Vivekanandan Vivek വാസുദേവന്‍ അവര്‍കള്‍ക്ക് ,
താങ്കളുടെ മിക്കവാറും എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് .പക്ഷെ ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കമന്റ് ചെയ്യാതിരിക്കാന്‍ തോന്നുന്നില്ല .ഇത് ഞാന്‍ ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത് ആഫ്രിക്കയിലെ അന്ഗോള എന്ന രാജ്യത്ത് വച്ചാണ് .താങ്കളുടെ ചിന്തകളെ വളരെ വൃത്തിയായി അറിയാനാഗ്രഹിക്കുന്ന ധാരാളം ആള്‍ക്കാര്‍ എന്റെ കൂടെ ഇവിടെയുമുണ്ട് സൌദിയിലും ഉണ്ട് .....അതിനു "ശാന്തിവിചാരം" എന്ന ശ്രമം വളരെയധികം സഹായകമാകുന്നുണ്ട്.......ഈയ ുള്ളവന് ഈ മാധ്യമത്തിലൂടെ കിട്ടുന്ന അറിവുകള്‍ ഞങ്ങള്‍ പ്രവാസികളുടെ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യാറുമുണ്ട് .....താങ്കളുടെ ശ്രമങ്ങള്‍ ഞാനും എന്റെ സുഹൃത്തുക്കളും അടങ്ങുന്ന വ്യക്തികളില്‍ പുതിയ ദിശകളിലുള്ള ചിന്താ രീതികള്‍ക്ക് കാരണമായിട്ടുള്ളവയാണ് ....ഞങ്ങള്‍ അടങ്ങുന്ന പുതിയ തലമുറയിലുള്ള പ്രവാസികള്‍ നവീന ആശയങ്ങളോട് താത്പര്യം ഉള്ളവര്‍ തന്നെയാണ് ..ഒരു വസ്തുത അതിന്റെ വ്യത്യസ്തമായ വീക്ഷണ ദിശകളില്‍ നിന്ന് നോക്കികാണാന്‍ താങ്ങള്‍ക്ക് നന്നായി സാധിക്കുന്നുണ്ട് . പിന്നെ നല്ല ഫലമുള്ള വൃക്ഷത്തില്‍ കല്ലെറിയുക എന്നത് മനുഷ്യ സഹജം ആണെന്ന് താങ്ങളോട് ഓര്മ്മിപ്പിക്കെണ്ടതില്ലല് ലോ?ഇനിയും ക്രിയത്മാകമായതും പുതിയതും ആയിട്ടുള്ള ധാരാളം ചിന്തകളും ആശയങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു ...
താങ്കളുടെ മിക്കവാറും എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് .പക്ഷെ ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കമന്റ് ചെയ്യാതിരിക്കാന്‍ തോന്നുന്നില്ല .ഇത് ഞാന്‍ ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത് ആഫ്രിക്കയിലെ അന്ഗോള എന്ന രാജ്യത്ത് വച്ചാണ് .താങ്കളുടെ ചിന്തകളെ വളരെ വൃത്തിയായി അറിയാനാഗ്രഹിക്കുന്ന ധാരാളം ആള്‍ക്കാര്‍ എന്റെ കൂടെ ഇവിടെയുമുണ്ട് സൌദിയിലും ഉണ്ട് .....അതിനു "ശാന്തിവിചാരം" എന്ന ശ്രമം വളരെയധികം സഹായകമാകുന്നുണ്ട്.......ഈയ
17 hours ago · · 1
മറുപടി
വിവേകാനന്ദനോടുള്ള നന്ദി സൂചകം ആയി വിശദമായ മറുപടി എഴുതണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ സാഹചര്യം എന്നെ പരിമിതപ്പെടുത്തുന്നു. അതിനുള്ള കാരണം കൂടി വ്യക്തം ആക്കാം.
ക്ഷേത്രത്തില്‍ പോവുന്ന ദിവസങ്ങളില്‍ നിശ്ചിത വിഷയത്തില്‍ വേണ്ടതുപോലെ ചിന്തിക്കുന്നതിണോ എഴുതുന്നതിനോ കഴിയാത്ത മാനസികാവസ്ഥ ആയിരിക്കും. അങ്ങനെ ഉള്ള ദിവസങ്ങളില്‍ എഴുത്തിനെ secondary ആക്കും. വായനക്കാരുടെ സംതൃപ്തി നോക്കും പോലെ തന്നെ ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങളുടെ സംതൃപ്തിയും നോക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍ ആണ്.
എന്നെ പൊക്കുകയും പുകഴ്ത്തുകയും ചെയ്യുന്നവര്‍ അവിടെയും ഉണ്ട്. അവരെ ഞാന്‍ വിശ്വസിക്കാനും ഇട ആയിട്ടുണ്ട്. അത് തെറ്റായി എന്ന് എന്റെ അനുഭവങ്ങള്‍ പഠിപ്പിച്ചു. തുടര്‍ന്ന് ഞാന്‍ ഒരു തീരുമാനം കൈക്കൊണ്ടു. ആരെത്ര പുകഴ്ത്തിയാലും പൊങ്ങാന്‍ പാടില്ല. അതുപോലെ ആരെത്ര തരം തഴ്ത്തിയാലും താഴാനും പാടില്ല.
ശാന്തിവിചാരം ബ്ലോഗിന്റെ നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് വിചാരിക്കുന്നു. പ്രമുഖ വ്യക്തികളും ആയി അഭിമുഖ സംഭാഷണങ്ങള്‍ നടത്തണം എന്നും അവയുടെ U-Tube വെര്‍ഷന്‍ കൂടി ഉള്‍പ്പെടുത്തണം എന്നും ആഗ്രഹം ഉണ്ട്. പക്ഷെ I am very slow in creative movements. ഒന്നിനും ആരുടേയും സഹായം കിട്ടുന്നില്ല. എല്ലാം സ്വയമേവ. അങ്ങനെ വരുമ്പോള്‍ അണ്ണാന്‍ കുഞ്ഞിനെപ്പോലെ തന്നാല്‍ ആവുന്നത്ര മാത്രമേ സാധിക്കൂ.
ബ്ലോഗിന്റെ അളവ് അതാണ് വളരെ പരിമിതം ആയിരിക്കുന്നത്. കൂടുതല്‍ എഴുതുന്നതില്‍ അല്ല കാര്യം, എഴുതുന്നത് കാര്യം ആയിരിക്കണം. എന്നതിലാണ് കാര്യം. ലോക തലത്തില്‍ ആയിരക്കണക്കിന് പിന്‍ഗാമികളെ സൃഷ്ടിക്കുക എന്നൊന്നും ലക്‌ഷ്യം ഇല്ല. ഒരു ലൈക് കിട്ടിയാല്‍ തന്നെ അത് വലുതായി കാണും. മൂന്നോ നാലോ ആയാല്‍ പറയുകയും വേണ്ട. മിതം ആയി എഴുതുന്ന വ്യക്തികളുടെ കമന്‍റ് കാണുമ്പോള്‍ അറിയാം. 1000 സാദാ കമന്റിന്റെ ഫലം ചെയ്യും അത്തരത്തിലുള്ള ഒരു കമന്‍റ്. അതുപോലെ ഇപ്പോള്‍ ഇതും.
Thank You all - Vivekanandan Vivek and Team
No comments:
Post a Comment