Monday, 15 October 2012
Saturday, 13 October 2012
നാട്ടുവിചാരം
വിശാലമായ ഒരു ചര്‍ച്ചാ വേദി ആണ് ഫെസ് ബുക്ക്. ഇന്നത്തെ കാലത്ത് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ നിര്‍ഭാഗ്യരാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് ഒരു പൊതു വേദിയില്‍ ആള് കൂടണം എങ്കില്‍ അതില്‍ എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടായിരിക്കണം. അതല്ലാതെ പ്രസംഗ വിഷയങ്ങള്‍ മാത്രം ചര്‍ച്ചകള്‍ സഹിക്കാന്‍ മാത്രം വിവരമോ വിവരക്കേടോ ആര്‍ക്കുമില്ല എന്ന് പറയാം.
പിന്നെ സംഘാടകരുടെ കഴിവ് ഇതിലെ ഒരു പ്രധാന ഘടകം ആണ്. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ക്രൈസ്തവ സുവിശേഷ സമ്മേളനങ്ങള്‍ നടക്കുന്ന വേദികളില്‍ ആണ് ആളുകള്‍ തടിച്ചു കൂടുന്നത്. അതിനെ അനുകരിച്ചു (ആണെങ്കിലും അല്ലെങ്കിലും) ഹൈന്ദവ കണ്‍വെന്‍ഷനുകള്‍ പലയിടങ്ങളിലും നടക്കുന്നു. കാലിയായ കസേരകള്‍ ആവും പ്രധാനകാഴ്ചവസ്തു.
ക്രൈസ്തവമേധാവിത്തം ഉള്ള ഒരു പ്രദേശത്ത് ആണ് ഞാന്‍ താമസിക്കുന്നത്. പക്ഷെ ആരും അങ്ങനെ പറയാറില്ല എന്ന് മാത്രം. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, നമ്മുടെ മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമം. എന്റെയും സ്വന്തം ഗ്രാമം. (ഭാഗ്യവശാലോ എന്നൊരു ശങ്ക ഇപ്പോള്‍ ഇയ്യിടെ ആയി തോന്നിത്തുടങ്ങിയിട്ടുണ്ട്. ഭരണം എന്ന് കേട്ടാല്‍ അത്ര പേടി! അദ്ദേഹത്തിന്‍റെ ഭരണം കൊണ്ട് നേട്ടം ഉണ്ടാക്കിയ രണ്ടു സ്ഥാപനങ്ങള്‍ ആണ് പടങ്ങള്‍)
ഇവിടെ അടുത്ത് രണ്ടു വലിയ പള്ളികള്‍ ഉണ്ട്. പുതുപ്പള്ളി പള്ളിയും, മണര്‍കാട് പള്ളിയും. നമ്പൂതിരിമാര്‍ ഒഴികെയുള്ള എല്ലാ ഹിന്ദു വിഭാഗങ്ങളും ഈ രണ്ടു പള്ളിയിലും പോവുകയും എട്ടുനോയമ്പ് , നേര്‍ച്ച വിളമ്പു തുടങ്ങിയവയില്‍ പൂര്‍ണമായ വിശ്വാസത്തോടെ തന്നെ പങ്കെടുക്കുകയും ചെയ്യാറുണ്ട്. കോട്ടയത്ത് തങ്കു പാസ്ടര്‍ വിളമ്പുന്ന സ്വര്‍ഗീയ വിരുന്നിലും ഹിന്ദുക്കള്‍ അഭിമാനപൂര്‍വം പങ്കെടുക്കും. നെറ്റിയില്‍ ചന്ദനക്കുറി തൊട്ടുകൊണ്ട് തന്നെ. വെറുതെ കിട്ടുന്ന കോഴി ബിരിയാണി എന്തിനു പാഴാക്കണം. എന്നിട്ട് അഹിംസ പ്രസംഗിക്കും. മത സൌഹാര്‍ദം പ്രസംഗിക്കും...
ഇത്തരം പരിഷ്കാരങ്ങളില്‍ പ്രേരിതന്‍ ആയി ഏതെങ്കിലും നമ്പൂരി പള്ളിയില്‍ പോയാല്‍ അത് ഈ മാന്യന്മാര്‍ ഒട്ടു സഹിക്കുകയും ഇല്ല. ജാതി മതങ്ങള്‍ ഇല്ല എന്ന് പറയപ്പെടുന്ന അദ്വൈത മാതൃക ആയ, നാനാജാതി മതസ്ഥരുടെയും വിശ്വാസകേന്ദ്രമായ ശബരിമലയിലെ ഒരു പുരോഹിതന്‍ ഒരിക്കലൊരു പള്ളിച്ചടങ്ങില്‍ വിശ്വസിച്ചു സംബന്ധിക്കാന്‍ ഇടയായി. വ്യക്തിസ്വാതന്ത്ര്യത്തിലും ഹിന്ദുക്കളുടെ സഹിഷ്ണുതയിലും അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം തെറ്റി. ആ സംഭവം വലിയ കുറ്റം ആയി. പ്രായശ്ചിത്തം ചെയ്യാന്‍ സന്നദ്ധന്‍ ആയ ശാന്തിക്കാരന്റെ കയ്യില്‍നിന്ന് ബലാല്‍ താക്കോല്‍ പിടിച്ചു വാങ്ങി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടന്‍ ആക്കുകയാണ് ഹിന്ദുതീവ്രവാദികള്‍ ചെയ്തത്. പക അവിടം കൊണ്ടും തീര്‍ന്നില്ല. തുടര്‍ന്ന് വരുന്ന മേല്ശാന്തിമാര്‍ക്കെല്ലാം നല്ല സൂപ്പര്‍ പണി കൊടുത്തു. വനവാസം. കാട്ടാളന്മാര്‍ എത്രയോ ഭേദം! പൂര്‍വാചാര വിരുദ്ധം ആയി ശബരിമല മേല്‍ശാന്തിയെ പുറപ്പെടാശാന്തി ആക്കി. അദ്ദേഹത്തിന് ഫോണ്‍ സൗകര്യം (അന്ന് മൊബൈല്‍ ഇല്ല) ചെയ്തു കൊടുത്ത മന്ത്രി ഒരു ജോസഫോ തോമസോ മറ്റോ ആയിരുന്നു. പി. പരമേശ്വരനും, കുമ്മനം രാജശേഖരനും ഡോക്ടര്‍ ഗോപാലകൃഷ്ണനും ഒക്കെ രാഷ്ട്രീയ തലത്തില്‍ നിന്ന് ആത്മീയതയെ നിയന്ത്രിക്കാന്‍ യത്നിക്കുന്നവര്‍ ആണ്. ആത്മീയ ദിശാബോധം ഇല്ലാതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ പൊളിയുന്നതിനു നമ്പൂരിമാരോട് അമര്‍ഷം. അതില്‍ ഇടപെടാതെ കൂട്ട് നിന്ന തന്ത്രിക്ക് കിട്ടേണ്ടത് കിട്ടി. പുതു വര്‍ഷത്തില്‍ നട തുറന്ന ഉടനെ അശുദ്ധി ആയി. പുല. സ്വന്തം മകള്‍ ആണ് മരിച്ചത്. ആ സൂചന കണ്ടു പഠിച്ചില്ല. അതുകൊണ്ട് അയ്യപ്പന്‍ ആണ്ടിലാണ്ടില്‍ ഓരോരോ പണി കൊടുത്തു കൊണ്ടിരിക്കുന്നു! തുടര്‍ന്ന് എല്ലാ വര്‍ഷവും ഓരോരോ പുകിലുകള്‍ അവിടെ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ തമിഴ് ഭക്തന്മാര്‍ പഴയതുപോലെ നോട്ടുകെട്ടുകള്‍ മറിക്കാറില്ല എന്ന് കേള്‍ക്കുന്നു! കുറ്റം അവരുടെയാണോ?
എന്റെ പ്രതിഷേധം കവിതാരൂപത്തില്‍ മാന്യമായി മാതൃഭൂമിക്കു അയച്ചു. അവര്‍ അത് കുപ്പയില്‍ തട്ടി. അതാണല്ലോ അവരുടെ സമത്വം. പ്രതിഷേധം ഒറ്റ ശ്ലോകത്തില്‍ അടക്കി ഞാന്‍ എന്റെ വീട്ടു പടിക്കല്‍ ഒരു പ്ലേ കാര്‍ഡില്‍ പതിക്കുകയുണ്ടായി.
ആഡ്യരാകും ദേവസ്വങ്ങള്‍
ആദ്യമായി പഠിക്കട്ടെ!
ആഗ്രഹം പോലാശ്രയിക്കാം
ദൈവമെല്ലാമൊന്നു തന്നെ!
അത് എന്താണെന്ന് ആരും എന്നോട് ചോദിച്ചില്ല. അന്ന് ആ ബോര്‍ഡ് വച്ച സ്ഥാനത്ത് ഇന്ന് അതിനേക്കാള്‍ സ്ഥായിയായ മറ്റൊരു ബോര്‍ഡ് ഉണ്ട്. അത് എന്റെ സാഹിത്യ രചനാലയത്തിന്റെത് ആണ്. സാംസ്കാരിക നായകരും അധികാര ഹസ്തരായ ഭരണവര്‍ഗങ്ങളും ബലാല്‍ തമസ്കരിക്കുന്ന ഒരു കൂട്ടം ചിന്തകളുടെ ആലയത്തിന്റെത്. അതും എന്താണ് എന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല.
പാരമ്പര്യവും ആയി ബന്ധം സംശയിക്കപ്പെടുന്ന ചില ആശയങ്ങളെ അങ്ങനെ പോലും വളരാന്‍ അനുവദിക്കുന്നത് ശരിയല്ല എന്ന പൊതുധാര്‍ഷ്ട്യം സമൂഹത്തെ ഗ്രസിക്കുന്നു. വര്‍ഗവൈരികളുടെ സ്വന്തം ജാതീയതയുടെ സ്വരൂപം ഇന്ന് ഹിന്ദുത്വം എന്ന പേരില്‍ അറിയപ്പെടുന്നതാണ് കഷ്ടം.
മേല്പോട്ടുള്ള വളര്‍ച്ച തടയപ്പെടുമ്പോള്‍ കീഴ്പോട്ടുള്ള വളര്‍ച്ച ഉണ്ടാകുന്നു. അതായത് വേരോട്ടം. വേരുറച്ച ഒരു വടവൃക്ഷത്തെ ഉണ്ടോ ശാഖവെട്ടി നശിപ്പിക്കാന്‍ ആകുന്നു?
ആത്മനിലയം എന്നാണു ഞാന്‍ വിഭാവനം ചെയ്യുന്ന സാഹിത്യരചനാലയത്തിനു നാമകരണം ചെയ്തിരിക്കുന്നത്. (named in 1994, started in 1990). ആലയം എന്ന് ചുരുക്കിപ്പറയും. ഒരുപാട് വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടേണ്ടി വന്നിട്ടുണ്ട്.
രചനയില്‍ മുഖ്യശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഉള്ളതിനാല്‍ പ്രസിദ്ധീകരണത്തിന്റെ തോത് പരമാവധി ചുരുക്കുന്നു എന്നതാണ് എന്റെ മാര്‍ഗ്ഗത്തിന്റെ ഒരു സവിശേഷത. പ്രസിദ്ധീകരണ നിരപേക്ഷത എന്നതാണ് രചനയുടെ നയം. സുഗമം ആയ രചനക്ക് (smooth & free writing) അത് എത്രയും സഹായകം ആണ്.
ഇന്റര്‍നെറ്റില്‍ കയറി ഒരു കൊല്ലത്തിനകം തന്നെ അനായാസേന established ആവാന്‍ സാധിച്ചു എന്നതാണ് ആകെപ്പാടെകൂടി ഒരു നേട്ടം എന്ന് പറയാന്‍ ഉള്ളത്. സാമ്പത്തികം ആയ കോട്ടം അത് വരുത്തുന്നുണ്ട് എന്നത് വേറെ കാര്യം. എങ്കിലും അതൊരു അഭിമാനകരമായ നേട്ടമായി തന്നെ ആയിത്തോന്നുന്നു. സൌഹൃദലാഭം extra നേട്ടം. :) നെറ്റ് സൌഹൃദത്തിന്റെ സാധ്യതകളും പരിമിതികളും ഇതിനകം പഠിച്ചു കഴിഞ്ഞു.
പരിമിതികള്‍ ഇല്ലാതെ സ്ഥാപിക്കാവുന്ന ബന്ധം ഈശ്വരബന്ധം മാത്രമല്ലേ?
Thursday, 11 October 2012
Talks on Sanskrit Study
- Vasu Diri സംസ്കൃത ഭാഷ പഠിച്ചത് കൊണ്ട് അതിന്റെ സംസ്കാരം കിട്ടണം എന്നില്ല. സംസ്കൃത അധ്യാപകരെ നിരീക്ഷിച്ചാല്‍ ഇതറിയാം. സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ. അത് ഉള്ളില്‍ നിന്നും ഉണ്ടാവണം. അതിനു ഗുരുപരംപരയുടെ അനുഗ്രഹം വേണം. അല്ലാതെ ലൊട്ടുലൊടുക്ക് പ്രചാരണം കൊണ്ട് കാര്യമില്ല.16 hours ago · Like · 2
12 hours ago · Like · 1
Another 2 //Vasu Diri സംസ്കൃത ഭാഷ പഠിച്ചത് കൊണ്ട് അതിന്റെ സംസ്കാരം കിട്ടണം എന്നില്ല. സംസ്കൃത അധ്യാപകരെ നിരീക്ഷിച്ചാല്‍ ഇതറിയാം. സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ.// Correct. I know such Sanskrit teachers (My teacher is an exception).- Vasu Diri സംസ്കൃത ഭാഷയെ മൃഗീയം ആയി കൊല ചെയ്തു രസിക്കുകയല്ലേ സംസ്കൃത അധ്യാപകര്‍ എന്ന് തോന്നിയിട്ടുണ്ട്. എന്റെ ഗുരു സ്വപ്രഭാനന്ദസ്വാമി കഴിഞ്ഞിട്ടേ എനിക്ക് ശിവനും വിഷ്ണുവും ഉള്ളൂ.
- Vasu Diri ജന്മ നാട്ടില്‍ വേരറ്റതും കേരളത്തില്‍ കാട് പോലെ തഴച്ചു വരുന്നതും ആയ കമ്മുനിസ്റ്റ് പച്ച യുടെ ആള്‍ക്കാര്‍ ഭാരതീയത വളരാന്‍ ഇടയുള്ള സകല സങ്കേതങ്ങളിലും കയറി തടയിടുകയല്ലേ എന്ന് investigate ചെയ്യേണ്ടിയിരിക്കുന്നു. എനിക്ക് പല തെളിവുകളും ലഭിച്ചിടുണ്ട്. പക്ഷെ പേടിക്കണം. കൊലപാതകത്തിന് ലൈസന്‍സ് എടുത്തവരെ എല്ലാവരും പേടിക്കുക തന്നെ വേണം.
ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലാ ട്ടോ
----------------------------------------------------------------സ്വകാര്യ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച ആകയാല്‍ അംഗങ്ങളുടെ സമ്മതം കൂടാതെ അവരുടെ പേരും പ്രൊഫൈല്‍ ചിത്രവും ഉപയോഗിക്കുന്നില്ല.
Monday, 8 October 2012
Beware of the Web of the Press
- പുസ്തകങ്ങളുടെ എണ്ണം കൂടി. വായന കുറഞ്ഞു. അധികവും അലങ്കാര വസ്തുക്കള്‍.
- ഇടതുപക്ഷചിന്തകള്‍ ആണ് കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ നായകശക്തി.
- ദൈവികസാഹിത്യങ്ങള്‍ ഇവിടെ വളരുന്നില്ല.
- എന്നാല്‍ അന്ധവിശ്വാസങ്ങള്‍ വളരുന്നുമുണ്ട്. മതത്തിന്റെ ചെലവില്‍...
- പ്രസാധകരുടെ നയത്തിന് എതിരായ പരാമര്‍ശം.
- ഒരു എഴുത്തുകാരന് അവസരം നിഷേധിക്കുന്ന പ്രസാധകന്‍ അവനെ വായിക്കാന്‍ ഇടയുള്ള ആയിര കണക്കിന് വായനക്കാര്‍ക്ക് കൂടി അവസരത്തെ നിഷേധിക്കുക്കയാണ്.
- ശുദ്ധമായ ആശയവിനിമയപ്രക്രിയക്ക് ബൌധികം ആയ ഉപരോധം.
- അതുകൊണ്ട് മാനസിക തലങ്ങളില്‍ strain. അവയ്ക്ക് സ്വാഭാവികം ആയ റിലീഫ് ആണ് ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍.
- അറിവില്ലായ്മയെക്കാള്‍ സമൂഹത്തിനു ശാപം ആണ് തെറ്റായ അറിവുകള്‍. അന്യഥാജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠം അജ്ഞാനം തന്നെ!
- അച്ചടിമാധ്യമങ്ങള്‍ പ്രചാരം വര്‍ദ്ധിപ്പിക്കുവാനായി തെറ്റായ അറിവ് പരത്തുന്നു. സുതാര്യം ആവാന്‍ അവര്‍ക്ക് പറ്റുന്നില്ല. പത്രക്കാരുടെ വലയില്‍ ആരും വീഴാതിരിക്കട്ടെ.

Saturday, 6 October 2012
വിദ്യാഭ്യാസക്കൃഷി
ദൈവികം ആയ വിജ്ഞാനം നെല്‍മണികള്‍ പോലെയാണ്. അതായത് ധാന്യ വിത്തുകള്‍. അവ വിതയ്ക്കണം എങ്കില്‍ ആ കൃഷിഭൂമി ആദ്യമായി ജലസേചനം ചെയ്ത് , കിളച്ച് അല്ലെങ്കില്‍ ഉഴുത്, കളകള്‍ നീക്കം ചെയ്തു വിതയ്ക്കുന്നതിനു യോഗ്യം ആക്കേണ്ടതുണ്ട്. അല്ലാതെ കാടുപിടിച്ചു കിടക്കുന്നിടത്ത് ആരും വിതയ്ക്കാറില്ല.
എളുപ്പം മനസ്സിലാകാന്‍ ഒരു ഉപമ പറഞ്ഞു. ഇനി ഉപമാനങ്ങളുടെ താഴ്ന്ന തലത്തില്‍ നിന്നും ഉപമേയങ്ങളുടെ ഉയര്‍ന്ന തലത്തിലേക്ക് വരാം. എന്താണ് കാടുപിടിച്ച് കിടക്കുന്ന ഭൂമി? ആധുനികനായ ശരാശരി മനുഷ്യന്റെ മനസ്സാണ്. ഭൌതികമായ ദ്രവ്യങ്ങള്‍ക്ക് പിന്നാലെയുള്ള പരക്കം പാച്ചിലില്‍ ആണല്ലോ അവന്റെ മനസ്സ്. അതിനിടയില്‍ മറ്റൊന്നിനും നേരമില്ല. അതിലേക്കു ശുദ്ധം ആയ അറിവിന്റെ വിത്തുകള്‍ പാകുന്നതിനു നല്ല കര്‍ഷകന് സാധിക്കില്ല. പാത്രശോധന ചെയ്യാതെ നല്ല ഗുരുക്കന്മാര്‍ അറിവ് പകരുകയില്ല.
കേന്ദ്ര ഗവ. ഉദ്യോഗസ്ഥന്‍ ആയിരുന്ന ഒരു കാരണവര്‍ മഹാ പിശുക്കന്‍ ആയിരുന്നു. അദ്ദേഹം പത്രം വായിച്ചിരുന്നത് എപ്പോള്‍ ആയിരുന്നു എന്നോ? രാവിലെ ഏതായാലും ടോയ്ലറ്റില്‍ കുറെ സമയം വെറുതെ ഇരുന്നു കളയണമല്ലോ.
ആ സമയനഷ്ടം അങ്ങനെ ലാഭിക്കാം എന്ന് കണ്ടു. അദ്ദേഹം വിവാഹിതന്‍ ആയ ശേഷം ഭാര്യ അദ്ദേഹത്തിന്റെ ടൈം ടേബിള്‍ ഒന്ന് എഡിറ്റ് ചയ്തു. പത്രം വായന ബസില്‍ യാത്ര ചെയ്യുന്ന സമയത്തേക്ക് മാറ്റി. പകരം പത്രം വായിച്ചിരുന്ന സമയത്ത് ബ്രേക്ക് ഫാസ്റ്റ് എന്നാക്കി. നേരോ നുണയോ?
ആള്‍ അടുത്തയിടയ്ക്ക് മരിച്ചു. മക്കളില്ല. ക്ഷേമ അന്വേഷണത്തിനും സഹതാപിക്കാനുമായി ചെല്ലുന്ന ബന്ധുക്കളെ അവര്‍ക്ക് സംശയം: കടം വല്ലതും ചോദിച്ചാലോ? ഉണ്ടാക്കിയ സ്വത്തില്‍ ഒരംശം പോലും ബന്ധുക്കള്‍ക്ക് പോവാതെ ചില ആശ്രമങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്നു. അതായത് അവര്‍ ഭര്‍ത്താവിന്റെ സമ്പാദ്യം കൊണ്ട് സമാധാനം വിലക്ക് വാങ്ങുന്നു എന്നര്‍ത്ഥം.
വീണ്ടും ഉപമ വന്നു. ആധുനിക മനുഷ്യന്റെ വിചാര വൈകല്യങ്ങള്‍ വരച്ചു കാണിക്കാന്‍ ഇതുപോലുള്ള ചിത്രങ്ങള്‍ കൂടിയേ തീരൂ. ആധുനിക സമൂഹത്തില്‍ ഇതുപോലെ വിചാരഗതിയില്‍ വൈകല്യങ്ങള്‍ ബാധിച്ചവര്‍ ഏറെയാണ്. അത് സൂചിപ്പിക്കാനും നിവൃത്തി ഇല്ല. പൊതു സമൂഹത്തെ അപമാനിക്കല്‍ (as public insult) ആയി ചിത്രീകരിക്കും.
ശാസ്ത്രീയ വീക്ഷണങ്ങളെ ബലി കഴിച്ചിട്ട് വേണം രാഷ്ട്രീയ വാദങ്ങള്‍ താല്‍ക്കാലികം ആയിട്ട് ആയാലും സ്ഥാപിച്ചു എടുക്കാന്‍ എന്നായിരിക്കുന്നു. ശാസ്ത്രീയ വീക്ഷണവും രാഷ്ട്രീയവീക്ഷണവും തമ്മില്‍ ആണ് ഏറ്റുമുട്ടുന്നത്. ഭൂരിപക്ഷ അഭിപ്രായവും വിദഗ്ധ അഭിപ്രായവും രണ്ടാണ്. അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ പെരുകുമ്പോള്‍ സമാധാനത്തിനു വക ഇല്ലാത്ത അവസ്ഥ സമൂഹത്തില്‍ സ്വാഭാവികം ആയും ഉണ്ടാകുന്നു.
ഭരണ കര്‍ത്താക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് അരക്ഷിതാവസ്ഥ കൂടുന്നു.സമാധാനപ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യുന്നു. ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുന്നു.
Friday, 5 October 2012
ലേശം കാര്യ വിചാരം
എഴുതുന്ന കാര്യത്തില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത ഒരാള്‍ ആയിരുന്നു ഞാന്‍ ഇത്രനാളും. എന്നാല്‍ ഇനി ഇപ്പോള്‍ കുറേശെ പിശുക്ക് ഏര്‍പ്പെടുത്തിയാലോ എന്ന് ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ വൈദ്യുതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലേ? അത് പോലെ.
കുറെ അദൃശ്യരായ സുഹൃത്തുക്കളെ നേടാന്‍ സാധിച്ചു എന്നതിനെ ഒട്ടും ചെറുതായി കാണുന്നില്ല. ദൈവവും അദൃശ്യന്‍ ആണല്ലോ. പലരുടെയും പ്രേരണയും പ്രോത്സാഹനവും നന്ദി പൂര്‍വ്വം കൈപ്പറ്റി രസീത് നല്‍കിയിട്ടുണ്ട്. പലപ്പോഴും വിവാദത്തിന്റെ വക്കോളം എത്തി തിരികെ പോരുന്ന ഒരു കളി ആവാറുണ്ട് ഈ "ശാന്തിവിചാരം" . :)
അതിന്റെ പേരുദോഷം തീര്‍ക്കാന്‍ പരിശുദ്ധം ആയ ഒരു ബ്ലോഗ് എന്ന ഭാവനയില്‍ ആണ് ദൈവവിചാരം ആരംഭിച്ചത്. അത് എന്റെ കുറഞ്ഞ കാല ബ്ലോഗിങ്ങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലു ആയിരിക്കുകയാണ്. അതോടൊപ്പം തുടങ്ങിയിട്ടുള്ള ദൈവത്തിന്റെ സ്വന്തം നരകം എന്ന ബ്ലോഗ് ആവട്ടെ വിദഗ്ദ്ധമായ രീതിയില്‍ സമൂഹവിമര്‍ശനധര്‍മം നിര്‍വഹിക്കുന്നു എന്ന് ബോധ്യമുണ്ട്.
ഇതോടൊപ്പം വലയ്ക്ക് പുറത്തും കൂടി തത്തുല്യം ആയ ഒരു നീക്കം ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള പദ്ധതികള്‍ എല്ലായ്പോഴും ആസൂത്രണനിലവാരത്തില്‍ (designing stage) തന്നെ കിടക്കുകയാണ്. എല്ലാം ഈശ്വരഹിതം പോലെ എന്ന് കരുതി നിരന്തരം അമാന്തിക്കുകയാണ് പതിവ്. മനസ്സ് എത്തുന്നിടത്ത് ഒക്കെ ദേഹം എത്തുകയില്ലല്ലോ.
വെറുതെ ഇങ്ങനെ ബ്ലോഗ് എഴുതി കൂട്ടിയിട്ടു കാര്യമില്ല എന്നറിയാം. നടപ്പാകുന്ന കാര്യം എന്തെന്ന് കണ്ടെത്തുകയാണ് കരണീയം. ഇതില്‍ ഇതിനകം അവതരിപ്പിച്ചതും അനുബന്ധം ആയി പറയാവുന്നതും ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഒരു എളിയ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് പരീക്ഷിക്കാവുന്ന ഒന്നാണ്. അങ്ങനെ ഒരു ശ്രമം തുടങ്ങിയും വെച്ചിട്ടുണ്ട്. മനസ്സ് വെച്ചാല്‍ ഈ മാസം തന്നെ ഇറക്കാന്‍ സാധിക്കും. പക്ഷെ പലപ്പോഴും അതിന്റെ കാര്യം മറക്കും. ഗ്രൂപ്പ് ചര്‍ച്ചകള്‍ ആണ് സമയം കൊല്ലുന്നത്. പിന്നെ ബ്ലോഗ്ഗിങ്ങും. മെസ്സേജ്കാരെ ഒക്കെ ഒരുവിധം പറഞ്ഞു നിര്‍ത്തിയിരിക്കുന്നു.
എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന വേറെയും ഒരു കാര്യം ഉണ്ട്. അത് വിശദമായി പിന്നെപ്പറയാം. ചുരുക്കി പറഞ്ഞാല്‍ അതൊരു ജ്ഞാനയജ്ഞം ആണ്. സാധാരണ കേരളത്തില്‍ ആരും ചെയ്യാറില്ലാത്ത ഒന്ന്. ഒരിക്കല്‍ ഞാന്‍ ചെയ്യുകയുണ്ടായി. ഒരിക്കല്‍ മാത്രം. ഒരു അരങ്ങേറ്റം പോലെ. നിഗൂഡസ്വഭാവം ഉള്ള ഒരു വിഷയം ആണ്. അതിനാല്‍ അത് ചെയ്യാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഭക്തന്മാര്‍ കേരളത്തില്‍ ഉണ്ട്. എന്നാല്‍ എനിക്കൊരു നേരിയ അളവില്‍ കൌതുകം -പരീക്ഷണം അല്ല എങ്കിലും പരീക്ഷണം പോലെ എന്ന് പറയാം- തോന്നാറുണ്ട്. അത് ദേവിയുടെ കാരുണ്യം തന്നെ. ദേവീ മാഹാത്മ്യം ആണ് വിഷയം.
ആ വിഷയത്തില്‍ ഒരു യജ്ഞ സംകല്പത്തോടെ ആണ് ദൈവവിചാരം ബ്ലോഗ് തുടങ്ങിയത്. തടസ്സങ്ങള്‍ അവിടെയും വരുന്നുണ്ട്. മനസ്സ് അതില്‍ തന്നെ യജ്ഞപര്യന്തം നില്‍ക്കാത്ത അവസ്ഥ. അതിനിടയില്‍ നരകത്തില്‍ പോയി ഒന്ന് എത്തിനോക്കണം എന്ന് തോന്നും. ഗ്രൂപുകളില്‍ പോയി അടിയുണ്ടാക്കേണ്ടത് വളരെ അത്യാവശ്യം ആണെന്ന് തോന്നും. ഒക്കെ ഓരോരോ വാസനകള്‍. എല്ലാം ഈശ്വരാര്‍പ്പണം ഭവതു.
കുറെ അദൃശ്യരായ സുഹൃത്തുക്കളെ നേടാന്‍ സാധിച്ചു എന്നതിനെ ഒട്ടും ചെറുതായി കാണുന്നില്ല. ദൈവവും അദൃശ്യന്‍ ആണല്ലോ. പലരുടെയും പ്രേരണയും പ്രോത്സാഹനവും നന്ദി പൂര്‍വ്വം കൈപ്പറ്റി രസീത് നല്‍കിയിട്ടുണ്ട്. പലപ്പോഴും വിവാദത്തിന്റെ വക്കോളം എത്തി തിരികെ പോരുന്ന ഒരു കളി ആവാറുണ്ട് ഈ "ശാന്തിവിചാരം" . :)
അതിന്റെ പേരുദോഷം തീര്‍ക്കാന്‍ പരിശുദ്ധം ആയ ഒരു ബ്ലോഗ് എന്ന ഭാവനയില്‍ ആണ് ദൈവവിചാരം ആരംഭിച്ചത്. അത് എന്റെ കുറഞ്ഞ കാല ബ്ലോഗിങ്ങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലു ആയിരിക്കുകയാണ്. അതോടൊപ്പം തുടങ്ങിയിട്ടുള്ള ദൈവത്തിന്റെ സ്വന്തം നരകം എന്ന ബ്ലോഗ് ആവട്ടെ വിദഗ്ദ്ധമായ രീതിയില്‍ സമൂഹവിമര്‍ശനധര്‍മം നിര്‍വഹിക്കുന്നു എന്ന് ബോധ്യമുണ്ട്.
ഇതോടൊപ്പം വലയ്ക്ക് പുറത്തും കൂടി തത്തുല്യം ആയ ഒരു നീക്കം ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള പദ്ധതികള്‍ എല്ലായ്പോഴും ആസൂത്രണനിലവാരത്തില്‍ (designing stage) തന്നെ കിടക്കുകയാണ്. എല്ലാം ഈശ്വരഹിതം പോലെ എന്ന് കരുതി നിരന്തരം അമാന്തിക്കുകയാണ് പതിവ്. മനസ്സ് എത്തുന്നിടത്ത് ഒക്കെ ദേഹം എത്തുകയില്ലല്ലോ.
വെറുതെ ഇങ്ങനെ ബ്ലോഗ് എഴുതി കൂട്ടിയിട്ടു കാര്യമില്ല എന്നറിയാം. നടപ്പാകുന്ന കാര്യം എന്തെന്ന് കണ്ടെത്തുകയാണ് കരണീയം. ഇതില്‍ ഇതിനകം അവതരിപ്പിച്ചതും അനുബന്ധം ആയി പറയാവുന്നതും ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഒരു എളിയ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് പരീക്ഷിക്കാവുന്ന ഒന്നാണ്. അങ്ങനെ ഒരു ശ്രമം തുടങ്ങിയും വെച്ചിട്ടുണ്ട്. മനസ്സ് വെച്ചാല്‍ ഈ മാസം തന്നെ ഇറക്കാന്‍ സാധിക്കും. പക്ഷെ പലപ്പോഴും അതിന്റെ കാര്യം മറക്കും. ഗ്രൂപ്പ് ചര്‍ച്ചകള്‍ ആണ് സമയം കൊല്ലുന്നത്. പിന്നെ ബ്ലോഗ്ഗിങ്ങും. മെസ്സേജ്കാരെ ഒക്കെ ഒരുവിധം പറഞ്ഞു നിര്‍ത്തിയിരിക്കുന്നു.
എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്ന വേറെയും ഒരു കാര്യം ഉണ്ട്. അത് വിശദമായി പിന്നെപ്പറയാം. ചുരുക്കി പറഞ്ഞാല്‍ അതൊരു ജ്ഞാനയജ്ഞം ആണ്. സാധാരണ കേരളത്തില്‍ ആരും ചെയ്യാറില്ലാത്ത ഒന്ന്. ഒരിക്കല്‍ ഞാന്‍ ചെയ്യുകയുണ്ടായി. ഒരിക്കല്‍ മാത്രം. ഒരു അരങ്ങേറ്റം പോലെ. നിഗൂഡസ്വഭാവം ഉള്ള ഒരു വിഷയം ആണ്. അതിനാല്‍ അത് ചെയ്യാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഭക്തന്മാര്‍ കേരളത്തില്‍ ഉണ്ട്. എന്നാല്‍ എനിക്കൊരു നേരിയ അളവില്‍ കൌതുകം -പരീക്ഷണം അല്ല എങ്കിലും പരീക്ഷണം പോലെ എന്ന് പറയാം- തോന്നാറുണ്ട്. അത് ദേവിയുടെ കാരുണ്യം തന്നെ. ദേവീ മാഹാത്മ്യം ആണ് വിഷയം.
ആ വിഷയത്തില്‍ ഒരു യജ്ഞ സംകല്പത്തോടെ ആണ് ദൈവവിചാരം ബ്ലോഗ് തുടങ്ങിയത്. തടസ്സങ്ങള്‍ അവിടെയും വരുന്നുണ്ട്. മനസ്സ് അതില്‍ തന്നെ യജ്ഞപര്യന്തം നില്‍ക്കാത്ത അവസ്ഥ. അതിനിടയില്‍ നരകത്തില്‍ പോയി ഒന്ന് എത്തിനോക്കണം എന്ന് തോന്നും. ഗ്രൂപുകളില്‍ പോയി അടിയുണ്ടാക്കേണ്ടത് വളരെ അത്യാവശ്യം ആണെന്ന് തോന്നും. ഒക്കെ ഓരോരോ വാസനകള്‍. എല്ലാം ഈശ്വരാര്‍പ്പണം ഭവതു.
Tuesday, 2 October 2012
Temple Politics
Comments extracted from a group discussion.
Temple Mgt is having a double deal. They actually and officially find them as servants equivalent to sweepers. But in practice they pay small amount of respect as their humble 'offer' (ഔദാര്യം) with a view to tap out more service. ഇരയിട്ടു വേണ്ടേ ചൂണ്ടയിടാന്‍!
Temple Mgt is having a double deal. They actually and officially find them as servants equivalent to sweepers. But in practice they pay small amount of respect as their humble 'offer' (ഔദാര്യം) with a view to tap out more service. ഇരയിട്ടു വേണ്ടേ ചൂണ്ടയിടാന്‍!
ദേവസ്വം ബൈ ലാ കളില്‍ ശാന്തിക്കാര്‍ തന്ത്രി തുടങ്ങിയ വര്‍ഗത്തോട് സ്വീകരിക്കേണ്ട നയം എന്തായിരിക്കണം എന്ന് പറയുന്നത് ഇങ്ങനെ: "നമ്മള്‍ ഒരു കാരണ വശാലും അവരെ ബഹുമാനിക്കാന്‍ പാടില്ല. എന്നാല്‍ ബഹുമാനിക്കുന്നതായി ഒരു തോന്നല്‍ അവരില്‍ ഉണ്ടാക്കണം താനും." ഇതിന്റെ മറുപടി ആണ് പലരും പ്രവര്‍ത്തികളിലൂടെ പറയുന്നത്. അത് ഇങ്ങനെ " നമ്മള്‍ ഒരു കാരണവശാലും പൂജകള്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ പൂജ ചെയ്യുന്നതായി ഒരു തോന്നല്‍ എല്ലാവരിലും ഉണ്ടാക്കണം താനും".
The origin of this view is from NSS. Not to joke. അമ്പല കമ്മറ്റികളില്‍ ഒരിടത്തും നമ്പൂതിരിമാര്‍ സാധാരണ കാണില്ല. ചിലയിടത്ത് പ്രഗല്ഭന്‍മാരായ നമ്പൂരാര്‍ ഉണ്ടെങ്കില്‍ അവര്‍ അയാളുടെ പേരിന്റെ വിശ്വാസ്യതയെ ചൂഷണം ചെയ്യാന്‍ വേണ്ടി നോടീസുകളില്‍ ചേര്‍ക്കും. എന്നാല്‍ ഏറിയാല്‍ ഒന്നോ രണ്ടോ മീറ്റിങ്ങുകളില്‍ മാത്രമേ അവന്‍ പോകൂ. അത്തരം തരം താഴ്ന്ന പദങ്ങളും ഭാവനകളും ആയിരിക്കും അവിടെ കേള്‍ക്കുക. ഒടുവില്‍ കണക്കു ടാലി ആവാതെ വരുമ്പോഴും തിരുമേനിയുടെ പേര് അവര്‍ക്ക് പ്രയോജനപ്പെടും. പലരും നേരിട്ട് തെറി വിളിക്കാന്‍ ഒന്ന് മടിക്കുമല്ലോ. പാര വെച്ചവര്‍ നേരിട്ട് കാണുമ്പോള്‍ ഭയങ്കര ബഹുമാനം. ഉള്ളുകള്ളികള്‍ കിള്ളിച്ചികയാന്‍ ഏതെങ്കിലും നമ്പൂരി മെനക്കെടുമോ ?
ട്രഡിഷണല്‍ ടൈപ്പ് നമ്പൂരിമാരെ എവിടെയും നായന്മാര്‍ ഉള്‍പ്പെട്ട കരക്കാര്‍ക്കു പരമ പുച്ഛമാ. മോഡേണ്‍ ആയാല്‍ കുറെ കൂടി ഗ്രിപ്പ് കിട്ടും. ഫുള്ളിനും പയന്റിനും കൊടുക്കുന്നവന്‍ ആണെങ്കില്‍ അവന്‍ തന്നെ നല്ല തിരുമേനി.
പല ദിക്കിലും സമൂഹത്തിലെ തീറെ തറ ആയിട്ടുള്ളവര്‍ ആണ് അമ്പല കമ്മറ്റി അംഗങ്ങള്‍. തെമ്മാടികളും, ബ്ലേഡ് ഇടപാടുകാരും അബ്കാരികളും ബ്രോക്കര്‍ പണി ചെയ്തു പറ്റിക്കുന്നവരും ഒക്കെ. അവര്‍ കൂടിയാല്‍ പറയുന്ന നേരംപോക്കുകള്‍ പരദൂഷണം മാത്രം. കൂടുതല്‍ അസഭ്യം പറയുന്നവന്‍ അവരുടെ ഇടയില്‍ ഹീറോ ആകുന്നു. ഇത് അമ്പലം അല്ലെ എന്ന് ചോദിച്ചാല്‍ അവന്‍ പറയും "നിയമ സഭയിലും പാര്‍ലമെന്റിലും" ഇതൊക്കെ നടക്കുന്നില്ലേ അതിലും വലുതല്ലല്ലോ എന്ന്. ഞാന്‍ ഇതൊക്കെ നേരിട്ട് കേട്ടിട്ടുണ്ട്. അതിനു അനുസരിച്ച് സന്ദര്‍ഭം പോലെ പ്രതികരിചിട്ടുമുണ്ട്. ശുദ്ധരായ നമ്പൂരിയുടെ സാന്നിധ്യം അവര്‍ക്ക് സുഖകരമല്ല. അവരെ പുകച്ചു ചാടിക്കാന്‍ പല തന്ത്രങ്ങളും ഉണ്ട്. ആളെ വിട്ടു അടിപ്പിച്ച സംഭവം വരെ എനിക്കറിയാം. അടി കൊണ്ടാല്‍ നമ്പൂരിയുടെ ഭാഗത്ത് നിന്നും ചോദിക്കാന്‍ ആരും ധൈര്യപ്പെടില്ല എന്നും അവര്‍ക്ക് നല്ല നിശ്ചയം ഉണ്ട്.
Subscribe to:
Posts (Atom)


