Sunday 20 July 2014

Aura vibration

തൊട്ടുകൂടായ്മ എന്നതുപോലെ ദൃഷ്ടിദോഷം (കണ്ണ്, കൊതി, നാവുദോഷം) മുതലായവേയും ഹാഡോ, ഓറ തുടങ്ങിയ ശാസ്ത്രദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാവുന്നതാണ്. സാധാരണഗതിയില്‍ ഓറ നമുക്ക് ദൃശ്യമാവാതെ ഇരിക്കുന്നത് നമ്മുടെ ദൃഷ്ടിദോഷം കൊണ്ട് എന്ന് മനസ്സിലാക്കാന് സാധിക്കുന്നു.
ഒരാളുടെ മുഖം കണ്ടാലുടനെ ഇവന് ആളു ശരിയല്ല എന്ന തോന്നലുണ്ടാകുന്നു. ഐഡന്റിഫിക്കേഷന് പരേഡില്‍  കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിയുന്നു.  ഓറ റെക്കഗ്നൈസേഷന് ചെയ്യാനുള്ള സെന്സുകള് നമ്മളില് ഉള്ളതുകൊണ്ടാണ് ഇതെല്ലാം. 
വെള്ളം ഓതുക, ഉപ്പ് ഓതുക, ഭസ്മം ജപിക്കുക, ചരട് ജപിച്ചു കെട്ടുക, യന്ത്രങ്ങള് വരച്ചു പൂജിച്ച തകിടുകള് കൊണ്ട് രക്ഷ ബന്ധിക്കുക. തുടങ്ങിയവയാണ് പരിഹാര കര്മ്മങ്ങളായി ചെയ്യാറുള്ളത്. വെള്ളം ഓതുന്നതില്‍ ഹാഡോ ഇഫക്ട് ആണ് എന്നത് സ്പഷ്ടമാണ്. ജലം എന്ന പോലെ ക്രിസ്റ്റലുകളിലും ഹാഡോ തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റല് ആകൃതിയുള്ള വസ്തുവാണല്ലൊ ഉപ്പ്. പൊടിച്ച ഉപ്പല്ല ഓതാന് ഉപയോഗിക്കുന്നത്. 
മന്ത്രം ജപിച്ചു കെട്ടുന്ന ചരടുകള്‍ താല്ക്കാലിക രക്ഷാമാര്‍ഗ്ഗങ്ങളാണ്. അവ ശരീരത്തില്‍ ധരിച്ചാല് ക്രമേണ അവയെയും അശുദ്ധി ബാധിക്കുന്നു. എന്നാല്‍ ശുദ്ധീകരിക്കാന്‍ കഴിവുള്ള വസ്തുവാണ് സ്വര്‍ണ്ണം. സ്വര്‍ണം ധരിക്കുന്നത് ശരീരശുദ്ധിക്ക് വേണടി കൂടിയാണ്. 
യന്ത്രങ്ങളില്‍ വരയ്ക്കുന്ന രൂപങ്ങള്‍ ഏകാഗ്രതയോടെ വരയ്ക്കപ്പെട്ട ജ്യാമിതീയ രൂപങ്ങളാണ്. അവ വരയ്ക്കുന്നതിന് ഉയര്‍ന്ന അളവിലുള്ള ബോധം ആവശ്യമാണ്. അതിനനുസരിച്ച് കൂടിയിരിക്കും അവയുടെ ഓറാ. 
പ്രിന്‍റ‍ഡ് അക്ഷരങ്ങളേക്കാള്‍ ഓറാ കയ്യക്ഷരങ്ങള്‍ക്കാണ് ഉള്ളത്. ഭംഗി കുറഞ്ഞവ ആയാല്‍ പോലും. എഴുതുന്നയാളിന്‍റെ മാനസികാവസ്ഥ കൂടി കയ്യക്ഷരങ്ങള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയും. അതില്‍ തന്നെ ഒറിജിനല്‍ ലെറ്ററുകള്ക്ക് ഫോട്ടോസ്റ്റാറ്റിനേക്കാള്‍ പവര്‍ ഉണ്ടായിരിക്കും.

3 comments:

  1. തൊട്ടുകൂടായ്മ എന്നതുപോലെ ദൃഷ്ടിദോഷം (കണ്ണ്, കൊതി, നാവുദോഷം) മുതലായവേയും ഹാഡോ, ഓറ തുടങ്ങിയ ശാസ്ത്രദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാവുന്നതാണ്. സാധാരണഗതിയില്‍ ഓറ നമുക്ക് ദൃശ്യമാവാതെ ഇരിക്കുന്നത് നമ്മുടെ ദൃഷ്ടിദോഷം കൊണ്ട് എന്ന് മനസ്സിലാക്കാന് സാധിക്കുന്നു.

    ReplyDelete
  2. ഓറാ പഠനത്തില്‍ ഞാനൊരു തുടക്കക്കാരന്‍ മാത്രമാണ്. വായനക്കാര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നു.

    ReplyDelete
  3. ദേഹം, ദേഹി , മനുഷ്യാത്മാവ് , ഓറ അല്ലങ്കില്‍ ഉണ്മ ഇത്രയും ഉണ്ട് കുടാത് വിളക്ക് ആകണം എങ്കില്‍ പരിശുദ്ധാത്മാവ് വേണം, പരിശുദ്ധാല്‍മാവ്‌ ആണ് നക്ഷത്രങ്ങളെ പോലും നിയന്ത്രിക്കുന്നത് അതിനാല്‍ പരിശുദ്ധാല്‍മാവ്‌ പ്രാപിക്കാന്‍ നോക്കണം അതിനു തൊട്ടു കുടായ്മ പാലിക്കുന്നതും മ്രഗങ്ങലോടു പോലും കുടുതല്‍ വാത്സല്യത്തിന് പോകരുത് അതും ദോഷം ആയി ബാധിക്കും, തൈലം മുതലായവ ഉപയോഗിക്കുന്നത് ആത്മാവിന്റെ ശുദ്ധിയ്ക്കു നല്ലതാണ് , പരിശുദ്ധാല്‍മാവ്‌ എന്നാ വിളക്ക് എന്നും മുറ്റത്ത് കാണണം എന്ന് സാരം അതില്‍ ആണ് മനുഷ്യന്‍ ശ്രദ്ധ ചെലുത്തന്റ്ത് ഇതയും പറയാന്‍ ഉള്ളു .

    ReplyDelete