Saturday, 6 December 2014

The Words of Mind

വൃശ്ചികത്തിന് പോകാതെ വയ്യ.
ധനുവിനെ വരവേല്ക്കാൻ.
ധനു വരട്ടെ.
തിരുവാതിര യുടെ മാസം.
ക്രിസ്തുമസ്സിന്റെയും.
ആ സുദിനങ്ങല്ക്കായി നമുക്ക്  കാത്തിരിക്കാം.

മരണം ഏറ്റു വാങ്ങിയാലും
ജനനം സംഭവിക്കുന്നു.
ആയുധം വച്ച് കീഴടങ്ങി
ഒരു ജോലിക്കായി....
വിലപിടിച്ച  സൌഹൃദങ്ങളെ  പോലും
വേണ്ടാന്നു വച്ചു.

എന്റെ ജോലി എന്നെ രക്ഷിച്ചു.
ഇപ്പോൾ ഇതാണ് എന്റെ ജോലി.
ഇത് ചെയ്യാൻ എനിക്കേ പറ്റൂ.
മറ്റേത് ആര്ക്കും ആവാം.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാനൊരു കഥ തല്ലിക്കൂട്ടി. ചെറുതാ. enkilum വായന ഇഷ്ടപ്പെടുന്നവര്ക്ക് അത് വലുതായി തോന്നാം. സബ് കേലിയെ present കർത്താ ഹൂങ്ങ്..

The Words of Mind (മനസ്സിന്റെ മൊഴി )
-Vasudiri
Don’t be afraid.
I’m merely a killer.
Very decent guy.  hhah :)
Bolo Bharat maata ki...
I do it not always.
Only sometimes.
ഇടയ്ക്കിടയ്ക്കെ പതിവുള്ളൂ. 
For me it is not a compulsory item.
But I’m compelled to do it simply...
In certain golden occasions...
With cheering love... hhah :)
I love my job.
It made me much  rich.
Undertake sins @ the lowest rate.
And proudly reside inside the prison
Hav to leave quickly
For an emergency operation.
Okey... Bye  for now
I love INDIA.
-Vasudiri 


Sunday, 26 October 2014

October 2014 update

sept 10 നു ശേഷം ഈ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്തിട്ടില്ല. ഒക്ടോബർ തീരാറായി. എന്തെങ്കിലും എഴുതാം എന്ന് വച്ചാൽ ഒരു വഹ തോന്നുന്നില്ല. brain ആകുന്ന hard disk ഫോർമാറ്റ്‌ ചെയ്യപ്പെട്ടത് പോലെ...  no data to process.. :)  വായനക്കാര് നല്ല  ക്ഷമ ഉള്ളവരാണ്. ഒരു കാലത്ത് ഈ ബ്ലോഗ്‌  daily update ചെയ്തിരുന്നു. നാല് ബ്ലോഗ്‌ വരെ പോസ്റ്റ്‌ ചെയ്ത ദിവസം ഉണ്ട്. ഇനി അത് monthly ആക്കാം. അതെ പറ്റൂ.  മൌനം ആവശ്യം ആയ ഒരു തൊഴിലിൽ ആണ് ഇപ്പോൾ മുഖ്യമായി  എര്പ്പെട്ടു നില്ക്കുന്നത്. 

മനസ്സിലെ വികാരങ്ങളും അത്യാവശ്യം ഇല്ലാത്ത  വിവരങ്ങളും സ്വയം erase ചെയ്യുന്ന ഒരു process ആണ് നിത്യേന ചെയ്യേണ്ടതായ  ആചാര അനുഷ്ടാനങ്ങൾ. ക്ഷേത്ര പൂജയ്ക്ക് ഒരു ബ്രാഹ്മണന്റെ കർമങ്ങളിൽ രണ്ടാം സ്ഥാനമേ ഉള്ളൂ. പക്ഷെ പൊതു ജനങ്ങളുടെ കാഴ്ചപ്പാടിൽ ക്ഷേത്രം ആണ് പ്രധാനം. . . കര്മി  അല്ല... പൊതു വീക്ഷണത്തിനു അനുസരിച്ച് നിലപാട് എടുക്കാൻ ആചാര്യ സ്ഥാനത്ത് ഇരിക്കുന്നവർ നല്ലൊരു പരിധി വരെ നിർബന്ധിക്കപ്പെടുകയാണ്. 

ബ്രാഹ്മണനു  വോയിസ്‌ ഇല്ല എന്നാ അവസ്ഥ ഹിന്ദു മതത്തിൽ ഉണ്ടായിട്ടു പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ... ഈ നില ഒരിക്കലും ശാശ്വതം ആവാൻ ഇടയില്ല. മതത്തിന്റെയും ജാതിയുടെയും മതേതരത്വത്തിന്റെയും എല്ലാം പേരില് ഒരു പ്രത്യേക സംസ്കാരം ഇവിടെ തുടച്ചു നീക്കപ്പെടുകയല്ലേ....?  ആരൊക്കെയാണ് ഇതിനു ഉത്തരവാദികൾ ? ഉറക്കെ ചിന്തിക്കേണ്ട വിഷയം അല്ലെ ഇത്? 

എനിക്ക് ഇത്രയും ഒക്കെയേ എഴുതാൻ കഴിയുന്നുള്ളൂ... മുന്പത്തെ ആ പ്രവാഹം നിലച്ചിരിക്കുന്നു. ക്ഷേത്രസംസര്ഗം മൂലം ആണിത്. ആളുകളുടെ ആവലാതികളും അപേക്ഷകളും കുന്നുകൂട്ടുന്ന അപവിത്രം ആയ സ്ഥാനങ്ങൾ ആയിരിക്കുന്നു ക്ഷേത്രങ്ങല്. അതിനെ പവിത്രം ആക്കുക എന്നാ പാഴ് വേല ചെയ്യാൻ  ആണ് പൂജാരികളെ നിയോഗിക്കുന്നത്.  അത് ജാതിഭേദം ഇല്ലാതെ ആര്ക്കും ചെയ്യാവുന്നതെ ഉള്ളൂ എന്ന ലോകസമ്മിതി വന്നിട്ടും  മറ്റുള്ളവര് ഇടിച്ചുകയറി വരുന്നില്ല... ക്ഷേത്രക്കളത്തിൽ നിന്നും  കെട്ടു കെട്ടാൻ ഉള്ള ഭാവത്തിൽ ആണെന്ന് തോന്നുന്നു ബ്രാഹ്മണർ. 

ജാതിയുടെ പേരില് മുഴുവൻ ശകാരങ്ങളും കേള്ക്കേണ്ടി വരുന്നതു   ബ്രാഹ്മണനു മാത്രം. ഏറ്റവും കൂടുതൽ ജാതി പറയുന്നവരാണ്  പഴിക്കുന്നത് എന്നതും ഓര്ക്കണം.   ഒക്കെ മൌനം കൊണ്ടു നേരിടാൻ കഴിയുന്നതിൽ ആണ് ബ്രാഹ്മണന്റെ വിജയം.  വാക്കുകൾ  വ്യർത്ഥം...

നിര്ത്തി. :) ഇനി വേണ്ടിവന്നാൽ നവംബറിൽ നോക്കാം.

Wednesday, 10 September 2014

പുരോഹിത-ആചാര്യന്മാരുടെ സ്ഥാനം അന്നും ഇന്നും...

പലരും മൌനം അവലംബിക്കാറുള്ള വിഷയങ്ങളിലാണ് ഞാന് പൊതുവെ പ്രതികരിക്കാറുള്ളത്. എനിക്ക് പ്രതികരിക്കാതെ അടങ്ങിയിരിക്കാന് അറിയില്ല എന്നു വരെ പലരും ധരിച്ചു വശായിട്ടുണ്ട്. സത്യത്തില് അതാണ് കൂടുതല് വശം. സംയമനം. ഇപ്പോള് ഞാന് തികഞ്ഞ ഒരു മൌനി ആയിരിക്കുന്നു. ഗ്രൂപ്പുകളിലും, ടൈം ലൈനിലും ബ്ലോഗിലുമെല്ലാം. കമ്മൂണിക്കേഷന്഼ ഗാപ് ദിവസേന കൂടി വരുന്നു. ഇത് സൌഹൃദങ്ങളില് വരുന്ന വിള്ളല് കൂടിയാണ്. എനിക്ക് പത്രാധിപസമിതി അംഗത്വം തന്ന മാസികയിലേക്ക് ഞാനെഴുതാതെ ആയിട്ട് വര്ഷങ്ങളായി. നെറ്റില് കയറിയതോടെ മാസികയില് നിന്ന് മനസ്സ് വിട്ടു.

ഇന്ന് എനിക്കൊരു മണി ഓഡര് കിട്ടി. ആ മാസികയില് നിന്നും ഉള്ള പ്രതിഫലം. വേദങ്ങളും പുരാണങ്ങളും പുരോഹിതര്ക്ക് - ആചാര്യന്മാര്഼ക്ക്- കല്പിച്ചിട്ടുള്ള സ്ഥാനത്തെ കുറിച്ച് വിചാരോദ്ദീപകമായ ഒരു ലേഖനം ഞാനെഴുതിയത്, അടുത്ത നാളില് ആ മാസിക പ്രസിദ്ധീകരിച്ചിരുന്നു. അത്  ബ്ലോഗ് ചെയ്യുന്നു.

ആദ്യമായിട്ട് ആണ് എഴുതുന്നതിന് പ്രതിഫലം കൈപ്പറ്റുന്നത്. ഇതൊരു അംഗീകാരമാണ്. യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയോടുള്ള നന്ദിയും കടപ്പാടും പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. .

Saturday, 23 August 2014

അനന്തമൂര്‍ത്തി സാറിനു ശ്രദ്ധാഞ്ജലി


എന്‍റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ആയിരുന്നു ‍ഡോ. യൂ. ആര്‍.അനന്തമൂര‍്ത്തി. ശാസ്ത്രവിഷയങ്ങളില്‍ സ്വന്തം ഡയറക്ഷനില്‍ intensive study   നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലായിരുന്നു ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്. അന്ന് അദ്ദേഹം കോട്ടയത്ത് വൈസ് ചാന്‍സലര്‍ ആയിരുന്നു. അദ്ദേഹത്തെ നേരില്‍ കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും വളരെയേറെ കടമ്പകള്‍ എനിക്ക് കടക്കേണ്ടിവന്നു. എങ്കിലും അതിനായി ഞാനെടുത്ത താല്പര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

എനിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങള്‍ ബ്രീഫ് ആയി എഴുതിയ ഡ്രാഫ്റ്റ് അദ്ദേഹത്തിന് നല്‍കി. എന്‍റെ പ്രശ്നം ജനുവിന്‍ ആണോ അതോ ഞാന്‍ അനിശ്ചിതാവസ്ഥയിലാണോ എന്ന സംശയം അദ്ദേഹത്തിനുണ്ടായി. എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉടനുടന്‍ മറുപടി നല്‍കി. കൂടുതല്‍ സംസാരിക്കുന്നതിന് ഭാഷ ഒരു തടസ്സമായിരുന്നു. തന്നെയല്ല ഞാന്‍ അളന്നു തൂക്കി മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ.

എന്‍റെ കാര്യം ചര്ച്ച ചെയ്യുന്നതിനായി അദ്ദേഹം എന്നെ രസതന്ത്രവകുപ്പ് മേധാവിയുടെ അടുത്തേയ്ക്ക് ഡ‍യറകട് ചെയ്തു. എന്നാല്‍ അദ്ദേഹത്തിന് ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ എന്‍റെ പഠനത്തോടുള്ള സമീപനത്തോട് യോജിപ്പ് ഉണ്ടായില്ല. ഉദ്യോഗസമ്പാദനത്തിനല്ലാതെ, അറിവിനു വേണ്ടി പഠിക്കുക എന്ന ആശയമായിരുന്നു എന്‍റേത്.  strange എന്ന് വകുപ്പുമേധാവി remark ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതികരണം എന്നെ നിരാശപ്പെടുത്തി. ഞാന്‍ അക്കാര്യം വി.സി.യ്ക്ക് എഴുതുകയും ചെയ്തു. അതിന് മറുപടി എന്നോണം ആയിരുന്നു അദ്ദേഹം വൈസ്ചാന്‍സലര്‍ പദവി രാജി വയ്ക്കുക ഉണ്ടായത്. ഉദ്യോഗസ്ഥമേധാവിത്തം എന്നു മാത്രമായിരുന്നു  കാരണം ആയി പറഞ്ഞിരുന്നത്. അത് ആ ഇടയ്ക്ക് ഉണ്ടായ ഒരു പുതിയ പ്രശ്നം ഒന്നും അല്ലല്ലൊ.

രാജി വെച്ച് ഒരു മാസത്തെ അവധിയില്‍ പോയ അദ്ദേഹത്തെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നത് തികച്ചും അസാദ്ധ്യമായ കാര്യം ആയിരുന്നു. അത് അറിഞ്ഞിട്ടും ഞാന്‍ മൈസൂരിലേയ്ക്ക് പോയി. അദ്ദേഹത്തിന്‍റെ വിലാസം മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ ഒരു വിദ്യാര്‍ഥിയുടെ സഹായത്തോടെ തേടിപ്പിടിച്ചു. സരസ്വതീപുരം എന്ന സ്ഥലത്താണ് അദ്ദേഹം താമസിക്കുന്നത് എന്നറി‍ഞ്ഞു. പക്ഷെ അവിടെ വീടന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അവിടെ വാടകക്കാരായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ വിലാസം തരാന്‍ അവര്‍ക്ക് അനുവാദമില്ല. തിരിച്ചുപോരുകയേ വഴിയുള്ളൂ എന്ന് കൂടെ ഉണ്ടായിരുന്ന തിരുവനന്തപുരം കാരനായ സഹായി ഉപദേശിച്ചു.അദ്ദേഹം എന്നോട് ഗുഡ്ബൈ പറഞ്ഞു.

പക്ഷെ അവിടം വരെ പോയിട്ട് അനന്തമൂര‍്ത്തി സാറിനെ കാണാതെ തിരിച്ചു പോരുന്ന കാര്യം എനിക്ക് ആലോചിക്കാനായില്ല. ഞാന്‍ വീണ്ടും അതേ വീട്ടില് ചെന്നു അവിടെ ഉണ്ടായിരുന്ന കുട്ടികളോട് അറിയാവുന്ന ഇംഗ്ലീഷില്‍ അവരോട് സംസാരിച്ചു. അവര്‍ മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. അതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായില്ല. ഞാന്‍ വീണ്ടും ഇംഗ്ലീഷ് വാക്കുകള്‍ തപ്പിത്തടയാന്‍ തുടങ്ങി.

അതു കണ്ട് ഒരു പെണ്‍കുട്ടി പറ‍ഞ്ഞു, ഞങ്ങള്‍ക്ക് മലയാളം അറിയാം. എനിക്ക് സമാധാനമായി. പിന്നെ മലയാളത്തിലായി നിവേദനം. അവരുടെ മറുപടിയില്‍ മാറ്റം ഒന്നും ഉണ്ടായില്ല. അവര്‍ക്ക് അറിയില്ല എന്ന് എനിക്ക് വിശ്വസിക്കേണ്ടി വന്നു. നിരാശനായി മടങ്ങിയപ്പോള്‍ ഒരു ഓട്ടോ റിക്ഷ അവിടെ വന്നു. അതില്‍ നിന്ന് ഒരു തടിച്ച സ്ത്രീ ഇറങ്ങി.

ആ വീട്ടിലേയ്ക്ക് വന്ന അവര്‍ ആ വീട്ടിലെ അമ്മ ആണെന്ന ഊഹത്തില്‍ അവരെ തൊഴുതു. അനന്തമൂര്‍ത്തിസാറിന്‍റെ വിലാസം ചോദിച്ചു. അവരും കൈ ഒഴിഞ്ഞു. എന്‍റെ അത്യാവശ്യഭാവവും വിഷമവും കണ്ട് അവര് ചോദിച്ചു, "എന്താ സാര്‍ ജോലി തരാം എന്ന് പറഞ്ഞിട്ടുണ്ടോ..?"

"ഏയ് അതൊന്നുമില്ല. സാറിന്‍റെ ഒരു ആരാധകനാണ് ഞാന്‍. സാര്‍ രാജി വെച്ചു പോന്നു. അതൊന്നും വേണ്ട എന്നു പറയാന്‍ മാത്രമാണ്." ഞാന്‍ വിശദീകരിച്ചു. ഉടനെ അവര്‍ക്ക് എന്നോട് സഹതാപമോ അനുഭാവമോ തോന്നിയിര്ക്കാം. സാറിന്‍റെ മകളുടെ കല്യാണം ആണ്. അതിന്‍റെ തിരക്കിലാണ് സാര്‍ എന്ന് അവ്ര‍ വെളിപ്പെടുത്തി. അപ്പോള്‍ കല്യാണം എവിടെ വെച്ചാണ് എന്ന് ഞാന്‍ ചോദിച്ചു.

വുഡ്ലാന്‍സ് ഹോട്ടലി‍ല് വെച്ചാണ് എന്ന് അവര‍് പറഞ്ഞു. പിന്നെ ഒരു മിനിറ്റു പോലും അവിടെ നിന്നില്ല. നേരേ മൈസൂര്‍. അവിടുന്ന് മാണ്ഡ്യ വഴി ബാംഗ്ലൂര്‍ നോണ്‍സ്റ്റോപ്പില്‍ കയറി. രാത്രിയില്‍ തന്നെ വുഡ്ലാന്‍സ് ഹോട്ടലില്‍ എത്തി. അവിടെ അന്വേഷിച്ചു. ഹാള്‍  ബുക്കിങ് ഓഫീസ് തുറന്നാലെ അറിയാനാവൂ എന്ന് അവര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ വീണ്ടും അവിടെ ചെന്നു കല്യാണത്തിന്‍റെ ഡേറ്റ് പറഞ്ഞു. ഫയല്‍ നോക്കിയപ്പോള്‍ വിലാസം കിട്ടി. ആ പേജില്‍ സാറിന്‍റെ ഒരു കാര്‍ഡ് സൂക്ഷിച്ചിരുന്നു. അതിലെഴുതിയിരുന്ന വിലാസം ഇങ്ങനെ. ഡോ. യൂ. ആര്‍ .അനന്തമൂര്‍ത്തി, വൈസ് ചാന്‍സലര്‍, മഹാത്മഗാന്ധിയൂണിവേഴ്സിറ്റി പ്രിയദര്‍ശിനി ഹില്‍സ്, അതിരമ്പൂഴ, കോട്ടയം.

എനിക്ക് ദേഷ്യമോ ചിരിയോ അല്ല വിഷമം മാത്രമാണ് വന്നത്.  ഞാന്‍ ചോദിച്ചു വേറെ വല്ല കോണ്ടാക്ട് നമ്പരും ഉണ്ടോ എന്ന്.. അവര്‍ തന്ന നമ്പരില്‍ വിളിച്ചു. അദ്ദേഹം റിച്ച്മണ്ട് സിറ്റിയില്‍ റുസ്റ്റുംജി അപ്പാട്മെന്‍റിലാണ് ഉള്ളതെന്ന് അറിവായി. പിന്നെ താമസിച്ചില്ല. അവിടെ ചെന്നു കണ്ടു. വന്ന വഴി ഒക്കെ വിസ്തരിച്ചു പറഞ്ഞു. അര മണിക്കൂറോളം സംസാരിക്കാന്‍ സാധിച്ചു. എന്‍റെ ആവശ്യം ഒന്നു മാത്രം. സര്‍, ഡോണ്ട് ലീവ് കോട്ടയം.... എന്തായാലും അദ്ദേഹം ആ വികാരത്തെ മാനിച്ചു. രാജി വെച്ചെങ്കിലും ആ സ്ഥാനത്ത് കാലവധി തീരുവോളം തുടര്‍ന്നു.

സാഹിത്യവിഷയങ്ങള്‍ മെയിന്‍ ആയി എടുത്ത് പഠനം തുടരാന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. ശാസ്ത്രവിദ്യാര്‍ഥി ആയിരുന്ന എന്നെ സാഹിത്യ വിദ്യാര്‍ഥി ആക്കിയത് ആ ഗുരൂപദേശമാണ്.

സംസ്കൃതത്തില്‍ ഞാനെഴുതിയ ആലയം പത്രിക (പതിനാലു ശ്ലോകങ്ങള്) അദ്ദെഹം വായിക്കുകയും അതിന്‍റെ (അക്ഷരക്ഷേത്രത്തിന്‍റെ) പൊരുള്‍ വളരെ വേഗം മനസ്സിലാക്കുകയും ചെയ്തു. അക്ഷരപ്രതിഷ്ഠ അദ്ദേഹത്തിന് ശരിക്കും ബോധിച്ചു.
അക്ഷരക്ഷേത്ര നിര്‍മാണം പേപ്പറില്‍ പൂര്‍ത്തീകരിച്ച മാതൃക അദ്ദേഹത്തെ കാണിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് സാധിച്ചില്ല. അതിനു മുന്പേ അദ്ദേഹം യാത്രയായി.

ക്ഷേത്രത്തിലെ ജോലി ചെയ്യുന്നതും അദ്ദേഹം പ്രോത്സാഹിപ്പിച്ചുട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. അനശ്വരമായ ആ ഗുരുസ്മരണയ്ക്ക് മുന്നില്  ശ്രദ്ധാഞ്ജലി  അര്പ്പിക്കുന്നു.





Monday, 11 August 2014

പൂജാപഠനശിബിരം ഒരു പരിശോധന



ബഹുമാന്യരെ,
നിങ്ങളുടെ വീട്ടിലൊരു പ്ലംബറോ, ഇലക്ട്രീഷ്യനോ, അതല്ലെങ്കിലൊരു ആശാരിയോ, ജോലിക്കു വരുന്നു എന്നു കരുതുക. അതല്ലെങ്കില്‍ നിങ്ങളഉടെ ഓഫീസിലൊരു കീഴ്ജീവനക്കാരന്‍ അയാളുടെ ജോലി ചെയ്യുന്നു എന്ന് സങ്കല്പിക്കുക. നിങ്ങള്‍ മാറിനിന്ന് അത് ഇന്‍സ്പെക്ട് ചെയ്യുന്നു. ഒരു വാച്ചങ് സ്പിരിറ്റില്‍ അതിനെ നിരീക്ഷിക്കുന്നു. എന്നിട്ട് കറക്ട് അങ്ങനെയല്ല, ഇങ്ങനെ വേണം എന്നൊക്കെ ചെയ്യുന്നു. ഈ പ്രസ്ഥാനം ഇന്ന് നാട്ടില്‍ നടപ്പുള്ള കാര്യമാണോ..

എന്നാല്‍ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ കൊണ്ട് ഭരണക്കാരും ഭക്തജനങ്ങളും ഇവിടെ അങ്ങനെയല്ല, ഇവിടെ ഇങ്ങനെ വേണം എന്നൊക്കെ പറഞ്ഞ് അവരുടെ ഇഷ്ടാനുസരണം ശിങ്കിടി ആക്കിത്തീര്‍ക്കുന്ന ഏര്‍പ്പാട് വ്യാപകമായിട്ട് ഉണ്ട്. അത് അവര്‍ സഹിക്കുകയാണ് പതിവ്. 

ഇപ്പോള്‍ ശാന്തിക്കാരെ പൂജ പഠിപ്പിക്കാനായിട്ട് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന് നിര്‍ദ്ദേശാനുസരണം തന്ത്രിമാര്‍ ശിബിരം നടത്തുന്നു. വലിയ മന്ത്ര തന്ത്ര പരിജ്ഞാനമൊന്നും അധികം പേര്‍ക്കും ഇല്ലെങ്കിലും അവരുടെ സഹകരണമനോഭാവം ത്യാഗസന്നദ്ധത ഇവയൊക്കെ പ്രശംസനീയമായ മഹദ്ഗുണങ്ങള്‍ തന്നെ. അവയെ നിസ്സാരമായിക്കണ്ട്, കതിരിന്മേല്‍ വളം വയ്ക്കുന്ന ഈ പ്രവണതയ്ക്ക് പ്രതിഷേധ സ്വരങ്ങള്‍ അങ്ങുമിങ്ങും ഉയരുന്നുണ്ട്. 

അറിവുള്ളവര്‍ക്ക് അര്‍ഹമായ അംഗീകാരവും മറ്റു ജോലിക്കാരുടേതുപോലെയുള്ള ആനുകൂല്യങ്ങളും നല്‍കുന്നതായാല്‍ പലരും അറിവുള്ളവരാകാന്‍ സ്വമേധയാ പ്രേരിതരാവും എന്നതില്‍ സംശയം വേണ്ട.  ആ വിശ്വാസം വേണം. ആദ്യം. എങ്കിലെ രക്ഷിക്കാനാവൂ, ദൈവത്തിനായാലും.

മറ്റ് ഏതു വിഭാഗത്തേയും കാള്‍ മനസ്സാക്ഷി ഇവര്‍ക്ക് ഉള്ളതുകൊണ്ടാണ് ഈ രംഗത്ത് ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്. ഭൂരിപക്ഷജാതിവിഭാഗങ്ങളുടെയും മറ്റു വിഭാഗങ്ങളുടെയും മത്സരങ്ങള്‍ക്ക് അതീതരായിട്ട്. ആരോടും മത്സരിക്കാത്തവരായിട്ട്.

ഇപ്പോള്‍ ഇവര്‍ക്കു മാത്രം ഒരിടത്തും അഭിപ്രായം പറയാന്‍ പോലും അവകാശമില്ല എന്ന സ്ഥിതിയാണല്ലൊ ഉള്ളത്. ശാന്തിക്കാര്‍ക്ക് പബ്ലിക് ലൈഫും പ്രൈവറ്റ് ലൈഫും നിഷേധിക്കപ്പെടുന്നു. അവര്‍ക്കുമാത്രം.
ശാന്തിക്കാരുടെ ഉള്ള മനോഭാവം കൂടി നശിപ്പിക്കുന്ന നടപടിയല്ലേ അസ്ഥാനത്തുള്ള ശിക്ഷണം. പരീക്ഷണം നടത്തിയാല്‍ ജഡ്ജിമാരിലും ഉണ്ടാവും നിയമം അറിയാത്തവര്‍. അവര്‍ക്ക് ക്ലാസ്സെടുക്കാന്‍ ആരെങ്കിലും ശിപാര്‍ശ ചെയ്താല്‍ എന്താവും അവരുടെ ഭാവം. ചികിത്സ അറിയാത്ത ഡോക്ടര്‍മാര്‍ക്കുവേണ്ട് ക്ലാസ്സെടുത്താല്‍ എത്ര പേര് അത് അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറാവും. കോടതിയും സര്‍ക്കാരുമൊക്കെ കൊട്ടുന്ന താളത്തിനൊക്കെ തുള്ളാന്‍ നമ്പൂതിരി മാരെ മാത്രമല്ലേ കിട്ടൂ. നമ്പൂതിരിമാരുടെ പ്രതികരണം സാഹചര്യങ്ങളുടെ താല്പരര്യം ഗ്രഹിച്ചുകൊണ്ട് ഉള്ളതു തന്നെയാണ്.