ, രാഷ്ട്രീയം വേറെ ക്ഷേത്രം വേറെ, ശാന്തി വേറെ എന്നൊക്കെ ഇങ്ങനെ ചിന്തയെ  ഭിന്നിപ്പിക്കുന്ന ആധുനിക ധാരണകള്‍ വെച്ചാണ്. എന്നാല്‍ ഭാരതീയ ശാസ്ത്രം എന്നത് ധര്‍മ്മബദ്ധം ആണ്. ധാര്‍മികത ആണ് അതിന്റെ integral part അഥവാ അവിഭാജ്യ ഘടകം. സാങ്കേതികത രണ്ടാമത് മാത്രം. ഇന്നത്‌ നേരെ തിരിഞ്ഞു. കേവലം സാങ്കേതികതയെ ആണ് പലരും ശാസ്ത്രം എന്ന് വിവക്ഷിക്കുന്നത്. അതാവട്ടെ സത്യധര്‍മ്മ നിരപേക്ഷവും.  

ഹിന്ദുമതം എന്ന് പറയുന്നതിലും ഉചിതം ഹിന്ദുധര്‍മം എന്ന പ്രയോഗമാണ്. ധര്‍മം എന്ന വാക്കിനോട് പോലും വിരോധം ഉള്ളത് കൊണ്ടാവാം അഭിപ്രായം എന്ന അര്‍ത്ഥമുള്ള മതം എന്ന വാക്ക് അതിനു പകരമായി ഉപയോഗിക്കുന്നത്! 

പറഞ്ഞു വന്ന കാര്യം, അതായത് സാഹിത്യവും, കലയും, സമൂഹവും രാഷ്ട്രീയവും ക്ഷേത്രവും എല്ലാം ഭാരതീയ ശാസ്ത്ര സങ്കല്‍പ്പത്തിന്റെ പരിധിയില്‍  വരുന്നതാണ്. അത്രത്തോളം വ്യാപ്തം ആണ് അത്. വിശാലവും ആണ്. വ്യക്തം ആയോ? 

ഇവയൊന്നും പരസ്പര ബന്ധമില്ലാത്തവ ആണെന്ന് വരുത്തേണ്ടത് മുഖ്യമായും ഭരണകൂടത്തിന്റെ താല്പര്യം ആണ്. Divide and Rule Strategy. ജനങ്ങള്‍ ഭരണക്കാര്‍ ആവുമ്പോള്‍ മറ്റു ജനങ്ങളും ആ വഴിക്ക് ചിന്തിക്കുന്നു. അതുകൊണ്ട് ശാസ്ത്രം ശാസ്ത്രം അല്ലാതെ ആവുന്നില്ല! 

ശാസനം ചെയ്യുക എന്നാല്‍ ആധികാരികം ആയി ഭരിക്കുക തന്നെ ആണ്. ശാസനം ചെയ്യുന്നതു എന്താണോ അതാണ്‌ ശാസ്ത്രം. ഈശ്വരന്‍ പോലും നിശ്ചിത ശാസ്ത്രതത്വങ്ങള്‍ക്ക് വിധേയന്‍ അല്ലെ? അതല്ലേ ദൈവശാസ്ത്രങ്ങളുടെ മഹത്വം. ദൈവ ശാസ്ത്രം എന്നതിനു പാശ്ചാത്യര്‍ theology എന്ന് പറയും. തന്ത്രശാസ്ത്രം അതേ സമയം ദൈവശാസ്ത്രവും ജീവന്റെ മോക്ഷശാസ്ത്രവും ആണ്. അതിനെ ഉപയോഗിക്കുന്ന ഹിന്ദുക്കള്‍ അതിനു വില കല്‍പ്പിക്കുന്നില്ല. അവര്‍ക്ക് അതിലും വലുത് ആണ് Economics ഉം Politics ഉം 

ശാന്തിവിഷയം വിരസം ആയി തോന്നുന്നത് ഒരുപക്ഷെ പല ബ്ലോഗിലും വന്നിട്ടുള്ള വസ്തുതകളുടെ ആവര്‍ത്തനം കൊണ്ടാവാം. അല്ലെങ്കില്‍ ശാന്തി വിഷയം ശാന്തിക്കാരുടെ സ്വകാര്യ വിഷയം ആയും, അത് തങ്ങള്‍ക്കു അറിയേണ്ടതില്ല എന്ന ധാര്‍ഷ്ട്യം ഹിന്ദു എന്ന് കുന്തിച്ചു നടക്കുന്ന ജന്തുക്കള്‍ക്ക് ഉള്ളത് കൊണ്ടുമാകാം. അവര്‍ക്കുള്ള മറുപടി കാലം കൊടുക്കുന്നുണ്ട്. ബ്രാഹ്മണ്യ ധ്വസനം എന്ന രഹസ്യ അജണ്ട എല്ലാ ഹിന്ദു വിഭാഗങ്ങളും ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടല്ലേ  സുകുമാരന്‍ നായരുടെ ആക്ഷേപം ഹിന്ദുസമൂഹവൃത്തങ്ങളില്‍  എതിര്‍ക്കപ്പെടാതെ മുഴങ്ങി മാറ്റൊലി കൊള്ളുന്നത്?  അപ്പോള്‍ അതിനു അതനുസരിച്ചുള്ള ഫലവും വന്നു കൂടേണ്ടതുണ്ട്. ഇല്ലേ?

ശ്രോതാക്കള്‍ അഥവാ വായനക്കാര്‍ കേട്ടു ശ്രദ്ധിച്ചു എന്ന ഒരു തോന്നല്‍ ഉണ്ടാവാത്തത് കൊണ്ടാവാം ആവര്‍ത്തിക്കാന്‍ ഇടയായത്. കേട്ടു ബോധിച്ചതായി എന്തെങ്കിലും സൂചന നല്‍കാന്‍ ആളുകള്‍ മടിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. എന്തായാലും ശരത്തിന്റെ സൂചന ഉചിതമായി. ഒരിക്കല്‍ക്കൂടി നന്ദി.

Sunday, 3 February 2013

The Deapth of Indian Sciences

ഈ വിഷയം പൂര്‍ണം ആയിട്ടില്ല. തുടരും.

Saturday, 2 February 2013

ആത്മീയചൂഷണം

Related post: ശാസ്ത്രജ്ഞനോട് (ഗോക്രിസം ബാധിച്ചവര്‍ക്കുള്ള മരുന്ന്)

കേരളത്തില്‍ ഹിന്ദുക്കളില്‍ തന്നെ പല ജാതികള്‍ക്കും പലതരം വിശ്വാസങ്ങള്‍ ആണുള്ളത്. അവയെ മുഴുവന്‍ ചിരിച്ചുതള്ളി ഹിന്ദു വിശ്വാസം എന്ന ഒറ്റ വിശ്വാസം തല്ലിക്കൂട്ടുന്നതിനാണ് രാഷ്ട്രീയ തലത്തില്‍ നിന്നുള്ള നീക്കങ്ങള്. അവയെ തിരിച്ചറിഞ്ഞു തള്ളുന്ന ജാതിമതപ്രബുദ്ധത ആണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. ഭൂരിപക്ഷ ആളുകളും അഭിപ്രായം പറയുകയില്ലെന്നു മാത്രം. 

ഇവിടെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെതായ ആരാധന സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. കുലദൈവങ്ങളും, കുലധര്‍മ്മങ്ങളും, കുടുംബക്ഷേത്രങ്ങളും പരിപാലിക്കുന്നവര്‍ എല്ലാ ജാതികളിലും ഇന്നും ഉണ്ട്. എന്നാല്‍ അവരുടെ ക്ഷേത്രങ്ങള്‍ ഒന്നും അത്ര തന്നെ പൊതുവിശ്വാസ കേന്ദ്രങ്ങള്‍ ആയിട്ടില്ല. ബ്രാഹ്മണപരമ്പരകള്‍ അവരവരുടെ വിശ്വാസപ്രകാരം പൂജകള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ മറ്റെല്ലാ വിഭാഗങ്ങളും വിശ്വാസം ഉള്ളവരായി ഭവിച്ചു. ഈ പൊതുവിശ്വാസത്തെ ചൂഷണംചെയ്യുകയാണ് ദേവസ്വങ്ങള്‍. പുരോഹിതര്‍ അതിനു ഗത്യന്തരമില്ലാതെ കൂട്ട് നില്‍ക്കുകയും. അത് അവരുടെ കടമ പോലെ ആയി. എന്നാല്‍ ഈ ബാധ്യതാ ബോധത്തിന് വിരാമം ഇടുന്നതായി 1996 ലെ കേരള ഹൈ കോടതി വിധി.  

ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയല്ല, പൂജ പഠിച്ചാല്‍ ആര്‍ക്കും പൂജാരി ആവാം എന്ന വഴിക്ക് പൊതുധാരണ വളര്‍ന്നതോടെ, ബ്രാഹ്മണരുടെ തലയില്‍നിന്നും തൊല്ല ഒഴിഞ്ഞു. എന്നിട്ടും ചുമട് എടുക്കാന്‍ അധികമാരും തയ്യാറായില്ല എന്നതാണ് വസ്തുത. അന്ന് NSS കാര്‍ പൂജ പഠിച്ചില്ല. 'ചൂഷകര്‍" ആയ നമ്പൂരിമാരെ "ചൂഷണം" ചെയ്യല്‍ തുടര്ന്നതെയുള്ളൂ. ഇപ്പോള്‍ പൂജ പഠിക്കുന്നതിന്റെ ഉദ്ദേശം മതപരം അല്ല. മോക്ഷം അല്ല. ജീവിതം കഴിച്ചുകൂട്ടല്‍ അല്ല. ഈഴവ പൂജാരികളോടുള്ള അസഹിഷ്ണുത. അവരെ കൌണ്ടര്‍ ചെയ്യാന്‍. അമ്പലങ്ങളെ സജ്ജനങ്ങളുടെ സമൂഹം വെറുപ്പോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.  


എത്ര മിടുക്കന്മാര്‍ ആയാലും ശാന്തിക്കാരന്‍ ആയാല്‍ ഉള്ള ഐഡിയകള്‍ കൂടി പോയിക്കിട്ടും. ജീവിതം കട്ടപ്പുക അമ്പലങ്ങളില്‍ ശാന്തിക്കാര്‍ക്ക് കാലാനുസൃതം ആയ വേതനം വ്യവസ്ഥ ചെയ്യാതെയും ഭക്തന്മാര്‍ സ്വയം നല്‍കുന്ന ദക്ഷിണ വിലക്കിയും അവരുടെ ജീവിതം തന്നെ ചൂഷണം ചെയ്യുകയാണ് ദേവസ്വങ്ങള്‍. മറ്റു തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ആണ് പരമാവധി ജോലി സമയം. അതില്‍ എത്ര അധികം സമയം ജോലി ചെയ്യാതെ ഇരിക്കാം എന്നാണു അവര്‍ നോക്കുന്നത്. മിനിമം ജോലി, മാക്സിമം കൂലി എന്നതാണ് ഇന്നത്തെ തൊഴിലാളികളുടെ മന്ത്രം. അധ്യാപകര്‍ക്ക് അഞ്ചു മണിക്കൂര്‍ കത്തിവെച്ചാല്‍ മതി. കുട്ടികളെ സോപ്പിടല്‍ ആണല്ലോ പുതിയ വിദ്യാഭ്യാസതന്ത്രം. ഇങ്ങനെ മാറി വന്ന സമൂഹ പശ്ചാത്തലം കണക്കിലെടുക്കാതെ മിണ്ടാപ്രാണികളുടെമേല്‍ ഇഷ്ടംപോലെ കുതിരകയറാം എന്ന് വിചാരിക്കുന്നത് അല്പത്തം ആണ്. മഹത്വം അല്ല ആര്‍ക്കും ഭൂഷണവും അല്ല.

പല കമ്പനികളിലും ഉണ്ട് ഷിഫ്റ്റ്‌ സമ്പ്രദായം. എവിടെ എങ്കിലും ഉണ്ടോ ഒരു ദിവസം തന്നെ രണ്ടു ഷിഫ്റ്റ്‌? വെളുപ്പിനെ അഞ്ചിന് കയറി വെറും വയറ്റില്‍ നട്ടുച്ച വരെ മടയ്ക്കണം. ഉച്ചയ്ക്ക് നാല് മണിക്കൂര്‍ ഗാപ്‌ കിട്ടിയാല്‍ അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ ആവില്ല. ഇതൊക്കെ സഹിച്ചു നില്‍ക്കുന്നവരോട് ആള്‍ക്കാരുടെ പെരുമാറ്റം ആണ് അസഹ്യം ആയിട്ടുള്ളത്. വിശേഷിച്ചു അധികാരികളുടെ. തടവുപുള്ളികലോട്  എന്നപോലെ ആണ് ശാന്തിക്കാരോടുള്ള പൊതുസമീപനം.

ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് ആവില്ല. പ്രതികരണത്തിന്റെ മാന്യമായ രൂപം ആണ് ഉയര്‍ന്ന റേറ്റ്. അത് വാങ്ങുന്നവര്‍ മിടുക്കന്മാര്‍. അതിനു കൊള്ളരുതാത്തവര്‍ മണ്ടന്മാര്‍. ഒരു കട ഉത്ഘാടനം ചെയ്യുന്നതിന് നാട്ടില്‍ എത്രയോ മാന്യന്മാര്‍ ഉണ്ട്?  എന്തിനാ അമിതാ ബച്ചന്‍? ഗാനമേള നടത്താന്‍ എന്തിനാ യേശുദാസ്? ലോകല്‍ ഓര്‍ക്കസ്ട്ര പതിനായിരത്തിനു ചെയ്യുന്ന പണിക്ക്  യേശുദാസ് പത്തുലക്ഷം വാങ്ങിച്ചാല്‍ അതിനെ ആരും എന്താ ചൂഷണം എന്ന് പറയാത്തത്? പണം മാതമല്ല വ്യക്തിത്വവും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതാണ്‌ കൂടുതല്‍ ഗുരുതരം. ശാന്തിക്കാരുടെയും തന്ത്രിമാരുടെയും വ്യക്തിത്വത്തെ ആണ് ഹിന്ദുക്കള്‍ ചൂഷണം ചെയ്യുന്നത്. ഉപഭോഗം ചെയ്യുന്നത്. ഈ ആത്മീയചൂഷണത്തെ  ലോകം തിരിച്ചറിയെണ്ടൂ.

ഗോക്രിസം ഒരു പഠനം.