Monday, 11 August 2014

പൂജാപഠനശിബിരം ഒരു പരിശോധന



ബഹുമാന്യരെ,
നിങ്ങളുടെ വീട്ടിലൊരു പ്ലംബറോ, ഇലക്ട്രീഷ്യനോ, അതല്ലെങ്കിലൊരു ആശാരിയോ, ജോലിക്കു വരുന്നു എന്നു കരുതുക. അതല്ലെങ്കില്‍ നിങ്ങളഉടെ ഓഫീസിലൊരു കീഴ്ജീവനക്കാരന്‍ അയാളുടെ ജോലി ചെയ്യുന്നു എന്ന് സങ്കല്പിക്കുക. നിങ്ങള്‍ മാറിനിന്ന് അത് ഇന്‍സ്പെക്ട് ചെയ്യുന്നു. ഒരു വാച്ചങ് സ്പിരിറ്റില്‍ അതിനെ നിരീക്ഷിക്കുന്നു. എന്നിട്ട് കറക്ട് അങ്ങനെയല്ല, ഇങ്ങനെ വേണം എന്നൊക്കെ ചെയ്യുന്നു. ഈ പ്രസ്ഥാനം ഇന്ന് നാട്ടില്‍ നടപ്പുള്ള കാര്യമാണോ..

എന്നാല്‍ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ കൊണ്ട് ഭരണക്കാരും ഭക്തജനങ്ങളും ഇവിടെ അങ്ങനെയല്ല, ഇവിടെ ഇങ്ങനെ വേണം എന്നൊക്കെ പറഞ്ഞ് അവരുടെ ഇഷ്ടാനുസരണം ശിങ്കിടി ആക്കിത്തീര്‍ക്കുന്ന ഏര്‍പ്പാട് വ്യാപകമായിട്ട് ഉണ്ട്. അത് അവര്‍ സഹിക്കുകയാണ് പതിവ്. 

ഇപ്പോള്‍ ശാന്തിക്കാരെ പൂജ പഠിപ്പിക്കാനായിട്ട് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന് നിര്‍ദ്ദേശാനുസരണം തന്ത്രിമാര്‍ ശിബിരം നടത്തുന്നു. വലിയ മന്ത്ര തന്ത്ര പരിജ്ഞാനമൊന്നും അധികം പേര്‍ക്കും ഇല്ലെങ്കിലും അവരുടെ സഹകരണമനോഭാവം ത്യാഗസന്നദ്ധത ഇവയൊക്കെ പ്രശംസനീയമായ മഹദ്ഗുണങ്ങള്‍ തന്നെ. അവയെ നിസ്സാരമായിക്കണ്ട്, കതിരിന്മേല്‍ വളം വയ്ക്കുന്ന ഈ പ്രവണതയ്ക്ക് പ്രതിഷേധ സ്വരങ്ങള്‍ അങ്ങുമിങ്ങും ഉയരുന്നുണ്ട്. 

അറിവുള്ളവര്‍ക്ക് അര്‍ഹമായ അംഗീകാരവും മറ്റു ജോലിക്കാരുടേതുപോലെയുള്ള ആനുകൂല്യങ്ങളും നല്‍കുന്നതായാല്‍ പലരും അറിവുള്ളവരാകാന്‍ സ്വമേധയാ പ്രേരിതരാവും എന്നതില്‍ സംശയം വേണ്ട.  ആ വിശ്വാസം വേണം. ആദ്യം. എങ്കിലെ രക്ഷിക്കാനാവൂ, ദൈവത്തിനായാലും.

മറ്റ് ഏതു വിഭാഗത്തേയും കാള്‍ മനസ്സാക്ഷി ഇവര്‍ക്ക് ഉള്ളതുകൊണ്ടാണ് ഈ രംഗത്ത് ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്. ഭൂരിപക്ഷജാതിവിഭാഗങ്ങളുടെയും മറ്റു വിഭാഗങ്ങളുടെയും മത്സരങ്ങള്‍ക്ക് അതീതരായിട്ട്. ആരോടും മത്സരിക്കാത്തവരായിട്ട്.

ഇപ്പോള്‍ ഇവര്‍ക്കു മാത്രം ഒരിടത്തും അഭിപ്രായം പറയാന്‍ പോലും അവകാശമില്ല എന്ന സ്ഥിതിയാണല്ലൊ ഉള്ളത്. ശാന്തിക്കാര്‍ക്ക് പബ്ലിക് ലൈഫും പ്രൈവറ്റ് ലൈഫും നിഷേധിക്കപ്പെടുന്നു. അവര്‍ക്കുമാത്രം.
ശാന്തിക്കാരുടെ ഉള്ള മനോഭാവം കൂടി നശിപ്പിക്കുന്ന നടപടിയല്ലേ അസ്ഥാനത്തുള്ള ശിക്ഷണം. പരീക്ഷണം നടത്തിയാല്‍ ജഡ്ജിമാരിലും ഉണ്ടാവും നിയമം അറിയാത്തവര്‍. അവര്‍ക്ക് ക്ലാസ്സെടുക്കാന്‍ ആരെങ്കിലും ശിപാര്‍ശ ചെയ്താല്‍ എന്താവും അവരുടെ ഭാവം. ചികിത്സ അറിയാത്ത ഡോക്ടര്‍മാര്‍ക്കുവേണ്ട് ക്ലാസ്സെടുത്താല്‍ എത്ര പേര് അത് അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറാവും. കോടതിയും സര്‍ക്കാരുമൊക്കെ കൊട്ടുന്ന താളത്തിനൊക്കെ തുള്ളാന്‍ നമ്പൂതിരി മാരെ മാത്രമല്ലേ കിട്ടൂ. നമ്പൂതിരിമാരുടെ പ്രതികരണം സാഹചര്യങ്ങളുടെ താല്പരര്യം ഗ്രഹിച്ചുകൊണ്ട് ഉള്ളതു തന്നെയാണ്. 

2 comments:

  1. നിങ്ങളുടെ വീട്ടിലൊരു പ്ലംബറോ, ഇലക്ട്രീഷ്യനോ, അതല്ലെങ്കിലൊരു ആശാരിയോ, ജോലിക്കു വരുന്നു എന്നു കരുതുക. അതല്ലെങ്കില്‍ നിങ്ങളഉടെ ഓഫീസിലൊരു കീഴ്ജീവനക്കാരന്‍ അയാളുടെ ജോലി ചെയ്യുന്നു എന്ന് സങ്കല്പിക്കുക. നിങ്ങള്‍ മാറിനിന്ന് അത് ഇന്‍സ്പെക്ട് ചെയ്യുന്നു. ഒരു വാച്ചങ് സ്പിരിറ്റില്‍ അതിനെ നിരീക്ഷിക്കുന്നു. എന്നിട്ട് കറക്ട് അങ്ങനെയല്ല, ഇങ്ങനെ വേണം എന്നൊക്കെ ചെയ്യുന്നു. ഈ പ്രസ്ഥാനം ഇന്ന് നാട്ടില്‍ നടപ്പുള്ള കാര്യമാണോ..
    നടക്കും സര്‍ താങ്കള്‍ അയാളെ ഒരു സുഹ്രുത്തായി കണ്ട് നമ്മുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയാണ് എങ്കില്‍ . മാത്രമല്ല നല്ല സാധന അനുഷ്ഠിക്കുന്ന തിരുമേനി ആണ് എങ്കില്‍ എല്ലാവരും വില വെയ്ക്കും . താങ്കള്‍ ഒക്കെ ഒരു മുന്‍വിധി വെച്ച് ഇവിടെ പറഞ്ഞ പോലെ ഒന്നുമല്ല എല്ലായിടത്തും കാര്യങ്ങള്‍ .

    ReplyDelete
  2. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആള്ക്കാരെ ഒക്കെ സുഹൃത്തായി കാണാനുള്ള ബാധ്യത ശാന്തിക്കാര്ക്ക് ഉണ്ടോ.. ഉയര്ന്ന ശമ്പളം പറ്റുന്ന സര്ക്കാര് ജീവനക്കാര് പോലും സഹജീവികളോട് സൗഹൃദം പുലര്ത്തുന്നവരാണോ. കൂട്ടത്തില് നിന്ന് മുതലെടുക്കുകയും അതേ സമയം പൊതുവേദിയില് അവഹേളിക്കുകയും ചെയ്യുന്ന വര്ഗ്ഗ ശത്രുവിനെ ശത്രുവായി തന്നെ കാണാനും അടി കൊടുക്കാനും ബ്രാഹ്മണന് സാധിക്കുന്ന കാലത്ത് മാത്രമേ ഹിന്ദു രക്ഷ പെടൂ.

    ReplyDelete