Tuesday, 28 June 2011

Temple & Brahmins

ആയിരം കൊല്ലം മുസല്‍മാന്‍ ഭരിച്ചിട്ടും 250 കൊല്ലം  സായിപ്പു ഭരിച്ചിട്ടും നശിക്കാത്ത ബ്രാഹ്മണ്യം വെറും അമ്പത് കൊല്ലത്തെ ശൂദ്രഭരണം കൊണ്ട് നാമാവശേഷമാകുന്നു. 
ക്ഷേത്രങ്ങള്‍ ബ്രാഹ്മണ്യത്തിന്‍റെ കശാപ്പുശാലകള്‍ ആയിരിക്കുന്നു. 




അവകാശങ്ങള്‍ തന്നെ തീരു എന്ന മട്ടിലാണ്‌ പലരും അമ്പലത്തില്‍ വരുന്നത്. ചെയ്യിക്കുന്ന കര്‍മ്മങ്ങള്‍ക്ക് അര്‍ഹമായ ദക്ഷിണ സ്വയം അറിഞ്ഞു തരുന്നവര്‍ വിരളം. എല്ലാം ശാന്തിക്കാരന്‍റെ ഡ്യൂട്ടി ആണെന്നാണ്‌ പലരുടെയും ഭാവം.
വായിക്കൂ :- ദക്ഷിണവിഷയം

Sunday, 26 June 2011

Congrats Yogakshemasabha

അതിന്യൂന പക്ഷമായ ബ്രാഹ്മണര്‍ നിലനില്പിന് വേണ്ടി സമരം ചെയ്യണം
 ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള സ്കെയില്‍ വര്‍ധിപ്പിച്ചതിനു യോഗക്ഷേമ സഭയെ അനുമോദിക്കുന്നതാണ് ബ്ലോഗ്‌ പോസ്റ്റ്‌. എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും സഭക്ക് അവകാശപ്പെട്ടതാണ് എന്ന് കരുതുന്നില്ല. അബ്രാഹ്മണര്‍ ധാരാളം ആയി ശാന്തി രംഗത്തേക്ക് വന്നതില്‍ പിന്നെയാണ് ഇതെന്നതു ഒരു വസ്തുതയാണ്. ബ്രാഹ്മണര്‍ ശാന്തിക്കാര്‍ ആവുമ്പോള്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പോലും വോയിസ്‌ ഇല്ല. അബ്രാഹ്മണര്‍ വന്നാല്‍ അവര്‍ക്ക് എവിടെയും കിടന്നു കലപില കൂട്ടാം. അതൊക്കെ വലിയ വാര്‍ത്തയും ആകും!
വായിക്കൂ.:- സമരവിജയം

Thursday, 23 June 2011

Be the moral opposition bench!

വര്ഗ്ഗവിവേചനത്തിനു എതിരെ ബ്രാഹ്മണര്‍ ധാര്‍മിക പ്രതിപക്ഷം ആവണം.  

Friday, 17 June 2011

Om Santhi Santhi Santhi

ശാന്തിക്കാരെ മാനസികമായി നിയന്ത്രിക്കുന്നത്‌, നയിക്കുന്നത്  ഭക്തജനങ്ങള്‍. അമ്പലത്തില്‍ അവര്‍ക്ക് വല്ലാത്ത അധികാരഭാവം.
വായിക്കൂ :-  അഭിവാദ്യങ്ങള്‍

ഭക്തജനങ്ങള്‍.- അധികാരപ്രകടനം ആണ് മുഖത്തും വാക്കിലും നടപ്പിലും ഭാവത്തിലും. അനുഗ്രഹം നേടാന്‍ അതല്ല വേണ്ടത്! എളിമ.വിനയം...
വായിക്കൂ :-  ക്ഷേത്രവൃത്തി
ബ്രാഹ്മണര്‍ സാംസ്കാരികമായും ജനസംഖ്യാപരമായും ഭൂമുഖത്തെ vanishing species ആയിരിക്കുന്നു. ഇപ്പോളത്തെ സാമൂഹ്യ വ്യവസ്ഥിതി ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെക്കാള്‍ മോശമെന്ന്.   
വായിക്കൂ :-   കര്‍മ്മഫലം


ധര്‍മ്മചിന്ത വെടിഞ്ഞ സമൂഹത്തിന്‍റെ പാപം ഏറ്റു വാങ്ങി ചുമക്കുന്ന ചുമട്ടുകാര്‍ ആണ് ശാന്തിക്കാര്‍. ചുമട്ടുകാര്‍ക്ക് നോക്കുകൂലി നല്‍കുന്ന പ്രബുദ്ധ ഹിന്ദുസമൂഹം  ശാന്തിക്കാര്‍ക്ക് അര്‍ഹമായ ദക്ഷിണ നിഷേധിക്കുന്നു. ഇത് വര്‍ഗ്ഗശത്രുതയുടെ വ്യക്തമായ തെളിവാണ്.





Wednesday, 8 June 2011

Priest Vs Writer Vs Publisher

ശാന്തി ക്ഷമിക്കാനുള്ള പരിശീലനമാണ്. എഴുത്ത് പ്രതികരിക്കാനുള്ള പരിശീലനവും. ഒരേ സമയത്ത് ഇവ രണ്ടും പരിശീലിക്കാന്‍ ആയിരുന്നു എന്‍റെ നിയോഗം.ക്ഷമാപൂര്‍വ്വം പ്രതികരിക്കാന്‍ ആണ് ഞാന്‍ അഭ്യസിക്കുന്നത്.
അല്ലറ ചില്ലറ അംഗീകാരങ്ങളൊക്കെ എനിക്കും കിട്ടീട്ടുണ്ട്. 
പൊതുപ്രതികരണങ്ങള്‍ അംഗീകാരം, വിമര്‍ശനം
  1. ആദ്യത്തെ അംഗീകാരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം  മാസികയില്‍നിന്ന് അതിന്റെ പത്രാധിപസമിതിയില്‍ അംഗത്വം. 
  2. From Voice Books & Publications' Kottayam writers' directory.
  3. ശാന്തിവിചാരം ബ്ലോഗുകള്‍ക്ക്‌ അംഗീകാരം. പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ്‌ അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
  4. ലാലേട്ടന്‍ തുടങ്ങി പ്രമുഖവ്യക്തികളില്‍നിന്നും പ്രതികരണങ്ങള്‍. വായനക്കാരുടെ അനൗപചാരികം ആയ കൂട്ടുകെട്ട് ഇതിനകം രൂപപ്പെട്ടിരിക്കുന്നു എന്ന് റിവ്യൂ കൌണ്ടര്‍. കമന്റ്സ് ഇവ  സൂചിപ്പിക്കുന്നു. 
  5. നാഷണല്‍ ബുക്ക്‌ സ്റ്റാള്‍ ഇറക്കിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രണ്ടു പേജോളം വരുന്ന പരാമര്‍ശം.  

Tuesday, 7 June 2011

Kshemanidhi

യോഗക്ഷേമ സഭയുടെ സമരം വിപരീതഫലം ഉളവാക്കി.
അമ്പലത്തില്‍ കിണ്ടി കഴുകിയാല്‍ ഉണ്ട കിട്ടും. അതില്‍ ഭേദം അറബിയുടെ കിണ്ടി..കഴകക്കാരന്‍റെ സങ്കടം 
Neurologist says: തലച്ചോറിന്റെ white portion ല്‍ കുറ്റബോധം gray spots ഉണ്ടാക്കുന്നു. അവ ചിലപ്പോള്‍ black ആവാം, കുറ്റബോധത്തിന്റെ കടുപ്പം അനുസരിച്ച്. പൂജ പഠിക്കാതെ പൂജ ചെയ്യുമ്പോള്‍ മനസ്സില്‍ കുറ്റബോധം ഉണ്ടാകുന്നു. അത് വ്യക്തിത്വത്തെ gray/black പിടിപ്പിക്കുന്നു.