മറുപടി
വിവേകാനന്ദനോടുള്ള നന്ദി സൂചകം ആയി വിശദമായ മറുപടി എഴുതണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ സാഹചര്യം എന്നെ പരിമിതപ്പെടുത്തുന്നു. അതിനുള്ള കാരണം കൂടി വ്യക്തം ആക്കാം.
ക്ഷേത്രത്തില്‍ പോവുന്ന ദിവസങ്ങളില്‍ നിശ്ചിത വിഷയത്തില്‍ വേണ്ടതുപോലെ ചിന്തിക്കുന്നതിണോ എഴുതുന്നതിനോ കഴിയാത്ത മാനസികാവസ്ഥ ആയിരിക്കും. അങ്ങനെ ഉള്ള ദിവസങ്ങളില്‍ എഴുത്തിനെ secondary ആക്കും. വായനക്കാരുടെ സംതൃപ്തി നോക്കും പോലെ തന്നെ ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങളുടെ സംതൃപ്തിയും നോക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍ ആണ്.
എന്നെ പൊക്കുകയും പുകഴ്ത്തുകയും ചെയ്യുന്നവര്‍ അവിടെയും ഉണ്ട്. അവരെ ഞാന്‍ വിശ്വസിക്കാനും ഇട ആയിട്ടുണ്ട്. അത് തെറ്റായി എന്ന് എന്റെ അനുഭവങ്ങള്‍ പഠിപ്പിച്ചു. തുടര്‍ന്ന് ഞാന്‍ ഒരു തീരുമാനം കൈക്കൊണ്ടു. ആരെത്ര പുകഴ്ത്തിയാലും പൊങ്ങാന്‍ പാടില്ല. അതുപോലെ ആരെത്ര തരം തഴ്ത്തിയാലും താഴാനും പാടില്ല.
ശാന്തിവിചാരം ബ്ലോഗിന്റെ നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് വിചാരിക്കുന്നു. പ്രമുഖ വ്യക്തികളും ആയി അഭിമുഖ സംഭാഷണങ്ങള്‍ നടത്തണം എന്നും അവയുടെ U-Tube വെര്‍ഷന്‍ കൂടി ഉള്‍പ്പെടുത്തണം എന്നും ആഗ്രഹം ഉണ്ട്. പക്ഷെ I am very slow in creative movements. ഒന്നിനും ആരുടേയും സഹായം കിട്ടുന്നില്ല. എല്ലാം സ്വയമേവ. അങ്ങനെ വരുമ്പോള്‍ അണ്ണാന്‍ കുഞ്ഞിനെപ്പോലെ തന്നാല്‍ ആവുന്നത്ര മാത്രമേ സാധിക്കൂ.
ബ്ലോഗിന്റെ അളവ് അതാണ് വളരെ പരിമിതം ആയിരിക്കുന്നത്. കൂടുതല്‍ എഴുതുന്നതില്‍ അല്ല കാര്യം, എഴുതുന്നത് കാര്യം ആയിരിക്കണം. എന്നതിലാണ് കാര്യം. ലോക തലത്തില്‍ ആയിരക്കണക്കിന് പിന്‍ഗാമികളെ സൃഷ്ടിക്കുക എന്നൊന്നും ലക്‌ഷ്യം ഇല്ല. ഒരു ലൈക് കിട്ടിയാല്‍ തന്നെ അത് വലുതായി കാണും. മൂന്നോ നാലോ ആയാല്‍ പറയുകയും വേണ്ട. മിതം ആയി എഴുതുന്ന വ്യക്തികളുടെ കമന്‍റ് കാണുമ്പോള്‍ അറിയാം. 1000 സാദാ കമന്റിന്റെ ഫലം ചെയ്യും അത്തരത്തിലുള്ള ഒരു കമന്‍റ്. അതുപോലെ ഇപ്പോള്‍ ഇതും.
Thank You all - Vivekanandan Vivek and Team






താങ്കളുടെ മിക്കവാറും എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് .പക്ഷെ ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കമന്റ് ചെയ്യാതിരിക്കാന്‍ തോന്നുന്നില്ല .ഇത് ഞാന്‍ ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത് ആഫ്രിക്കയിലെ അന്ഗോള എന്ന രാജ്യത്ത് വച്ചാണ് .താങ്കളുടെ ചിന്തകളെ വളരെ വൃത്തിയായി അറിയാനാഗ്രഹിക്കുന്ന ധാരാളം ആള്‍ക്കാര്‍ എന്റെ കൂടെ ഇവിടെയുമുണ്ട് സൌദിയിലും ഉണ്ട് .....അതിനു "ശാന്തിവിചാരം" എന്ന ശ്രമം വളരെയധികം സഹായകമാകുന്നുണ്ട്.......ഈയ